പുൽപ്പള്ളി(വയനാട്): പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ കാപ്പിസെറ്റ് കന്നാരംപുഴയിൽ വെള്ളിയാഴ്ച രാത്രി അയൽവാസികൾ തമ്മിലുണ്ടായ വഴക്കിനിടെ ഒരാൾ വെടിയേറ്റു മരിച്ചു. ബന്ധുവിനു ഗുരുതര പരിക്കേറ്റു. കന്നാരംപുഴ കാട്ടുമാക്കേൽ നിധിൻ എന്ന വർക്കിയാണ്(34) മരിച്ചത്. നിധിന്റെ പിതൃസഹോദരൻ കിഷോറിനാണ്(55)പരിക്ക്. ഇദ്ദേഹത്തെ മേപ്പാടി താഴെ അരപ്പറ്റ വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിധിന്റെ അയൽവാസി പുളിക്കൽ ചാർലിയെ(32)പോലീസ് അന്വേഷിച്ചുവരികയാണ്. നാടൻതോക്കിനു നിധിനെയും കിഷോറിനെയും വെടിവച്ചശേഷം ചാർലി കർണാടക വനത്തിലേക്കു കടന്നതായാണ് സൂചന. കർണാടക അതിർത്തിയോടു ചേർന്നാണ് പുൽപ്പള്ളിയിൽനിന്നു ഏകദേശം ഏഴു കിലോമീറ്റർ അകലെയുള്ള കന്നാരംപുഴ. രാത്രി പത്തോടെ കന്നാരംപുഴ ഗ്യാസ് ഗോഡൗണിനു സമീപമാണ് സംഭവം. കാപ്പിത്തോട്ടത്തോടു ചേർന്നു റോഡരികിലാണ് നിധിൻ വെടിയേറ്റു വീണത്. നിധിന്റെ ഇടതു നെഞ്ചിനും കിഷോറിന്റെ വയറിനുമാണ് വെടിയേറ്റത്. പ്രദേശവാസികൾ പുൽപ്പള്ളിയിലെയും തുടർന്നു ബത്തേരിയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നിധിൻ മരിച്ചു. നിധിന്റെയും ചാർലിയുടെയും കുടുംബങ്ങൾക്കിടയിൽ ദീർഘകാലമായി അതിർത്തിത്തർക്കം…
Read MoreCategory: Loud Speaker
‘പി എം മോദി’യെ കാണാന് ആളില്ല; റിലീസ് ചെയ്ത കേന്ദ്രങ്ങളില് ‘തളളി’ക്കയറ്റം ഒരു തിയറ്ററിലും അനുഭവപ്പെടുന്നില്ലെന്ന് റിപ്പോര്ട്ടുകള്
മുംബൈ: നരേന്ദ്രമോദിയുടെ ജീവിതം പറയുന്ന ചിത്രം പി എം മോദി കാണാൻ ആളില്ലെന്ന് റിപ്പോർട്ട്. ഏറെ വാർത്താപ്രാധാന്യത്തോടെ റിലീസിനെത്തുന്ന ചിത്രങ്ങൾക്കുണ്ടാകുന്ന തളളിക്കയറ്റം ഒരു തിയറ്ററിലും അനുഭവപ്പെടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പ് പ്രചരണ നാളുകളിൽ വെള്ളിത്തിരയിലും മോദി നിറയുമെന്ന് വ്യക്തമാക്കിയാണ് ലെജൻറ് ഗ്ലോബൽപിക്ച്ചേഴ്സ് ചിത്രീകരണം തുടങ്ങിയത്. ആദ്യഘട്ട വോട്ടെടുപ്പ് സമയം റിലീസ് നിശ്ചയിച്ച ചിത്രം തെരഞ്ഞെടുപ്പ് ചട്ടക്കുരുക്കിൽ പെട്ടിയിൽ പെട്ടു. ചിത്രത്തിൻറെ പ്രമോഷനുകളിൽ ബിജെപി നേതാക്കളുടെ സാന്നിധ്യവും സ്ക്രീനിലും പിന്നിലും ഭാഗമായവരുടെ ബി ജെപി പശ്ചാത്തലവും ചർച്ചയായി. എതിർപ്പുകൾ ഉയർന്നതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും റിലീസ് തടഞ്ഞു. ഒന്നര മാസം നീണ്ട അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്. വിവേക് ഒബ്റോയിയാണ് മോദിയായി എത്തുന്നത്. മേരി കോം ഒരുക്കിയ ഒമുംഗ് കുമാറാണ് സംവിധായൻ. വിദേശ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു.
Read Moreരാഹുൽതരംഗം ആഞ്ഞടിച്ചപ്പോൾ കെട്ടിവച്ച പണം നഷ്ടപ്പെട്ട് തുഷാർ; ബിഡിജെഎസ് പ്രതിസന്ധിയിൽ
ജോണ്സണ് വേങ്ങത്തടം കൊച്ചി: രാഹുൽതരംഗം ആഞ്ഞടിച്ചപ്പോൾ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ മങ്ങി പോയി. ഒരു ലക്ഷം വോട്ടു പോലും പിടിക്കാൻ കഴിയാതെ വെറും 78816 വോട്ടു മാത്രമാണ് ലഭിച്ചത്. 706367 വോട്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും നേടിയത്. ഇതിൽ ഭൂരിപക്ഷമായി ലഭിച്ചത് 431770 വോട്ടാണ്. സംസ്ഥാന പ്രസിഡന്റ് മത്സരിച്ചിട്ടുപോലും ബിഡിജെഎസിനു കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. തൃശൂരിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന തുഷാർ വയനാട് ചോദിച്ചു വാങ്ങുകയായിരുന്നു. ബിജെപി അഖിലേന്ത്യനേതൃത്വം ആവശ്യപ്പെട്ടതു പ്രകാരമാണ് മത്സരിച്ചതെന്നാണ് തുഷാർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ആലത്തൂരിലും മാവേലിക്കരയിലും നേടിയ വോട്ടുകൾ പോലും വാങ്ങാൻ തുഷാറിനു സാധിച്ചില്ല. ഇടുക്കിയിലെ ബിഡിജെഎസ് സ്ഥാനാർഥി വാങ്ങിയവോട്ടിനടുത്താണ് തുഷാറും വാങ്ങിയിരിക്കുന്നത്. വെറും 168 വോട്ട് മാത്രമാണ ഇടുക്കിയിലെ ബിഡിജഐസ് സ്ഥാനാർഥിയെക്കാൾ കൂടുതലുള്ളത്. മാവേലിക്കരയിൽ ഒരു ലക്ഷത്തിലധികം വോട്ടു നേടിയിട്ടുണ്ട്. ആലത്തൂരിൽ രമ്യ ഹരിദാസിന്റെ തരംഗത്തിലും 89,000 വോട്ടു…
Read Moreശോകമൂകമായി മാരാർജി ഭവൻ, മധുരം പങ്കു വയ്ക്കാനാകാതെ ഇന്ദിരാഭവൻ; മരണ വീടുപോലെ എകെജി സെന്റർ
എം ജെ ശ്രീജിത്ത് തിരുവനന്തപുരം : കേന്ദ്രത്തിൽ വലിയ വിജയം നേടിയ ബിജെപിക്കും കേരളം തൂത്തുവാരിയ യുഡിഎഫിനും സംസ്ഥാനത്ത് സന്തോഷിക്കാനാവാത്ത അവസ്ഥ. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിയാകട്ടെ പരാജയം ഏറ്റുവാങ്ങിയ ഞെട്ടലിലാണ്. കേരളത്തിൽ 19 സീറ്റുമായി ചരിത്ര വിജയം നേടിയിട്ടും കേന്ദ്രത്തിൽ ഭരണം കിട്ടാത്തതും അമേഠിയിലെ രാഹുലിന്റെ തോൽവിയും കോൺഗ്രസിന്റെ ആവേശത്തിന് മങ്ങലേൽപ്പിച്ചു. മരണ വീടുപോലെ ശോകമൂകമാണ് സിപിഎം കേന്ദ്രങ്ങൾ. ആവേശം ആലപ്പുഴയിൽ ഒതുങ്ങിയപ്പോൾ നേതാക്കളോ പ്രവർത്തകരോ പാർട്ടി ഓഫീസുകളിലോ കവലകളിലോ എത്താതെ വീടുകളിൽത്തന്നെ ചടഞ്ഞു കൂടിയിരുന്നു. വോട്ടെണ്ണൽ ആരംഭിച്ച ആദ്യ നിമിഷങ്ങളിലെ സന്തോഷം ഒഴിച്ച് ഒരിക്കൽ പോലും സിപിഎം നേതാക്കൾക്കോ പ്രവർത്തകർക്കോ ആഘോഷിക്കാൻ അവസരം കിട്ടിയില്ല. പിന്നീട് ശോകമുകമായ അന്തരീക്ഷത്തിലായി കാര്യങ്ങൾ. പരാജയത്തിന്റെ ഭാരം കൂടുന്തോറും നിരാശയുടെ പടുകുഴിയിലേക്ക് പാർട്ടി ആസ്ഥാനമായ എകെജി സെന്റർ ഉൾപ്പടെ മാറി. ആളും ആരവവും ഒഴിഞ്ഞ് തോൽവി ഉൾക്കൊള്ളനാകാതെ നേതാക്കൾ ആസ്ഥാനം…
Read Moreഎന്തുകൊണ്ട് തോൽവി? പരാജയ കാരണങ്ങൾ ചികഞ്ഞ് ഇടതുമുന്നണി; ഇന്ന് നേതൃയോഗങ്ങൾ
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കാൻ സിപിഎം- സിപിഐ സംസ്ഥാന നേതൃത്വങ്ങൾ ഇന്നു യോഗം ചേരും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സിപിഐ സംസ്ഥാന നിർവാഹക സമിതിയുമാണ് ഇന്നു ചേരുക. സമീപകാല ചരിത്രത്തിൽ ഇത്രയും ഒത്തൊരുമയോടെ മത്സരിച്ചിട്ടും നേരിട്ട കനത്ത തോൽവി എൽഡിഎഫിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. മുന്നണിയെ നയിച്ച സിപിഎമ്മിന് നേരിട്ട കനത്ത തോൽവി അവർ സ്വപ്നത്തിൽ പോലും പ്രതീക്ഷതല്ല. പതിനാറ് സീറ്റിൽ മത്സരിച്ച സിപിഎമ്മിന് ആലപ്പുഴ മാത്രമാണ് ജയിക്കാൻ കഴിഞ്ഞത്. അത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ മത്സരിച്ച നാലു മണ്ഡലങ്ങളിലും തോറ്റു. തോൽവിയുടെ കാരണങ്ങൾ പരിശോധിക്കുമെന്ന് രണ്ടു പാർട്ടികളും പറയുന്നുണ്ടെങ്കിലും ഇതിന്റെ ആഘാതത്തിൽ നിന്ന് മുക്തരാകാൻ സമയമെടുക്കുമെന്ന് ഉറപ്പാണ്. അഭിമാന പോരാട്ടമായി കണ്ട വടകരയിലെ തോൽവി സിപിഎമ്മിൽ ഉൾപാർട്ടി വിവാദങ്ങൾക്കും തിരികൊളുത്തും.…
Read Moreമൈസൂരിൽ വാഹനാപകടം; മലയാളികളായ നവദമ്പതിമാർ മരിച്ചു; കോട്ടയം ഏഴാംമൈൽ സ്വദേശികളായ ഇവരുടെ കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
കൂത്തുപറമ്പ്: മൈസൂരിനടുത്ത മാണ്ഡ്യയിലുണ്ടായ വാഹനാപകടത്തിൽ കൂത്തുപറമ്പ് സ്വദേശികളും ദമ്പതികളുമായ നാലു പേർ മരിച്ചു. കോട്ടയം പൊയിൽ ഏഴാംമൈൽ ശ്രീധരൻ മാസ്റ്റർ റോഡിൽ ഈക്കിലിശേരി വീട്ടിൽ ജയദീപ് (27), ഭാര്യ ജ്ഞാന തീർത്ഥ (25), ഏഴാം മൈൽ അഭയം ഹൗസിൽ കിരൺ അശോക് (27), ഭാര്യ ജിൻസി ( 24),എന്നിവരാണ് മരിച്ചത്. ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്കായി പോയതായിരുന്നു ഇവർ. ഇന്നലെ രാത്രി 11 ഓടെ ഇവർ സഞ്ചരിച്ച കാറും മറ്റാരു ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പ്രകാശൻ – ദീപജ ദമ്പതികളുടെ മകനാണ് മരിച്ച ജയദീപ്. സൗദിയിൽ കപ്പലിലെ ജീവനക്കാരനാണ്. ഒരു വർഷം മുമ്പായിരുന്നു വീടിനു സമീപം തന്നെ താമസക്കാരായ വത്സൻ -പ്രജിത ദമ്പതികളുടെ മകളായ ജ്ഞാന തീർത്ഥയുമായുള്ള ജയദീപിന്റെ വിവാഹം. ജിൻസിയാണ് ജയദീപിന്റെ സഹോദരി. അനുഗ്രഫ് (ബി.ടെക് വിദ്യാർഥി, മംഗലാപുരം) ജ്ഞാന തീർത്ഥയുടെ സഹോദരനാണ്. ഏഴാംമൈലിലെ പ്രകാശൻ -ഭാർഗവി…
Read Moreതോറ്റതിനൊപ്പം തോൽവിയുടെ കാരണവും കണ്ടെത്തി; ഒപ്പം നടന്ന ബിജെപിക്കാർ സുരേന്ദ്രന്റെ കാലുവാരി; ബിജെപിക്കെതിരേ പി.സി. ജോർജ്
കോട്ടയം: ഒപ്പം നടന്ന ബിജെപിക്കാർ പത്തനംതിട്ടയിലെ സ്ഥാനാർഥി കെ. സുരേന്ദ്രന്റെ കാലു വാരിയെന്ന് പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. ന്യൂനപക്ഷത്തെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താനായില്ലെന്നും പത്തനംതിട്ടയിലെയും തിരുവനന്തപുരയെും തോൽവി ബിജെപി ദേശീയ നേതൃത്വം അന്വേഷിക്കണമെന്നും പി.സി. ജോർജ് ആവശ്യപ്പെട്ടു. പി.സി ജോർജിന്റെ മണ്ഡലമായ പൂഞ്ഞാറിൽ കെ. സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. പൂഞ്ഞാർ മണ്ഡലത്തിൽ യുഡിഎഫാണ് ഒന്നാമത്. എൽഡിഎഫ് രണ്ടാമത് നിൽക്കുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പാണ് പി.സി. ജോർജ് എൻഡിഎയിൽ ചേർന്നത്. പൂഞ്ഞാറിലുൾപ്പെടെ സുരേന്ദ്രന് ഇത് തിരിച്ചടിയായി. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മൽസരങ്ങളാണ് പത്തനംതിട്ടയിൽ നടന്നത്. ശബരിമല സജീവ ചർച്ചയായ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി മികച്ച വിജയം നേടി.
Read Moreപ്രതീക്ഷിച്ചു, പക്ഷേ അപ്രതീക്ഷിതം; ഇടതുപക്ഷത്തിന്റെ തോൽവിയെക്കുറിച്ച് വിശദമായ പരിശോധന നടത്തുമെന്ന് കോടിയേരി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവി അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തിന്റെ തോൽവിയെക്കുറിച്ച് സിപിഎം വിശദമായ പരിശോധന നടത്തും. തെറ്റുണ്ടെങ്കിൽ പാർട്ടി തിരുത്തൽ നടപടി സ്വീകരിക്കും. ദേശീയ തലത്തിൽ കോണ്ഗ്രസിന്റെ തോൽവിയിൽ സിപിഎം സന്തോഷിക്കുന്നില്ല. മതനിരപേക്ഷ കക്ഷികൾ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. രാജ്യത്ത് മതനിരപേക്ഷത സംരക്ഷിക്കാൻ എന്ത് ചെയ്യാൻ കഴിയുമെന്ന് എല്ലാ കക്ഷികളും ചേർന്ന് പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.
Read More‘പാട്ടുംപാടി ജയിക്കുമെന്ന’ പഴമൊഴി രമ്യയുടെ കാര്യത്തിൽ സത്യമാകുന്നു; ആലത്തൂരിൽ ഇടതു കോട്ടകൾ പിടിച്ചടക്കി രമ്യ ഹരിദാസിന്റെ കുതിപ്പ്; ലീഡ് അരലക്ഷം കടന്നു
പാലക്കാട്: ആലത്തൂരിൽ കോണ്ഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ ലീഡ് 60,000 കടന്നു. ഇതു ജനംതന്ന വിജയമെന്നാണ് രമ്യയുടെ മാധ്യമങ്ങളോടുള്ള ആദ്യ പ്രതികരണം. അട്ടമിറി വിജയം പ്രതീക്ഷിച്ചിരുന്നെന്നും ജനങ്ങൾക്ക് നന്ദി പറയുന്നതായും രമ്യ പറഞ്ഞു. ആലത്തൂർ: ആലത്തൂരിൽ രമ്യ ഹരിദാസിന്റെ കുതിപ്പ്. 69812 വോട്ടിന്റെ ലീഡാണ് ആലത്തൂരിൽ രമ്യയ്ക്കുള്ളത്. സിറ്റിംഗ് എംപി പി.കെ. ബിജുവിനെ പിന്നിലാക്കിയാണ് രമ്യയുടെ കുതിപ്പ്. ആദ്യഘട്ടത്തിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ മാത്രമാണ് ബിജുവിന് ലീഡ് ലഭിച്ചത്. ഇടത് കോട്ടകൾ പോലും പിടിച്ചാണ് രമ്യ ലീഡ് നിലനിർത്തുന്നത്. സിപിഎം അനായാസമായി വിജയിക്കുമെന്ന് ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു ആലത്തൂർ. എന്നാൽ വേറിട്ട പ്രചാരണ ശൈലിയുമായി രമ്യാ ഹരിദാസ് മത്സരത്തിനിറങ്ങിയതോടെ മണ്ഡലത്തിൽ കടുത്ത പോരാട്ടമാണ് നടന്നത്. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു രമ്യ. രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് എൽഡിഎഫ് കണ്വീനർ എ വിജയരാഘവനും പരിഹസിച്ച് ദീപ നിശാന്തും രംഗത്തെത്തിയത്…
Read Moreപാലക്കാടൻ ചൂടിനും എക്സിറ്റ് പോളിനും തളർത്താനായില്ല; കോൺഗ്രസിന്റെ ട്വന്റി 20ക്ക് തടസമാകാതെ വി.കെ ശ്രീകണ്ഠന്റെ മുന്നേറ്റം
പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുന്പോൾ പാലക്കാട്ടെ ലീഡ് നിലയിൽ കോൺഗ്രസ് പാർട്ടി അന്പരപ്പിലാണ്. എക്സിറ്റ്പോളിൽ പോലും തോൽക്കുമെന്ന് പ്രവചിച്ചിരുന്ന വി.കെ. ശ്രീകണ്ഠന്റെ ലീഡ് നില കണ്ടാണ് കോൺഗ്രസ് പാർട്ടി ഞെട്ടിയിരിക്കുന്നത്. 25,000ത്തിലധികം വോട്ടിന്റെ ലീഡാണ് ശ്രീകണ്ഠൻ സിപിഎമ്മിന്റെ എം.ബി. രാജേഷിനെതിരേ നേടിയിരിക്കുന്നത്. വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഒന്നര മണിക്കൂറിനുള്ളിൽ ശ്രീകണ്ഠൻ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെക്കുകയായിരുന്നു. മലമ്പുഴ ഒഴികെ എല്ലാ നിയമസഭാ മണ്ഡലത്തിലും ശ്രീകണ്ഠൻ മുന്നിലാണ്.
Read More