ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ ഒ​രു മ​ഹ​ത്താ​യ അ​ധ്യാ​യം അ​വ​സാ​നി​ച്ചു; സു​ഷ​മ സ്വ​രാ​ജി​നെ അ​നു​സ്മ​രി​ച്ച് മോ​ദി

ന്യൂ​ഡ​ൽ​ഹി: സു​ഷ​മ സ്വ​രാ​ജി​ന്‍റെ മ​ര​ണ​ത്തി​ലൂ​ടെ ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ലെ മ​ഹ​ത്താ​യ ഒ​രു അ​ധ്യാ​യം അ​വ​സാ​നി​ച്ചെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ൽ എ​ഴു​തി​യ കു​റി​പ്പി​ലാ​യി​രു​ന്നു മോ​ദി​യു​ടെ അ​നു​ശോ​ച​നം.

പൊ​തു​ന​ൻ​മ​യ്ക്കു​വേ​ണ്ടി​യും പാ​വ​ങ്ങ​ളു​ടെ ഉ​ന്ന​മ​ന​ത്തി​നു​വേ​ണ്ടി​യും ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച നേ​താ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ഇ​ന്ത്യ ദു​ഖി​ക്കു​നെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​ടി​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് സു​ഷ​മ സ്വ​രാ​ജ് പ്ര​ചോ​ദ​ന​മാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ എ​ഴു​തി.

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഡ​ൽ​ഹി എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സു​ഷ​മ​യു​ടെ അ​ന്ത്യം. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സു​ഷ​മ​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

കാ​ഷ്മീ​ർ വി​ഭ​ജി​ക്കാ​നും ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കാ​നു​മു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് ട്വീ​റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​ക്കു​റി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചി​രു​ന്നി​ല്ല.

ഒ​ന്നാം മോ​ദി സ​ർ​ക്കാ​രി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജ്, മ​ന്ത്രി​സ​ഭ​യു​ടെ മാ​നു​ഷി​ക മു​ഖ​മാ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വി​ല​യി​രു​ത്ത​പ്പെ​ട്ടു. വി​ദേ​ശ​ത്തു​ള്ള ഇ​ന്ത്യാ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി ഇ​ട​പെ​ടു​ക​യും പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യും ചെ​യ്യു​ന്ന​തി​ന് അ​വ​ർ പ്ര​ത്യേ​ക ശ്ര​ദ്ധ​ചെ​ലു​ത്തി​യി​രു​ന്നു.

Related posts