തിരുവനന്തപുരം: തിരുവനനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പോലീസ് പരിശോധന നടത്തി. എസ്എഫ്ഐയുടെ ഇടിമുറിയെന്നു വിശേഷിപ്പിക്കുന്ന യൂണിയൻ ഓഫിസിലും കാന്പസിന്റെ വിവിധയിടങ്ങളിലുമാണ് പോലീസ് പരിശോധന നടത്തിയത്. അക്രമത്തിന്റെ സാക്ഷികളും മാധ്യമങ്ങളും പോലീസിനൊപ്പമുണ്ടായിരുന്നു. ഉച്ചയോടെയാണു പോലീസ് പരിശോധന ആരംഭിച്ചത്. പരിശോധനയിൽ കോളജിലെ എസ്എഫ്ഐ നിയന്ത്രണത്തിലുള്ള മുറിയിൽനിന്നു കത്തികളും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു. വടികളും ബൈക്കിന്റെ സൈലൻസറും ഉൾപ്പെടെ ഈ മുറിയിൽ സൂക്ഷിച്ചിട്ടുണ്ട്. യൂണിറ്റ് മുറി കേന്ദ്രീകരിച്ചാണ് എസ്എഫ്ഐക്കാരുടെ അക്രമങ്ങൾ അരങ്ങേറുന്നതെന്നു വിദ്യാർഥികൾ പോലീസിനു മൊഴി നൽകിയിരുന്നു. അതേസമയം, കോളജിലെ സംഘർഷം അറിയിക്കുന്നതിൽ അധികൃതർക്കു വീഴ്ചപറ്റിയെന്നും പോലീസ് പറഞ്ഞു. വിദ്യാർഥിക്കു കുത്തേറ്റ വിവരം പോലീസിനെ അറിയിച്ചില്ലെന്നും കുത്തേറ്റ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോയതു പോലീസ് എത്തിയശേഷമാണെന്നും പോലീസ് പറയുന്നു. കോളജിനെതിരെ പോലീസ് യുജിസിക്കു റിപ്പോർട്ട് നൽകി.
Read MoreCategory: Loud Speaker
ലജ്ജിച്ചു തല താഴ്ത്തുന്നു; കേരളമേ മാപ്പ്! എസ്എഫ്ഐ അക്രമം തള്ളി വി.പി. സാനു
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ അക്രമം തള്ളി അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. കഠാര ആയുധമാക്കിയവർ പ്രസ്ഥാനത്തെ ഒറ്റു കൊടുത്തവരാണെന്നും കേരളജനതയോടു മാപ്പു ചോദിക്കുന്നെന്നും സാനു പറഞ്ഞു. തെറ്റുകൾ ന്യായീകരിക്കില്ല. കുറ്റവാളികളെ ഒരുനാളും സംരക്ഷിക്കില്ലെന്നും സാനു പറഞ്ഞു. അക്രമത്തെ ഒറ്റപ്പെട്ട സംഭവമെന്ന തരത്തിൽ പ്രതിരോധിക്കുന്ന വാദങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു. വി.പി. സാനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: ലജ്ജിച്ച് തല താഴ്ത്തുന്നു. കേരളജനതയോട് മാപ്പു ചോദിക്കുന്നു. ഞങ്ങളുടെ അഭിമന്യുവിന്റെ നെഞ്ചിലാഴ്ന്നിറങ്ങിയ കഠാരയല്ല, അവൻ എഴുതി വെച്ച മുദ്രാവാക്യം ആയുധമാക്കിയവരാണ് എസ്.എഫ്.ഐക്കാർ. അല്ലാത്തവർ ഒറ്റുകാർ മാത്രമാണ്. കടിച്ചുകീറാൻ തക്കം പാർത്തിരിക്കുന്നവരുടെയിടയിലേക്ക് ഈ പ്രസ്ഥാനത്തെയും, ശുഭ്രപതാകയെയും, മുദ്രാവാക്യങ്ങളെയും, രക്തസാക്ഷിത്വങ്ങളെയും ഇട്ടുകൊടുത്ത ഒറ്റുകാർ. കൂടെ നിന്നവരെ വീണുപോകാതെ ചേർത്തുപിടിച്ചവർ, ഇനി വരുന്നവരുടെ അവകാശങ്ങൾക്കായി തെരുവിൽ തല പൊട്ടിയവർ, കലാലയങ്ങൾ സർഗാത്മകമാക്കാൻ മുന്നിൽ നിന്നവർ, ഒപ്പമുള്ളവരുടെ വേദനയിൽ കണ്ണുനനഞ്ഞവർ, സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമായി ജീവൻ കൊടുത്തവർ,…
Read Moreതെറ്റുതിരുത്തുക, പഠിക്കുക, പോരാടുക! സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും കത്തിമുനയിലല്ല: ആഷിഖ് അബു
കൊച്ചി: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില് എസ്എഫ്ഐക്കാരാൽ എസ്എഫ്ഐക്കാരന് കുത്തേറ്റ സംഭവത്തിൽ വിമർശവുമായി സംവിധായകൻ ആഷിഖ് അബു. വിപരീത ശബ്ദങ്ങളെ ബഹുമാനിക്കാതെ ഒരു ജനാധിപത്യ സംവിധാനത്തിനും നിലനിൽപ്പില്ലെന്ന് ആഷിഖ് അബു ഫേസ്ബുക്കിൽ കുറിച്ചു. കത്തിമുനയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും ഇല്ല. തെറ്റുതിരുത്തുക. പഠിക്കുക, പോരാടുക- ആഷിഖ് പറഞ്ഞു. മഹാരാജാസ് കോളജില് കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ ചിത്രവും ആഷിഖ് കുറിപ്പിനൊപ്പം പോസ്റ്റ് ചെ്തു.
Read Moreബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിൽ, മുസ്ലിം യുവാവിനു ക്രൂരമർദനം; ഹിന്ദു മക്കൾ കച്ചി പ്രവർത്തകരായ നാലുപേർ അറസ്റ്റിൽ
നാഗപട്ടണം: ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത മുസ്ലിം യുവാവിനു ക്രൂരമർദനം. തമിഴ്നാട്ടിലെ നാഗപട്ടണത്താണു സംഭവം. നാഗപട്ടണം പൊറവച്ചേരി സ്വദേശി മുഹമ്മദ് ഫൈസാനാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ഫൈസാൻ നാഗപട്ടണം സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച ബീഫ് സൂപ്പ് കഴിക്കുന്ന ചിത്രവും സൂപ്പിന്റെ രുചിയും വിവരിച്ചു ഫൈസാൻ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. അന്നു രാത്രി തന്നെ ഈ പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു ചിലർ ഫൈസാന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. ഇതിനു വിസമ്മതിച്ചതോടെ ആക്രമിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. അക്രമവുമായി ബന്ധപ്പെട്ടു നാലു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അക്രമികൾക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. ഇവർ ഹിന്ദു മക്കൾ കച്ചി അംഗങ്ങളാണെന്നാണു പോലീസ് നൽകുന്ന സൂചന.
Read Moreപാർട്ടി കോട്ട തകരുമെന്ന ഉറച്ച ബോധ്യം; അഖിലിനെ കുത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം; അഖിലിനെ കുത്തിയവർ പോലീസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ വിദ്യാർഥി അഖിലിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് പോലീസിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ കന്റോണ്മെൻറ് എസി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കന്റോണ്മെന്റ് സിഐയുടെ കീഴിൽ പത്തംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വധശ്രമം അടക്കം വിവിധ വകുപ്പുകൾ ചേർത്താണ് കന്റോണ്മെൻറ് പോലീസ് യൂണിറ്റ് പ്രസിഡൻറ് ശിവരഞ്ജിത്ത്, സെക്രട്ടറി നസീം അടക്കം ഏഴുപേർക്കെതിരെ എഫ്.ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തിരിക്കുന്നത്. തലസ്ഥാനത്തെ പാർട്ടി കോട്ടയായ യൂണിവേഴ്സിറ്റി കോളജിൽ ഇന്നലെ ഉണ്ടായ അനിഷ്ടസംഭവത്തിൽ കടുത്ത അമർഷത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തിടെ യൂണിവേഴ്സിറ്റി കോളജുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഇന്നലത്തെ സംഭവത്തിൽ ഒരു തരത്തിലുമുള്ള സംരക്ഷണം പാർട്ടിയോ സർക്കാരോ പ്രതികൾക്ക് നൽകരുതെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കുത്തേറ്റ അഖിൽ എസ്എഫ്.ഐ പ്രവർത്തകനും അഖിലിന്റെ…
Read Moreതിങ്കളാഴ്ച നിർണായക ദിവസം! കർണാടകയിൽ എംഎൽഎമാർ എല്ലാവരും റിസോർട്ടിൽ; സർക്കാരിനെ വീഴ്ത്താൻ കരുക്കൾ നീക്കി പ്രതിപക്ഷം
ബെംഗളൂരു: കർണാടക നിയമസഭയിലെ ഭരണപക്ഷ എംഎൽഎമാരുടെ കൂട്ട രാജിയെ തുടർന്ന് വിശ്വാസവോട്ടെടുപ്പിന് തയ്യാറെന്ന് മുഖ്യമന്ത്രി കുമാരസ്വാമി പ്രഖ്യാപിച്ചതിനു പിന്നാലെ കർണാടകയിൽ രാജിവച്ചവരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഭരണപക്ഷം സജീവമാക്കി. അനുനയ ചർച്ചകൾക്കായി കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാർ രാജിവച്ച മന്ത്രിയും എംഎൽഎയുമായ എം.ടി.ബി. നാഗരാജുമായി കൂടിക്കാഴ്ച നടത്തി. നാഗരാജിന്റെ വസതിയിലെത്തിയാണ് ശിവകുമാർ അദ്ദേഹത്തെ കണ്ടത്. രാജിവച്ച തീരുമാനം പുനഃപരിശോധിക്കണമെന്ന് ശിവകുമാർ എം.ടി.ബി. നാഗരാജിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ നാഗരാജ് എന്തു തീരുമാനമെടുത്തുവെന്ന് വ്യക്തമല്ല. വിമത എംഎൽഎമാരുടെ കൂട്ടരാജിക്ക് പിന്നാലെ ഏറ്റവുമൊടുവിൽ രാജിവച്ചയാളാണ് എം.ടി.ബി. നാഗരാജ്. വിശ്വാസവോട്ട് തേടാൻ തീരുമാനിച്ചയുടൻ തന്നെ എല്ലാ പാർട്ടികളും എംഎൽഎമാരെ റിസോർട്ടുകളിലേക്ക് മാറ്റി. എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യത വിഷയത്തിലും ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുതെന്ന് സുപ്രീംകോടതി ഉത്തരവു വന്നതിനു പിന്നാലെയാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി സഭയിൽ വിശ്വാസം തേടാൻ തീരുമാനിച്ചത്. സുപ്രീം കോടതി വിധി വന്നതോടെ…
Read Moreഎസ്ഐ ആണെന്ന് പറഞ്ഞിട്ടും..! കോഴിക്കോട്ട് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; ഇടവഴിയില് മൂത്രമൊഴിച്ച എസ്ഐയ്ക്ക് ക്രൂരമര്ദ്ദനം; മൂക്കിന്റെ എല്ലിന് മൂന്നു പൊട്ടൽ
കോഴിക്കോട്: ഇടവഴിയില് മൂത്രമൊഴിച്ച എസ്ഐയ്ക്ക് മദ്യപസംഘത്തിന്റെ ക്രൂരമര്ദനം. കണ്ട്രോള് റൂമില് പുതുതായി ചുമതലയേറ്റ വയനാട് സ്വദേശിയായ എസ്ഐ പി. എന്. ഷൈജനെയാണ്(52) മൂന്നംഗസംഘം ക്രൂരമായി മര്ദിച്ചത്. മര്ദനത്തെ തുടര്ന്ന് എസ്ഐയുടെ മൂക്കിന്റെ എല്ലുകള്ക്ക് മൂന്നു പൊട്ടലുണ്ട്. മൂക്കിൽനിന്ന് അമിത രക്തപ്രവാഹം ഉണ്ടായ ഇദ്ദേഹം ബീച്ച് ജനറല് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലാണ്. ഇന്നലെ സന്ധ്യയ്ക്കുശേഷം എരഞ്ഞിപ്പാലം ബൈപാസ് റോഡില് സരോവരത്തിന് സമീപത്താണ് സംഭവം. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽനിന്ന് കണ്ട സുഹൃത്തിനൊപ്പം എരഞ്ഞിപ്പാലത്തേക്ക് നടന്നുപോകവെയാണ് മദ്യപസംഘത്തിന്റെ അക്രമം. നടക്കുന്നതിനിടെ എസ്ഐ മൂത്രമൊഴിക്കാനായി ഇടവഴിയിലേക്ക് മാറി. ഇത് ശ്രദ്ധയില്പ്പെട്ട മൂന്നു യുവാക്കള് എസ്ഐയുടെ സമീപത്തെത്തി പൊതിരെ മർദിക്കുകയായിരുന്നു. താൻ എസ്ഐയാണെന്ന് യുവാക്കളോട് പറഞ്ഞപ്പോൾ “നീ പോലീസുകാരനാണല്ലെടാ എന്നാൽ രണ്ടെണ്ണം അധികം ഇരിക്കട്ടെ’… എന്ന് ആക്രോശിച്ചു മൂക്കിന് ഇടിക്കുകയായിരുന്നു. സുഹൃത്ത് ഇടപെട്ടിട്ടും യുവാക്കളെ പിന്തിരിപ്പിക്കാനായില്ല. ക്രൂരമർദനമേറ്റ എസ്ഐയുടെ മൂക്കില്നിന്ന് രക്തം വാര്ന്നൊഴുകി.…
Read Moreസത്യാവസ്ഥ ബോധ്യപ്പെടണം! പരിക്കുകളുടെ പഴക്കം രേഖപ്പെടുത്തിയില്ല, ആന്തരിക അവയവങ്ങള് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചില്ല; രാജ്കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റ്മോര്ട്ടം നടത്തും
ഗാന്ധിനഗർ: ജുഡീഷൽ കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോർട്ടം നടത്താൻ ജുഡീഷൽ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് നാരായണക്കുറുപ്പ് ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായി നെടുങ്കണ്ടത്ത് എത്തിയപ്പോഴാണ് വീണ്ടും പോസറ്റ്മോർട്ടം നടത്താൻ കമ്മീഷന്റെ ഉത്തരവ്. ജൂണ് 21നാണ് വാഗമണ് കോലാഹലമേട് കസ്തൂരി ഭവനിൽ രാജ്കുമാർ (50) റിമാൻ ഡിൽ കഴിയവേ പീരുമേട് സബ് ജയിലിൽ മരിച്ചത്. 22ന് കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ക്രൂരമർദനമാണ് മരണകാരണമെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണംം ക്രൈം ബ്രാഞ്ചിനെ ഏൽപിച്ചു. കുറ്റക്കാരായവരിൽ നെടുങ്കണ്ടം എസ്ഐ കെ.എ. സാബു അടക്കം ചില ചോലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്. ഇതിനിടയിൽ ജുഡീഷൽ അന്വേഷണം സർക്കാർ പ്രഖ്യാപിക്കുകയും ജസ്റ്റീസ് നാരായണക്കുറുപ്പിനെ കമ്മീഷനായി നിയമിക്കുകയുമായിരുന്നു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ, ആന്തരികായവയങ്ങൾ പരിശോധനയ്ക്ക് അയച്ചില്ലെന്നും മൃതദേഹത്തിനേറ്റ മുറിവുകളും മർദനത്തിന്റെ പാടുകളും എത്ര…
Read Moreഇ.ചന്ദ്രശേഖരന്റെ പരിപാടികൾ ബഹിഷ്കരിക്കും! റവന്യൂ മന്ത്രിയും സിപിഐ ജില്ലാ നേതൃത്വവും ഇടച്ചിലിൽ; കളക്ടര് ഏകാധിപത്യമായി പെരുമാറുന്നെന്ന് ആക്ഷേപം
കോഴിക്കോട്: ജില്ലാ കളക്ടറെ നിലയ്ക്കുനിർത്താത്തതുള്പ്പെടെ വിഷയങ്ങളില് റവന്യൂമന്ത്രിയും സിപിഐ കോഴിക്കോട് ജില്ലാ നേതൃത്വവും ഇടയുന്നു. ജില്ലാനേതൃത്വത്തിന്റെ അഭിപ്രായത്തെ മുഖവിലക്കെടുക്കാന് പോലും തയാറവാത്ത മന്ത്രി ഇ.ചന്ദ്രശേഖരനെതിരേയാണ് ജില്ലാ സെക്രട്ടറിയുള്പ്പെടെയുള്ളവര് രംഗത്തെത്തിയത്. സിപിഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് മന്ത്രിയോടുള്ള അതൃപ്തി ഇന്നലെ മറനീക്കി പുറത്തുവരികയും ചെയ്തു. ജില്ലയിലെ വിവിധ പരിപാടികള്ക്കെത്തിയ മന്ത്രി ഇ.ചന്ദ്രശേഖരനെ അനുഗമിക്കാന് സിപിഐ ജില്ലാസെക്രട്ടറിയോ ഭാരവാഹികളോ പോലും ഉണ്ടായിരുന്നില്ല. മന്ത്രി പങ്കെടുത്ത ഭവനബോര്ഡിന്റെ കുടിശിക നിവാരണ അദാലത്ത്, പൂളക്കോട് വില്ലേജ് ഓഫീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം എന്നീ ചടങ്ങുകളാണ് സിപിഐ ബഹിഷ്കരിച്ചത്. സാധാരണയായി പാര്ട്ടിയില് നിന്നുള്ള മന്ത്രിമാര് സ്ഥലത്തെത്തിയാല് ജില്ലാസെക്രട്ടറിയും മറ്റു നേതാക്കളും ഒപ്പമുണ്ടാവാറുണ്ട്. എന്നാല് ഇന്നലെ മന്ത്രിക്കൊപ്പം ഇവരാരും ഉണ്ടായില്ല. ഏകാധിപതിയെ പോലെയാണ് പലപ്പോഴും ജില്ലാ കളക്ടറും സബ്കളക്ടറും പെരുമാറുന്നതെന്നാണ് സിപിഐ നേതാക്കള് പറയുന്നത്. ജനകീയ വിഷയങ്ങളില് പോലും കളക്ടറെ സമീപിച്ചാല് നേതാക്കളെ അവഗണിക്കുക പതിവാണ്.…
Read Moreകൂത്തുപറമ്പിലെ ബാലൻ നമ്പ്യാർ വധം: ലോക്കൽ പോലീസും ഫയൽ മുക്കി; മുക്കിയ ഒരു കോപ്പി ക്രൈംബ്രാഞ്ച് കണ്ടെത്തി
തലശേരി: വീടാക്രമിച്ച് എഴുപത്തിയെട്ടുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിന്റെ ഫയൽ കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിൽ നിന്നും അപ്രത്യക്ഷമായതിനു പിന്നാലെ ലോക്കൽ പോലീസിന്റെ കസ്റ്റഡിയിൽ നിന്ന് കൂടി കാണാതായി. എ.ജി ഓഫീസിൽ നിന്നും ലോക്കൽ പോലീസിൽ നിന്നും കാണാതായ ഫയലിന്റെ ഒരു കോപ്പി അതി സാഹസികമായ ശ്രമത്തിലൂടെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. ഫയൽ കണ്ടെത്തി തരണമെന്നാവശ്യപ്പെട്ട് ഡിസ്ട്രിക്ട് ഗവ.പ്ലീഡർ ബി.പി. ശശീന്ദ്രൻ കണ്ണൂർ ഐജിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ലോക്കൽ പോലീസ് അന്വഷണം നടത്തിയെങ്കിലും തങ്ങളുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഫയൽ കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല. എ.ജി. ഓഫീസിൽ നിന്നും ലോക്കൽ പോലീസിൽ നിന്നും ഒരേ സമയം ഫയൽ അപ്രത്യക്ഷമായത് കേസിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു.എ.ജി ഓഫീസിലെ ഫയലും അന്വേഷണത്തിൽ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടയിലാണ് ക്രൈംബ്രാഞ്ച് സംഘം ദിവസങ്ങൾ നീണ്ടു നിന്ന പ്രയത്നത്തിനൊടുവിൽ തങ്ങളുടെ വർഷങ്ങൾ പഴക്കമുള്ള ഫയൽ കൂമ്പാരത്തിൽ നിന്നും…
Read More