കൊച്ചി: യാത്രക്കാരെ മർദ്ദിച്ച് ഇറക്കിവിട്ട കല്ലട ബസ് ജീവനക്കാർക്കെതിരെ വ്യാപക പ്രതിഷേധം. യാത്രക്കാരുടെ പരാതിയേത്തുടർന്ന് ബസ് തിങ്കളാഴ്ച ഉച്ചയ്ക്ക് മുൻപ് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പോലീസ് നിർദേശം നല്കി. രാവിലെ തിരുവനന്തപുരത്ത് എത്തിയ ബസ് ഉച്ചയോടെ മരട് സ്റ്റേഷനിലെത്തിക്കാം എന്ന് ജീവനക്കാർ പോലീസിനെ അറിയിച്ചതായാണ് വിവരം. യാത്രക്കാരെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയ അജയ് ഘോഷ് എന്ന യുവാവിനോട് മൊഴിയെടുക്കാൻ വേണ്ടി സ്റ്റേഷനിൽ ഹാജരാകാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സുരേഷ് കല്ലട ബസ് ജീവനക്കാരായ മൂന്ന് പേർക്ക് എതിരെയാണ് മരട് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരൂവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസില് ഞായറാഴ്ച അർധരാത്രിയിലാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ഞായറാഴ്ച രാത്രി ഹരിപ്പാട് വച്ച് ബസ് തകരാറായി വഴിയിൽ കിടന്നിരുന്നു. ദീർഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാർക്ക് ബസ് ജീവനക്കാർ യാതൊരു മറുപടിയും നൽകിയില്ല. ഇതേത്തുടർന്ന്…
Read MoreCategory: Loud Speaker
കൊട്ടിക്കലാശം നാളെ ! പരസ്യപ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രചരണം കൊഴുപ്പിക്കാൻ രാഷ്ട്രീയ പാർട്ടികള്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: പതിനേഴാം ലോക്സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പിന്റെ കൊട്ടിക്കലാശം നാളെ വൈകുന്നേരം. ലോക്സഭാ തെരഞ്ഞെടുപ്പിന് മൂന്നു നാൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 23നാണ് കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ്. രാവിലെ എഴുമുതൽ വൈകിട്ട് ആറുവരെയാണ് തെരഞ്ഞെടുപ്പ്. പരസ്യപ്രചരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പ്രചരണം കൊഴുപ്പിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറെടുക്കുകയാണ്. കൊട്ടിക്കലാശം ആവേശക്കടലാക്കാൻ എല്ലാ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും തങ്ങളുടെ പ്രവർത്തകരെ എത്തിക്കാനുള്ള ശ്രമങ്ങൾ സ്ഥാനാർഥികളും മുന്നണികളും ആരംഭിച്ചുകഴിഞ്ഞു. കൊട്ടിക്കലാശത്തിന് മാറ്റുകൂട്ടാൻ ഇന്നും നാളേയും പ്രധാന നേതാക്കളുടെ റോഡ് ഷോകളും ഒരുക്കിയിട്ടുണ്ട്. വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രചരണത്തിനായി സഹോദരിയും എ.ഐ.സി.സി സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി എത്തുന്നുണ്ട്. പ്രിയങ്കയെ കൂടാതെ എ.കെ ആന്റണി, ഉമ്മൻചാണ്ടി രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ കെ.സി വേണുഗോപാൽ മുകുൾ വാസ്നിക് തുടങ്ങിയവരുടെ റോഡ് ഷോ ഉണ്ടായിരിക്കും.…
Read Moreട്രെയിനിൽ യുവതിയെ ശല്യം ചെയ്തത് തടഞ്ഞു; പയ്യന്നൂരിൽ അൻപതുകാരനെ ട്രെയിനിൽ നിന്നും തള്ളിയിട്ടു; തലയിലും മുഖത്തും പരിക്ക്
പയ്യന്നൂര്: ട്രെയിനില് യാത്ര ചെയ്തിരുന്ന യുവതിയെ ശല്യം ചെയ്യുന്നത് ചോദ്യം ചെയ്ത മധ്യ വയസ്കനെ ട്രെയിനില്നിന്നും തള്ളിയിട്ടു കൊലപ്പെടുത്താന് ശ്രമം.ഇന്നലെ പുലര്ച്ചെ 2.30ഓടെ പയ്യന്നൂര് റെയില്വേ സ്റ്റേഷന് സമീപമാണ് സംഭവം. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഗംഗാധരന് കൊച്ചിനാണ് (50) അക്രമത്തില് പരിക്കേറ്റത്. തലയിലും മുഖത്തും പരിക്കേറ്റ ഇയാളെ പയ്യന്നൂര് സഹകരണ ആശുപത്രിയില് പ്രവേശിപ്പിച്ചു. മംഗലാപുരം കാര്ക്കളയില് റബര് എസ്റ്റേറ്റ് ഷോര്ട്ടര് ചെയ്യുന്ന ജോലി നടത്തിവന്ന ഗംഗാധരന് വിഷുവിന് വീട്ടില്പോയി മംഗലാപുരത്തേക്ക് വെസ്റ്റ്കോസ്റ്റ് എക്സ്പ്രസില് തിരിച്ച് വരികയായിരുന്നു.ഇയാള് സഞ്ചരിച്ചിരുന്ന കമ്പാര്ട്ട്മെന്റിലെ യാത്രക്കാരിയായ യുവതിയെ ഉറക്കത്തില് ചിലര് ശല്യം ചെയ്യുന്നത് ശ്രദ്ധയില് പെട്ടപ്പോള് ചോദ്യം ചെയ്ത ഗംഗാധരനുമായി ട്രെയിനില് വാക്കേറ്റവും കയ്യാങ്കളിയുമായി.കോഴിക്കോട് മുതല് ട്രെയിനിലുണ്ടായിരുന്നവരാണ് ഇവരെന്ന് ഗംഗാധരന് പറയുന്നു. ഇതിനിടയിലാണ് യുവതിയെ ശല്യം ചെയ്തിരുന്ന അപരിചിതരായ രണ്ടുയുവാക്കള് തന്നെ പുറത്തേക്ക് തള്ളിയിട്ടതെന്ന് ഗംഗാധരന് പറയുന്നു.പരിക്കേറ്റ് അബോധാവസ്ഥയില് കിടന്നിരുന്ന ഗംഗാധരനെ വിവരമറിഞ്ഞെത്തിയ…
Read Moreനവജാത ശിശുവിനെ ചികിത്സയ്ക്കെത്തിച്ച സംഭവത്തിൽ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിക്കെതിരേ കൂടുതൽ അന്വേഷണം; ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞ് നിരീക്ഷണത്തിൽ
കൊച്ചി: നവജാതശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരേ കൂടുതൽ അന്വേഷണം നടത്തും. റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരേ മറ്റ് കേസുകൾ നിലവിലുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കാനൊരുങ്ങുന്നത്. സംഭവത്തിൽ കോതമംഗലം പൈങ്ങോട്ടൂർ കടവൂർ കോനാന്പറത്ത്(ബ്ലാവിൽ) സോമസുന്ദരത്തിന്റെ മകൻ ബിനിൽ സോമസുന്ദരത്തിനെയാണ് എറണാകുളം സെൻട്രൽ പോലീസ് ഇന്നലെ പിടികൂടിയത്. ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തുനിന്നുമാണു പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഐപിസി 153എ(മതവിദ്വേഷം ജനിപ്പിക്കൽ) പ്രകാരമാണു കേസ്. ഇന്നലെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്കെതിരേ കൂടുതൽ കേസുകൾ ഉള്ളതായ വിവരം ലഭ്യമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ 16നാണ് കാസർഗോഡ് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ സാനിയ-മിത്താഹ് ദന്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഹൃദയശസ്ത്രക്രിയയ്ക്കായി അമൃതയിൽ പ്രവേശിപ്പിച്ചത്.…
Read Moreരാഘവനെതിരെ കേസെടുക്കുമോ..? രാഷ്ട്രീയ ചുഴിയില് കോഴിക്കോട്; ജനപ്രിയരുടെ പോരാട്ടം കൊട്ടിക്കലാശത്തിലേക്ക്…
സ്വന്തം ലേഖകന് കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്സിലേക്കടുക്കവേ വീണ്ടും ശ്രദ്ധാകേന്ദ്രമായി കോഴിക്കോട്. കോഴിക്കോട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്ഥിഎം.കെ. രാഘവന് എതിരായ ഒളികാമറ വിവാദത്തില് കേസെടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന്തെരഞ്ഞെടുപ്പിന് മുന്പ് കൈമാറുമോ എന്നാണ് രാഷ്ട്രിയകേരളം ഉറ്റുനോക്കുന്നത്. കേരളം ബൂത്തിലെത്താന് ദിവസങ്ങള് മാത്രം ശേഷിക്കേ രാഘവനെതിരേ കേസെടുത്താല് അത് എതു രീതിയില് ബാധിക്കുമെന്ന ആശങ്ക സിപിഎമ്മിനും യുഡിഎഫിനും ഉണ്ട്. രാഷ്ട്രീയ പ്രേരിതമായി കേസ് എടുക്കുന്നുവെന്ന് യുഡിഎഫ് വാദിക്കും. അതേസമയം രാഘവനെതിരായ അഴിമതി ആരോപണം ശരിയായിരുന്നുവെന്ന വാദവുമായി സിപിഎമ്മും രംഗത്തെത്തും. ഫലത്തില് പോളിംഗ് ബൂത്തിലെത്താന് മണിക്കൂറുകള് മാത്രം അവശേഷിക്കേ രാഘവനെതിരേകേസെടുക്കാന് പോലീസ് തയ്യാറാകൂമോ എന്ന ചോദ്യമാണ് ഉയരുന്നത്. അത് ബൂമറങ്ങാവുമോ എന്ന പേടിയും സിപിഎമ്മിനുണ്ട്. അതേസമയം രാഘവന്റെ ഹാട്രിക് വിജയത്തെ തടയാന് വിവാദങ്ങള്ക്കാവില്ലെന്ന് യുഡിഎഫ് പ്രവര്ത്തകര് പറയുന്നു. കഴിഞ്ഞദിവസമാണ് വിഷയത്തില്ഡിജിപി ലോക്നാഥ് ബെഹ്റ പ്രോസിക്യൂഷന്…
Read Moreപ്രിയങ്ക ഗാന്ധി വയനാട്ടിൽ കർഷക പാർലമെന്റിനു ബദലായി പ്രിയങ്കയെ പങ്കെടുപ്പിച്ച് കർഷക സംഗമം
കൽപ്പറ്റ: തെരഞ്ഞടുപ്പു പ്രചാരണത്തിന്റെ ഭാഗമായി എൽഡിഎഫ് പുൽപ്പള്ളിയിൽ സംഘടിപ്പിച്ച കർഷക പാർലമെന്റിനു ബദലായി യുഡിഎഫ് കർഷക സംഗമം. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ ഇന്നുച്ചയ്ക്കു ഒന്നരയ്ക്കു പുൽപ്പള്ളി സീതാദേവി ക്ഷേത്രമൈതാനിയിലാണ് കർഷക സംഗമം. കിസാൻസഭ അഖിലേന്ത്യാധ്യക്ഷൻ അശോക് ധാവ്ലേ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മാധ്യമപ്രവർത്തകൻ പി. സായ്നാഥ് തുടങ്ങിയവരെ പങ്കെടുപ്പിച്ചു നടത്തിയ കർഷക പാർലമെന്റിൽ രാജ്യത്തെ കാർഷിക പ്രതിസന്ധിക്കു മുഖ്യകാരണം മുൻ കോണ്ഗ്രസ് സർക്കാരുകളുടെ തെറ്റായ സാന്പത്തിക നയങ്ങളാണെന്ന വിമർശനം ഉയർന്നിരുന്നു. കർഷക വിരുദ്ധമാണ് കോണ്ഗ്രസിന്റെ നയങ്ങളെന്നും പാർലമെന്റിൽ ആരോപണം ഉയർന്നു. ഇതിനുളള മറുപടി പ്രിയങ്ക ഗാന്ധിയിലൂടെ നൽകുകയാണ് കർഷക സംഗമ ലക്ഷ്യം. കിസാൻ കോണ്ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് നാനേ പഠോൾ, ദേശീയ കോ ഓർഡിനേറ്ററും സംസ്ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി, ഡിസിസി പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ, കിസാൻ കോണ്ഗ്രസ്…
Read Moreതോക്ക് വാങ്ങണം, മൃതദേഹങ്ങൾ കത്തിക്കണം; ഒമ്പതുപേരെ കൊല്ലാൻ പദ്ധതിയിട്ട 14 കാരികൾ പിടിയിൽ
ഫ്ലോറിഡ: ഒമ്പതു പേരെ വധിക്കാൻ പദ്ധതിയിട്ട 14 വയസുകാരായ രണ്ടു പെൺകുട്ടികൾ യുഎസിലെ ഫ്ലോറിഡയിൽ അറസ്റ്റിൽ. അവാൺ പാർക്ക് മിഡിൽ സ്കൂളിലെ വിദ്യാർഥിനികളാണ് പിടിയിലായത്. ഇവരുടെ കംപ്യൂട്ടറിലെ ഫോർഡറുകൾ പരിശോധിച്ച അധ്യാപകയാണ് കൊലപാതക പദ്ധതിയുടെ ചുരുൾ അഴിച്ചത്. പ്രൈവറ്റ് ഇൻഫോ, ഡു നോട്ട് ഓപ്പൺ, പ്രോജക്ട് 11/9 തുടങ്ങിയ പേരുകളിലായിരുന്നു ഫോൾഡറുകൾ. എട്ടു താളുകളിൽ എഴുതിയിരിക്കുന്ന കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ കുറിച്ചുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നി തുറപ്പോഴാണ് കൊലപാതക പദ്ധതി മനസിലാക്കുന്നത്. തോക്കുകളെ കുറിച്ചും മൃതദേഹങ്ങൾ കത്തിച്ച് തെളിവുകൾ നശിപ്പിക്കുന്നതിനെ കുറിച്ചും എഴുതിയിരുന്നു. മറ്റൊരു കുറിപ്പിൽ കൃത്യം നടത്തുമ്പോൾ ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ചായിരുന്നു. തലമുടി കാണാത്ത വിധമാകണം വസ്ത്രം ധരിക്കേണ്ടത് തുടങ്ങിയ നിർദേശങ്ങൾ ഉണ്ടായിരുന്നു. സ്വന്തം കൈപ്പടയില് എഴുതിയ ഈ കുറിപ്പുകളിൽ കൊലപ്പെടുത്തേണ്ട ആളുകളുടെ പേരുവിവരങ്ങളും രേഖപ്പെടുത്തിയിരുന്നുവെന്ന് എൻബിസി റിപ്പോർട്ട് ചെയ്യുന്നു. ഫോൾഡറുകൾ പരിശോധിക്കവേ പെൺകുട്ടികൾ…
Read More“എന്റെ ഏട്ടന്മാർ വയലില് പണിക്കുപോകാതെയാണ് വരമ്പത്ത് കൂലി കിട്ടിയത്’; സ്നേഹപൂര്വം കൃഷ്ണപ്രിയ; മുഖ്യമന്ത്രിക്ക് കൃപേഷിന്റെ സഹോദരിയുടെ കത്ത്
പെരിയയില് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ത് ലാലിന്റെയും മുഖം ഇന്നും മലയാളി മനസിലെ വിങ്ങുന്ന ഒാർമയാണ്. ജീവിതത്തിലേക്ക് പറന്നുയരുന്നതിനു മുമ്പേ ചിറകറ്റു വീണ ഈ രണ്ടു പേരും രാഷ്ട്രീയ വൈരാഗ്യത്തിന്റെ അവസാന കണ്ണികളാണ്. ഇപ്പോഴിത കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ കണ്ണുകളെ ഈറനണിയിച്ച് മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കത്തിന്റെ പൂര്ണരൂപം പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക്, ഞാന് കൃഷ്ണപ്രിയ. കൃപേഷിന്റെ അനുജത്തിയാണ്. ഏട്ടന് പോയശേഷം അങ്ങേയ്ക്ക് എഴുതണമെന്നു നാളുകളായി വിചാരിക്കുന്നു. ഏട്ടന്റെയും ശരത്തേട്ടന്റെയും മരണശേഷവും അവരെ ദുര്നടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാര്ട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ അറിവില് ഏട്ടന് ആരെയെങ്കിലും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്റെപേരില് ഒരു പരാതിയും മരണംവരെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖംപോലും ബാക്കിവയ്ക്കാതെ എന്റെ കൂടപ്പിറപ്പിനെ അരുംകൊല ചെയ്തു. അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും അടങ്ങിയതായിരുന്നു എന്റെ കുടുംബം. വീടും…
Read Moreനവജാത ശിശുവിനെ ചികിത്സയ്ക്കെത്തിച്ച സംഭവത്തിൽ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; പ്രതി ഒളിവിൽ; കുഞ്ഞിന്റെ ശസ്ത്രക്രിയ തുടങ്ങി
കൊച്ചി: നവജാതശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾ ഒളിവിൽ. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടുന്നതായും പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു. സംഭവത്തിൽ കോതമംഗലം പൈങ്ങോട്ടൂർ കടവൂർ കോനാസറന്പത്ത്(ബ്ലാവിൽ) സോമസുന്ദരത്തിന്റെ മകൻ ബിനിൽ സോമസുന്ദരത്തിനെതിരേ എറണാകുളം സെൻട്രൽ പോലീസാണു കേസെടുത്തിട്ടുള്ളത്. ഐപിസി 153എ(മതവിദ്വേഷം ജനിപ്പിക്കൽ) പ്രകാരമാണു കേസ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ.എ. അൻഷാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് നടപടി. ഇയാളെ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ പലപ്പോഴും വീട്ടിലെത്താറില്ലെന്ന വിവരമാണു ലഭിച്ചതെന്നും പോലീസ് പറഞ്ഞു. പോസ്റ്റിനെതിരേ വ്യാപകപ്രതിഷേധമുയർന്നതോടെ മദ്യ ലഹരിയിലാണ് പോസ്റ്റിട്ടതെന്ന് പറഞ്ഞ് ഇയാൾ മാപ്പപേക്ഷയും നടത്തി. ഹൃദയത്തിനു ഗുരുതര തകരാർ സംഭവിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മംഗലാപുരത്തുനിന്ന് ആംബുലൻസിൽ…
Read Moreമൂന്ന് വയസുകാരൻ ഗുരുതരാവസ്ഥയിൽ; മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ; വധശ്രമത്തിന് കേസ്
ആലുവ(കൊച്ചി): മൂന്ന് വയസുകാരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ മാതാപിതാക്കൾ പോലീസ് കസ്റ്റഡിയിൽ. ഇതര സംസ്ഥാനക്കാരായ ഷാജിത് ഖാൻ, ഭാര്യ ഹെന എന്നിവരെയാണ് ഏലൂർ എസ്ഐയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. വധശ്രമത്തിനു കേസെടുത്ത പ്രതികളെ നിരീക്ഷിച്ചുവരുന്നതായും കുട്ടിക്കു പരിക്കേറ്റതെങ്ങനെയെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നും അധികൃതർ പറഞ്ഞു. അതേസമയം, മൂന്ന് വയസുകാരെന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് രാജഗിരി ആശുപത്രി അധികൃതർ വൃത്തങ്ങൾ അറിയിച്ചു. അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും തലയ്ക്കുള്ളിലെ രക്തസ്രാവം നിന്നിട്ടില്ലെന്നും അടുത്ത മണിക്കൂറുകൾ നിർണായകമാണെന്നും അധികൃതർ അറിയിച്ചു. ഏലൂരിൽ താമസിക്കുന്ന ബംഗാൾ സ്വദേശിയായ പിതാവാണ് കുട്ടിയെ തലയ്ക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ചത്. തലയോട്ടിയിൽ പൊട്ടലും ശരീരമാസകലും പൊള്ളലേറ്റ നിലയിലുമായിരുന്നു കുട്ടി. അമ്മയുടെ കൈയിൽനിന്ന് താഴെ വീണെന്ന് പറഞ്ഞാണ് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതോടെ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. ഒരു വർഷമായി ഷാജിത്…
Read More