വ​നി​താ മ​തി​ൽ! പങ്കെടുക്കുന്നതിന് കുട്ടികളെയോ ആധ്യാപകരെയോ നിർബന്ധിക്കില്ല; സ്കൂളുകൾക്ക് അവധിയില്ല

എം.​ജെ ശ്രീ​ജി​ത്ത്

തി​രു​വ​ന​ന്ത​പു​രം: വ​നി​താ മ​തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​നു​വ​രി ഒ​ന്നി​ന് സ്കൂ​ളുകൾക്ക് അ​വ​ധി​യി​ല്ല. വ​നി​താ മ​തി​ലി​ൽ കു​ട്ടി​ക​ളേ​യും അ​ധ്യാ​പ​ക​രേ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യി സ്കൂ​ളു​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​വ​ധി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് വി​രാ​മ​മി​ട്ടാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് കു​ട്ടി​ക​ളെയോ അ​ധ്യാ​പ​ക​രെയോ അ​ന​ധ്യാ​പ​ക​രെ​യോ നി​ർ​ബ​ന്ധി​ക്കി​ല്ല. കു​ട്ടി​ക​ൾ ഉ​ൾ​പ്പെടെ ആ​ർ​ക്കും വ​നി​താ മ​തി​ലി​ൽ അ​ണി​ചേ​രാം.

പ​ങ്കെ​ടു​ത്ത​തി​ന്‍റെ പേ​രി​ലോ പ​ങ്കെ​ടു​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലോ ആ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. കു​ട്ടി​ക​ളെ വ​നി​താ മ​തി​ലിൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള ഒ​രു നി​ർ​ദ്ദേ​ശ​വും ഇ​തു​വ​രെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. ജ​നു​വ​രി ഒ​ന്ന് സ്കൂ​ളു​ക​ൾ​ക്ക് പ്ര​വൃത്തി ദി​ന​മാ​യി​രി​ക്കും. മ​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ശ​രി​യ​ല്ല.

അ​ധ്യാ​പ​ക​രേ​യും കു​ട്ടി​ക​ളേ​യും നി​ർ​ബ​ന്ധി​ച്ച് വ​നി​താ മ​തി​ലി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന രാ​ഷ്ട്രീ​യ ആ​രോ​പ​ണം ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​മാ​സം 31നാ​ണ് ക്രി​സ്മ​സ് അ​വ​ധി ക​ഴി​ഞ്ഞ് സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​ത്. ഒ​ന്നാം തീയ​തി വ​നി​താ മ​തി​ലും ര​ണ്ടാം തി​യ​തി മ​ന്നം ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് പൊ​തു അ​വ​ധി​യു​മാ​ണ്. വ​നി​താ മ​തി​ലി​ൽ കു​ട്ടി​ക​ളെ​യും അ​ധ്യാ​പക​രേ​യും പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തി​നാ​യി സ് കൂ​ളു​ക​ൾ മു​ന്നാം തീ​യ​തി​യേ തു​റ​ക്കു​ക​യു​ള്ളൂവെ​ന്ന പ്ര​ച​ാരണം സൈ​ബ​ർ ഗ്രൂ​പ്പു​ക​ളി​ലും സ​മൂ​ഹ മ​ാധ്യമ​ത്തി​ലും വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് രാ​ഷ്‌‌ട്രദീ​പി​ക ഇ​തേ​ക്കു​റി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ​ട് അ​ന്വേ​ഷി​ച്ച​ത്.

ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് ഒ​ന്നാം തീ​യ​തി അ​വ​ധി ന​ൽ​കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ൽ​കി​യ​ത്.

Related posts