മൂ​ന്നു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യു​ടെ വാ​യി​ൽ യു​വാ​വ് പ​ട​ക്കം​വ​ച്ച് പൊ​ട്ടി​ച്ചു; കുട്ടി അ​ത്യാ​സ​ന്ന നി​ല​യി​ൽ

ല​ക്നോ: മീ​റ​റ്റി​ൽ ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വ് മൂ​ന്നു വ​യ​സു​ള്ള പെ​ൺ​കു​ഞ്ഞി​ന്‍റെ വാ​യി​ൽ പ​ട​ക്കം​വ​ച്ച് പൊ​ട്ടി​ച്ചു. സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ പെ​ൺ​കു​ഞ്ഞ് അ​ത്യാ​സ​ന്ന നി​ല​യി​ൽ. കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച ദോ​ര​ല റോ​ഡി​ലെ മി​ലാ​കി​ലാ​യി​രു​ന്നു സം​ഭ​വം. പ്ര​ദേ​ശ​വാ​സി​യാ​യ ഹ​ർ​പാ​ൽ ആ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ശ​ശി കു​മാ​ർ ഇ‍​യാ​ൾ​ക്കെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​തി ഒ​ളി​വി​ലാ​ണ്. പെ​ൺ​കു​ട്ടി​യു​ടെ വാ​യി​ൽ അ​മ്പ​തോ​ളം കു​ത്തി​ക്കെ​ട്ടു​ക​ളാ​ണ് വേ​ണ്ടി​വ​ന്ന​ത്. എ​ന്നാ​ൽ മു​റി​വു​ക​ളി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​യ​തോ​ടെ കു​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

Read More

കി​ട്ടി​യ വാ​ർ​ത്ത സ​ത്യ​മാ​ണോ ? ദി​ലീ​പ് ജ​ർ​മ​നി​യി​ലേ​ക്ക​ല്ല ബാ​ങ്കോം​ഗി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്; ഷൂ​ട്ടിം​ഗി​നാ​യി ജ​ർ​മ​നി​യി​ലേ​ക്കു പോ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ദി​ലീ​പ്

പ്രൊ​ഫ​സ​ർ ഡി​ങ്ക​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റ ഭാ​ഗ​മാ​യി ജ​ർ​മ​ന​യി​ൽ പോ​കു​വാ​നു​ള്ള അ​നു​മ​തി​ക്കാ​യി ന​ട​ൻ ദി​ലീ​പ് കോ​ട​തി​യെ സ​മീ​പി​ച്ചെ​ന്ന വാ​ർ​ത്ത​ക​ൾ വ്യാ​ജ​മെ​ന്ന് ഫേ​സ്ബു​ക്ക് കു​റി​പ്പ്. ദി​ലീ​പ് ഓ​ണ്‍​ലൈ​ൻ എ​ന്ന പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് പേ​ജി​ലാ​ണ് ഈ ​കു​റി​പ്പ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. മാ​ധ്യ​മ ധ​ർ​മം എ​ന്ന​ത് ആ​രെ​ങ്കി​ലും ത​രു​ന്ന നു​ണ​ക​ൾ അ​തേ​പോ​ലെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ക എ​ന്ന​ത​ല്ല, കി​ട്ടി​യ വാ​ർ​ത്ത സ​ത്യ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ചു ബോ​ധ്യ​പ്പെ​ട്ട ശേ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്യു​ക എ​ന്ന​താ​ണെ​ന്നും ദി​ലീ​പി​ന് എ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ടിം​ഗ് ആ​ണ് ഈ ​ന​ട​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്ന കു​റി​പ്പി​ൽ, മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ൻ സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ വ്യാ​ജ​മാ​ണെ​ന്നും വി​മ​ർ​ശി​ക്കു​ന്നു​മു​ണ്ട്. ഷൂ​ട്ടിം​ഗി​നാ​യി ദി​ലീ​പ് ജ​ർ​മ​നി​യി​ലേ​ക്ക​ല്ല മ​റി​ച്ച് ബാ​ങ്കോം​ഗി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. ഡി​സം​ബ​ർ 15 മു​ത​ൽ ജ​നു​വ​രി 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ വി​ദേ​ശ​യാ​ത്ര​യ്ക്ക് നടൻ അ​നു​മ​തി​ക്ക് അ​പേ​ക്ഷി​ച്ച​തെ​ന്ന വാ​ർ​ത്ത തെ​റ്റാ​ണ്. ഈ ​മാ​സം പ​കു​തി​യോ​ടെ​യാ​ണ് ദി​ലീ​പ് ബാ​ങ്കോം​ഗി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നും…

Read More

സ​ന​ലി​ന്‍റെ കൊ​ല​പാ​ത​കം: ഡി​വൈ​എ​സ്പി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സി​നാ​യി​ല്ല; പോ​ലീ​സും ഭ​ര​ണ​ക​ക്ഷി​യി​ലെ ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ യു​വാ​വി​നെ റോ​ഡി​ലേ​ക്ക് ത​ള്ളി​യി​ട്ട് വാ​ഹ​ന​മി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ ഡി​വൈ​എ​സ്പി​യെ ഇ​നി​യും അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ് ഒ​ത്തു​ക​ളി​യ്ക്കു​ന്ന​താ​യി ആ​ക്ഷേ​പം. നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി സ​ന​ൽ​കു​മാ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യും നെ​യ്യാ​റ്റി​ൻ​ക​ര ഡി​വൈ​എ​സ്പി​യു​മാ​യ ഹ​രി​കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്യാ​തെ പോ​ലീ​സ് ഒ​ത്തു​ക​ളി​യ്ക്കു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ഹ​രി​കു​മാ​റി​നെ ഭ​ര​ണ​ക​ക്ഷി​യി​ലെ​യും പോ​ലീ​സി​ലെ​യും ഉ​ന്ന​ത​രാ​ണ് സം​ര​ക്ഷി​ക്കു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഹ​രി​കു​മാ​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ​ന​ൽ​കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക കേ​സ് അ​ന്വേ​ഷി​ക്കാ​ൻ നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി സു​ജി​ത്ത് ദാ​സി​നെ നി​യോ​ഗി​ച്ചി​രു​ന്നു. സി​പി​എ​മ്മി​ലെ ഒ​രു ഉ​ന്ന​ത നേ​താ​വി​നെ ഹ​രി​കു​മാ​ർ ര​ഹ​സ്യ​മാ​യി ക​ണ്ടി​രു​ന്നു​വെ​ന്നും ഒ​ളി​വി​ൽ ക​ഴി​യാ​ൻ പാ​ർ​ട്ടി​യി​ലെ ഉ​ന്ന​ത​രും പോ​ലീ​സും ഒ​ത്താ​ശ ചെ​യ്യു​ന്നു​വെ​ന്നാ​ണ് പ​ര​ക്കെ ഉ​യ​രു​ന്ന ആ​ക്ഷേ​പം. ഹ​രി​കു​മാ​റി​ന് കോ​ട​തി​യി​ൽ നി​ന്നും മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ അ​നാ​സ്ഥ കാ​ട്ടു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. കൊ​ല​ക്കു​റ്റ​ത്തി​നാ​ണ് ഹ​രി​കു​മാ​റി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നും പു​റ​ത്ത്…

Read More

ഷാ​നു ചാ​ക്കോ​ മു​ഖ്യ​പ്ര​തി​; കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; ആ​റ് മാ​സ​ത്തി​ന​കം അ​തി​വേ​ഗ കോ​ട​തി​യി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി

കോ​ട്ട​യം: പ്ര​ണ​യ വി​വാ​ഹ​ത്തെ തു​ട​ർ​ന്ന് വ​ധു​വി​ന്‍റെ വീ​ട്ടു​കാ​ർ ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​കെ​വി​ൻ പി. ​ജോ​സ​ഫി​ന്‍റേ​തു ദു​ര​ഭി​മാ​ന​ക്കൊ​ല ത​ന്നെ​യാ​ണെ​ന്ന് കോ​ട​തി. കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ​താ​ണ് വി​ധി. കേ​സി​ൽ ആ​റ് മാ​സ​ത്തി​ന​കം അ​തി​വേ​ഗ കോ​ട​തി​യി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കെ​വി​ന്‍റേ​ത് ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മേ​യ് 28നാ​ണ് കെ​വി​നെ ഭാ​ര്യ നീ​നു​വി​ന്‍റെ സ​ഹോ​ദ​ര​ൻ ഷാ​നു ചാ​ക്കോ​യും സം​ഘ​വും ത​ട്ടി​ക്കൊ​ണ്ട് പോ​യി കൊ​ല​പ്പെ​ടു​ത്തു​ന്ന​ത്. ഷാ​നു ചാ​ക്കോ​യെ മു​ഖ്യ​പ്ര​തി​യാ​ക്കി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഷാ​നു​വി​ന്‍റെ പി​താ​വ് ചാ​ക്കോ​യ്ക്കെ​തി​രെ​യും ഗൂ​ഡാ​ലോ​ച​ന കു​റ്റം ചു​മ​ത്തി​യി​ട്ടു​ണ്ട്. ഷാ​നു​വും 13 പേ​രും ചേ​ർ​ന്നാ​ണ് കെ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. നീ​​​നു​​​വും കെ​​​വി​​​നും താ​​​മ​​​സി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തെ​​​ത്തി പ്ര​​​തി​​​ക​​​ൾ ചേ​​​ർ​​​ന്ന് കെ​​​വി​​​നെ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മേ​​​യ് 28ന് ​​​കെ​​​വി​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം തെ​​​ൻ​​​മ​​​ല ചാ​​​ലി​​​യേ​​​ക്ക​​​ര പു​​​ഴ​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Read More

യുവാവ് വാഹനമിടിച്ച് മരിച്ച സംഭവം: ഡി​വൈ​എ​സ്പി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മുങ്ങി; അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മെന്ന് പോലീസ്

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര സ്വ​ദേ​ശി സ​ന​ല്‍ വാ​ഹ​ന​മി​ടി​ച്ച്‌ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​സ്പി ഹ​രി​കു​മാ​റി​നാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ്. നെ​ടു​മ​ങ്ങാ​ട് എ​എ​സ്പി സു​ജി​ത് ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ ഹ​രി​കു​മാ​റി​നെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ പോ​ലീ​സി​ന് സാ​ധി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ പോ​ലീ​സി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രി​ക്കു​കാ​യാ​ണ്. എ​ന്നാ​ൽ ഹ​രി​കു​മാ​ർ ത​മി​ഴ്നാ​ട്ടി​ലെ മ​ധു​ര​യി​ലേ​ക്ക് ക​ട​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് സം​ഘം മ​ധു​ര​യി​ലേ​ക്ക് തി​ര​ച്ചു. പ​ത്ത് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ഇയാൾക്കായി തെരച്ചിൽ നടത്തുന്നത്. എന്നാൽ പോലീസ് നീക്കങ്ങൾ ഇയാൾക്ക് സേനയിലെ ചിലർ തന്നെ ചോർത്തി നൽകുന്നുവെന്നും ആരോപണമുണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി വാ​ക്കു​ത​ർ​ക്ക​ത്തി​നി​ട​യി​ൽ ഡി​വൈ​എ​സ്പി പി​ടി​ച്ചു​ത​ള്ളി​യ സ​ന​ൽ മ​റ്റൊ​രു വാ​ഹ​ന​മി​ടി​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു.

Read More

സ​ന്നി​ധാ​ന​ത്ത് 52കാ​രി​യെ ത​ട​ഞ്ഞ് ആ​ക്ര​മി​ച്ച സം​ഭ​വം: വ​ല്‍​സ​ന്‍ തി​ല്ല​ങ്കേ​രി പ്ര​തി​യാ​കും; പോ​ലീ​സ് നാ​ണം​കെ​ട്ടു

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ 52 കാ​രി​യെ വ​ള​ഞ്ഞു​വ​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ല്‍​സ​ന്‍ തി​ല്ല​ങ്കേ​രി​യെ പ്ര​ധാ​ന പ്ര​തി​യാ​ക്കാ​ന്‍ പോ​ലീ​സ് ആ​ലോ​ച​ന. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 150 പേ​ര്‍​ക്കെ​തി​രെ​യാ​ണ് നി​ല​വി​ല്‍ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ആ​രെ​യൊ​ക്കെ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന​തി​നേ​ക്കു​റി​ച്ച് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ന​ട​പ​ടി​ക​ളെ​ടു​ക്കും. വ​ല്‍​സ​ന്‍ തി​ല്ല​ങ്കേ​രി അ​ട​ക്ക​മു​ള്ള ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ള്‍ സ്ത്രീ​യെ ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ന്നി​ധാ​ന​ത്തു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് വി​ല​യി​രു​ത്ത​ല്‍. പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യും സ്ത്രീ​യു​ടെ പ്രാ​യം 52 എ​ന്നു വ്യ​ക്ത​മാ​കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് വ​ല്‍​സ​ന്‍ പ്ര​വ​ര്‍​ത്ത​ക​രെ ശാ​ന്ത​രാ​ക്കാ​ന്‍ എ​ത്തി​യ​ത്. അ​തി​നു മു​മ്പ് അ​ദ്ദേ​ഹ​വും സ​മ​ര​ക്കാ​ര്‍​ക്കൊ​പ്പ​മാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.സ​ന്നി​ധാ​ന​ത്തു പോ​ലീ​സി​ന്‍റെ മെ​ഗാ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് വ​ല്‍​സ​ന്‍ പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ച്ച​ത്. ഇ​തു പോ​ലീ​സ് ന​ല്‍​കി​യ​താ​ണെ​ന്ന് വ​ല്‍​സ​ന്‍ പ​റ​യു​ന്നു. അ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത് അ​നി​വാ​ര്യ​മാ​യി​രു​ന്നു​വെ​ന്നും വി​ശ​ദീ​ക​ര​ണ​മു​ണ്ട്. എ​ന്നാ​ല്‍ മെ​ഗാ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് ശ​ബ​രി​മ​ല​യി​ല്‍ ആ​ചാ​ര​ലം​ഘ​നം ന​ട​ന്നാ​ല്‍ പോ​ലീ​സ് ത​ട​യു​മെ​ന്നാ​ണ് വ​ല്‍​സ​ന്‍ പ​റ​യു​ന്ന​ത്. യു​വ​തീ പ്ര​വേ​ശ​നം പോ​ലീ​സ് ത​ട​യു​മെ​ന്ന അ​ര്‍​ഥ​ത്തി​ല്‍​ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം സം​സാ​രി​ച്ച​തെ​ന്നും സു​പ്രീം​കോ​ട​തി…

Read More

ശ​ബ​രി​മ​ല​യി​ല്‍ എ​ല്ലാം സം​ഘ​പ​രി​വാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലെ​ന്ന് ആ​ക്ഷേ​പം; ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നെ​തി​രേ സി​പി​എ​മ്മി​ലും പ്ര​തി​ഷേ​ധം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​നി​യ​ന്ത്ര​ണം പോ​ലീ​സി​ല്‍നി​ന്നും ആ​ര്‍​എ​സ്എ​സ് ഏ​റ്റെ​ടു​ത്തെ​ന്ന ആ​രോ​പ​ണം സി​പി​എ​മ്മി​ന് പു​തി​യ ത​ല​വേ​ദ​ന. പ​ല​പ്പോ​ഴും പോ​ലീ​സ് സം​യ​മ​നം പാ​ലി​ക്കു​മ്പോ​ള്‍ സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍ നി​യ​മം ക​യ്യി​ലെ​ടു​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​മാ​ണ് സി​പി​എം നേ​താ​ക്ക​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത്. ആ​ര്‍​എ​സ്എ​സ് നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്ക​രി ഇ​രു​മു​ടി കെ​ട്ടി​ല്ലാ​തെ 18-ാം പ​ടി ക​യ​റി സം​ഭ​വ​ത്തി​ല്‍ ആ​ചാ​രം​ലം​ഘ​നം ന​ട​ന്ന​താ​യി ദേ​വ​സ്വം ബോ​ര്‍​ഡ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ശ​രി​ക്കും പ്ര​തി​രോ​ധ​ത്തി​ലാ​യ​ത് സ​ര്‍​ക്കാ​രാ​ണ്. ഒ​രു​ഭാ​ഗ​ത്ത് യു​വ​തി​ക​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ക​യ​റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‌​ന​ങ്ങ​ളും ഭ​ക്ത​രു​ടെ എ​തി​ര്‍​പ്പും പോ​ലീ​സി​ന് നേ​രി​ടേ​ണ്ടി​വ​രു​ന്നു. ഇ​തി​നൊ​പ്പം സം​ഘ​പ​രി​വാ​ര്‍ നേ​താ​ക്ക​ള്‍ അ​യ്യ​പ്പ ഭ​ക്ത​ര്‍​മാ​ര്‍​ക്കി​ട​യി​ല്‍ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തി​ല്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് പോ​ലീ​സ് സേ​ന. മ​ന്ത്രി​മാ​രാ​യ ഇ.​പി.​ജ​യ​രാ​ജ​നും കെ.​കെ.​ശൈ​ല​ജ​യും ഇ​തി​ന​കം പോ​ലീ​സി​നെ​തി​രേ പ​രോ​ക്ഷ​മാ​യി രം​ഗ​ത്തെ​ത്തി​ക​ഴി​ഞ്ഞു. അ​ക്ര​മം തു​ട​ര്‍​ന്നാ​ല്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​മെ​ന്നാ​യി​രു​ന്നു ജ​യ​രാ​ജ​ന്‍റെ​പ്ര​തി​ക​ര​ണം. ശ​ബ​രി​മ​ല​യി​ല്‍ എ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ വ​യ​സു​പ​രി​ശോ​ധി​ക്കാ​ന്‍ ആ​രാ​ണ് ഹി​ന്ദു ഐ​ക്യ​വേ​ദി നേ​താ​വ് ശ​ശി​ക​ല​യ്ക്ക് അ​ധി​കാ​രം കൊ​ടു​ത്ത​തെ​ന്നാ​യി​രു​ന്നു ശൈ​ല​ജ​യു​ടെ ചോ​ദ്യം.​ അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ മ​ന്ത്രി​മാ​ര്‍​ക്കും…

Read More

ഹ​ജ് കമ്മിറ്റി ഓ​ഫീ​സി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പ​ട്ടും വി​വാ​ദം; വി​ഷ​യം ഏ​റ്റെ​ടു​ക്കാ​ന്‍ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍; മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്…..

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​വു​മാ​യി​ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി കെ.​ടി.​ജ​ലീ​ല്‍ കൂ​ടു​ത​ല്‍ കു​രു​ക്കി​ലേ​ക്ക്. നി​യ​മ​ന​അം​ഗീ​കാ​ര​ത്തി​നു​ള്ള ഫ​യ​ല്‍ ധ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കേ മ​റ്റൊ​രു അ​നു​ബ​ന്ധ​ഫ​യ​ലു​ണ്ടാ​ക്കി ബ​ന്ധു​വി​നെ നി​യ​മി​ക്കു​ക​യാ​യി​ര​ന്നു​വെ​ന്ന​തെ​ളി​വു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​വി​ക​സ​ന ധ​ന​കാ​ര്യ​കോ​ര്‍​പ​റേ​ഷ​ന്‍ സ്വ​യം ഭ​ര​ണാ​ധി​കാ​ര​സ്ഥാ​പ​ന​മ​ല്ലാ​ത്ത​തി​നാ​ല്‍ പ​ഴ്‌​സ​ണ​ല്‍ ആ​ന്‍​ഡ് അ​ഡ്മി​നി​സ്‌​ഡ്രേ​ഷ​ന്‍ വ​കു​പ്പി​ന്‍റെ അ​നു​മ​തി നി​യ​മ​ന​ത്തി​ന് അ​ത്യാ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍ അ​തി​ലും വീ​ഴ്ച​സം​ഭ​വി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു. ഇ​തോ​ടൊ​പ്പം ഹ​ജ് ക​മ്മ​ിറ്റി ഓ​ഫീ​സി​ലെ അ​ന​ധി​കൃ​ത നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​ന്ത്രി കെ.​ടി.​ജ​ലീ​ലി​നെ​തി​രേ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്ന​താ​യി മു​ന്‍​അം​ഗ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​തും മ​ന്ത്രി​ക്ക് ശ​ക്ത​മാ​യ തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. സ്ഥി​രം ത​സ്തി​ക​യി​ല്‍ വ​രു​ന്ന ഒ​ഴി​വി​ലേ​ക്ക് ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​യ​മ​നം ന​ട​ത്തു​ക​യാ​ണ് രീ​തി. എ​ന്നാ​ല്‍ ക്ലാ​ര്‍​ക്കി​ന്‍റെ ത​സ്തി​ക​യി​ല്‍ അ​തു​പാ​ലി​ക്കാ​തെ ഒ​രു വ​നി​ത​യെ മ​ന്ത്രി​യു​ടെ താ​ത്പ​ര്യ​പ്ര​കാ​രം നി​യ​മി​ച്ചു​വെ​ന്നാ​ണ് 2015-2018 കാ​ല​യ​ള​വി​ല്‍ ഹ​ജ് ക​മ്മ​ിറ്റി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്. ഈ ​വാ​ര്‍​ത്ത കൂ​ടി പു​റ​ത്തു​വ​ന്ന​തോ​ടെ മ​ന്ത്രി പ്ര​തി​രോ​ധ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം മ​ന്ത്രി​ക​ക്ക​തി​രേ യൂ​ത്ത് ലീ​ഗ് കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. മ​ന്ത്രി​ക്കെ​തി​രേ കേ​സ് ന​ല്‍​കു​മെ​ന്ന് യു​ഡി​എ​ഫ് നേ​താ​ക്ക​ളും അ​റി​യി​ച്ചി​ട്ടു​ണ്ട്.…

Read More

വി​വാ​ദ പ്ര​സം​ഗം! ബി​ജെ​പി​യു​ടെ സാ​ധ്യ​ത​ക​ള്‍ ഇ​ല്ലാ​താ​ക്കി;  പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ മു​റു​മു​റു​പ്പ്; ശ്രീ​ധ​ര​ന്‍​പി​ള്ള​യെ തേ​ടി കേ​സു​ക​ളു​ടെ കൂ​മ്പാ​രം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വി​വാ​ദ പ്ര​സം​ഗ​ത്തി​ല്‍ പ്ര​തി​ക്കൂ​ട്ടി​ലാ​യ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്പി.​എ​സ്.​ശ്രീ​ധ​ര​ന്‍ പി​ള്ള​യെ ത​ള​യ്ക്കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ശ​ബ​രി​മ​ല​വി​ഷ​യ​ത്തി​ല്‍ ക​ത്തി​ക​യ​റി​യ ബി​ജെ​പി​യെ അ​വ​സാ​ന​നി​മി​ഷം പി​റ​കോ​ട്ട​ടി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് സ​ര്‍​ക്കാ​രും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളും യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന സ​മി​തി യോ​ഗ​ത്തി​ലെ പ്ര​സം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​ത​വി​കാ​രം ഇ​ള​ക്കി​വി​ടു​ന്ന​തി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ​ട്ട് കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ടും ശ്രീ​ധ​ര​ന്‍ പി​ള്ള​ക്കെ​തി​രേ പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ല്‍ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രേ കേ​സു​ണ്ട്. പു​തി​യ കേ​സും വ​രു​ന്ന​തോ​ടെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ശ​രി​ക്കും പ്ര​തി​രോ​ധ​ത്തി​ലാ​കും. ന​ന്മ​ണ്ട സ്വ​ദേ​ശി​യും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഷൈ​ബി​നാ​ണ് കോ​ഴി​ക്കോ​ട് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ശ്രീ​ധ​ര​ന്‍ പി​ള്ള​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന, കോ​ട​തി അ​ല​ക്ഷ്യ​ത്തി​ന് പ്രേ​രി​പ്പി​ക്ക​ല്‍ , ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം എ​ന്നി​ങ്ങ​നെ​യു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി ശ്രീ​ധ​ര​ന്‍​പി​ള്ള​ക്കെ​തി​രേ കേ​സ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ത​ന്ത്രി​യേ​യും പ്ര​വ​ര്‍​ത്ത​ക​രേ​യും ശ്രീ​ധ​ര​ന്‍ പി​ള്ള കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന് പ്രേ​രി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു​ണ്ട്. ശ്രീ​ധ​ര​ന്‍ പി​ള്ള​യ്ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന…

Read More

മരണത്തിലും കെടാത്ത ‘പ്രതീക്ഷ’യാണവള്‍; മരണശേഷം ശരീരം പഠനത്തിനു വിട്ടുനല്കി ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി

ജീവൻ അണഞ്ഞിട്ടും മറ്റുള്ളവർക്ക് ജീവിതവെളിച്ചമായ അനേകം പേരുടെ കഥകൾ നമുക്കറിയാം. മറ്റുള്ളവർക്ക് കാഴ്ചയായും ഹൃദയമായും മാറിയവർ. ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് പ്രതീക്ഷ എന്ന പെൺകുട്ടി. ഒമ്പതാംക്ലാസ് വിദ്യാർഥിനിയായ പ്രതീക്ഷയുടെ മൃതദേഹം അവളുടെ അന്ത്യാഭിലാഷപ്രകാരം വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠനത്തിനായി നല്കിയിരിക്കുകയാണ്. മംഗളൂരു അശോക്നഗർ സ്വദേശിയായ കുമാരസ്വാമിയുടെയും വന്ദന കുമാരസ്വാമിയുടെയും മകളായ പ്രതീക്ഷ ശാരദാ വിദ്യാലയയിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനിയായിരുന്നു. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മുന്നിലായിരുന്ന അവളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത് എല്ലിലെ കാൻസറാണ്. നാലു മാസത്തോളം കിടപ്പിലായ പ്രതീക്ഷ പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. കാൻസർ പൂർണമായും ശരീരം വിട്ടുപോയെന്ന് ഡോക്ടർമാർ ഉറപ്പുനല്കി. എന്നാൽ കഴിഞ്ഞയാഴ്ച പ്രതീക്ഷയുടെ ആരോഗ്യനില വീണ്ടും വഷളായി. താൻ അധികകാലം ജീവിച്ചിരിക്കില്ലെന്നു മനസിലായ പ്രതീക്ഷ മരണശേഷം തന്‍റെ ശരീരം ആശുപത്രിക്ക് നല്കണമെന്ന് മാതാപിതാക്കളോട് പറഞ്ഞു. എന്നാൽ മകളുടെ ശരീരം കീറിമുറിക്കാൻ വിട്ടുനല്കാൻ അവർ ഒരുക്കമല്ലായിരുന്നു. രോഗം മൂർച്ഛിച്ചതോടെ…

Read More