എരുമേലി: മണ്ഡലകാലം 17 ന് ആരംഭിക്കുമ്പോൾ അന്നു തന്നെ ശബരിമലയിലെത്താൻ തൃപ്തി ദേശായിയും ഒപ്പം ആറു യുവതികളും വരുമെന്ന് അറിഞ്ഞതോടെ പോലീസ് തയാറെടുപ്പ് തുടങ്ങി. അതേസമയം ശക്തമായ പ്രതിരോധത്തിലൂടെ തൃപ്തിയെ തടയാൻ സംഘപരിവാർ സംഘടനകൾ വിപുലമായ നീക്കങ്ങളാണ് രഹസ്യമായി നടത്തിക്കൊണ്ടിരിക്കുന്നത്. തൃപ്തി കേരളത്തിൽ കാലുകുത്തുന്ന നിമിഷം തന്നെ തടയുമെന്നാണ് സൂചനകൾ. സ്ത്രീകൾ, കുട്ടികൾ എന്നിവരെ മുന്നിൽ നിർത്തി ശരണം വിളികളും നാമജപങ്ങളുമായി തൃപ്തിയെയും കൂട്ടരെയും വഴിയിലെല്ലാം തടയാനാണ് നീക്കം. ഇന്ന് മുഖ്യമന്ത്രി നടത്തുന്ന സർവകക്ഷി യോഗത്തിൽ സമവായമായില്ലെങ്കിൽ പോലീസ് ഒരു ഭാഗത്തും സമരക്കാർ മറുഭാഗത്തുമായി ശബരിമല സീസണിലെ ആദ്യദിനം തന്നെ കലാപകലുഷിതമാകും. 17 ന് എത്തുമെന്നറിയിച്ചിരിക്കുന്ന തൃപ്തി ദേശായി ഒരു ദിവസം മുമ്പേ എത്തുമെന്നാണ് സൂചനകൾ. കഴിഞ്ഞ ശബരിമല സീസണിൽ ഇവർ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് തടയാൻ പോലീസാണ് കാത്തു നിന്നത്. എന്നാൽ അന്ന് തടയാൻ വല…
Read MoreCategory: Loud Speaker
ശബരിമല ദർശനത്തിന് ഓണ്‍ലൈൻ ബുക്ക് ചെയ്തത് 800 യുവതികൾ; കൂടുതൽ യുവതികൾ വരുന്നത് ആന്ധ്രപ്രദേശിൽ നിന്ന്
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് സീസണില്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത യുവതികളുടെ എണ്ണം 800 കവിഞ്ഞതായി റിപ്പോര്‍ട്ട്. ശബരിമല ഡിജിറ്റല്‍ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം, കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് എന്നിവയിലൂടെ ദര്‍ശന സമയവും ബസ് ടിക്കറ്റും ബുക്ക് ചെയ്തവരാണിവര്‍. ആന്ധ്രപ്രദേശിൽ നിന്നാണ് കൂടുതൽ യുവതികൾ വരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ ഡല്‍ഹിയില്‍ നിന്നും കോല്‍ക്കത്തയില്‍ നിന്നും യുവതികള്‍ തിരിച്ചറിയല്‍ രേഖകള്‍ നല്കി ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തിയിട്ടുണ്ട്. അതേസമയം, യുവതീപ്രവേശന വിഷയത്തിൽ സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം ഇന്നു ചേരും. സർക്കാർ സ്വീകരിക്കുന്ന സമീപനമാകും നിർണായകമാകുക. വിധി നടപ്പാക്കുന്നതിൽ മുഖ്യമന്ത്രി വിട്ടുവീഴ്ചയ്ക്കില്ലെങ്കിൽ സർവകക്ഷിയോഗം ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടികൾ പ്രതിപക്ഷം സ്വീകരിച്ചേക്കും.
Read Moreബാഹുബലി ബഹിരാകാശത്ത്; ജിസാറ്റ്-29 വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: ഇന്ത്യൻ ഉപഗ്രഹങ്ങളിലെ ബാഹുബലി എന്നറിയപ്പെടുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിസാറ്റ്-29 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യ യുടെ വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നാണ് വിക്ഷേപിച്ചത്. രണ്ടാം വിക്ഷേപണ തറയിൽനിന്ന് ബുധനാഴ്ച വൈകിട്ട് 5.08നായിരുന്നു വിക്ഷേപണം. ഐഎസ്ആർഒയുടെ ജിഎസ്എൽവി-എംകെ-3 റോക്കറ്റാണ് വിക്ഷേപണത്തിനു ഉപയോഗിച്ചത്. 3,423കിലോഗ്രാം ഭാരവും 43.4 മീറ്റർ ഉയരവുമുള്ള ജിസാ റ്റ്-29 ഇന്ത്യ ഇവിടെ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ്. വിക്ഷേപണത്തിനായി ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.50ന് കൗണ്ട് ഡൗൺ ആരംഭിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ആശങ്ക ഉയർത്തിയെങ്കിലും ഇത് വിക്ഷേപണത്തെ ബാധിച്ചില്ല. ഉപഗ്രഹത്തിന് പത്തുവർഷത്തെ പ്രവർത്തന കാലാവധിയാണുള്ളത്. കാഷ്മീരിലെയും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും വാർത്താവിനിമയ സേവന ങ്ങൾ വർധിപ്പിക്കാൻ ജിസാറ്റ്-29 സഹായകമാകും. ഇന്ത്യ നിർമിച്ച 33 ാം വാർത്താവിനിമയ ഉപഗ്രഹമായിരുന്നു ജിസാറ്റ്-29.
Read Moreബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം കര തൊടാനൊരുങ്ങി “ഗജ’; തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ഗജ ചുഴലിക്കാറ്റ് ആശങ്ക വിതച്ച് കരയോടടുക്കുന്നു. ഈ പശ്ചാത്തലത്തിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണം അതീവ ജാഗ്രതാ നിർദേശം നൽകി. ചുഴലിക്കാറ്റിന്റെ പ്രഭാവത്താൽ കേരളത്തിൽ വ്യാഴം വെള്ളി ദിവസങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കൊല്ലം ജില്ലയിലും വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ 20 സെന്റീമീറ്ററിനു മുകളിലുള്ള കനത്ത മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിലും ആലപ്പുഴയിൽ വെള്ളിയാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വെള്ളിയാഴ്ച മലപ്പുറം ജില്ലയിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഓറഞ്ച് അലർട്ടും കോട്ടയം,…
Read Moreസ്റ്റേജിൽനിൽക്കെ പോലീസുകാർ മോശമായി പെരുമാറി; ആരോപണവുമായി യുവ ഗായിക
കോൽക്കത്ത: പശ്ചിമ ബംഗാളിൽ സാംസ്കാരിക പരിപാടിക്കിടെ പോലീസുകാർ മോശമായി പെരുമാറിയതായി റിയാലിറ്റി ഷോ മത്സരാർഥിയും ഗായികയുമായ പെൺകുട്ടി. ബംഗാളിലെ വെസ്റ്റ് മിഡാനാപുരിലാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് തനിക്ക് നേരിട്ട ക്രൂരപീഡനം പെൺകുട്ടി വിവരിച്ചത്. മെഘ്ല ദാസ്ഗുപ്തയെന്ന പെൺകുട്ടിക്കാണ് ദുരവസ്ഥ നേരിട്ടത്. വെസ്റ്റ് മിഡ്നാപുരിലെ ഡാന്റോൺ പോലീസ് സ്റ്റേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയിൽ പാടിക്കൊണ്ടിരിക്കുമ്പോൾ പോലീസുകാരുടെ അരികലേക്കു നീങ്ങിനിൽക്കാൻ നിർദേശിച്ചെന്നും ഈ സമയം തനിക്ക് മോശം അനുഭവം നേരിട്ടെന്നും പെൺകുട്ടി പറയുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഇരിക്കുമ്പോഴാണ് സംഘാടകർ തന്നോട് ഇക്കാര്യം നിർദേശിച്ചതെന്നും ഇവർ പറയുന്നു. ഫാസ്റ്റ് നമ്പർ പാടാനും നൃത്തംചെയ്യാനും പോലീസുകാർ ആവശ്യപ്പെട്ടു. താൻ അവിടെനിന്നും ജീവനോടെ രക്ഷപെടുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പെൺകുട്ടി ഫേസ്ബുക്കിൽ പറഞ്ഞു.
Read Moreരാജ്യം ഭരിക്കുന്നവർ നെഹ്റുവിന് അപമാനം; രൂക്ഷ വിമർശനവുമായി സോണിയ
ന്യൂഡൽഹി: ഒരിടവേളയ്ക്കുശേഷം കേന്ദ്രത്തിലെ ബിജെപി സർക്കാരിനു നേരെ വിമർശനവുമായി കോണ്‍ഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഇപ്പോൾ രാജ്യം ഭരിക്കുന്നവർ ജവഹർലാൽ നെഹ്റുവിന്റെ പാരന്പര്യം നശിപ്പിച്ചെന്നും ഇവർ രാജ്യത്തിന് അപമാനമാണെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ നെഹ്റു-ദി ഇൻവെൻഷൻ ഓഫ് ഇന്ത്യ എന്ന പുസ്തകത്തിന്റെ പുനപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയിലെ ജനാധിപത്യത്തെ ഏകീകരിക്കുകയും അടിസ്ഥാനമൂല്യങ്ങളെ ഉറപ്പിക്കുകയും ചെയ്തത് ആദ്യ പ്രധാനമന്ത്രിയായ നെഹ്റുവാണ്. ആ മൂല്യങ്ങളിലാണ് ഇന്ത്യ ഇന്നും അഭിമാനിക്കുന്നത്. ഭരണഘടനാ സ്ഥാപനങ്ങൾ, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സാന്പത്തിക നയങ്ങൾ, ചേരിചേരാ നയം എന്നിവയൊക്കെ നെഹ്റു സൃഷ്ടിച്ച മൂല്യങ്ങളാണ്. ഇന്ത്യയുടെ അടിസ്ഥാന കാഴ്ചപ്പാടായ ഈ മൂല്യങ്ങൾ ഇന്നു ചോദ്യം ചെയ്യപ്പെടുന്നു. അദ്ദേഹത്തിന്റെ പാരന്പര്യങ്ങൾ ഇന്ന് രാജ്യം ഭരിക്കുന്നവർ ഓരോ ദിവസവും നശിപ്പിക്കുന്നു. ഇന്ത്യയെ നിർമിച്ച നെഹ്റുവിനോട് അവർ വെറുപ്പും അവമതിപ്പും കാണിക്കുന്നു. ഏറ്റവും മോശമായതിലേക്ക് അവർ…
Read Moreവീരമൃത്യുവരിച്ച ലാൻസ് നായിക് ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു
കൊച്ചി: കാഷ്മീരിൽ വീരമൃത്യുവരിച്ച ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യന്റെ മൃതദേഹം കൊച്ചിലെത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങാൻ ജില്ലാ കളക്ടർ ഉൾപെടെയുള്ളവർ വിമാനത്താവളത്തിൽ എത്തി. ഇവിടെനിന്നും മൃതദേഹം സൈനിക അകമ്പടിയോടെ ഉദയംപേരൂരിലെ സ്വവസതിയായ യേശുഭവൻ വീട്ടിലേക്ക് കൊണ്ടുവരും. സംസ്കാരം വൈകിട്ട് 5.30ന് ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട മുരിയാട് എമ്പറർ ഇമ്മാനുവൽ പള്ളിയിലാണ്. കൃഷ്ണഘാട്ടി സെക്ടറിലുണ്ടായ പാക് ആക്രമണത്തിലാണ് ആന്റണി വീരമൃത്യുവരിച്ചത്.
Read Moreകോൺഗ്രസ്-എസിൽ ആഭ്യന്തര കലഹം; കണ്ണൂരിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ പൊട്ടിത്തെറി; മന്ത്രി കടന്നപ്പള്ളി ഇറങ്ങിപ്പോയി
കണ്ണൂർ: ഭരണകക്ഷിയായ കോൺഗ്രസ്-എസിൽ ആഭ്യന്തര കലഹം. പാർട്ടിയെ ചിലർ കൈപ്പിടിയിൽ ഒതുക്കുകയാണെന്ന ആരോപണവുമായി ഒരുവിഭാഗം രംഗത്തെത്തിയതോടെ പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് പാർട്ടി പ്രസിഡന്റ് കൂടിയായ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂർ യാത്രി നിവാസിൽ ഇന്നലെ ഉച്ചയക്ക് ഒന്നിന് പതിനഞ്ചംഗ കമ്മിറ്റിയോഗം വിളിച്ചുചേർത്തിരുന്നു. എന്നാൽ യോഗത്തിനിടെ ഒരു വിഭാഗം ശക്തമായ വിമർശനവുമായി രംഗത്തെത്തിയതോടെ നേരത്തെ നിശ്ചയിച്ച ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞ് മന്ത്രി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. കണ്ണൂർ വിമാനത്താവളത്തിൽ താത്കാലികാടിസ്ഥാനത്തിലുള്ള ജോലിയുമായി ബന്ധപ്പെട്ടുള്ള നിയമനങ്ങൾ സംബന്ധിച്ചാണ് ശക്തമായ വിമർശനം ഉയർന്നത്. നിയമനങ്ങളുടെ വീതംവയ്പ് അടിസ്ഥാനത്തിൽ 20 തസ്തികകൾ കോൺഗ്രസ്- എസിന് എൽഡിഎഫ് അനുവദിച്ചിരുന്നു. എന്നാൽ ഈ നിയമനങ്ങൾ പാർട്ടി പ്രവർത്തകരെ അറിയിക്കാതെ മറ്റു ചിലർക്ക് വിറ്റുവെന്നാണ് പ്രധാന ആരോപണം. ഇക്കാര്യം നേരത്തെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നതാണ് ഒരു വിഭാഗം പ്രവർത്തകരെ ചൊടിപ്പിച്ചത്. പാർട്ടി…
Read Moreപാക് ഒളിയാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; സേവനം മതിയാക്കി 2019 മാർച്ച് 30ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണു വീരമൃത്യു
ഉദയംപേരൂർ(കൊച്ചി): നിയന്ത്രണരേഖയിൽ പൂഞ്ച് ജില്ലയിൽ പാക് ഒളിയാക്രമണത്തിൽ (സ്നൈപ്പർ ആക്രമണം) വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. സംസ്കാരം നാളെ സൈനിക ബഹുമതിളോടെ നടക്കും. എറണാകുളം ഉദയംപേരൂർ സ്റ്റെല്ലാ മേരീസ് പബ്ലിക് സ്കൂളിനു തെക്കുഭാഗം കറുകയിൽ പരേതനായ മൈക്കിളിന്റെ മകൻ ലാൻസ് നായിക് കെ.എം. ആന്റണി സെബാസ്റ്റ്യൻ (34) ആണു വീരമൃത്യു വരിച്ചത്. ഇന്നലെ വൈകുന്നേരം കൃഷ്ണഘാട്ടി സെക്ടറിലായിരുന്നു പാക് ആക്രമണം. കഴിഞ്ഞ മാസം രണ്ടിനാണ് ആന്റണി അവസാനം നാട്ടിലെത്തി മടങ്ങിയത്. സേവനം മതിയാക്കി 2019 മാർച്ച് 30ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണു വീരമൃത്യു. 15 വർഷത്തെ സേവനം പൂർത്തിയാക്കി രണ്ടു വർഷം മുൻപ് നാട്ടിലേക്ക് മടങ്ങാൻ ഇരുന്നതാണെങ്കിലും പിന്നീട് രണ്ട് വർഷവും കൂടി സേവനത്തിൽ തുടരുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെയാണു കാഷ്മീരിൽനിന്നു മരണവാർത്ത വീട്ടുകാരെ അറിയിച്ചത്. ആന്റണിയുടെ ആകസ്മിക മരണത്തിൽ വിറങ്ങലിച്ചുനിൽക്കുകയാണു കുടുംബം.…
Read Moreചട്ടലംഘനം നടന്നോ? ബന്ധുനിയമനത്തിനു പിന്നാലെ മന്ത്രി ജലീലിന്റെ ഭാര്യയുടെ സ്ഥാന കയറ്റവും വിവാദത്തില്‍; സ്ഥാനകയറ്റം ചര്‍ച്ചചെയ്യുമെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: ബന്ധുനിയമനത്തിനിടെ മന്ത്രി കെ.ടി.ജലീലിന്റെ ഭാര്യയുടെ സ്ഥാനകയറ്റവും വിവാദത്തിലേക്ക് . ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്സപ്പാളായി ഫാത്തിമകുട്ടിയെ നിയമിച്ചതിലാണ് ചട്ടലംഘനം നടന്നിട്ടുള്ളതെന്നാണ് ഉയരുന്ന ആരോപണം. മന്ത്രിയായിരിക്കെയാണ് ജലീല്‍ സ്വാധീനമുപയോഗിച്ച് മറ്റൊരാള്‍ക്ക് ലഭിക്കേണ്ട സ്ഥാനം ഭാര്യയ്ക്ക് നല്കിയിട്ടുള്ളതത്രേ. ബന്ധുനിയമനത്തിനു പിന്നാലെ പുറത്തുവന്ന ജലീലിന്റെ ഭാര്യയുടെ സ്ഥാന കയറ്റവും ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തില “രാഷ്ട്ര ദീപിക’യോട് പറഞ്ഞു. മന്ത്രിയുടെ ഭാര്യയുടെ സ്ഥാനകയറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്യും. 19 ന് കൊച്ചിയില്‍ യോഗം ചേരുന്നുണ്ടെന്നും ബന്ധുനിയമനവും സ്ഥാനകയറ്റവും പ്രധാന ചര്‍ച്ചയാക്കും. ബന്ധുനിയമനമുള്പ്പെടെയുള്ള വിഷയങ്ങളില്‍ ഭാവി പരിപാടികള്‍ യോഗത്തില്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമകുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പളായി നിയമിച്ചുകൊണ്ടുള്ള ഹയര്‍സെക്കന്‍ഡറി പ്രാദേശിക ഡയറക്ടറുടെ ഉത്തരവ് പുറത്തിറിങ്ങിയത് ജലീല്‍ മന്ത്രിയായതിന് ശേഷമാണെന്നാണ് പുതിയ ആരോപണം. 2016 ജൂലൈ 26 നാണ് ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറിങ്ങയതെന്നാണ് പറയുന്നത്. വിദ്യാഭ്യാസവകുപ്പിലും കെ.ടി.ജലീലിന്റെ…
Read More