വടക്കഞ്ചേരി: കിഴക്കഞ്ചേരി തിരുവറയിൽ ടാർ റോഡിനോട് ചേർന്നുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടു പറന്പിന്റെ മതിലിൽ കയറിൽ തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയ കുണ്ടുക്കാട് കുഞ്ഞുമോന്റെ മകൻ ബിനു(34)വിന്റെ മൃതദ്ദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചക്ക് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫോറൻസിക് വിഭാഗം സ്ഥലത്ത് എത്താൻ വൈകിയതാണ് ഇന്നലെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നത്. മരിച്ചു കിടക്കുന്ന സ്ഥലത്തെ സാഹചര്യങ്ങൾ വീട്ടുകാർക്കും നാട്ടുകാർക്കും സംശയം ഉണ്ടാക്കിയതിനാൽ പോലീസ് സർജന്റെ സാന്നിധ്യത്തിൽ തന്നെയാണ് പോസ്റ്റ്മോർട്ടം നടപടികൾ നടത്തുന്നത്. മൃതദേഹത്തിൽ ഇന്നലെ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയിക്കത്തക്ക മറ്റു മുറിവുകളൊന്നും കണ്ടില്ലെന്ന് പോലീസ് പറഞ്ഞു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായ മണം പിടിച്ച് പരിസരത്തുതന്നെ കറങ്ങി നിൽക്കുകയായിരുന്നു. ആത്മഹത്യയാണെങ്കിൽ അതിനുള്ള കാരണമാകും പോലീസിന് കണ്ടെത്തേണ്ടി വരിക. ഞായറാഴ്ച രാത്രി നിരവധി തവണ ബിനു പലരേയും ഫോണ്…
Read MoreCategory: Loud Speaker
കണ്ണൂർ കോർപറേഷനിൽ യുഡിഎഫ് പിളർപ്പിലേക്ക്, എല്ലാ കാര്യത്തിലും കോൺഗ്രസിനെ പിന്തുണക്കില്ലെന്ന് ലീഗ്
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ്-ലീഗ് ഭിന്നത പൊട്ടിത്തെറിയിലേക്ക്. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷിനെ അനുനയിപ്പിച്ച് കോർപറേഷൻ ഭരണം പിടിക്കാൻ യുഡിഎഫ് ശ്രമം നടത്തുന്നതിനിടെയാണ് കോൺഗ്രസ്-ലീഗ് ഭിന്നിപ്പ് ശക്തമായത്. മേയർ സ്ഥാനമോ ഡെപ്യൂട്ടി മേയർ സ്ഥാനമോ തങ്ങൾക്ക് നൽകണമെന്ന ലീഗിന്റെ ആവശ്യം കോൺഗ്രസ് നിരാകരിച്ചതാണ് ഭിന്നതയക്ക് കാരണം. ഇതേ തുടർന്ന് കൗൺസിലിൽ ലീഗ് തങ്ങളുടേതായ നിലപാടുകൾ സ്വീകരിക്കാനും കോൺഗ്രസിന്റെ എല്ലാ നിലപാടുകൾക്കും സന്പൂർണ പിന്തുണ നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. കൗൺസിൽ യോഗങ്ങൾക്കു മുന്നോടിയായി യുഡിഎഫ് കൗൺസിലർമാർ ഒന്നിച്ചിരുന്നു അജണ്ടകൾ ചർച്ച ചെയ്ത് സ്വീകരിക്കേണ്ട നിലപാടുകൾ തീരുമാനിക്കാറുണ്ട്. എന്നാൽ ഇന്നത്തെ കൗൺസിൽ യോഗത്തിനു മുന്നോടിയായി ഇന്നലെ യുഡിഎഫ് കൗൺസിലർമാരുടെ യോഗം വിളിച്ചു ചേർത്തില്ല. പകരം യുഡിഎഫ് കൗൺസിലർ പാർട്ടി സെക്രട്ടറിയായ ലീഗിലെ എം.പി. മുഹമ്മദലി ലീഗ് കൗൺസിലർമാരുടെ മാത്രം യോഗം വിളിച്ചു ചേർത്ത് അജണ്ട ചർച്ച ചെയ്യുകയായിരുന്നു. കോർപറേഷന്റെയും കോർപറേഷൻ ആകുന്നതിനു…
Read Moreകോടികളുടെ സര്ക്കാര് സ്ഥലം കൈയേറി ‘ബഡാ ബാബുമാരുടെ’ക്ഷേത്ര നിര്മാണം; നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്
ന്യൂഡൽഹി: ഡൽഹിയിൽ ഐഎഎസുകാരുടെ ഭവന സമുച്ചയത്തിനകത്ത് കോടികൾ വിലയുള്ള സർക്കാർ സ്ഥലം കൈയേറി ക്ഷേത്രം നിർമിച്ചതിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്പത്തിക ഉപദേഷ്ടാവ്. നീതി ആയോഗിന്റെ പ്രിൻസിപ്പൽ അഡ്വൈസറും മോദിയുടെ ഇക്കണോമിക് അഡ്വൈസറി കൗണ്സിൽ അംഗവുമായ രത്തൻ പി. വത്തലാണ് ക്ഷേത്ര വിപുലീകരണ നിർമാണ പ്രവർത്തനങ്ങൾക്കെതിരേ കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചിരിക്കുന്നത്. സൗത്ത് ഡൽഹിയിലെ ന്യൂ മോത്തിബാഗ് റെസിഡൻഷ്യൽ കോംപ്ലക്സിനകത്ത് 20 മുതൽ 30 കോടി രൂപ വരെ മതിപ്പു വില വരുന്ന സർക്കാർ സ്ഥലം കൈയേറിയതിനെതിരേ നടപടിയെടുക്കണം എന്നു ചൂണ്ടിക്കാട്ടിയാണ് രത്തൻ വിത്തലിന്റെ കത്ത്. ഇവിടെ താമസക്കാരായ ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥർ തന്നെയാണ് കൈയേറ്റ സ്ഥലത്തെ ക്ഷേത്രത്തിന്റെ നടത്തിപ്പുകാരെന്നും വത്തൽ ആരോപിക്കുന്നു. ഹൗസിംഗ് സെക്രട്ടറി ഡി.എസ് മിശ്രയ്ക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി വത്തൽ കത്തു നൽകിയിട്ടുണ്ട്. ജൂണ് അവസാനവാരമാണ് കത്തയച്ചത്.…
Read Moreഅസുഖമാണത്രേ..! ഡിഎൻഎ പരിശോധനയ്ക്ക് തയാറാണെങ്കിലും ബിനോയിക്ക് അസുഖം; പോലീസിന്റെ കാത്തിരിപ്പു വീണ്ടും നീളുന്നു
മുംബൈ: ബിഹാർ സ്വദേശിനിയുടെ ലൈംഗിക പീഡന പരാതിയിൽ ഡിഎൻഎ പരിശോധനയ്ക്കായി ബിനോയി കോടിയേരി ഇന്ന് രക്തസാന്പിൾ നൽകില്ല. അസുഖമായതിനാൽ രക്തം നൽകാനാവില്ലെന്നാണ് ബിനോയി മുംബൈ ഓഷിവാര പോലീസിനെ അറിയിച്ചത്. പരിശോധനയ്ക്കായി ബിനോയിയെ ജൂഹുവിലെ കൂപ്പര് ആശുപത്രിയില് എത്തിച്ച് രക്തസാമ്പിള് ശേഖരിക്കാനാണ് പോലീസ് തീരുമാനിച്ചിരുന്നത്. ഡിഎൻഎ ടെസ്റ്റിന് തയാറാണെന്ന് ബിനോയി കോടിയേരി നേരത്തേ പോലീസിനെ അറിയിച്ചിരുന്നു.
Read Moreയൂണിവേഴ്സിറ്റി കോളജിലേക്ക് വിവിധ സംഘടനകൾ നടത്തിയ മാർച്ചുകളിൽ സംഘർഷം;ജലപീരങ്കി പ്രയോഗിച്ച് പോലീസ്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ പ്രവർത്തകർ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോളജിലേക്ക് വിവിധ സംഘടനകൾ മാർച്ച് നടത്തി. മാർച്ചുകൾ സംഘർഷഭരിതമായി.എബിവിപി-യുവമോർച്ച, എസ്ഡിപിഐ സംഘടനകളാണ് ഇന്ന് മാർച്ച നടത്തിയത്. യുവമോർച്ച മാർച്ചിനു നേരെ പോലീസ് പലതവണ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. എന്നിട്ടും പ്രവർത്തകർ സ്ഥലത്തു നിന്ന് പിരിഞ്ഞു പോകാൻ തയാറായില്ല. രാവിലെ എസ്ഡിപിഐ നടത്തിയ മാർച്ചും സംഘർഷഭരിതമായിരുന്നു. ഈ മാർച്ചിനു നേരെയും പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു
Read Moreചില സംശയങ്ങൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്; ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രഅന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്
കൊച്ചി: വലയിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിലേക്ക്. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്. ബാലഭാസ്കറിന്റെ അച്ഛൻ കെ.സി. ഉണ്ണി കൊച്ചിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. മകന്റെ മരണത്തിൽ ചില സംശയങ്ങൾ ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ടെന്ന് ബാലഭാസ്കറിന്റെ അച്ഛൻ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർ 25-നു തൃശൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ പള്ളിപ്പുറത്തു വച്ചാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ബാലഭാസ്കറും മകളും മരിച്ചു.
Read Moreയൂണിവേഴ്സിറ്റി കോളജ് വധശ്രമക്കേസിൽ മുഖ്യപ്രതികൾ പിടിയിൽ; ഇരുവരേയും പോലീസ് പൊക്കിയത് കേശവദാസപുരത്ത് നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അഖിൽ എന്ന വിദ്യാർഥിയെ മൃഗീയമായി ആക്രമിക്കുകയും കഠാരകൊണ്ടു കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതികൾ പിടിയിൽ. ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമുമാണ് പിടിയിലായത്. എസ്എഫ്ഐ നേതാക്കളായ ഇവർ കേശവദാസപുരത്തുനിന്നുമാണ് പിടിയിലായത്. സംഭവശേഷം ഇവർ ഒളിവിലായിരുന്നു. ഇവരെ കണ്ടെത്താനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിൽ ആറ് പ്രതികൾ പിടിയിലായി. എസ്എഫ്ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ആരോമൽ, അദ്വൈത്, ആദിൽ എന്നിവരും എസ്എഫ്ഐ പ്രവർത്തകനായ ഇജാബുമാണു വധശ്രമക്കേസിൽ പോലീസിന്റെ പിടിയിലായത്. അദ്വൈത് കേസിലെ മൂന്നാം പ്രതിയും ആരോമൽ, ആദിൽ എന്നിവർ ആറും ഏഴും പ്രതികളുമാണ്. പോലീസ് ആദ്യം പുറത്തുവിട്ട പ്രതിപ്പട്ടികയിൽ ഇജാബിന്റെ പേരുണ്ടായിരുന്നില്ല. കുറ്റകൃത്യത്തിൽ പങ്കാളികളായ കണ്ടാലറിയാവുന്ന 30 പേർക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു നേമം സ്വദേശിയായ ഇജാബിനെ ഞായറാഴ്ച രാവിലെ പോലീസ് അറസ്റ്റ്ചെയ്തത്. കോടതിയിൽ…
Read Moreനിർത്താതെ പെയ്യുന്ന മഴയിൽ മുങ്ങി നേപ്പാൾ; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 65;
കാഠ്മണ്ഡു: നേപ്പാളിൽ കനത്തമഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 65 ആയി. മുപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് പലഭാഗത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വ്യാഴാഴ്ച മുതൽ പെയ്യുന്ന ശക്തമായ മഴയാണ് മധ്യ- കിഴക്കൻ നേപ്പാളിനെ ദുരിതത്തിലാക്കിയത്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 25 ജില്ലകളിലെ പതിനായിരത്തിലധികം ഭവനങ്ങളിലുള്ളവർ കെടുതികൾ നേരിടുകയാണ്.
Read Moreകഠാരവാഹകരേ… നിങ്ങളുടേതല്ല എസ് എഫ് ഐ..! യൂണിവേഴ്സിറ്റി കോളജിൽ അക്രമം നടത്തിയ എസ്എഫ്ഐക്കാരെ തള്ളി ജയ്ക് സി. തോമസ്
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ അക്രമം നടത്തിയ എസ്എഫ്ഐക്കാരെ തള്ളി എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജയ്ക് സി. തോമസ്. എസ്എഫ്ഐ ഞങ്ങളുടേത് മാത്രമാണെന്ന് നിശ്ചയദാർഢ്യത്തോടെ വിളിച്ചു പറഞ്ഞ ആ രാഷ്ട്രീയ ബോധ്യങ്ങളോട് തന്നെയാണു ചേർന്നുനിൽക്കുന്നതെന്നും കഠാരവാഹകരേ, നിങ്ങളുടേതല്ല എസ്എഫ്ഐ എന്നും ജയ്ക് ഫേസ്ബുക്കിൽ കുറിച്ചു. ജയ്ക് സി. തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: കഠാര വാഹകരേ… ആരുടേതാണ് എസ് എഫ് ഐ, മറ്റാരുടേതായാലും അത് നിങ്ങളുടേതല്ല. പക്ഷേ ഒരു നരാധമന്റെ നികൃഷ്ടതയ്ക്ക് ഒരു സംഘബോധത്തിന്റെ അത്ര ജീവൻ പകരം വേണമെന്നു പറഞ്ഞുള്ള പ്രചാരണങ്ങൾക്ക് കൊത്തി വലിക്കാൻ എസ് എഫ് ഐയെ വിട്ടു നൽകുകയില്ല തന്നെ. നിരാശയുടെ തുരങ്കത്തിലും നക്ഷത്രങ്ങളുടെ ചിരിയെക്കുറിച്ച് ദാർവിഷ് പാടിയത് കാന്പസുകളിലൊക്ക എഴുതി വെച്ചിരുന്നു, ഇടവേളകളില്ലാതിരുന്ന സമര നാളുകളിൽ. നക്ഷത്രങ്ങൾ അന്യമായ നിരാശയുടെ നിമിഷങ്ങളിൽ ഇങ്ങനെയെങ്കിലുമൊന്ന് പ്രതിഷേധിക്കാൻ കഴി ഞ്ഞില്ലായെങ്കിൽ എസ് എഫ്…
Read Moreകാശില്ലാതെ നട്ടംതിരിഞ്ഞ് കോണ്ഗ്രസ്; ചെലവു വെട്ടിച്ചുരുക്കാൻ നിർദേശം; കോണ്ഗ്രസിന്റെ സാങ്കേതിക വിദഗ്ധർക്കും ശമ്പളം മുടങ്ങി
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു പിന്നാലെ കോണ്ഗ്രസ് കടുത്ത സാന്പത്തിക പ്രതിസന്ധിയിലെന്നു റിപ്പോർട്ട്. പാർട്ടിയുടെ പല വിഭാഗങ്ങളോടും ചെലവു വെട്ടിച്ചുരുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണു വിവരം. സേവാദളിന്റെ പ്രതിമാസ പ്രവർത്തന ചെലവ് 2.5 ലക്ഷത്തിൽനിന്നു രണ്ടു ലക്ഷമായി കുറച്ചിട്ടുണ്ട്. ചെലവ് കുറയ്ക്കണമെന്നു യുവജന സംഘടനയായ എൻഎസ്യുഐക്കും വിദ്യാർഥി സംഘടന കഐസ്യുവിനും നിർദേശം നൽകി. കോണ്ഗ്രസിന്റെ സാങ്കേതിക വിദഗ്ധർക്കും ശന്പളം മുടങ്ങിയിരിക്കുകയാണെന്നാണ് വിവരം. പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽനിന്ന് 20 പേരാണു കഴിഞ്ഞ ദിവസം രാജിവച്ചത്. 55 അംഗ ടീമിൽ ഇപ്പോൾ 35 പേർ മാത്രമാണ് ബാക്കിയുള്ളത്. നിലവിൽ ജോലി ചെയ്യുന്നവർക്കും ശന്പളം വൈകിയാണ് ലഭിക്കുന്നതെന്നാണു വിവരം.
Read More