കാ​ശ്മീ​രി​ല്‍ വീ​ണ്ടും അ​ശാ​ന്തി ! ഭീ​ക​രാ​ക്ര​മ​ണം തു​ട​ര്‍​ക്ക​ഥ​യാ​യ​തോ​ടെ പ​ണ്ഡി​റ്റു​ക​ളെ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​ത്യേ​ക മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റു​ന്നു…

കാ​ശ്മീ​രി​ല്‍ ഭീ​ക​രാ​ക്ര​മ​ണം വീ​ണ്ടും രൂ​ക്ഷ​മാ​യ സ്ഥി​തി​യ്ക്ക് പു​ന​ര​ധി​വ​സി​പ്പി​ച്ച ക​ശ്മീ​രി പ​ണ്ഡി​റ്റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ കാ​ശ്മീ​രി​ലെ മു​ഴു​വ​ന്‍ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ​യും സ​ര്‍​ക്കാ​ര്‍ ഇ​ത​ര ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ലേ​ക്കു മാ​റ്റും. ഇ​തി​നാ​യി ക​ശ്മീ​രി​ലെ എ​ട്ട് ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക മേ​ഖ​ല​ക​ള്‍ ക​ണ്ടെ​ത്തി. പ​ണ്ഡി​റ്റു​ക​ള്‍​ക്കെ​തി​രെ​യു​ള്ള ഭീ​ക​രാ​ക്ര​മ​ണം ച​ര്‍​ച്ച​ചെ​യ്യാ​ന്‍ വെ​ള്ളി​യാ​ഴ്ച കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍, റോ ​അ​ധ്യ​ക്ഷ​ന്‍, ജ​മ്മു​ക​ശ്മീ​ര്‍ ല​ഫ്റ്റ​ന​ന്റ് ഗ​വ​ര്‍​ണ​ര്‍ മ​നോ​ജ് സി​ന്‍​ഹ എ​ന്നി​വ​രും സി​ആ​ര്‍​പി​എ​ഫ്, ബി​എ​സ്എ​ഫ്, പൊ​ലീ​സ്, ഐ​ബി ത​ല​വ​ന്മാ​രും പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യ്ക്കി​ടെ അ​ധ്യാ​പി​ക ഉ​ള്‍​പ്പെ​ടെ ര​ണ്ടു​പേ​രെ ഭീ​ക​ര​ര്‍ വ​ധി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഭീ​തി​യി​ലാ​യ പ​ണ്ഡി​റ്റു​ക​ള്‍ കൂ​ട്ട​ത്തോ​ടെ താ​ഴ്വ​ര വി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്ത​ത്. ഭീ​ക​ര​രു​ടെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് തൊ​ണ്ണൂ​റു​ക​ളി​ല്‍ താ​ഴ്വ​ര വി​ടാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യ കാ​ശ്മീ​രി പ​ണ്ഡി​റ്റു​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​ത്യേ​ക തൊ​ഴി​ല്‍​ദാ​ന പ​ദ്ധ​തി​യി​ല്‍…

Read More

കാഷ്മീരില്‍ വിന്യസിച്ചിരിക്കുന്നത് വമ്പന്‍ സേനയെ ! എന്തോ സംഭവിച്ചേക്കാമെന്ന് മേഖലയില്‍ ആശങ്ക; ഒന്നുമില്ലെന്ന് അധികൃതര്‍…

വടക്കന്‍ കാഷ്മീരിലും ജമ്മുവിനു സമീപവും വിന്യസിച്ചിരിക്കുന്ന വമ്പന്‍ സേനയെ കണ്ട് മേഖലയില്‍ ആശങ്ക. 2019 ഓഗസ്റ്റില്‍ ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനുശേഷം നടത്തിയ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ഇപ്പോഴത്തേത്. എന്നാല്‍ ഇതിനെക്കുറിച്ച് ആശങ്ക വേണ്ടെന്നും വലുതെന്തോ സംഭവിക്കാന്‍ പോകുന്നു എന്ന മട്ടിലുള്ള പ്രചാരണങ്ങളില്‍ അടിസ്ഥാനമില്ലെന്നും അധികൃതര്‍ അറിയിച്ചു. ‘പശ്ചിമ ബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി പോയവര്‍ കേന്ദ്ര ഭരണ പ്രദേശത്ത് മടങ്ങിയെത്തുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്, മറ്റൊന്നുമല്ല’ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു. എന്നാല്‍ ചില പ്രാദേശിക നേതാക്കളുടെ സംശയം മാറുന്നില്ല. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു ശേഷം ചില പ്രാദേശിക നേതാക്കളെയും വിഘടന വാദി നേതാക്കളെയും കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇതാണ് ഇവരെ ആശങ്കയിലാക്കുന്നത്. ജമ്മുവില്‍നിന്നും കാഷ്മീരില്‍നിന്നുമായി വിവിധ സേനാവിഭാഗങ്ങളില്‍പ്പെട്ട 200…

Read More

കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്ക ! മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത് മികച്ച നടപടികള്‍; കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന്റെ അവസാന പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍…

കാഷ്മീര്‍ വീഷയത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ ഭരണകൂടം. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി പുറത്തിറക്കിയ അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിലാണ് ജമ്മു കാഷ്മീര്‍ മേഖലയില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മികച്ച നടപടികളെടുത്തതായി പറയുന്നത്. അറസ്റ്റിലായിരുന്ന പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. സുരക്ഷആശയവിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ജനുവരിയില്‍ ഭാഗികമായി പുനഃസ്ഥാപിച്ചു. ‘എങ്കിലും അതിവേഗ 4ജി ഇന്റര്‍നെറ്റ് ഇപ്പോഴും ജമ്മു കാശ്മീരില്‍ പലയിടത്തും ലഭ്യമായിട്ടില്ല.’ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം ഇന്ത്യയുള്‍പ്പെടെ ലോകത്തിന്റെ ലോകമാകെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഉയ്ഗര്‍ മുസ്ളീങ്ങള്‍ക്കെതിരെ ചൈന നടപ്പാക്കുന്ന വംശഹത്യ, പ്രതിഷേധക്കാര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കും എതിരെ റഷ്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന കടുത്ത നടപടികള്‍, സിറിയയില്‍ ബാഷര്‍ അല്‍ അസദ് സ്വന്തം ജനതയ്ക്ക് നേരെ നടത്തുന്ന അക്രമങ്ങളും അമേരിക്കന്‍ മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. അമേരിക്കയിലെ…

Read More

കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം,അതില്‍ കൈകടത്തേണ്ട കാര്യം ഞങ്ങള്‍ക്കില്ല ! കാഷ്മീരിന്റെ പേരില്‍ ഇന്ത്യയ്‌ക്കെതിരേ തിരിയുന്നുവെന്ന പ്രചരണം തെറ്റെന്ന് താലിബാന്‍…

കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും അതില്‍ തങ്ങള്‍ കൈകടത്തില്ലെന്നും വ്യക്തമാക്കി അഫ്ഗാനിസ്ഥാനിലെ താലിബാന്‍ വക്താവ് സുഹൈല്‍ ശഹീന്‍. കാഷ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍ തെറ്റാണെന്നും ഇയാള്‍ വ്യക്തമാക്കി. ഇസ്‌ളാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്റെ പേരിലാണ് താലിബാന്‍ വക്താവ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തരവിഷയങ്ങളില്‍ താലിബാന്‍ കൈകടത്തില്ലെന്നും കാഷ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ട്വീറ്റില്‍ പറയുന്നു. കാഷ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ നേരിട്ടുള്ള ആക്രമണത്തിന് മുതിരുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സജീവമായിരുന്നു. കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി സൗഹൃദം സാധ്യമല്ലെന്ന് താലിബാന്‍ വക്താവ് സബിഉല്ലാ മുജാഹിദ് പറഞ്ഞതായി വലിയ തോതില്‍ പ്രചരിച്ചിരുന്നു. കാബൂളില്‍ അധികാരം പിടിച്ചെടുത്ത ശേഷം താലിബാന്റെ അടുത്ത ലക്ഷ്യം കാഷ്മീരാണെന്ന തരത്തിലായിരുന്നു പ്രചരണം. സമൂഹമാധ്യമങ്ങളിലെ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കാഷ്മീരിന്റെ പേരില്‍ ഇന്ത്യക്കെതിരെ താലിബാന്‍ തിരിയുന്നുവെന്ന പ്രചാരണങ്ങള്‍…

Read More

കാഷ്മീര്‍ ശാന്തമാകുന്നു ! തീവ്രവാദ പ്രവര്‍ത്തനം ഉപേക്ഷിച്ച് നിരവധി കാഷ്മീരി യുവാക്കള്‍ കുടുംബങ്ങളിലേക്ക് മടങ്ങുന്നു; ‘അമ്മ’ പദ്ധതി വിജയമാകുന്നതിങ്ങനെ…

കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനായി സൈന്യം നടത്തിയ ശ്രമത്തിന്റെ ഭാഗമായി നിരവധി യുവാക്കള്‍ ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ചു കുടുംബങ്ങളിലേക്ക് മടങ്ങുന്നു. ചിനാര്‍ കോര്‍ ആരംഭിച്ച ‘അമ്മ’ പദ്ധതിയിലൂടെയാണ് ഇത് സാധ്യമായത്. ചിനാര്‍ കോര്‍ കമാന്‍ഡര്‍ ലഫ്റ്റനന്റ് ജനറല്‍ കന്‍വല്‍ ജീത് സിങ് ധില്ലറാണ് ഈക്കാര്യം വ്യക്തമാക്കിയത്. ഏകദേശം അമ്പതോളം യുവാക്കളാണ് ഇതിനോടകം തീവ്രവാദം ഉപേക്ഷിച്ചത്. കാണാതായ യുവാക്കളെ കണ്ടെത്താനാണ് സേന ഈ രീതി തിരഞ്ഞെടുത്തത്. ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളില്‍ ഏഴു ശതമാനംപേര്‍ ആദ്യ പത്ത് ദിവസത്തിനുളളില്‍ തന്നെ കൊല്ലപ്പെടും. ഒമ്പതു ശതമാനം പേര്‍ ഒരു മാസത്തില്‍ കൊല്ലപ്പെടും, 17 ശതമാനം പേര്‍ മൂന്നുമാസത്തില്‍, 36 ശതമാനം ആറു മാസത്തില്‍ ഒരു വര്‍ഷം കൊണ്ട് 64 ശതമാനം പേര്‍ കൊല്ലപ്പെടും. ഇക്കാര്യം മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയാണ് ചെയ്തത്. എന്നിട്ട്, മക്കളോടു മടങ്ങിയെത്താന്‍ ആവശ്യപ്പെടാന്‍ അമ്മമാരോടു പറഞ്ഞു. ഇതിന്റെ ഫലം വളരെ മികച്ചതായിരുന്നെന്നും അദ്ദേഹം…

Read More

കാഷ്മീര്‍ പ്രശ്‌നപരിഹാരത്തിനുള്ള ഏകമാര്‍ഗം ജിഹാദ് മാത്രം ! ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് ബ്രിട്ടനിലെ മുസ്ലിം വനിതാ നേതാവ്; ബ്രിട്ടനില്‍ ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിച്ച് പാകിസ്ഥാന്‍ വംശജര്‍…

ഇന്ത്യയ്‌ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത ബ്രിട്ടീഷ് മുസ്ലിം വനിതാ നേതാവിനെതിരേ പൊലീസ് അന്വേഷണം തുടങ്ങി. വ്യവസായിയും മാധ്യമ പ്രവര്‍ത്തകയുമായ 38-കാരിയായ സുമൈറ ഫറൂഖാണ് ബെര്‍മിംഗ്ഹാമിലെ റാലിയില്‍ പ്രസംഗിക്കുമ്പോള്‍ വിവാദ പരാമര്‍ശം നടത്തിയത്. ചാന്‍സലര്‍ സാജിദ് ജാവിദുമായും ചാള്‍സ് രാജകുമാരനുമായൊക്കെ സൗഹൃദമുള്ള സുമൈറ, ബ്രിട്ടനിലെ അറിയപ്പെടുന്ന വനിതാ നേതാക്കളിലൊരാളാണ്. സംഭവം വിവാദമായതോടെ സുമൈറ കളംമാറ്റിച്ചവിട്ടി. താന്‍ പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ ജിഹാദ് എന്ന വാക്കുപയോഗിച്ചില്ലെന്നാണ് സുമൈറ ഇപ്പോള്‍ വാദിക്കുന്നത്. കാശ്മീര്‍ ജനതയുടെ കഷ്ടപ്പാടിനെക്കുറിച്ച് സൂചിപ്പിക്കാനായാണ് അതുപയോഗിച്ചത്. ‘ശിരോവസ്ത്രം ധരിച്ച് അധികപ്രസംഗം നടത്തുന്നവളാ’യതുകൊണ്ടാണ് തന്നെ മാത്രം ഉന്നമിട്ട് ഇത്തരം ആരോപണങ്ങളുയരുന്നതെന്നും സുമൈറ പറയുന്നു. എന്നാല്‍, യോഗത്തിന്റെ വീഡിയോയില്‍ സുമൈറയുടെ പ്രകോപനപരമായ പ്രസംഗം വ്യക്തമാണ്. ബെര്‍മിംഗ്ഹാം കൗണ്‍സില്‍ ഹൗസിന്റെ പടിക്കെട്ടില്‍നിന്നാണ് അവര്‍ റാലിയെ അഭിസംബോധന ചെയ്തത്. ‘കാശ്മീരില്‍ ഇപ്പോള്‍ ഒരു മുദ്രാവാക്യമേയുള്ളൂ. അത് കര്‍ഫ്യൂ പിന്‍വലിക്കുകയെന്നതാണ്. അവരെ അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കുക.…

Read More

കാ​ഷ്മീ​ർ വി​ഭ​ജ​നം; ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന്  പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ

ഇ​സ്‍​ലാ​മാ​ബാ​ദ്: ജ​മ്മു കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി ര​ണ്ട് കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളാ​യി വി​ഭ​ജി​ച്ച കേ​ന്ദ്ര നീ​ക്കം ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് പാ​കി​സ്ഥാ​ൻ. പാ​ക് അ​ധി​നി​വേ​ശ കാ​ശ്മീ​രി​ൽ ഇ​ന്ത്യ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ ശ്ര​മി​ച്ചാ​ൽ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ക്കു​മെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ പ​റ​ഞ്ഞു. കാ​ഷ്മീ​ർ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ ചേ​ര്‍​ന്ന പാ​ക് പാ​ര്‍​ല​മെ​ന്‍റി​ന്‍റെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് ഇ​മ്രാ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​വ​സാ​ന തു​ള്ളി​ര​ക്തം​വ​രെ ത​ങ്ങ​ൾ പോ​രാ​ടു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ആ​ണ​വ ശ​ക്തി​ക​ളാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ ഇ​മ്രാ​ൻ ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത​പ​ടി എ​ന്താ​യി​രി​ക്കു​മെ​ന്നും ചോ​ദി​ച്ചു. പ​ര​മ്പ​രാ​ഗ​ത​മാ​യ യു​ദ്ധം? എ​ന്നാ​ൽ യു​ദ്ധ​ത്തി​ൽ ആ​രും ജ​യി​ക്കി​ല്ലെ​ന്നും ഇ​മ്രാ​ൻ പ​റ​ഞ്ഞു. പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രും ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണെ​ന്ന ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യാ​യാ​ണ് ഇ​മ്രാ​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ജ​മ്മു കാ​ഷ്മീ​രി​ന് പ്ര​ത്യേ​ക പ​ദ​വി ന​ൽ​കു​ന്ന വ്യ​വ​സ്ഥ​ക​ൾ റ​ദ്ദാ​ക്കി​യ ന​ട​പ​ടി യു​എ​ന്നി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തു​മെ​ന്ന്…

Read More

എന്തുകൊണ്ട് കാഷ്മീരിലെ യുവാക്കള്‍ ഭീകരവാദത്തിലേക്ക് ആകൃഷ്ടരാകുന്നു ! കഴിഞ്ഞ വര്‍ഷം മാത്രം ഭീകരസംഘടനകളില്‍ ചേര്‍ന്നത് 200ലധികം യുവാക്കള്‍; ഭൂമിയിലെ സ്വര്‍ഗം എങ്ങനെ ഭൂമിയിലെ നരകമായി…

ഫെബ്രുവരി 14ന് വൈകിട്ട് തങ്ങളെ തേടിയെത്തിയ വാര്‍ത്ത ഗുലാം ഹസന്‍ ദറിനെയും കുടുംബത്തെയും ഞെട്ടിക്കുന്നതായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടത്തിയത് തന്റെ 19കാരനായ മകനായിരുന്നു എന്ന ആ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ആ വയോധികനായില്ല. ഒരു വര്‍ഷം മുമ്പ് പരീക്ഷയ്ക്കിടെ കാണാതായ മകന്‍ ചാവേറായത് എങ്ങനെയെന്ന് നിരക്ഷരനായ ഈ പിതാവിനറിയില്ല. മരിച്ചുവീണ ജവാന്മാരുടെ കുടുംബങ്ങള്‍ക്കൊപ്പം വേദനയില്‍ പങ്കുചേരുന്നുവെന്നു പറയുമ്പോഴും ഇത്തരം സംഭവങ്ങള്‍ അവര്‍ത്തിക്കപ്പെടുമെന്ന് അദ്ദേഹം സന്ദേഹപ്പെടുന്നു. പുല്‍വാമ ആക്രമണം വാസ്തവത്തില്‍ ഒരു വിളിച്ചുണര്‍ത്തലാണ്, അക്രമാത്മത എത്രത്തോളം ഭീകരമാകുന്നു എന്നാണ് അത് രാജ്യത്തെയും ഭരണാധികാരികളേയും ഓര്‍മ്മപ്പെടുത്തുന്നത്. ആവര്‍ത്തിക്കപ്പെടുന്ന ഭീകരത അടിച്ചമര്‍ത്താന്‍ കശ്മീര്‍ തന്നെ മുന്നോട്ട് വരണം. രാഷ്ട്രീയപാര്‍ട്ടികളും ഭരണകൂടത്തിലും വിശ്വാസമില്ലാത്ത ഒരു മനോനിലയിലേക്കാണ് കാഷ്മീര്‍ ജനത കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയവും അധികാരവും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കായി വഴിമാറപ്പെടുമ്പോള്‍ ജനങ്ങളുടെ ക്ഷേമവും താത്പര്യവുമാണ് വിസ്മരിക്കപ്പെടുന്നത്. ഈ സാഹചര്യത്തെ പരമാവധി ചൂഷണം ചെയ്യുകയാണ്…

Read More

ചുവന്നു തുടുത്ത ആപ്പിളുകള്‍ നിറഞ്ഞ മരങ്ങള്‍ എങ്ങും കാണാനേയില്ല; പകരമുള്ളത് മഞ്ഞുമൂടിയ മരങ്ങള്‍; കനത്ത മഞ്ഞുവീഴ്ചയില്‍ എല്ലാം തകര്‍ന്ന് കാഷ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍; വീഡിയോ കാണാം…

ശ്രീനഗര്‍: ഇപ്പോള്‍ കാഷ്മീരിലെ ആപ്പിള്‍ പാടങ്ങള്‍ കണ്ടാല്‍ എന്നെങ്കിലും അവിടെ ആപ്പിള്‍ കൃഷി ചെയ്തിരുന്നുവോ എന്നു തോന്നിപ്പോകും. കനത്ത മഞ്ഞുവീഴ്ച്ച കാഷ്മീരിനെ അപ്പാടെ തകര്‍ത്തു കളഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൃഷിനാശത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കര്‍ഷകര്‍. മഞ്ഞ് മൂടിയ കൃഷിത്തോട്ടത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തന്റെ ആപ്പിള്‍ മരങ്ങള്‍ തിരയുന്ന യുവകര്‍ഷന്റെ വീഡിയോ ആണ് ഇന്ന് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. ഒറ്റ ദിവസം കൊണ്ടാണ് കര്‍ഷകര്‍ക്ക് ഈ ദുരന്തം നേരിടേണ്ടി വന്നത്. പലരുടെയും ആപ്പിള്‍ തോട്ടങ്ങള്‍ തന്നെ മഞ്ഞില്‍ മുങ്ങിപ്പോയി. വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ത്തി കൊണ്ട് വന്ന ആപ്പിള്‍ മരങ്ങള്‍ ഒടിഞ്ഞു തൂങ്ങി. പലതും പൂര്‍ണമായും നശിച്ചു. പല കര്‍ഷകര്‍ക്കും തങ്ങള്‍ക്ക് ഉണ്ടായ നഷ്ടത്തിന്റെ വ്യാപ്തി എത്രയെന്ന് തിരിച്ചറിയാന്‍ പോലും കഴിയാതെ തരിച്ച് നില്‍ക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ഗതാഗത സംവിധാനങ്ങളെയും താറുമാറാക്കി. ഞായറാഴ്ചയാണ് കനത്ത മഞ്ഞുവീഴ്ച ഉണ്ടായത്. ജനങ്ങള്‍…

Read More

കാഷ്മീരില്‍ ഭീകരാക്രമണം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വീണ്ടും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങുന്നു ? മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമയമായിരിക്കുന്നുവെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: കാഷ്മീരില്‍ സ്ഥിതിഗതികള്‍ അതീവ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഒരുങ്ങുന്നുവോ ? കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതാണ്. തീവ്രവാദികള്‍ക്ക് നേരെ വീണ്ടുമൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമയമായിരിക്കുന്നുവെന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞത്.പാകിസ്താന്‍ സര്‍ക്കാരിന് അവരുടെ സൈന്യത്തെയോ ഐഎസ്ഐയെയോ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ഇത്തരമൊരു സാഹചര്യത്തില്‍ അതിര്‍ത്തി ശാന്തമാകുമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കാഷ്മീരില്‍ സമാധാനം പുനസ്ഥാപിക്കരുതെന്ന് ഉറച്ച തീരുമാനം അവര്‍ക്കുള്ളതുപോലെയാണ് അവരുടെ പ്രവര്‍ത്തനമെന്നും കാശ്മീരിലെ യുവാക്കളെ ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ അനുഭവിച്ച അതേ വേദന അവര്‍ അനുവദിക്കണമെന്നും എന്നാല്‍ അവര്‍ ചെയ്ത അത്ര പൈശാചികമായ രീതിയിലായിരിക്കില്ല അതെന്നും ബിപിന്‍ റാവത്ത് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വെള്ളിയാഴ്ചയായിരുന്നു ഷോപ്പിയാനില്‍ തീവ്രവാദികള്‍ മൂന്ന് പോലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഒരു പോലീസുകാരന്റെ സഹോദരനേയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. കഴിഞ്ഞ…

Read More