തിരുവനന്തപുരത്ത് അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവര്ത്തകനെ മുഖ്യമന്ത്രി പിണറായി വിജയന് ആപമാനിച്ചെന്ന് പരാതി. തിരഞ്ഞെടുപ്പിലെ ഉയര്ന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാദ്ധ്യപ്രവര്ത്തകനോടാണ് പിണറായിയുടെ രോക്ഷം. കേരളത്തിലെ ഉയര്ന്ന പോളിംഗിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു വളരെ ദേഷ്യേെത്താടെ മാറി നില്ക്കങ്ങോട്ട് എന്ന് മാധ്യമങ്ങളെ നോക്കി പറഞ്ഞ് മുഖ്യമന്ത്രി നടന്നു നീങ്ങിയത്. മധ്യമങ്ങളോട് പിണറായി രോഷം പ്രകടിപ്പിക്കുന്നത് ഇത് ആദ്യമല്ല. നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചര്ച്ചയില് നിന്ന് മാദ്ധ്യമപ്രവര്ത്തകെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു.
Read MoreCategory: Loud Speaker
ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം;12 ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഓവർ ബ്രിഡ്ജ് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശനിയാഴ്ച കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണത്തിന്റെ ഭാഗമായി ശനിയാഴ്ച 12 ട്രെയിനുകൾ റദ്ദാക്കി. നാല് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും 10 ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകൾ: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു (66308), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302), ആലപ്പുഴ വഴി യുള്ള എറണാകുളം-കൊല്ലം മെമു (66303), പാസഞ്ചർ ട്രയിനുകളായ എറണാകുളം-കോട്ടയം(56385), കോട്ടയം-എറണാകുളം(56390), എറണാകുളം-കായംകു ളം(56388), കായംകുളം-എറണാകുളം(56380), എറണാകുളം-ആലപ്പുഴ(56303), എറണാകുളം-കായംകുളം(56381), കായംകുളം-എറണാകുളം(56382), ആല പ്പുഴ-കൊല്ലം(56301). ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365) എറണാകുളം ഠൗണ് സ്റ്റേഷനും പുനലൂരിനും ഇടയിൽ റദ്ദാക്കി. പുനലൂർ-ഗുരുവായൂർ പാസഞ്ചർ(56366) പുനലൂരിനും എറണാകുളം ഠൗണ് സ്റ്റേഷനും ഇടയിൽ റദ്ദാക്കി. ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ്(16307) ആ ലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ് എറണാകുളത്തിനും…
Read Moreസ്ഥാനാർഥിയായിട്ടും സുരേഷ് ഗോപി വോട്ടു ചെയ്തില്ല; പഴി ഹെലികോപ്റ്ററിന്
തൃശൂർ: തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിട്ടും വോട്ട് രേഖപ്പെടുത്താതെ തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി. സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്താത്ത ഏക സ്ഥാനാർഥിയും സുരേഷ് ഗോപിയാണ്. തിരുവനന്തപുരം ശാസ്തമംഗലം രാജാകേശവദാസ് എൻഎസ്എസ് ഹൈസ്കൂളിലായിരുന്നു സുരേഷ് ഗോപിക്ക് വോട്ട്. എന്നാൽ സുരേഷ് ഗോപി വോട്ടു ചെയ്യുന്നതിനായി ഇവിടെ എത്തിയില്ല. തൃശൂരിൽനിന്ന് തിരുവനന്തപുരത്തേക്കു പോകാൻ ഹെലികോപ്റ്റർ കിട്ടാത്തതിനെ തുടർന്നാണ് വോട്ട് ചെയ്യാത്തതെന്നാണ് ബിജെപിയുടെ വിശദീകരണം.
Read Moreതെരഞ്ഞെടുപ്പ് അക്രമം ! ജീവഹാനി സംഭവിച്ചാല് 30 ലക്ഷം; പരിക്കേറ്റാല് 15 ലക്ഷം ; ഡ്യൂട്ടിയിലുള്ളവരുടെ നഷ്ടപരിഹാരത്തുക വര്ധിപ്പിച്ചു
സ്വന്തം ലേഖകന് കോഴിക്കോട്: സംസ്ഥാനത്ത് മാവോയിസ്റ്റ് ഭീഷണിയും രാഷ്ട്രീയ സംഘര്ഷവും നിലനില്ക്കുന്ന സാഹചര്യത്തില് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ചുമതലപ്പെടുത്തിയവര്ക്കുള്ള നഷ്ടപരിഹാര തുക വര്ധിപ്പിച്ചു. തീവ്രവാദി ആക്രമണവും മറ്റു സാമൂഹ്യവിരുദ്ധരുടെ ആക്രമണത്താലും പരിക്കേല്ക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്താല് അവരുടെ കുടുംബത്തെ സംരക്ഷിക്കുകയെന്ന ദൗത്യത്തോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നഷ്ടപരിഹാര തുകവര്ധിപ്പിച്ചത്. ഇതര സംസ്ഥാനങ്ങളില് നിന്നായി കേരളത്തില് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയവര്ക്കും താത്കാലികാടിസ്ഥാനത്തില് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിപ്പിച്ച സാധാരണ പൗരന്മാര്ക്കും നഷ്ടപരിഹാര തുക ഓരേപോലെയാണ് നല്കുന്നത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ പരുക്കേല്ക്കുന്നവര്ക്കും ജീവന്നഷ്ടപ്പെടുന്നവര്ക്കുമുള്ള നഷ്ടപരിഹാര തുക വര്ധിപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മരണപ്പെടുന്നവരുടെ കുടുംബങ്ങള്ക്ക് 15 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്കുക. ആക്രമണത്തിനിടെയും സാമൂഹ്യവിരുദ്ധ പ്രവര്ത്തകരാലും മൈനുകള്, ബോംബ് സ്ഫോടനം, ആയുധമുപയോഗിച്ചുള്ള ആക്രമണം എന്നിവയാലും ഏതെങ്കിലും തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥന് മരിക്കാനിടയായല് അവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി…
Read Moreദുരൂഹത തുടരുന്നു! അമ്മ വീട്ടില് വിരുന്നിനെത്തിയ പതിനൊന്നുകാരി കുളിമുറിയില് മരിച്ച നിലയില്; കുട്ടിയുടെ കഴുത്തില് പാടുകള്
അങ്കമാലി: അമ്മ വീട്ടിൽ വിരുന്നിനെത്തിയ പതിനൊന്നുകാരിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. ആശുപത്രിയിലെത്തിച്ച ബന്ധുവിനെയും അയൽവാസിയായ യുവതിയെയും ചോദ്യം ചെയ്തെങ്കിലും കൃത്യമായ നിഗമനത്തിലെത്താൻ പോലീസിന് ഇനിയുമായിട്ടില്ല. ഇന്നലെ ഉച്ചകഴിഞ്ഞ് 4.45 ഓടെയാണ് തൃശൂർ കോടാലി സ്വദേശിയുടെ മകളെ കറുകുറ്റി പഞ്ചായത്തിലെ നീരോലിപ്പാറ നീറുങ്ങലിലുള്ള അമ്മവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അമ്മാവനും അയൽവാസിയായ യുവതിയും ചേർന്നാണ് മൂക്കന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പോലീസിനു കിട്ടിയ മൊഴിയനുസരിച്ച് കുട്ടിയുടെ മുത്തശി സംഭവസമയത്ത് സമീപത്തെ തോട്ടിൽ തുണി കഴുകാൻ പോയിരിക്കുകയായിരുന്നു. 4.30 ഓടെ തുണി അലക്കുന്നതിനായി പോയ മുത്തശി പത്തു മിനിട്ടിനകം തിരികെ വന്നപ്പോൾ കുളിമുറിയിൽ കുട്ടി മരിച്ചു കിടക്കുകയായിരുന്നു. മുത്തശി അമ്മാവനെ വിവരം അറിയിച്ചതിനെ തുടർന്ന് കാറുമായെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിലെ പാടുകൾ കണ്ട് ഡോക്ടറാണ് പോലീസിനെ വിവരം അറിയിച്ചത്. കുളിമുറിയിൽ തെന്നി…
Read Moreനടുക്കുന്ന തെരഞ്ഞെടുപ്പ് ഓർമയിൽ അസ്ന വോട്ടു ചെയ്തു മടങ്ങി; പതിനെട്ടു വര്ഷം മുമ്പായിരുന്നു ആ നടുക്കുന്ന സംഭവം
കൂത്തുപറമ്പ്: പതിനെട്ടു വർഷം മുമ്പത്തെ നടുക്കുന്ന തെരഞ്ഞെടുപ്പ് ഓർമയിൽ ചെറുവാഞ്ചേരിയിലെ അസ്ന ഇന്നു വീണ്ടും വോട്ടു ചെയ്തു. ആരും മറന്നു കാണില്ല അസ്നയെന്ന കൊച്ചു മിടുക്കിയെ. 2000 സെപ്റ്റംബർ 27ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിനത്തിൽ അരങ്ങേറിയ ബോംബേറിൽ വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അസ്നക്ക് വലതുകാൽ നഷ്ടമാവുകയായിരുന്നു. വീടിനു സമീപത്തെ ചെറുവാഞ്ചേരി പൂവത്തൂർ ന്യൂഎൽപി സ്കൂൾ പരിസരത്തായിരുന്നു തെരഞ്ഞെടുപ്പിനിടെ സംഘർഷമുണ്ടായത്. അക്രമിസംഘം എറിഞ്ഞ ബോംബുകളിലൊന്ന് ദൂരേക്ക് തെറിച്ചുവീണ് പൊട്ടി സമീപത്തെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസുകാരി അസ്നയ്ക്കും സഹോദരനും പരിക്കേല്ക്കുകയായിരുന്നു. ചികിത്സയ്ക്കിടെ അസ്നയുടെ വലതുകാൽ പിന്നീട് മുറിച്ചു മാറ്റി. കൃത്രിമ കാലുമായി പിന്നീട് അസ്ന നടന്നു കയറിയത് അതിജീവനത്തിന്റെ കൊടുമുടിയിൽ. എംബിബിഎസിന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയ അസ്ന പഠനം പൂർത്തിയാക്കി ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറാണ്. കോഴിക്കോട്ടെ എം ബി ബി എസ്…
Read Moreമയ്യിലില് വിവി പാറ്റ് മെഷീന് തുറന്നപ്പോള് വിഷപ്പാമ്പ്; ഞെട്ടിപ്പോയ പോളിങ്ങ് ഉദ്യോഗസ്ഥര് പാമ്പിനെ തല്ലിക്കൊന്നു
തളിപ്പറമ്പ്: വിവി പാറ്റ് മെഷീനകത്ത് വിഷപ്പാമ്പ്. മയ്യില് കണ്ടക്കൈയിലെ 145-ാം ബൂത്തായ കണ്ടക്കൈ എഎല്പി സ്കൂളിലാണ് പാമ്പിനെ കണ്ടത്. ഇന്ന് രാവിലെ വോട്ടിംഗ് മോക്പോള് ആരംഭിക്കുന്നതിനായി വിവി പാറ്റ് മെഷീന് തുറന്നപ്പോഴാണ് വിഷപ്പാമ്പ് തലയുയര്ത്തിയത്. ഞെട്ടിപ്പോയ പോളിങ്ങ് ഉദ്യോഗസ്ഥര് പിന്നീട് പാമ്പിനെ തല്ലിക്കൊന്ന ശേഷമാണ് പോളിംഗ് ആരംഭിച്ചത്.
Read Moreനീ ആരെടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പോലീസിൽ പരാതി കൊടുക്കാൻ! നടുക്കം മാറാതെ അജയഘോഷ്
കൊച്ചി: ’നീ ആരെടാ കല്ലട സുരേഷിന്റെ വണ്ടിക്കെതിരെ പോലീസിൽ പരാതി കൊടുക്കാൻ. നിനക്ക് അറിയില്ലേടാ കല്ലട സുരേഷ് ആരാണെന്ന്….’ എന്ന് ആക്രോശിച്ചായിരുന്നു ഒരുപറ്റം ജീവനക്കാർ തന്നെയും സീറ്റിലിരുന്ന യുവാക്കളായ രണ്ടു യാത്രക്കാരെയും ക്രൂരമായി മർദിച്ചതെന്ന് ആക്രമണത്തിനിരയായ അജയഘോഷ് എന്ന യാത്രക്കാരൻ. അതും പോരാഞ്ഞിട്ട് ബസിൽ നിന്ന് ഇറക്കിയശേഷം കരികല്ലുകൊണ്ട് പുറത്ത് ഇടിച്ചെന്നും തലയുടെ പിൻവശത്ത് കല്ലിന് എറിഞ്ഞെന്നും തിരുവനന്തപുരം സ്വദേശിയായ അജയഘോഷ് (40) പറഞ്ഞു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ് അജയ്ഘോഷ് ഇപ്പോൾ. തിരുവനന്തപുരത്തുനിന്ന് രാത്രി 10 നാണു ബംഗളൂരുവിലേക്ക് ബസ് പുറപ്പെട്ടത്. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഞാനൊന്ന് മയങ്ങി. കണ്ണു തുറക്കുന്പോൾ ഹരിപ്പാട് ആളൊഴിഞ്ഞിടത്ത് ബസ് നിർത്തിയിട്ടിരിക്കുകയാണ്. ബഹളം കേട്ട് പുറത്തേക്ക് നോക്കിയപ്പോൾ കുറച്ച് വിദ്യാർഥികൾ ജീവനക്കാരോടു തർക്കിക്കുന്നതാണു കണ്ടത്. കാര്യം തിരക്കിയപ്പോൾ ബസ് ബ്രേക്ക് ഡൗണ് ആയെന്നും ഉടൻ പോകില്ലെന്നും വിവരം കിട്ടി. ഇത്ര…
Read Moreമരണം മുന്നിൽ കണ്ട നിമിഷങ്ങൾ…! ചോരക്കളത്തിൽനിന്ന് പ്രാണൻ വീണ്ടുകിട്ടിയ ആശ്വാസത്തിൽ അവർ മടങ്ങിയെത്തി
നെടുമ്പാശേരി:ചുറ്റും ഉഗ്ര സ്ഫോ ടനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദം , കൺമുന്നിൽ ഭീകരതയുടെ ഭീതിജനകമായ കാഴ്ചകൾ, മരണം മുന്നിൽ കണ്ട നിമിഷങ്ങൾ……. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ സ്ഫോടന പരമ്പരകളുടെ നടുവിൽനിന്നു ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തോടെ നാട്ടിൽ തിരിച്ചെത്തിയ കൊച്ചി സ്വദേശികളായ പ്രദീപ് രാജുവിന്റെയും സഹോദരൻ സജീവ് രാജുവിന്റെയും വാക്കുകളിൽ ഇപ്പോഴും വിട്ടൊഴിയാത്ത പകപ്പ്. വിനോദ സഞ്ചാരികളായിട്ടാണ് കുടുംബാംഗങ്ങളോടൊപ്പം ഇവർ പോയത്. ഭീകരത വിളയാടിയ സ്ഥലത്തുനിന്ന് സുരക്ഷിതരായി എത്താനായതിന്റെ ആശ്വസം അവർ നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളുമായി പങ്കുവച്ചത് ഇങ്ങനെ. താമസിച്ചിരുന്ന ഹോട്ടലിന്റെ 500 മീറ്റർ അകലത്തിലാണ് മൂന്നു ബോംബുകൾ പൊട്ടിയത്. ഈസ്റ്റർ ദിനത്തിൽ രാവിലെ എട്ടിനാണ് ഈ മൂന്നു സ്ഥലത്തും ബോംബുകൾ പൊട്ടിയത്. ആദ്യ സ്ഫോടനത്തിൽ ഭീകരാക്രമണമാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. പുറത്തുവന്നു നോക്കിയപ്പോഴാണ് പരിക്കേറ്റവരെയുംകൊണ്ട് ആബുലൻസുകൾ പായുന്നതു കണ്ടത്. തങ്ങൾക്ക് തിരിച്ചുപോരാനുള്ള ടിക്കറ്റ് തിങ്കളാഴ്ച ആയിരുന്നുവെങ്കിലും പ്രതികൂല സാഹചര്യം മുന്നിൽകണ്ട്…
Read Moreകല്ലട സ്ഥിരം പ്രശ്നക്കാരൻ..! ദുരനുഭവം വെളിപ്പെടുത്തി നിരവധി പേർ രംഗത്ത്…; സോഷ്യൽമീഡിയയിൽ പ്രതിഷേധം കത്തിപ്പടരുന്നു
യാത്രക്കാരായ യുവാക്കളെ മർദ്ദിച്ച കല്ലട ബസ് സ്ഥാപനത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ആളി കത്തുന്നു. കല്ലട ടൂർസ് ആൻഡ് ട്രാവൽസിന്റെയും സ്ഥാപന ഉടമ സുരേഷ് കല്ലടയുടെയും ഫേസ്ബുക്ക് പേജിലാണ് കടുത്ത പ്രതിഷേധവുമായി മലയാളികളുൾപ്പടെ രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കിടെ ബസ് ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഈ ബസ് സർവീസ് ബഹിഷ്ക്കരിക്കണമെന്ന് ആവശ്യമുന്നയിച്ച് സോഷ്യൽമീഡിയയിൽ ക്യാംപെയ്ൻ സജീവമാകുകയാണ്. കൂടാതെ ബുക്ക് ചെയ്ത ടിക്കറ്റുകളും വ്യാപകമായി റദ്ദുചെയ്യുന്നുണ്ട്. ജീവനക്കാരുടെ മര്യാദയില്ലാത്തെ പെരുമാറ്റം അസഹനീയമാണെന്നാണ് ആളുകൾ വ്യക്തമാക്കുന്നത്. പറയുന്ന പണം നൽകിയെത്തുന്ന യാത്രികരോട് ശത്രുക്കളെ പോലെ പെരുമാറുന്ന ഇത്തരം സ്ഥാപനങ്ങൾ വളരാൻ ഇനിയും അനുവദിക്കരുതെന്നാണ് സോഷ്യൽമീഡിയയിൽ അഭിപ്രായമുയരുന്നത്.
Read More