ന​ര​ഭോ​ജി കടു​വ​യെ തൃശൂരി​ലെ​ത്തി​ച്ചു

പു​ത്തൂ​ർ (തൃ​ശൂ​ർ): വ​യ​നാ​ട്ടി​ൽനി​ന്നു പി​ടി​കൂ​ടി​യ ന​ര​ഭോ​ജി ക​ടു​വ​യെ തൃശൂർ ജില്ലയിലെ പു​ത്തൂ​ർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലെ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു. വ​യ​നാ​ട് സൗ​ത്ത് സോ​ൺ ഡി​എ​ഫ്ഒ ഷ​ബ്ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​ഹ​ന​ത്തി​ലാണ് ഇന്നു രാ​വി​ലെ ഏ​ഴോ​ടെ കടുവയെ പു​ത്തൂ​രി​ൽ എ​ത്തി​ച്ച​ത്.

ആ​ർആ​ർടി ​സേ​ന​ അ​ക​മ്പ​ടി​ സേവിച്ചു. സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ന് സ​മീ​പം കാ​റ്റി​ൽ മ​രം വീ​ണ​തി​നാ​ൽ അ​ര​മ​ണി​ക്കൂറോ​ളം വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ടു. 8.20 നാ​ണു ക​ടു​വ​യെ വാ​ഹ​ന​ത്തി​ൽ നി​ന്നു ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​യ്ക്ക് മാ​റ്റി​യ​ത്. പ​രി​ക്കേ​റ്റ ക​ടു​വ​യ്ക്ക് വി​ദ​ഗ്ധ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്ക് ഡ​യ​റ​ക്ട​ർ ആ​ർ. കീ​ർ​ത്തി അ​റി​യി​ച്ചു.

മൂക്കി​ന് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ ക​ടു​വ​യ്ക്ക് ചി​കി​ൽ​സ ന​ൽ​കും. വ​യ​നാ​ട്ടി​ൽനി​ന്ന് എ​ത്തി​യ വെ​റ്റ​റ​ിന​റി ഡോ​ക്ട​റുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ചി​കി​ൽ​സ ന​ൽ​കു​ന്ന​ത്. ക​ടു​വ​യെ മ​യ​ക്കി​ക്കി​ട​ത്തി​യശേ​ഷ​മാ​ണ് ചി​കി​ൽ​സ ന​ൽ​കു​ക. പ​തി​മൂ​ന്ന് വ​യ​സു​ള്ള ആ​ൺ​ക​ടു​വ​യെ ര​ണ്ട് മാ​സം നീ​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽത​ന്നെ പാ​ർ​പ്പി​ക്കും.

Related posts

Leave a Comment