കണ്ണൂർ: തുടർച്ചയായി നാലു ദിവസമായി കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ റെയ്ഡിൽ ഇതുവരെ പിടികൂടിയത് 24 മൊബൈൽ ഫോണുകൾ. തിങ്കളാഴ്ച രാവിലെ മുതൽ രാത്രിവരെ ജയിൽ സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ മാത്രം പത്തു മൊബൈൽ ഫോണുകൾ, നാലു പവർ ബാങ്ക്, പുകയില ഉത്പന്നങ്ങൾ എന്നിവ പിടികൂടിയിരുന്നു. രണ്ട്, അഞ്ച്, ആറ്, ഏഴ് ബ്ലോക്കുകളിൽനിന്നാണ് ഇവ പിടികൂടിയത്. ഇവിടുത്തെ മേൽക്കൂരയിലും മറ്റും ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു ഫോണുകളും പവർ ബാങ്കുകളും. ഇന്നലെ നടത്തിയ റെയ്ഡിൽ ഏഴു മൊബൈലും ഒരു സിമ്മും കണ്ടെടുത്തു. ഒരു മൊബൈൽഫോൺ തെങ്ങിന്റെ മുകളിൽനിന്നും ആറെണ്ണം ജയിൽ കോമ്പൗണ്ടിൽ കുഴിച്ചിട്ടനിലയിലുമാണു കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ ജയിൽ മേധാവി ഋഷിരാജ് സിംഗാണ് പരിശോധനപരമ്പരമ്പരയ്ക്ക് തുടക്കംകുറിച്ചത്. അന്ന് മൂന്ന് മൊബൈൽ ഫോണുകൾ, ചാർജറുകൾ, സിം കാർഡുകൾ, കഞ്ചാവ്, പുകയില ഉത്പന്നങ്ങൾ, മരുന്നുകൾ, റേഡിയോ, മൂന്ന് ചുറ്റിക,…
Read MoreCategory: Loud Speaker
നാളുകള് നീണ്ട ആസൂത്രണം! ജയില് ചാട്ടത്തെക്കുറിച്ച് മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു; സംഭവം ജയില് ഡിഐജി അന്വേഷിക്കും
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നു രണ്ടു വനിതാ തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെക്കുറിച്ച് ജയിൽ ഡിഐജി സന്തോഷ് അന്വേഷിക്കും. നാളുകൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് ഇവർ ജയിൽ ചാടിയതെന്നാണ് അധികൃതരുടെ റിപ്പോർട്ട്. അതേസമയം, ചൊവ്വാഴ്ച വൈകുന്നേരം ജയിലിൽനിന്നും ചാടിയ ശിൽപ്പ, സന്ധ്യ എന്നി തടവുകാരികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ജയിൽ ചാട്ടത്തെക്കുറിച്ച് മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയിൽ ചാടുന്നതിന് മുന്പ് ശിൽപ്പ മറ്റൊരു തടവുകാരിയെ ഫോണ് ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ, നഗരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ റിമാൻഡ് പ്രതികളാണ് ഇവർ. സന്ധ്യ മോഷണക്കേസിലും ശില്പ വഞ്ചനാക്കേസിലും ആണ് പ്രതികളായിട്ടുള്ളത്. ഇവരെ കണ്ടെത്തുന്നതിന്റെ ഭാഗമായി സമീപത്തെ പോലീസ് സ്റ്റേഷനുകളിലേക്കും ജയിൽ ചാടിയ പ്രതികളുടെ ചിത്രം കൈമാറിയിട്ടുണ്ട്.
Read Moreറിയൽ എസ്റ്റേറ്റ് ചരിത്രം! മുംബൈയിൽ മൂന്നേക്കർ ഭൂമിക്ക് വില 2238 കോടി; ഒരേക്കർ ഭൂമിക്കായി മുടക്കുന്നത് 745 കോടി രൂപ
മുംബൈ: മുംബൈ നഗരഹൃദയത്തിൽ ചരിത്രം കുറിച്ച റിയൽ എസ്റ്റേറ്റ് ഇടപാടുമായി ജാപ്പനീസ് കന്പനി. ബാന്ദ്ര കുർള കോംപ്ലക്സിൽ (ബികെസി) മൂന്ന് ഏക്കർ ഭൂമിയാണ് ജപ്പാൻ കന്പനിയായ സുമിടോമോ വാങ്ങുന്നത്. 2238 കോടി രൂപയ്ക്കാണ് ഇടപാട്. ഇന്ത്യയുടെ റിയൽ എസ്റ്റേറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇടപാടാകും ഇതെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. 745 കോടി രൂപയാണ് മുംബൈയിൽ ഒരേക്കർ ഭൂമിക്കായി ജാപ്പനീസ് കന്പനി മുടക്കുന്നത്. ഒരേക്കർ ഭൂമിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലകൂടിയാണിത്. റിലയൻസ് ജിയോ ഗാർഡനു തൊട്ടരികെയാണ് ഈ മൂന്നേക്കർ ഭൂമി. മുംബൈ മെട്രോപൊളിറ്റൻ റീജണൽ ഡെവലപ്മെന്റ് അഥോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമിക്കായി മാസങ്ങൾക്കു മുന്പ് ടെൻഡർ വിളിച്ചിരുന്നെങ്കിലും ആഭ്യന്തര ഇടപാടുകാർ എത്തിയില്ല. ഇതോടെയാണ് വിദേശ കന്പനികളെ ക്ഷണിച്ചത്. സുമിടോമോ മാത്രമാണ് ലേലത്തിനുണ്ടായിരുന്നത്. 2010-ൽ ലോധ ഗ്രൂപ്പ് 4050 കോടി രൂപ മുടക്കി മുംബൈ മെട്രോപൊളിറ്റൻ റീജണൽ…
Read Moreഎനിക്കെന്റെ വൃക്ക തിരികെവേണം! ഭർത്താവിനെതിരേ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ; എന്ത് ചെയ്യണമെന്ന് അറിയാതെ പോലീസ്
ഭർത്താവിന് ദാനംചെയ്ത വൃക്ക തിരികെ ലഭിക്കണമെന്ന ആവശ്യവുമായി യുവതി പോലീസ് സ്റ്റേഷനിൽ. നാസിക് സ്വദേശിനിയായ 28 വയസുകാരി വൈശാലിയാണ് ഭർത്താവിന് നൽകിയ വൃക്ക തിരികെ ആവശ്യപ്പെട്ട് സാത്പൂർ പോലീസ് സ്റ്റേഷനിലെത്തിയത്. കടുത്ത മദ്യപാനത്തെ തുടർന്ന് ഭർത്താവിന്റെ വൃക്കകൾ തകരാറിലായിരുന്നു. ജീവൻ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോൾ ഭാര്യ ഒരു വൃക്ക നൽകാൻ തയാറായി. മേലിൽ മദ്യപിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇവർ വൃക്ക നൽകിയത്. യുവതിയെ പിന്തിരിപ്പിക്കാൻ ബന്ധുക്കൾ ശ്രമിച്ചുവെങ്കിലും ഇവർ തീരുമാനത്തിൽ നിന്നും പിന്നോട്ട് പോയില്ല. പിന്നീട് വൃക്ക മാറ്റി വച്ച് ആരോഗ്യം പൂർണസ്ഥിതിയിലെത്തിയപ്പോൾ ഭർത്താവ് വീണ്ടും മദ്യപാനം ആരംഭിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത വൈശാലിയെ ഭർത്താവ് മർദ്ദിക്കുവാൻ തുടങ്ങിയതോടെയാണ് താൻ നൽകിയ വൃക്ക തിരികെ ലഭിക്കണമെന്ന ആവശ്യവുമായി ഇവർ പോലീസ് സ്റ്റേഷനെ സമീപിച്ചത്. എന്നാൽ എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ.
Read Moreകല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാനുള്ള നടപടികൾ തുടങ്ങി; സുരേഷ് ഹാജരായില്ല; ജില്ലാ കളക്ടർ ടി.വി.അനുപമയുടെ അധ്യക്ഷതയിലായിരുന്നു യോഗം
തൃശൂർ: യാത്രക്കാരെ ആക്രമിച്ച സംഭവത്തിൽ കല്ലട ഗ്രൂപ്പ് ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് നിയമവശം പരിശോധിച്ച ശേഷം നടപടിയെടുക്കും. കളക്ടറേറ്റിൽ ചേർന്ന് റോഡ് ട്രാഫിക് അതോറിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ കളക്ടർ ടി.വി.അനുപമയുടെ അധ്യക്ഷതയിലായിരുന്നു യോഗം. കാര്യങ്ങൾ വിശദീകരിക്കാൻ കല്ലട ഗ്രൂപ്പ് ഉടമ സുരേഷിനെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഉടമയ്ക്കു പകരം അഭിഭാഷകനാണ് പങ്കെടുത്തത്. തിരുവനന്തപുരത്തുനിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന കല്ലട ബസിൽനിന്ന് മൂന്ന് യാത്രക്കാരെ ബസ് ജീവനക്കാർ മർദിച്ച് ഇറക്കിവിട്ടെന്ന പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്നു പേർക്കെതിരേയാണ് മരട് പോലീസ് കേസെടുത്തത്. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടത്. അജയ് ഘോഷ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന…
Read Moreസിപിഎമ്മിന് തലവേദനയായി കണ്ണൂരിൽ വീണ്ടും “പിജെ’ ഫാൻസ്; സോഷ്യൽ മീഡിയയിൽ നിന്നും “പിജെ’ മാറ്റണമെന്ന് ജയരാജൻ
സ്വന്തം ലേഖകൻ കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ കണ്ണൂരിൽ വീണ്ടും കരുത്തനാകുന്നു. സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കൾ മൗനം പാലിച്ചെടുത്ത് പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.ജയരാജൻ എടുത്ത നിലപാടുകളെ സപ്പോർട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ സിപിഎം പ്രവർത്തകരുടെ സജീവ ചർച്ചയായിരിക്കുകയാണ്. പിജെ എന്ന ചുരുക്കപേരിൽ കണ്ണൂർ ജില്ലയിൽ പി. ജയരാജന്റെ പേരിൽ വീണ്ടും ഫാൻസ് അസോസിയേഷനുകൾ ശക്തമായിരിക്കുകയാണ്. പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭയ്ക്കും ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കുമെതിരേ ശക്തമായ വിമർശനമാണ് പി. ജയരാജൻ ഉന്നയിച്ചത്. ധർമശാലയിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലും സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും ശ്യാമളക്കെതിരേ പി. ജയരാജൻ വിമർശനമുന്നയിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഇ.പി. ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള ജില്ലയിലെ സിപിഎം നേതാക്കൾ ശ്യാമളക്കെതിരേ വിമർശനമുന്നയിക്കാത്ത സാഹചര്യത്തിലാണ്…
Read Moreരഹസ്യബന്ധമുണ്ടെന്ന് ആരോപണം! യുവതിയുടെയും യുവാവിന്റെയും തല മൊട്ടയടിച്ചു
ഭുവനേശ്വർ: രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെയും യുവാവിനെയും പിടികൂടി തല മൊട്ടയടിച്ചു. ഒഡീഷയിലെ മയൂർബഞ്ജിലെ മാണ്ഡുവ ഗ്രാമത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. തല മൊട്ടയടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൽ പോലീസ് കേസെടുത്തു. 21 പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കി. യുവതിയുടെ വീട്ടിലെത്തിയ സമയത്താണ് യുവാവിനെ നാട്ടുകാർ പിടികൂടിയത്. യുവതിയും യുവാവും തമ്മിൽ രഹസ്യബന്ധമുണ്ടെന്നും ഇവർ പ്രണയത്തിലാണെന്നും ആരോപിച്ചായിരുന്നു ഒരുകൂട്ടം ആൾക്കാരുടെ ആക്രമണം. തുടർന്ന് ഇരുവരെയും പിടികൂടി പരസ്യമായി തല മുണ്ഡനം ചെയ്യുകയായിരുന്നു.
Read Moreപി.കെ. ശ്യാമളയ്ക്കെതിരേ വിമർശനം! ഏരിയാ, ലോക്കൽ കമ്മിറ്റിയിലെ ശ്യാമള വിരുദ്ധരെ ഒതുക്കാനുള്ള ശ്രമം സിപിഎം തുടങ്ങി
തളിപ്പറന്പ്: പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭ ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കെതിരേ വിമർശനമുന്നയിച്ച ഏരിയാ, ലോക്കൽ കമ്മിറ്റിയിലെ ശ്യാമള വിരുദ്ധരെ ഒതുക്കാനുള്ള ശ്രമം സിപിഎം തുടങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ ആന്തൂർ വിഷയത്തിൽ വിമര്ശകരെ പൂര്ണമായി അവഗണിക്കുമെന്ന് പറഞ്ഞിരുന്നു. ജില്ലാ നേതൃത്വം സംസ്ഥാന കമ്മറ്റിക്കൊപ്പം നില്ക്കുമെന്നും പി.കെ.ശ്യാമള ആന്തൂര് നഗരസഭ ചെയര്പേഴ്സനായി തുടരുമെന്നും കോടിയേരി പറഞ്ഞിരുന്നു. കോടിയേരിയുടെ പത്രസമ്മേളനത്തിലെ സൂചന ലഭിക്കുന്നതിന് മുമ്പുതന്നെ തളിപ്പറമ്പ് ഏരിയാ കമ്മറ്റിയിലെയും കോടല്ലൂര്, ബക്കളം, ആന്തൂര് ലോക്കല് കമ്മറ്റികളിലേയും ശ്യാമള വിരുദ്ധരെ ഒതുക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ലോക്കല് കമ്മറ്റി അംഗങ്ങളില് ഭൂരിഭാഗവും സിപിഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിലും ബാങ്കുകളിലും ജീവനക്കാരാണ്. മറ്റ് ചിലരാകട്ടെ വിരമിച്ച സര്ക്കാര് ജീവനക്കാരും അധ്യാപകരുമാണ്. ഇവരുടെ വിമര്ശനമുന ഒടിച്ചെടുക്കാന് നേതൃത്വം പലവിധത്തിലുള്ള സമ്മര്ദ്ദങ്ങള് തന്നെ പുറത്തെടുത്തിരുന്നതായാണ് അറിയുന്നത്.…
Read Moreഉറക്കമുണർത്താതെ വിമാന ജീവനക്കാർ പോയി; ഒടുവിൽ യാത്രക്കാരിയുടെ സാഹസിക രക്ഷപെടൽ
ടോറന്റോ: വിമാനയാത്രയ്ക്കിടെ ഉറങ്ങിപ്പോയ യാത്രക്കാരിയെ ഉണർത്താതെ വിമാന ജീവനക്കാർ ഇറങ്ങിപ്പോയി. കാനഡയിലെ ടോറന്റോയിൽ വന്നിറങ്ങിയ എയർ കാനഡ വിമാനത്തിലുണ്ടായിരുന്ന ടിഫാനി ആഡംസിനാണ് ദുരനുഭവം നേരിട്ടത്. യുവതിയുടെ അനുഭവം സുഹൃത്തായ ഡിയാന്ന നോയൽ ഡെയ്ലാണ് എയര് കാനഡയുടെ ഫേസ്ബുക്ക് പേജില് പങ്കുവച്ചത്. ജൂൺ ഒമ്പതിനു ക്യുബെക് നഗരത്തിൽ നിന്ന് ടോറന്റോ പിയഴ്സണ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനം പാതിയാത്ര പിന്നിട്ടത്തോടെ ടിഫാനി ഉറക്കം തുടങ്ങിയിരുന്നു. രാത്രിയോടെ ടോറന്റോയിൽ എത്തിയ വിമാനത്തിൽ നിന്ന് മറ്റു യാത്രക്കാർ ഇറങ്ങുമ്പോഴും ടിഫാനി എഴുന്നേറ്റിരുന്നില്ല. ഇക്കാര്യം ശ്രദ്ധിക്കാതെ എൻജിൻ ഓഫ് ചെയ്തു പൈലറ്റും ജീവനക്കാരും സ്ഥലംവിടുകയായിരുന്നു. വിമാനം ലാൻഡ് ചെയ്തു മണിക്കൂറുകൾക്ക് ശേഷമാണ് ഉറക്കമുണർന്നത്. അപ്പോൾ കൂരിരുട്ടത്ത് തണുത്തുറഞ്ഞ് സീറ്റ് ബെൽറ്റിട്ട നിലയിലായിരുന്നു. മരണം മുന്നിൽ കണ്ട നിമിഷത്തിൽ ഭയന്നുപോയെന്നും ടിഫാനി പറയുന്നു. കൂരിരുട്ടത്ത് തപ്പിതടഞ്ഞ് മൊബൈൽ ഫോൺ എടുത്ത് സുഹൃത്തിനെ വിളിച്ചു. അല്പനേരം…
Read Moreബിജെപിയിലേക്ക് വന്നുകൂടെ ..! അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്; മോദിയെ സന്ദർശിച്ചു, അമിത്ഷായുമായും കൂടിക്കാഴ്ച
കോഴിക്കോട്: കോണ്ഗ്രസിൽ നിന്നു പുറത്താക്കിയ എ.പി.അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. ബിജെപിയിൽ ചേരാൻ അദ്ദേഹം ആവശ്യപ്പെട്ടെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഡൽഹിയിൽ എത്തി മോദിയെ കണ്ട അബ്ദുള്ളക്കുട്ടി ബിജെപി അധ്യക്ഷൻ അമിത്ഷായേയും കാണുമെന്നാണ് വിവരം. യോഗ ദിനത്തിന്റെ ഭാഗമായെന്ന് മോദിയെ അറിയിച്ചെന്നും അദ്ദേഹം അതിൽ സന്തോഷമറിയിച്ചെന്നും പറഞ്ഞ അബ്ദുള്ളക്കുട്ടി മറ്റ് കാര്യങ്ങൾ പിന്നീട് പറയാമെന്നും വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ നരേന്ദ്ര മോദിയെ പുകഴ്ത്തിയെന്നാരോപിച്ചാണ് അബ്ദുള്ള കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ് കെപിസിസിയുടെ നിർദേശത്തിന് കോണ്ഗ്രസ് ദേശീയ നേതൃത്വം അനുമതി നൽകിയത്. മോദിയുടെ വിജയത്തെ പുകഴ്ത്തിയ അബ്ദുള്ളക്കുട്ടിയോടു കെപിസിസി വിശദീകരണം തേടിയിട്ടും അബ്ദുള്ളക്കുട്ടി നിലപാടിൽ ഉറച്ച് നിന്നിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ പുറത്താക്കാൻ കോൺഗ്രസ് നേതൃത്വം നിർബന്ധിതരായത്.
Read More