റാഞ്ചി: മോഷ്ടാവെന്നാരോപിച്ച് ആൾക്കൂട്ടം പോസ്റ്റിൽ കെട്ടിയിട്ടു ക്രൂരമർദനത്തിനിരയാക്കിയ മുസ്ലിം യുവാവ് മരിച്ചു. തബ്രീസ് അൻസാരി എന്ന ഇരുപത്തിനാലുകാരനാണ് ആശുപത്രിയിൽ മരിച്ചത്. ജാർഖണ്ഡിലെ ഖർസ്വാൻ സ്വദേശിയാണ് തബ്രീസ്. ഈ മാസം പതിനെട്ടിനാണ് ഖർസ്വാനിൽ വച്ച് തബ്രീസ് ആക്രമണത്തിന് ഇരയാകുന്നത്. മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇതിനുശേഷം പോലീസിനു കൈമാറി. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിക്കപ്പെട്ട തബ്രീസ് ശനിയാഴ്ച മരിച്ചു. ഈ സമയം ജുഡീഷൽ കസ്റ്റഡിയിലായിരുന്നു തബ്രീസ്. ധക്തിദിഹ് ഗ്രാമത്തിൽ മോട്ടോർസൈക്കിൾ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണു തബ്രീസിനെ നാട്ടുകാർ പിടികൂടി മർദ്ദിച്ചതെന്നാണു റിപ്പോർട്ട്. പൂനയിൽ ജോലി ചെയ്തിരുന്ന തബ്രീസ് കുടുംബത്തോടൊപ്പം പെരുന്നാൾ ആഘോഷിക്കാനാണു ഗ്രാമത്തിലെത്തിയത്. തബ്രീസിനെ ആൾക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുവാവിനെ ആൾക്കൂട്ടം നിർബന്ധിച്ച് ജയ് ശ്രീറാം, ജയ് ഹനുമാൻ എന്നിങ്ങനെ വിളിപ്പിക്കുന്നതും മരത്തിന്റെ വടി ഉപയോഗിച്ച് മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിൽ ഒരാളെ പോലീസ്…
Read MoreCategory: Loud Speaker
ജനങ്ങളിൽ നിന്ന് പാർട്ടി അകലുന്നുണ്ടോ? തെരഞ്ഞെടുപ്പിൽ ശബരിമല തിരിച്ചടിച്ചു; ജനമനസ് അറിയാൻ പാർട്ടിക്കു കഴിഞ്ഞില്ലെന്ന് സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവിയെ സംബന്ധിച്ച് ഗൗരവമായ പരിശോധന വേണമെന്നും ജനങ്ങളിൽ നിന്ന് പാർട്ടി അകലുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സമിതി. കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൻമേലുള്ള ചർച്ചയിലാണ് നേതാക്കൾ വിമർശനം ഉയർത്തിയത്. ന്യൂനപക്ഷങ്ങൾ യുഡിഎഫിന് അനുകൂലമായി വോട്ടു ചെയ്യുകയും എക്കാലവും കൂടെ നിന്നിരുന്ന ഭൂരിപക്ഷസമുദായം ശബരിമല വിഷയത്തിന്റെ പേരിൽ കൈവിടുകയും ചെയ്തു. ഇത് മുൻകൂട്ടി കാണാനോ ഫലപ്രദമായ നടപടികൾ സ്വീകരിക്കാനോ കേരളത്തിലെ പാർട്ടിക്ക് കഴിഞ്ഞില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ദോഷമായി ബാധിച്ചുവെന്നതിൽ തർക്കമില്ല. ഇക്കാര്യം മുൻകൂട്ടി അറിയാമായിരുന്നിട്ടും ശരിയായ നടപടി സ്വീകരിക്കാൻ സംസ്ഥാന നേതൃത്വത്തിനായില്ലെന്നും യോഗത്തിൽ വിമർശനമുയർന്നു. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഫലം സംബന്ധിച്ച് ശരിയായ വിലയിരുത്താൻ പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് പോലും കഴിഞ്ഞില്ല. ജനങ്ങളുടെ മനസറിയുന്നതിൽ പാർട്ടിക്ക് പരാജയം സംഭവിച്ചെന്നാണ് ഇതിൽനിന്നു മനസിലാക്കേണ്ടതെന്നും സമിതിയിൽ വിമർശനമുണ്ടായി.
Read More“കോടിയേരിക്ക് എല്ലാം അറിയാമായിരുന്നു’: ബിനോയ് കേസിൽ നിർണായക വെളിപ്പെടുത്തൽ
മുംബൈ: ബിനോയ് കോടിയേരിക്കെതിരായ പീഡന കേസിൽ നിർണായക വെളിപ്പെടുത്തൽ. ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചർച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസിൽ വച്ചാണെന്ന് മധ്യസ്ഥ ചർച്ച നടത്തിയ അഭിഭാഷകൻ കെ.പി.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രിൽ 18ന് വിനോദിനിയും 29ന് ബിനോയിയും ചർച്ചയ്ക്കായി തന്റെ അടുത്ത് എത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയരി ബാലകൃഷ്ണന്റെ വാദം തെറ്റാണെന്നും ശ്രീജിത്ത് വ്യക്തമാക്കി. ചർച്ചയ്ക്ക് ശേഷം കോടിയേരിയുമായി താൻ ഫോണിൽ സംസാരിച്ചെന്നും അഭിഭാഷകൻ വെളിപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാൽ, ബിനോയ് പറയുന്നത് മാത്രമാണ് അദ്ദേഹം വിശ്വസിച്ചതെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
Read Moreആർക്കൊപ്പം രണ്ടില..! ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞു; ചിഹ്നം കമ്മീഷൻ തീരുമാനിക്കട്ടെയെന്ന് ജോസ് കെ. മാണി
കോട്ടയം: പാലായിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗത്തിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാകില്ലെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവനയ്ക്കെതിരേ ജോസ് കെ. മാണി. ചിഹ്നം ആർക്ക് നൽകണമെന്നത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുന്നത്. രണ്ടില ചിഹ്നം നൽകേണ്ടത് ഏതെങ്കിലും ഒരു വ്യക്തിയല്ലെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു. കേരള കോണ്ഗ്രസിലെ നിലവിലെ സംഭവവികാസങ്ങളിൽ പ്രശ്നപരിഹാരത്തിനായി യുഡിഎഫ് ഇതുവരെ ചർച്ചയ്ക്ക് വിളിച്ചിട്ടില്ല. ചർച്ചയ്ക്ക് വിളിച്ചാൽ സമവായത്തിന് തയാറാണ്. എന്നാൽ ചെയർമാൻ സ്ഥാനത്തിന്റെ കാര്യത്തിൽ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും ജോസ് കെ. മാണി വ്യക്തമാക്കി.
Read Moreബിനോയി എവിടെ..? അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനാവാതെ മുംബൈ പോലീസ്
കണ്ണൂർ: ബലാത്സംഗക്കേസിൽ ഒളിവിലുള്ള ബിനോയി കോടിയേരിയെ കണ്ടെത്താൻ മുംബൈ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കുന്നത് വൈകും. മുൻകൂർ ജാമ്യപേക്ഷയിൽ കോടതി ഉത്തരവ് വരുന്നത് വരെ കാത്തിരിക്കാനാണ് തീരുമാനം. അതേസമയം, ബിനോയി എവിടെ എന്നതിനെ കുറിച്ച് സൂചനകളില്ലെന്നാണ് മുംബൈ പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. കണ്ണൂരുള്ള വീടുകളിലോ തിരുവനന്തപുരത്തോ ബിനോയിയെ കണ്ടെത്താൻ മുംബൈ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. അതേസമയം, ബിനോയി കേരളം വിട്ടതായും സൂചനയുണ്ട്. ബിഹാർ സ്വദേശിനിയാണ് ബിനോയ്ക്കെതിരെ പരാതി നൽകിയിട്ടുള്ളത്. ബിനോയിയുമായുള്ള ബന്ധത്തിൽ എട്ട് വയസുള്ള ഒരു കുഞ്ഞും ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്.
Read Moreകേസ് തീർക്കണമെങ്കിൽ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണം; വിരമിക്കൽ പ്രായം ഉയർത്തണം; പ്രധാനമന്ത്രിയോട് ചീഫ് ജസ്റ്റീസ്
ന്യൂഡൽഹി: സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിപ്പിക്കണമെന്നും ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 വർഷമായി ഉയർത്തണമെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗോഗോയ്. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം കത്ത് അയച്ചു. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ, വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരെ ഭരണഘടനയുടെ 128, 224 എ വകുപ്പ് പ്രകാരം വീണ്ടും നിയമിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. മൂന്നു കത്തുകളാണ് പ്രധാനമന്ത്രിക്ക് ചീഫ് ജസ്റ്റീസ് എഴുതിയത്. സുപ്രീം കോടതിയിൽ 58,669 കേസുകളാണ് കെട്ടിക്കിടക്കുന്നത്. ദിവസവും പുതിയ കേസുകൾ എത്തുന്നതോടെ എണ്ണം വർധിച്ചുവരികയാണെന്നും കത്തിൽ ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ അപര്യാപ്തത കാരണം പ്രധാനപ്പെട്ട കേസുകളിൽ ആവശ്യമായ ഭരണഘടനാ ബെഞ്ചുകൾ രൂപീകരിക്കാനാവുന്നില്ല. 1998 ൽ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 16 ൽനിന്ന് 26 ആയി ഉയർത്തിയിരുന്നു. പിന്നീട് 2009 ൽ ചീഫ് ജസ്റ്റീസ്…
Read Moreകമ്യൂണിസ്റ്റുകാരുടെ മക്കൾ ഇങ്ങനെ ആവാൻ പാടില്ല; ബിനോയി കോടിയേരിക്കെതിരെ ഉയർന്ന ലൈംഗീക പീഡന പരാതിയെക്കുറിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയി കോടിയേരിക്കെതിരെ ഉയർന്നിരിക്കുന്ന ലൈംഗീക പീഡന പരാതി പാർട്ടിയെ പ്രതിസന്ധിയില് ആക്കിയിട്ടില്ലെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. ബിനോയി പ്രായപൂർത്തിയായ ആളാണ്. അയാൾ ചെയ്യുന്ന തെറ്റിന് അയാൾ തന്നെ അനുഭവിക്കണമെന്നും മന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റുകാരുടെ മക്കൾ ഇങ്ങനെ ആവാൻ പാടില്ല. ഇങ്ങനെ ആയാൽ എന്ത് ചെയ്യാൻ പറ്റുമെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. മകനെ സംരക്ഷിക്കാൻ പാർട്ടിയോ താനോ തയാറാകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. കേസ് ബിനോയി തന്നെ നേരിടണം. മക്കൾ വിദേശത്ത് പോകുമ്പോൾ തനിക്ക് പിന്നാലെ പോകാൻ കഴിയുമോ എന്നും കോടിയേരി ചോദിച്ചിരുന്നു.
Read Moreമൃതദേഹങ്ങളോടു കൂടുതൽ മനുഷ്യത്വം കാണിക്കാമായിരുന്നു! ശ്രീകൃഷ്ണ മെഡിക്കൽ കോളജ് വളപ്പിൽ തലയോട്ടികൾ
മുസാഫർപുർ: മസ്തിഷ്കജ്വരം ബാധിച്ച് 107 കുട്ടികൾ മരിച്ച മുസാഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജ് വളപ്പിൽനിന്നു തലയോട്ടികൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തശേഷം അലക്ഷ്യമായി മറവു ചെയ്തതിനെച്ചൊല്ലി തർക്കം ഉടലെടുത്തു. മൃതദേഹങ്ങളോടു കൂടുതൽ മനുഷ്യത്വം കാണിക്കാമായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് സുനിൽകുമാർ ശഹി പറഞ്ഞു. ബിഹാറിൽ ഇതുവരെ 140 കുട്ടികളാണ് രോഗം ബാധിച്ചു മരിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്റെ ഭരണചുമതലയിൽപെട്ടതാണ് പോസ്റ്റ്മോർട്ടം വിഭാഗം. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപവത്കരിക്കണമെന്ന് പ്രിൻസിപ്പലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സൂപ്രണ്ട് പറഞ്ഞു.
Read Moreഹരിയാനയിലെ തന്റെ കൃഷിയിടങ്ങളിൽ കൃഷി ചെയ്യണം! ഒരു മാസത്തെ പരോൾ ആവശ്യപ്പെട്ട് ഗുർമീത് റാം റഹിം
പാറ്റ്ന: കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് റാം റഹീം ഒരു മാസത്തെ പരോൾ ആവശ്യപ്പെട്ട് അപേക്ഷ നൽകി. ഹരിയാനയിലെ തന്റെ കൃഷിയിടങ്ങളിൽ കൃഷി ചെയ്യാനാണ് ഗുർമീത് പരോൾ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ ജയിൽ വകുപ്പ് ജില്ലാ ഭരണകൂടത്തിനു കൈമാറി. പരോൾ അനുവദിക്കുന്നതു സംബന്ധിച്ചു റിപ്പോർട്ട് നൽകാൻ റോഹ്തക്കിലെ പോലീസ് കമ്മീഷണറോടു ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഗുർമീതിന്റെ ജയിലിലെ പെരുമാറ്റം തൃപ്തികരമാണെന്നു കാട്ടി ജയിൽ അധികൃതർ റിപ്പോർട്ട് നൽകി. ഗുർമീതിനു കൃഷി സ്ഥലമുണ്ടോയെന്നറിയാൻ റവന്യു വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നും മറുപടി വന്ന ശേഷമേ റിപ്പോർട്ട് നൽകൂയെന്നും കമ്മീഷണർ അറിയിച്ചു. മാനഭംഗക്കേ സിൽ 20 വർഷം തടവിനും പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടു ജയിലിൽ കഴിയുകയാണു ഗുർമീത്.
Read Moreവീഴ്ച സംഭവിച്ചു! പ്രവാസി വ്യവസായി സാജന്റെ മരണം; സിപിഎം നടപടിയെടുക്കും; പി.കെ.ശ്യാമളയെ വേദിയിലിരുത്തി വിമര്ശിച്ച് പി. ജയരാജന്
തളിപ്പറമ്പ്: പ്രവാസി വ്യവസായി സാജന്റെ മരണം സംബന്ധിച്ച വിഷയത്തില് ആന്തൂര് നഗരസഭാ ചെയര്പേഴ്സണ് പി.കെ. ശ്യാമളയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്. ഈ വിഷയത്തില് സിപിഎം ആവശ്യമായ തിരുത്തല് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്യാമള രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജനും പറഞ്ഞു. ധര്മശാലയില് സിപിഎം നടത്തിയ വിശദീകരണ യോഗത്തില് പ്രസംഗിക്കുകയായിരുന്നു ഇരുവരും. നഗരസഭാ സെക്രട്ടറിയുടെ ക്രൂരമായ അനാസ്ഥയാണ് സാജന്റെ ആത്മഹത്യയിലേക്കു നയിച്ചതെന്ന് പി. ജയരാജന് പറഞ്ഞു. ചെയര്പേഴ്സണ് പറഞ്ഞിട്ടും അനുസരിക്കാത്ത ഉദ്യോഗസ്ഥനായിരുന്നു മുനിസിപ്പല് സെക്രട്ടറി. ഭരണ നേതൃത്വത്തിന് ഇക്കാര്യത്തില് വീഴ്ച വന്നിട്ടുണ്ട്. ഉദ്യോഗസ്ഥര് പറയുന്നത് മാത്രം കേട്ടു നടക്കേണ്ടവരല്ല ജനപ്രതിനിധികള്. ഉദ്യോഗസ്ഥര്ക്കു മേല് ജനപ്രതിനിധികള്ക്ക് നിയന്ത്രണം വേണം. ജനങ്ങളാല് തെരഞ്ഞെടുക്കപ്പെട്ടവരാണ് ജനപ്രതിനിധികള്. ഉദ്യോഗസ്ഥരുടെ അനാസ്ഥ ഇല്ലാതാക്കി അതിവേഗം അനുമതി നല്കേണ്ടത് ഭരണകര്ത്താക്കളാണ്. ശ്യാമളയ്ക്ക് ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടാല് തിരുത്താന്…
Read More