കേരളാ കോണ്ഗ്രസ് എം ചെയര്മാന് കെ.എം. മാണിയുടെ മൃതദേഹം കോട്ടത്തേയ്ക്ക് കൊണ്ടു പോകാനായി ഒരുക്കിയിരിക്കുന്നത് കെ.എസ്.ആര്.ടി.സിയുടെ എ.സി ലോഫ്ളോര് ബസ്. എറണാകുളം ഡിപ്പോയില് നിന്നുള്ള ‘ചില്’ബസില് ഇതിനായി പ്രത്യേക ക്രമീകരണം ഏര്പ്പെടുത്തി. വിലാപയാത്രയ്ക്കായി ബസിന്റെ സീറ്റുകള് ഊരിമാറ്റിയിട്ടുണ്ട്. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂര് വഴി ഉച്ചയ്ക്കു 12-നു കോട്ടയത്തെ കേരള കോണ്ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസില് എത്തിക്കും. 12.30-നു തിരുനക്കര മൈതാനത്ത് പൊതുദര്ശനം. ഉച്ചകഴിഞ്ഞ് രണ്ടിനു തിരുനക്കരയില്നിന്നു കലക്ടറേറ്റ്, മണര്കാട്, അയര്ക്കുന്നം, കിടങ്ങൂര്, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ടുപിള്ളിയില് എത്തിക്കും. 3.30 വരെ വസതിയില് പൊതുദര്ശനം. 4.30-നു പാലാ മുനിസിപ്പല് ടൗണ് ഹാളില് പൊതുദര്ശനത്തിനു വയ്ക്കും. വൈകിട്ട് ആറിനു പാലായിലെ വസതിയിലെത്തിക്കും.
Read MoreCategory: Loud Speaker
മലയാളത്തിന്റെ “സർ’ പദവിയുള്ള നേതാവ്; രാഷ്ട്രീയ പ്രമാണിയായി മടക്കം
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരി ടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. ചരൽക്കുന്നിലും ആലുവയിലും പരിശീലനം ലഭിച്ച കഐസ്സി കുട്ടികൾ നൽകിയ മാണിസാർ എന്ന ഓമനപ്പേര് ഭരണപ്രതിപക്ഷമില്ലാതെ അംഗീകാരത്തിന്റെ ആമുഖവാക്കാണ്. വിനയാന്വിതനായി നിന്നാണ് മാണി കേരളരാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. എ തിരാളികളെപ്പോലും മോശമായ പദങ്ങൾകൊണ്ട് വിമർശിച്ചിട്ടില്ല. കേരള കോണ്ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്ഥാപനം മുതൽ തലങ്ങും വിലങ്ങും വന്ന രാഷ്ട്രീയ സുനാമികളെ പ്രതിരോധിച്ചു പ്രസ്ഥാനത്തെ നയിക്കു കയും സംരക്ഷിക്കുകയും ചെയ്ത നേതാവാണ് മാണി. 1964ൽ കോണ്ഗ്രസ് പിളർന്നപ്പോൾ കേരള കോണ്ഗ്രസിൽലേയ്ക്ക്. 1965ൽ പാലാ നിയമസഭാമണ്ഡ ലത്തിൽ കന്നിയങ്കം. അത് വിജയത്തുടക്കം. അന്നുതൊട്ട് ഇന്നുവരെ മാണി പാലായ്ക്കും പാലാ മാണിക്കും പര്യായങ്ങളാണ്. തീപ്പൊരി പ്രസംഗമാണ് മാണിയുടെ കരുത്തായി എല്ലാവരും കണ്ടിരുന്നത്. ഭരണപക്ഷത്താണെങ്കിൽ പ്രഗത്ഭനായ ഭരണാധികാരിയെന്നും പ്രതിപക്ഷത്തെങ്കിൽ…
Read Moreതൊടുപുഴയിലെ ഏഴുവയസുകാരന്റെ മരണം; അമ്മയെ പ്രതിചേർത്തേക്കില്ല; പോലീസിന് ലഭിച്ച നിയമോപദേശം ഇങ്ങനെ…
എംജെ ശ്രീജിത്ത് തിരുവനന്തപുരം: തൊടുപുഴയിൽ ഏഴുവയസുകാരൻ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തെത്തുടർന്ന് മരണമടഞ്ഞ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ കുട്ടിയുടെ അമ്മയെ പ്രതിചേർക്കില്ലെന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. കുട്ടികളെ കൂടാതെ കുട്ടികളുടെ അമ്മയേയും ക്രൂരമായി മർദ്ദിക്കുന്ന സ്വഭാവം ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയപ്പോഴും മർദ്ദനത്തെക്കുറിച്ച് യുവതി മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പ്രതി ചേർത്താൽ കേസ് ദുർബലമാകാനുള്ള സാധ്യതയുണ്ടെന്ന നിയമോപദേശവും പോലീസിന് ലഭിച്ചിട്ടുണ്ട്. കേസിലെ പ്രധാന സാക്ഷിയും പരാതിക്കാരിയും കുട്ടികളുടെ അമ്മയാണ്. ഈ സാഹചര്യത്തിൽ യുവതിയെ പ്രതിയാക്കിയാൽ കേസ് ദുർബലപ്പെടാനുള്ള സാധ്യതയുണ്ടെന്ന വാദം നിലനിൽക്കുന്നതിനാൽ കേസിലെ എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമെ കുട്ടികളുടെ അമ്മയെ പ്രതി ചേർക്കാൻ സാധ്യതയുള്ളു. കൂടാതെ യുവതി സ്വന്തം ഇഷ്ടത്തിലല്ല രാത്രി അരുണ് ആനന്ദിന്റെ കൂടെ പുറത്തു പോകുന്നതെന്നും പോയില്ലെങ്കിൽ ക്രൂര മർദ്ദനത്തിന് ഇരയാകുമെന്നതിനാലാണ് കൂടെ…
Read Moreകേരളത്തിൽ ഇപ്പോള് ഉള്ളത് ഇടത് അനുകൂല തരംഗം; ബിനോയ് വിശ്വം
കേരളത്തിൽ ഇപ്പോള് ഉള്ളത് ഇടത് അനുകൂല തരംഗമാണെന്നും ഇത് കൊടുങ്കാറ്റായി മാറുമെന്നും സിപിഐ നേതാവും രാജ്യസഭ എംപി യുമായ ബിനോയ് വിശ്വം. വയനാട്ടില് മത്സരിക്കാന് രാഹുൽ ഗാന്ധിക്ക് ഒത്ത എതിരാളിയാണ് പി പി സുനീർ എന്നും ബിനോയ് വിശ്വം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപിയും യുഡിഎഫും ഒരുപോലെ കള്ളപ്പണം ഒഴുക്കുകയാണ്. അവര് കോടികളാണ് തെരഞ്ഞെടുപ്പിനായി ചിലവാക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇരുവര്ക്കുമെതിരെ എതിരെ നടപടി എടുക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Read Moreപ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരേ കേസ്; കണ്ണൂരിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
പാനൂർ(കണ്ണൂർ): ചെറുവാഞ്ചേരിയിൽ പൂജ ചെയ്യാനെത്തിയ സിപിഎം നേതാവ് പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കണ്ണവം കേസെടുത്തു.സിപിഎം ചെറുവാഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും എകെജി സാംസ്കാരിക നിലയം പ്രസിഡന്റുമായ ചെറുവാഞ്ചേരി പൂവ്വത്തൂരിലെ മഹേഷ് പണിക്കർക്കെതിരേയാണ് (42) കണ്ണവം പോലീസ് കേസെടുത്തത്. ഇന്നലെ രാത്രി 10 ഓടെ ചെറുവാഞ്ചേരിക്ക് സമീപമുള്ള ഒരു കോളനിയിലെ ഒരു പൂജാ ചടങ്ങിനെത്തിയതായിരുന്നു ഇയാൾ. പീഡനശ്രമം വീട്ടുകാരെ പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് കോളനി നിവാസികളും നാട്ടുകാരും ഇയാളെ നന്നായി പെരുമാറിയ ശേഷം പോലീസിന് കൈമാറുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്. നാട്ടുകാർ കൈകാര്യം ചെയ്തതിനാൽ ചികിത്സയ്ക്കായി ഇയാളെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൂജാരി കൂടിയാണ് ഇയാൾ. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. രാത്രി 12 ഓടെ പിതാവിനോടൊപ്പം സ്റ്റേഷനിലെത്തിയാണ് പെൺകുട്ടി പരാതി നൽകിയത്.
Read Moreലോകത്ത് കുട്ടികളോടുള്ള അതിക്രമം വർധിച്ചുവരുന്നു; ഹോംവർക്ക് ചെയ്യാൻ മടി; പിതാവ് പിഞ്ചുബാലികയെ അടിച്ചുകൊലപ്പെടുത്തി
അൽബുക്കർക്ക്: ഹോംവർക്ക് ചെയ്യാൻ മടിച്ചതിന് പിതാവ് അഞ്ചുവയസുകാരിയെ അടിച്ചുകൊന്നു. യുഎസിലെ ന്യൂമെക്സിക്കോയിലാണു സംഭവം. ബ്രാൻഡണ് റെയ്നോൾഡ്സ് എന്ന യുവാവാണ് മകളെ കൊലപ്പെടുത്തിയത്. ഇയാൾക്കെതിരേ പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചുമത്തി. വ്യാഴാഴ്ച വൈകിട്ട് എട്ടോടെ ഹോംവർക്ക് ചെയ്യാൻ മടിച്ച കുട്ടിയെ താൻ മർദിക്കുകയായിരുന്നെന്ന് ബ്രാൻഡൻ പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ മാത്രമാണ് ഇയാൾ എമർജൻസി സർവീസിനെ വിവരമറിയിക്കുന്നത്. രക്ഷാപ്രവർത്തകർ ഉടൻതന്നെ കുട്ടിയെ യൂണിവേഴ്സിറ്റി ഓഫ് ന്യൂമെക്സിക്കോ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഹൃദയസ്തംഭനത്തെ തുടർന്ന് കുട്ടി മരിച്ചിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബ്രാൻഡൻ കുറ്റം സമ്മതിച്ചത്.
Read Moreകൊച്ചിയിൽ വ്യത്യസ്ഥ അപകടങ്ങളിൽ മൂന്ന് മരണം; നെട്ടൂരിലെ അപകടത്തിന് കാരണം അനധികൃത പാർക്കിംഗ്; മരടിൽ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് കാർ പാഞ്ഞുകയറി ഒരാൾ മരിച്ചു
മരട്: ഇടപ്പള്ളി -അരൂർ ദേശീയപാത ബൈപ്പാസിലെ നെട്ടൂരിൽ റോഡരികിൽ പാർക്കുചെയ്തിരുന്ന ലോറികളിൽ തടികയറ്റിവന്ന മറ്റൊരുലോറിയിടിച്ച് രണ്ടു മരണം. ഇന്ന് പുലർച്ചെ 4.30 യോടെയായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ ഡ്രൈവർ ജോൺ, ക്ലീനർ വർഗീസ് എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് വെച്ച് രണ്ട് പേരും മരിച്ചു. ലോറി വെട്ടിപ്പൊളിച്ചാണ് രണ്ട് പേരെയും പുറത്തെടുത്തത്. പോലീസും ഫയർഫോഴ്സും യാത്രക്കാരും രക്ഷാപ്രവർത്തനം നടത്തി. തിരുവനന്തപുരം വെള്ളറടയിൽ നിന്നും ലോഡുമായി പെരുമ്പാവൂരിലേക്കു പോവുകയായിരുന്ന തടി ലോറിയാണ് അപകടത്തിൽ പെട്ടത്. ദേശീയ പാതയ്ക്കരികിൽ അനധികൃതമായി പാർക്ക് ചെയ്തിരുന്ന ലോറികളിൽ തടി ലോറി വന്നിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. സമീപത്തുള്ള ഷീറ്റ് കമ്പനിയിൽ ഇറക്കാൻ ലോഡുമായി ആന്ധ്രയിൽ നിന്നും വന്ന ലോറികളാണ് പാർക്ക് ചെയ്തിരുന്നത്. ഇടിയുടെ ആഘാതത്തിൽ ഒരു ലോറി സർവീസ് റോഡിലേക്ക് ഇറങ്ങി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മതിലിൽ ഇടിച്ചു നിന്നു. തടി ലോറി…
Read Moreഇത് തള്ളല്ല, സത്യം ; മധുര രാജ നിര്മ്മാണ ചിലവ് വെളിപ്പെടുത്തി നിര്മ്മാതാവ്,
മമ്മൂട്ടി ചിത്രം മധുരരാജ പൂര്ത്തിയായിരിക്കുന്ന ഘട്ടത്തില് ചിത്രത്തെ കുറിച്ച് വിശദീകരിച്ച് അണിയറ പ്രവര്ത്തകര്. എല്ലാ ചിലവുകളും ചേര്ത്ത് 27 കോടി രൂപ ആയിട്ടുണ്ട്. ഇത് തള്ളലൊന്നുമല്ല. ഇതാണ് സത്യം’,നിര്മ്മാതാവ് നെല്സണ് ഐപ്പ് പറഞ്ഞു. 2010ല് പുറത്തിറങ്ങിയ ‘പോക്കിരിരാജ’യിലെ മമ്മൂട്ടിയുടേതുള്പ്പെടെയുള്ള കഥാപാത്രങ്ങള് ആവര്ത്തിക്കുകയാണ് മധുരരാജയില്. എന്നാല് പോക്കിരിരാജയുടെ രണ്ടാംഭാഗമല്ല മധുരരാജയെന്ന് വൈശാഖ് പറഞ്ഞിരുന്നു. ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില് ആക്ഷന് കൊറിയോഗ്രഫി നിര്വ്വഹിച്ചിരിക്കുന്നത് പീറ്റര് ഹെയ്ന് ആണ്. സണ്ണി ലിയോണ് ഒരു നൃത്തരംഗത്തില് പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ മാസം 12ന് തീയേറ്ററുകളിലെത്തും.
Read Moreവോട്ടുചോദിക്കൽ! സുരേഷ്ഗോപി കുരുക്കിലേക്ക്; നടപടിയെടുത്ത കളക്ടർക്കെതിരേ സൈബർ ആക്രമണം
ജോണ്സണ് വേങ്ങത്തടം കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്നും മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി ശബരിമല അയ്യപ്പന്റെ പേരിൽ വോട്ടു ചോദിച്ചുവെന്ന ആരോപണത്തിൽ കൂടുതൽ കുരുക്കിലേക്ക്. തൃശൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അയ്യപ്പന്റെ പേരിൽ വോട്ട് ചോദിച്ചതിനാണ് ജില്ലാ വരണാധികാരിയുടെ ചുമതലയുള്ള തൃശൂർജില്ലാ കളക്ടർ ടി.വി. അനുപമ സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്തത്. വിശദീകരണം ചോദിച്ച അനുപമയ്ക്കെതിരേ വ്യാപകമായ സൈബർ ആക്രമണമാണ് നടക്കുന്നത്. വർഗീയ ആരോപണം ഉന്നയിച്ചു കൊണ്ടാണ് ബിജെപി അണികൾ വനിതാ ഉദ്യോഗസ്ഥക്കെതിരെ രംഗത്തെത്തിയത്. ഇതിനെ തുടർന്നാണ് ടി.വി. അനുപമയുടെ ഭർത്താവിന്റെ പേരും ചേർത്ത് സംഘപരിവാർ അനുകൂലികൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ വർഗീയ പ്രചരണം ആരംഭിച്ചത്. നിരവധി സംഘപരിവാർ പ്രവർത്തകരാണു ടി.വി. അനുപമയെ അനുപമ ക്ലിൻസണ് ജോസഫ് എന്ന് പേര് മാറ്റി പോസ്റ്റ് ഇടുന്നത്. അനുപമയെ പിന്തുണച്ചു കൊണ്ടു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം മീണ…
Read Moreനാടോടി ബാലികയ്ക്ക് ക്രൂരമർദനം; ഇരുന്പു പൈപ്പ് കുട്ടിയുടെ നെറ്റിയിൽ കൊണ്ടു ആഴത്തിൽ മുറിഞ്ഞു; ബാലിക വീണ് പരിക്കേറ്റതെന്നു സിപിഎം
എടപ്പാൾ: ആക്രിസാധനങ്ങൾ പെറുക്കിവിറ്റ് ജീവിക്കുന്ന നാടോടി കുടുംബത്തിലെ ബാലികയെ ക്രൂരമായി മർദിച്ച കേസിൽ പിടികൂടിയ സിപിഎം നേതാവിനെ ഇന്നു കോടതിയിൽ ഹാജരാക്കും. സിപിഎം എടപ്പാൾ ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സി.രാഘവൻ (72) ആണ് അറസ്റ്റിലായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. എടപ്പാളിലെ പട്ടാന്പി റോഡിൽ രാഘവന്റെ ഉടമയിലുള്ള കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറിയെന്നാരോപിച്ചായിരുന്നു മർദനം. തമിഴ്നാട്ടുകാരിയായ പതിനൊന്നുവയസുള്ള കുട്ടിയും അമ്മയും മറ്റൊരു സ്ത്രീയമാണ് ഇവിടെ പഴയ സാധനങ്ങൾ പെറുക്കാനെത്തിയത്. സ്ഥലത്തുണ്ടായിരുന്ന രാഘവൻ ഉടനെ ഇവരെ ആട്ടിയോടിക്കുകയും കുട്ടിയുടെ കയ്യിലുണ്ടായിരുന്ന ചാക്ക് പിടിച്ചുവാങ്ങി തലക്കടിക്കുകയുമായിരുന്നു. ചാക്കിനകത്തുണ്ടായിരുന്ന ഇരുന്പു പൈപ്പ് കുട്ടിയുടെ നെറ്റിയിൽ കൊണ്ടു ആഴത്തിൽ മുറിഞ്ഞു. രക്തമൊലിക്കുന്ന കുട്ടിയെ ഉടനെ പരിസരവാസികൾ ചേർന്നു എടപ്പാളിലെ ഗവ.ആശുപത്രിയിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നാണ് തൃശൂരിലേക്കു…
Read More