വടകര: കഴിഞ്ഞ ദിവസം ചോറോട് കക്കാട്ടെ യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ജനരോഷം ഉയരുന്നു. അക്രമിസംഘം ഇവരോട് ചെയ്ത ക്രൂരത കടുത്ത പ്രതിഷേധമായി പടരുകയാണ്. ഞെട്ടിപ്പിക്കുന്ന സംഭവമാണ് അന്നു നടന്നതെന്ന് പറയുന്നു. ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണം നടത്തുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സുഹൃത്തുക്കളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി മർദിച്ചത്. പെണ്‍കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിൽ താലിബാനെ പോലും നാണിപ്പിക്കുന്ന ക്രൂരതയാണ് ഇവരോട് കാണിച്ചത്. മരത്തിൽ കെട്ടിയിട്ട് ദേഹമാസകലം തല്ലിയതിനു പുറമെ ഇരുവരെയും പൂർണനഗ്നരായി നിർത്തുകയുണ്ടായി. മാത്രമല്ല പ്രകൃതിവിരുദ്ധവേഴ്ചകൾ നടത്തിക്കുകയും ചെയ്തു. ഇക്കാര്യം ഇവർ ആദ്യമൊന്നും പറയാൻ കൂട്ടാക്കിയിരുന്നില്ല. നഗ്നരായി നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെയാണ് വിഷയത്തിന്റെ കിടപ്പ് പുറംലോകമറിയുന്നത്. ഇത്രയും ഹീനമായി പ്രവർത്തിച്ച അക്രമി സംഘത്തെ വെറുതെ വിടരരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിനു ശേഷം പ്രതികൾ മുങ്ങിയിരിക്കുകയാണ്. കക്കാട്ട്…
Read MoreCategory: Loud Speaker
പ്രതിഷേധം യാത്രക്കാരെയും പ്രവർത്തനത്തെയും ബാധിക്കുന്നു! തൃപ്തിക്ക് ഇനിയും വിമാനത്താവളത്തിൽ തുടരാനാകില്ല; അതൃപ്തി അറിയിച്ച് സിയാൽ
കൊച്ചി: ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ കൊച്ചിന് ഇന്റർനാഷണല്‍ എയര്‍പോര്‍ട്ട് (സിയാല്‍) അധികൃതർ. തൃപ്തിക്ക് ഇനിയും വിമാനത്താവളത്തിൽ തുടരാനാകില്ലെന്ന് സിയാൽ എംഡി പറഞ്ഞു. തൃപ്തിക്കെതിരായ പ്രതിഷേധം യാത്രക്കാരെയും പ്രവർത്തനത്തെയും ബാധിക്കുന്നു. പ്രശ്നത്തില്‍ എത്രയും വേഗത്തിൽ തീരുമാനമെടുക്കണമെന്ന് സിയാൽ ആവശ്യപ്പെട്ടു. തൃപ്തി ദേശായിയുമായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ അനുരഞ്ജന ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. വാഹനവും താമസ സൗകര്യവും ഒരുക്കാൻ കഴിയില്ലെന്നും പോലീസ് തൃപ്തിയെ അറിയിച്ചു. സ്വന്തം നിലയിൽ പോകാൻ തയാറാണ്. സുരക്ഷ നൽകാൻ കഴിയില്ലെങ്കിൽ പോലീസിന് വേണമെങ്കിൽ പോകാമെന്നും തങ്ങൾ തിരികെ മടങ്ങില്ലെന്നും തൃപ്തി പറഞ്ഞു. ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തൃപ്തി ദേശായി. ദേശായിയുമായി സംസ്ഥാന സർക്കാറിന് വേണ്ടി ആലുവ തഹസിൽദാര്‍ ചര്‍ച്ച നടത്തി. മഹാരാഷ്ട്രയിലേക്ക് തിരികെ പോകില്ലെന്ന ഉറച്ച നിലപാടിലാണ് തൃപ്തി ദേശായി. പൂനയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശേരി…
Read Moreതൃപ്തി ദേശായിക്ക് ശബരിമലയില്‍ എത്താന്‍ സാധിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി; എന്തുവന്നാലും ശബരിമലയില്‍പോകുമെന്ന് തൃപ്തി
ശബരിമല: ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയിൽ ദർശനം നടത്തുന്നതിനെ എതിർത്ത് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി. തൃപ്തി ദേശായിക്ക് ശബരിമല വരെ എത്താൻ കഴിയുമെന്ന് തോന്നുന്നില്ല. വിശ്വാസികൾ അതിന് അനുവദിക്കില്ല. ആചാരനുഷ്ടാനങ്ങൾ ലംഘിക്കപ്പെടരുതെന്നാണ് ആഗ്രഹമെന്നും അനീഷ് നമ്പൂതിരി പറഞ്ഞു. പൂനയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ തൃപ്തിക്കൊപ്പം ആറു യുവതികളും എത്തിയിട്ടുണ്ട്. തൃപ്തിക്കു നേരെ വിമാനത്താവളത്തിനു പുറത്ത് വൻപ്രതിഷേധമാണ് ഉയരുന്നത്. നാമജപങ്ങളുമായി ബിജെപി പ്രവർത്തകർ പ്രതിഷേധം തുടരുകയാണ്. തൃപ്തി ദേശായിയെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ്. ആക്രമണം ഉണ്ടാകുമോയെന്ന ഭയം മൂലം ഇവരുമായി പോകാൻ ടാക്സിക്കാർ തയാറാകുന്നില്ല.
Read Moreപുകവലിച്ചയാൾക്കു പോലീസ് മര്‍ദനം; പോലീസുകാരന്റെ ഷോ കണ്ട് ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഷോക്കായി; ക്ഷമ ചോദിച്ച് “മൃദുഭാവേ ദൃഢകർമേ’’ എന്ന പോലീസ് മുദ്രവാക്യം ഓർമിപ്പിച്ച് മുൻ ഡിജിപി ജേക്കബ് പുന്നൂസ്
കോഴിക്കോട്: പോലീസ് നടപടികണ്ട് ഒടുവില്‍ മുന്‍ ഡിജിപിയും ഞെട്ടിത്തരിച്ചു. പൊതുനിരത്തില്‍ പുകവലിച്ചയാളോടുള്ള പോലീസിന്റെ സമീപനം കണ്ടാണ് മുന്‍ ഡിജിപി ജേക്കബ് പൂന്നൂസും ‘ഷോക്കി’ലായത്. പോലീസുകാരന്റെ ഷോ കണ്ട് ഒരു സാധാരണ മനുഷ്യനെന്ന നിലയില്‍ ഞാന്‍ ഷോക്കായി. പോലീസ് കുടുംബത്തിലെ അംഗമെന്ന നിലയിലും മുൻ സീനിയര്‍ പോലീസ് ഓഫീസര്‍ എന്ന നിലയിലും ക്ഷമ ചോദിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പോലീസ് യജമാനനല്ല, മറിച്ചു ജനസേവകനാണെന്ന് ഒരോ പോലീസുകാരും ഓർക്കണമെന്ന മുന്നറിയിപ്പും പോസ്റ്റിലുണ്ട്.. “”വീഡിയോ കണ്ടു ദുഃഖം തോന്നുന്നു. വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുന്ന തിരക്കേറിയ റോഡിലാണ് ഈ സംഭവം. ഒരു ആവശ്യവും ഇല്ലാതെയാണു പോലീസുകാരന് ഇയാളെ അടിക്കുകയും തെറിപറയുകയും ചെയ്യുന്നത്. ആക്ഷന്‍ ഹീറോയുടെ ശരീരഭാഷയായിരുന്നു പോലീസുകാരന് . ഇതു ശരിയല്ല. അയാൾ പിന്നോട്ടു ചുവടുവച്ചു രക്ഷപ്പെടാൻ ശ്രമിച്ചിട്ടും എസ്ഐ വിടുന്നില്ല. മനോനില തെറ്റിയതുപോലെയും ക്രൂരവുമായിരുന്നു പോലീസുകാരന്റെ…
Read Moreഎംഎൽഎ ഷംസീറിന്റെ ഭാര്യയുടെ കണ്ണൂർ സർവകലാശാലയിലെ നിയമനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: എംഎൽഎ എ.എൻ. ഷംസീറിന്റെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ നിയമച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ചട്ടങ്ങൾ മറികടന്നാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ കരാർ അടിസ്ഥാനത്തിൽ സ്കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിൽ അസിസ്റ്റന്റ് പ്രഫസറായി നിയമിച്ചത്. റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോ. എം.പി. ബിന്ദുവിനെ മറികടന്നായിരുന്നു നിയമനം. ബിന്ദുവിന്റെ ഹർജിയിലാണ് കോടതി നടപടി. ബിന്ദുവിനെ ഉടൻ നിയമിക്കാനും കോടതി ഉത്തരവിട്ടു. വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്നാണ് ഷംസീറിന്റെ ഭാര്യക്ക് നിയമനം നല്‍കിയതെന്നായിരുന്നു പരാതി. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒബിസി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നും ബിന്ദു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Read Moreശബരിമലയില്‍ ആടിയുലഞ്ഞ് മലയാളത്തിലെ വാര്‍ത്ത ചാനലുകളും, ഏഷ്യാനെറ്റിനെ പോലും ഞെട്ടിച്ച് ആര്‍എസ്എസ് ചാനല്‍ ജനത്തിന്റെ മുന്നേറ്റം, മുന്‍നിര ചാനലുകള്‍ കിതച്ചുകൊണ്ട് താഴേക്ക്, മലയാളി പ്രേക്ഷകര്‍ മുന്‍നിര ചാനലുകളെ കൈവിടുന്നുവോ?
പ്രേം ടി. നാഥ് മലയാളത്തിലെ ദൃശ്യമാധ്യമരംഗത്തു വാര്‍ത്താ ചാനലുകളില്‍ ജനം ടിവി നേടിയ വന്‍ വ്യൂഷിപ്പ് മുന്നേറ്റം മറ്റു ചാനലുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ രംഗത്തെ ആധികാരികമായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ ഇന്‍ഡ്യ (ബാര്‍ക്ക്) പുറത്തു വിട്ട വീക്ക് 45 റിപ്പോര്‍ട്ടിലാണ് ജനം ടിവിയുടെ പ്രേക്ഷക കുതിപ്പ് പ്രകടമാകുന്നത്. നവംബര്‍ 3 മുതല്‍ 9 വരെയുള്ള വാര്‍ത്താ ചാനലുകളുടെ കാഴ്ചകളിലാണ് മലയാളം ചാനലുകളില്‍ രണ്ടാം സ്ഥാനം ജനം ടിവി നേടിയെടുക്കുന്നത്. തൊട്ടുമുന്നിലെ ആഴ്ച വരെ രണ്ടാംസ്ഥാനത്തായ ശേഷം വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ആര്‍എസ്എസ് ചാനല്‍ പോയിരുന്നു. പിന്നീട് വീണ്ടും വന്‍കുതിപ്പാണ് ജനം നേടിയത്. ഇത് ജനം ടിവിയുടെ ചരിത്ര വിജയം കൂടിയാണ്. ഏഷ്യാനെറ്റ് ന്യൂസ് അതിന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോള്‍ പോലും അവരെ ഞെട്ടിക്കാന്‍ ജനത്തിനായി. 148.65 ആണ് ഏഷ്യാനെറ്റിന്റെ റേറ്റിംഗ്. അടുത്തകാലത്തൊന്നും മറ്റൊരു ചാനലും ഏഷ്യാനെറ്റിന്റെ…
Read Moreറഷീദ് ഇവിടെ എങ്ങനെ എത്തി ? യുവാവ് മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ
തിരുവമ്പാടി: പുന്നക്കൽ പൊയലിങ്ങാ പുഴക്കരികെ അച്ചായൻ പാലത്തിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പുന്നക്കൽ മധുരമൂല സ്വദേശി വരടായിൽ അലവിയുടെ മകൻ റഷീദിനെയാണ് (33) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. പാലത്തിനോട് ചേർന്ന് കമഴ്ന്ന് കിടക്കുന്ന റഷീദിന്റെ മേലെ മോട്ടോർ ബൈക്ക് കിടക്കുന്ന സ്ഥിതിയിലാണ് മൃതദേഹം കണ്ടത്. വെളുപ്പിന് 5.15 ന് ടാപ്പിംഗ് ജോലിക്ക് പോയ പ്രദേശവാസിയാണ് ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ മൃതദേഹം കണ്ടത്. വാഹനം മറിഞ്ഞ് കിടക്കുന്നതാണെന്നുകരുതി എടുക്കാൻ ശ്രമിച്ചപ്പോൾ ബോഡി മരവിച്ച സ്ഥിതിയിലായിരുന്നതിനാൽ സമീപത്ത് തന്നെ ഉള്ള ഗ്രാമ പഞ്ചായത്ത് അംഗം വിൽസൺ താഴത്ത് പറമ്പിലിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസില്വിവരം നല്കി. മൃതദേഹത്തിന്റെ മേൽ കിടക്കുന്ന കെഎൽ 05 എ എ5087 നമ്പർ മോട്ടോർ ബൈക്ക്റഷീദിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്ന് ബന്ധുക്കളും നാട്ടുകാരും പറഞ്ഞു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ അറിയിച്ചു. മോട്ടോർ…
Read Moreനന്ദി…നന്ദി…! അന്പേറ്റ് കൊല്ലപ്പെട്ട ഗർഭിണിയുടെ കുഞ്ഞ് സുരക്ഷിതം; ജീവൻ രക്ഷിക്കാനായെന്ന് ഡോക്ടർമാർ
ലണ്ടൻ: അന്പേറ്റ് കൊല്ലപ്പെട്ട ഗർഭിണിയായ ഇന്ത്യൻ വംശജയുടെ കുഞ്ഞിന്റെ ജീവൻ സുരക്ഷിതമെന്ന് ഡോക്ടർമാർ. മുൻ ഭർത്താവ് തൊടുത്ത അന്പേറ്റാണ് ദേവി ഉണ്മതല്ലഗഡു മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ലണ്ടനിലെ ഇൽഫോർഡിലാണ് സംഭവം. ദേവി ഉണ്‍മതല്ലഗഡുവാണ് മുൻഭർത്താവ് രമണോട്ഗെ ഉണ്‍മെതല്ലഗഡുവിന്റെ ആക്രമണത്തിനിരയായത്. അന്പേൽക്കുന്പോൾ ഭർത്താവ് ഇംത്യാസ് മുഹമ്മദ് പരിസരത്തുണ്ടായിരുന്നു. അന്പും വില്ലുമായി അക്രമിയെ കണ്ടയുടനെ 42കാരനായ ഇംത്യാസ് ഭാര്യയുടെ അടുത്തേക്ക് ഓടിച്ചെന്നു. പക്ഷെ ഓടിരക്ഷപ്പെടും മുന്‍പ് അന്പേൽക്കുകയായിരുന്നു. ഉദരത്തിൽ അന്പേറ്റെങ്കിലും ഗർഭപാത്രത്തിലുള്ള കുഞ്ഞിന് പരിക്കേറ്റിരുന്നില്ല. വയറിന് അന്പേറ്റ ദേവിയെ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ദേവി മരിച്ചെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. രമണോട്ഗെ ഉണ്‍മെതല്ലഗഡുവിന്റെ ഭാര്യയായിരുന്ന ദേവി ഏഴ് വർഷം മുന്‍പ് ആണ് ഇംത്യാസ് മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. പിന്നീട് സന മുഹമ്മദ് എന്ന പേരിലാണ് പ്രദേശത്ത് ഇവർ അറിയപ്പെടുന്നത്. ആദ്യ ഭർത്താമൂന്ന് മക്കളുണ്ടിവർക്ക്. രണ്ടാമത്തെ ഭർത്താവിൽ രണ്ട് മക്കളുമുണ്ട്.
Read Moreദീപിക – രണ്‍വീർ പ്രണയ സാഫല്യം! ഇന്ന് സിന്ധി രീതിയിൽ വിവാഹം; വാടക മാത്രം രണ്ടു കോടി രൂപ
ബോളിവുഡിന്റെ താരങ്ങളായ ദീപിക പദുക്കോണും രണ്‍വീർ സിങ്ങും ഇന്ന് സിന്ധി രീതിയിൽ വിവാഹിതരാകും. ഇറ്റലിയിലെ ലേക്ക് കോമോയിൽ വച്ച് ഇന്നലെ ദീപികയുടെ മതാചാരപ്രകാരം കൊങ്ങിണി രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നിരുന്നു. കനത്ത കാവലിലാണ് ദീപികയെ രണ്‍വീർ മിന്നു ചാർത്തിയത്. കൈത്തണ്ടയിൽ പ്രത്യേകം ബാൻഡ് കെട്ടിയ അതിഥികൾക്ക് മാത്രമായിരുന്നു വിവാഹവേദിയിൽ പ്രവേശനം. ഫോണിൽ ലഭിച്ച ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് മാത്രമാണ് അതിഥികളെ അകത്തേയ്ക്ക് പ്രവേശിപ്പിച്ചത്. അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലാണ് ദീപികയും രണ്‍വീറും വിവാഹിതരാകുന്നത്. ഇറ്റലിയിലെ വിവാഹത്തിനുശേഷം തിരിച്ചെത്തുന്ന ഇവർ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമായി മുംബൈയിലും ബെംഗളൂരുവിലും രണ്ടു വിവാഹ വിരുന്നുകൾ നടത്തും. വാടക മാത്രം രണ്ടു കോടി രൂപ ഇറ്റലിയിലെവില്ലാ ഡെൽ ബാൽബിയാനെല്ലോയിലാണ് വിവാഹ ആഘോഷങ്ങളെങ്കിലും റൂമുകൾ ബുക്ക് ചെയ്തിരിക്കുന്നത് ലേക് കോമോയുടെ കിഴക്കു ഭാഗത്തുള്ള ലക്ഷ്വറി റിസോർട്ടിലാണ്. ഹോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിലൊന്നായാണ് ലേക് കോമോ…
Read Moreഗജനിയല്ല, “ഗജ’ ഇന്ന് തമിഴ്നാട്ടിൽ; വേഗം മണിക്കൂറിൽ എണ്പതു കി.മി.വരെ; ആറ് ജില്ലകളിലും പുതുച്ചേരിയിലെ കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗജ ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തമിഴ്നാട് തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് വീശാൻ സാധ്യതയുള്ള ആറ് ജില്ലകളിലും പുതുച്ചേരിയിലെ കാരക്കലിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. നാഗപട്ടണം, തിരുവാരൂർ, പുതുക്കോട്ട, തഞ്ചാവൂർ, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ഭാഗങ്ങളിലൂടെയാണ് ഗജ കടന്നുപോവുക. കനത്ത മഴയുമുണ്ടാകും. ഇന്ന് രാത്രിയോടെ തീരം തൊടുന്പോൾ കാറ്റിന്റെ വേഗം മണിക്കൂർ എണ്പതു കിലോമീറ്റർ വരെ ആകാം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്.
Read More