കുടുംബത്തിനും കൂടപ്പിറപ്പുകൾക്കും വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുന്നവരാണ് ഓരോ പ്രവാസികളും. നാട്ടിൽ വരുമ്പോൾ ഗൾഫ്കാരനെന്ന് പറയുമെങ്കിലും എത്ര യാതനകൾ സഹിച്ചാണ് അവർ കഴിയുന്നതെന്ന് പലർക്കും അറിയില്ല. ഇതിന് ഉത്തമ ഉദാഹരണമാണ് ഫാസിൽ മൂസ എന്ന യുവാവ് ഫേസ്ബുക്കിലിട്ട ഹൃദയസ്പർശിയായ കുറിപ്പ്. യാത്രയ്ക്കിടെ കണ്ടുമുട്ടിയ മലയാളിയുടെ കഷ്ടപ്പാടിനെക്കുറിച്ചാണ് ഫാസിൽ തന്‍റെ കുറിപ്പിൽ പങ്കുവയ്ക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം പതിനഞ്ചുവർഷമായി പ്രവാസിജീവിതം നയിക്കുകയാണ്. രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ച കടംവീട്ടി വരുന്നതിനിടയിൽ സ്വന്തം ജീവിതം പോലും ഇദ്ദേഹം കണക്കിലെടുത്തില്ല. ഇതിനിടെ ജോലിസ്ഥലത്തുവച്ച് വലിയ അപകടത്തിൽ പെട്ടതോടെ ഭാരിച്ച ജോലികളൊന്നും ചെയ്യാൻ സാധിക്കാതെ വന്നു. പിന്നീട് ഒരു കംബനിയിൽ പ്ലംബറായി ജോലി ചെയ്യുകയായിരുന്നു. പിന്നീട് ഈ ജോലിയും നഷ്ടപ്പെട്ടു. വിസ കാൻസൽ ചെയ്തു നാട്ടിലേക്ക് മടങ്ങാൻ നേരം കൈയിൽ ബാക്കിയുണ്ടായിരുന്നത് ആയിരം ഇന്ത്യൻ രൂപയാണ്. ഒപ്പം നാട്ടിൽ രണ്ടര ലക്ഷം രൂപയുടെ കടക്കാരുടെ…
Read MoreCategory: Loud Speaker
“ഒരു ഫോട്ടോഷൂട്ട് ബിപ്ലവം’; ശബരിമലയിലെ ആ ചിത്രങ്ങൾക്ക് കേരള പോലീസിന്റെ കിടിലൻ മറുപടി
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പോലീസിനെതിരെ വ്യാജപ്രചരണങ്ങൾ തകൃതിയായി നടന്നിരുന്നു. ഇതിനോട് അനുബന്ധിച്ച് ഏറ്റവും കൂടുതൽ പ്രചരിച്ചത് അയ്യപ്പ വിഗ്രഹം കൈയിലേന്തി ഇരിക്കുന്ന ഭക്തന്റെ നെഞ്ചിൽ പോലീസ് ബൂട്ടിട്ട് ചവിട്ടുന്നതും കഴുത്തിൽ അരിവാൾ വയ്ക്കുന്നതുമായ ഫോട്ടോഷൂട്ട് ചിത്രങ്ങളായിരുന്നു. വലിയ വിധത്തിലുള്ള വിമർശനങ്ങൾക്കും ചർച്ചകൾക്കും ഈ ചിത്രം വഴിവച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിനുള്ള മറുപടി ഒരു ട്രോൾ മുഖേന നൽകുകയാണ് കേരള പോലീസ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഒരു രംഗമാണ് അവർ ഇതിനായി തെരഞ്ഞെടുത്തത്. ഒരു ഫോട്ടോ ഷൂട്ട് ബിപ്ലവം എന്ന തലക്കെട്ടോടെ പങ്കുവച്ചിരിക്കുന്ന ഈ ട്രോളിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. This is how #FakeNews is created. A staged photo shoot of a man called Rajesh Kurup (രാജേഷ് കുറുപ്പ് ശ്രീകല്യാണി) by a photographer called Midhun Krishna…
Read Moreകൂടെ താമസിക്കുന്ന കൂട്ടുകാരികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും കാമുകന് അയച്ചുകൊടുത്തു; വിദ്യാര്‍ഥിനിയും കാമുകനും പിടിയില്‍
കോതമംഗലം: കോളജ് വിദ്യാർഥിനികളുടെ നഗ്നചിത്രം മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ വിദ്യാർഥിനിയും കാമുകനും പിടിയിൽ. എംഎസ്ഡബ്ല്യു വിദ്യാർഥിനിയെയും ഒരുമിച്ചു പഠിക്കുന്ന കാമുകൻ അതിരപ്പിള്ളി വെറ്റിലപ്പാറ സ്വദേശി അരുണ്‍ പീറ്ററിനെയു (25) മാണ് അറസ്റ്റു ചെയ്തത്. കൂടെ താമസിക്കുന്ന കൂട്ടുകാരികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും ഹോസ്റ്റലിൽ വച്ചും പൂനയിൽ ഇന്റേണ്‍ഷിപ്പിന് താമസിച്ച കാലയളവിലുമാണ് പകർത്തിയത്. ചിത്രങ്ങൾ വാട്ട്സാപ്പ് വഴി കാമുകന് അയച്ചുകൊടുത്ത പരാതിയിലാണ് പോലീസ് കേസെടുത്തത്. കോതമംഗലത്തെ സ്വകാര്യ ഹോസ്റ്റിൽ താമസിക്കുന്ന നാല് കോളജ് വിദ്യാർഥിനികളുടെ ചിത്രമാണ് അരുണിന്റെ കാമുകി പകർത്തിയത്. കൂട്ടുകാരിയുടെ മൊബൈലിൽ യാദൃശ്ചികമായി നഗ്നചിത്രം കണ്ട കോതമംഗലം സ്വദേശിനിയായ പെണ്‍കുട്ടിയാണ് പോലീസിൽ പരാതിപ്പെട്ടത്. പ്രതികൾ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ദൃശ്യവും പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഷാരൂഖിനെ കാണാൻ മണിക്കൂറുകളോളം നിന്നും കാണാൻ സാധിച്ചില്ല; ആരാധകൻ സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
മുംബൈ: ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ കാണാൻ സാധിക്കാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. മുംബൈയിൽ ഷാരൂഖിന്‍റെ വസതിക്കു മുന്പിലാണ് സംഭവം. കോൽക്കത്ത സ്വദേശി മുഹമ്മദ് സാലിം എന്നയാളാണ് കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം 53-ാം ജന്മദിനം ആഘോഷിച്ച ഷാരൂഖിനെ കാണാൻ സാലിം ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് മന്നത്തിലെ വസതിക്കു മുന്നിൽ തടിച്ചു കൂടിയിരുന്നത്. എന്നാൽ മൂന്നു മണിക്കൂറോളം സാലിം ഇവിടെ നിന്നെങ്കിലും താരത്തെ കാണാൻ സാധിച്ചില്ല. ഇതിനു പിന്നാലെ സാലിം സ്വയം കഴുത്ത് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഷാരൂഖ് ഖാന്റെ ജന്മദിനാഘോഷങ്ങൾ പോലീസ് തടഞ്ഞിരുന്നു. മുംബൈ പ്രാന്തത്തിലെ ഒരു റെസ്റ്ററന്‍റിൽ നടന്ന ആഘോഷങ്ങളാണ് പോലീസ് തടഞ്ഞത്. സമയപരിധി അവസാനിച്ചു എന്നതായിരുന്നു പോലീസിന്റെ വിശദീകരണം. രാത്രി ഒരുമണിക്കുശേഷം നഗരത്തിൽ റെസ്റ്ററന്റുകൾക്കു പ്രവർത്തിക്കാൻ അനുവാദമില്ല. എന്നാൽ ആഘോഷങ്ങൾ ഈ…
Read Moreപതിമൂന്നു പേരെ കൊന്നുതിന്ന നരഭോജി കടുവയെ കൊലപ്പെടുത്തിയതിനെതിരേ വിമർശനവുമായി മേനക ഗാന്ധി
മുംബൈ: മഹാരാഷ്ട്രയിലെ ബൊറാതി വനമേഖലയിൽ ജനങ്ങൾക്ക് ഭീഷണിയായ പെണ്‍കടുവയെ വനംവകുപ്പ് വെടിവച്ചുകൊന്ന സംഭവത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി മേനക ഗാന്ധി രംഗത്ത്. പ്രത്യക്ഷമായ കുറ്റകൃത്യമാണ് സർക്കാർ നടത്തിയിരിക്കുന്നതെന്ന് മേനക ഗാന്ധി ട്വിറ്ററിൽ കുറിച്ചു. വിവിധ മേഖലകളിലുള്ളവരുടെ എതിർപ്പും ആശങ്കയും വകവയ്ക്കാതെ കടുവയെ കൊന്നുകളയാൻ ഉത്തരവിട്ട നടപടിയിൽ ഖേദമുണ്ട്. ഇക്കാര്യത്തിൽ നിമയപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മേനക ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി. ബൊറാതി വനമേഖലയിൽ പതിമൂന്നു പേരെ കൊന്നുതിന്ന ആവണി എന്ന പെൺകടുവയെ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് വെടിവച്ചു കൊലപ്പെടുത്തിയത്.
Read Moreതൃശൂർ, എറണാകുളം ജില്ലകളിലെ എടിഎം കവർച്ചാ സേകിലെ മുഖ്യപ്രതി ഡൽഹിയിൽ പിടിയിൽ; പോലീസ് എത്തുമ്പോൾ പ്രതി പപ്പി മോയി ബൈക്ക് മോഷണക്കേസിൽ തീഹാർ ജയിലിൽ
ന്യൂഡൽഹി: തൃശൂർ, എറണാകുളം ജില്ലകളിൽ പ്രധാന റോഡരികിലെ രണ്ട് എടിഎമ്മുകൾ തകർത്ത് 35 ലക്ഷം രൂപ കവർന്ന കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശി പപ്പി മോയിയാണ് (32) ഡൽഹിയിൽ പിടിയിലായത്. ഇയാൾ ഇപ്പോൾ ഡൽഹിയിലെ ബൈക്ക് മോഷണക്കേസിൽ തീഹാർ ജയിലിൽ കഴിയുകയാണ്. ഇയാളെ കൂടാതെ മൂന്നു ഹരിയാന സ്വദേശികളും പിടിയിലായതായി റിപ്പോർട്ടുണ്ട്. എറണാകുളം ഇരുമ്പനത്ത് എസ്ബിഐയുടെ എടിഎമ്മില്‍നിന്ന് 25 ലക്ഷം രൂപയും തൃശ്ശൂര്‍ കൊരട്ടിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎമ്മില്‍നിന്ന് 10.60 ലക്ഷം രൂപയുമാണ് കവര്‍ന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ അറുത്തുമാറ്റി ട്രേയിലിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. സിസിടിവി കാമറകളില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. കോട്ടയത്ത് നിന്നു മോഷ്ടിച്ച പിക്കപ്പ് വാനിലാണു കവർച്ചക്കാർ എത്തിയത്.
Read Moreസുരക്ഷാ വലയത്തിൽ ശബരിമല; സന്നിധാനത്ത് അമ്പത് വയസിനു മുകളിലുള്ള വനിതാ പോലീസുകാർ ഡ്യൂട്ടിയിൽ
പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കാനിരിക്കെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി പോലീസ്. വനിതാ പ്രക്ഷോഭകരെ നേരിടാനുള്ള വനിതാ പോലീസ് സംഘം സന്നിധാനത്തെത്തി. 15 വനിതാ പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. 50 വയസിന് മുകളിലുള്ളവരാണ് ഇവര്‍. പമ്പയില്‍ നൂറു വനിതാപോലീസുകാരെ എത്തിച്ചിട്ടുണ്ട്. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയും സായുധ പോലീസിനെ വിന്യസിച്ചു കർശനപരിശോധന നടത്തിയുമാണ് അയ്യപ്പഭക്തരെ മല കയറ്റാൻ തീരുമാനിച്ചിരിക്കുന്നത്. ഇലവുങ്കൽ മുതൽ സന്നിധാനം വരെ 2,300 ഓളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നടതുറപ്പ് ദിവസം പ്രത്യേക പൂജകള്‍ ഉണ്ടാവില്ല. ചിത്തിര ആട്ട ദിവസമായ ചൊവ്വാഴ്ച വൈകിട്ട് 10നാണ് നട അടയ്ക്കുന്നത്. പിന്നെ മണ്ഡലകാല പൂജകള്‍ക്ക് വേണ്ടി നവംബര്‍ 16നാണ് നട തുറക്കുക.
Read Moreനിർണായക വിവരങ്ങൾ പാക്കിസ്ഥാന് കൈമാറി; ബിഎസ്എഫ് ജവാൻ അറസ്റ്റിൽ; രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തു
ചണ്ഡീഗഡ്: രാജ്യസുരക്ഷയെ സംബന്ധിക്കുന്ന നിർണായകമായ ദൃശ്യങ്ങൾ ഉൾപ്പെടയുള്ള രഹസ്യ വിവരങ്ങള്‍ പാകിസ്ഥാനു കൈമാറിയ ബിഎസ്എഫ് ജവാൻ അറസ്റ്റിൽ.ഷെയ്ഖ് റിയാസുദ്ദീൻ എന്ന മഹാരാഷ്ട്ര സ്വദേശിയാണ് അറസ്റ്റിലായത്. പാക്കിസ്ഥാൻ ഇന്‍റലിജൻസ് ഏജൻസിക്ക് (ഐഎസ്എ) രാജ്യത്തെ സംബന്ധിക്കുന്ന തന്ത്രപ്രധാന വിവരങ്ങൾ കൈമാറിയതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ഒഫീഷ്യൽ സീക്രട്ട്സ് ആക്ട്, ദേശീയ സുരക്ഷാനയം എന്നിവ അനുസരിച്ചുള്ള കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. അതിർത്തി വേലി സംബന്ധിക്കുന്ന ദൃശ്യങ്ങൾ, അതിർത്തിയിലെ റോഡുകൾ സംബന്ധിക്കുന്ന ദൃശ്യങ്ങളും വിവരങ്ങളും, ബിഎസ്എഫ് യൂണിറ്റ് ഓഫീസർമാരുടെ നമ്പറുകൾ എന്നിവയടക്കമുള്ള വിവരങ്ങളാണ് റിയാസുദ്ദീൻ പാക് ഐഎസ്ഐക്ക് കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സിം കാർഡിന്‍റെ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള അന്വേഷണത്തിലാണ് തങ്ങളെന്ന് അധികൃതർ അറിയിച്ചു. ബിഎസ്എഫില്‍ ഓപ്പറേറ്ററായിരുന്ന റിയാസുദ്ദീൻ വിവര കൈമാറ്റത്തിന് ഫേസ്ബുക്ക്, മെസെഞ്ചർ എന്നിവയും ഉപയോഗിച്ചിട്ടുണ്ടോ എന്ന്…
Read Moreലൈംഗികമായി വഴങ്ങാന്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടു; ഗുജറാത്തില്‍ ഉന്നതര്‍ക്കെതിരേ ലൈംഗിക ആരോപണവുമായി വനിതാ ഹോംഗാര്‍ഡുകള്‍
സൂറത്ത്: ഗുജറാത്തിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരേ ലൈംഗിക ആരോപണവുമായി 25 വനിതാ ഹോംഗാർഡുകൾ രംഗത്ത്. രണ്ടു സീനിയർ ഹോം ഗാർഡുകൾക്കെതിരേയാണ് സ്ത്രീകൾ ആരോപണം ഉന്നയിച്ചിട്ടുള്ളത്. സ്ഥലംമാറ്റത്തിനു കൈക്കൂലി ആവശ്യപ്പെട്ടു, യൂണിഫോം നേരെയാക്കുന്നു എന്ന രീതിയിൽ തങ്ങളുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചു, വീട്ടുപണിക്കു സഹായിക്കാൻ നിർബന്ധിച്ചു എന്നിങ്ങനെയാണു വനിതാ ഹോംഗാർഡുകളുടെ ആരോപണങ്ങൾ. ലൈംഗികമായി വഴങ്ങാൻ തുടർച്ചയായി ആവശ്യപ്പെട്ടെന്നും ഇതിനു വഴങ്ങാത്തതിനാൽ ജോലിയിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും പരാതിയിൽ പറയുന്നു. സൂറത്ത് സിറ്റി പോലീസ് കമ്മീഷണർ സതീഷ് ശർമയ്ക്കാണു സ്ത്രീകൾ പരാതി കൈമാറിയത്. നാലു പേജ് വരുന്ന പരാതിയുടെ പകർപ്പ് ഗുജറാത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും അയച്ചിട്ടുണ്ട്. ആഭ്യന്തര അന്വേഷണ കമ്മിറ്റി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Read Moreശബരിമല! ചിത്തിര ആട്ടവിളക്കിന് ഇന്റലിജന്‍സും മലകയറുന്നു; എല്ലാ ജില്ലകളില്‍ നിന്നുംരണ്ടുപേരെ വിന്യസിപ്പിക്കും
സ്വന്തം ലേഖകൻ കോഴിക്കോട്: ശബരിമലയിലെ ചിത്തര ആട്ടവിളക്ക് ഉത്സവത്തിന് ഇന്റലിജന്‍സും മലകയറുന്നു. ഓരോ യൂണിറ്റില്‍ നിന്നും രണ്ടുപേരെ വീതം ശബരിമല, പമ്പ ഡ്യൂട്ടിക്കായി അയയ്ക്കണമെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്ത് നിന്ന് റേഞ്ചുകളിലേക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതനുസരിച്ച് ഉത്തരമേഖലയുടെ കീഴിലുള്ള കാസര്‍ഗോഡ്, കണ്ണൂര്‍ , വയനാട്, കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറല്‍ എന്നീ യൂണിറ്റുകളില്‍ നിന്നുമാത്രം 10 പേരെ അയയ്ക്കും. മലപ്പുറം,പാലക്കാട്, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍ എന്നിവിടങ്ങളില്‍ നിന്നും ദക്ഷിണമേഖലയില്‍ നിന്നും കൊച്ചി സിറ്റി, എറണാകുളം റൂറല്‍, ഇടുക്കി, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം, തിരുവനന്തപുരം റൂറല്‍ , കൊല്ലം സിറ്റി, കൊല്ലം റൂറല്‍ എന്നിവിടങ്ങളില്‍ നിന്നും രണ്ടുപേരെവീതം ഡ്യൂട്ടിക്കായി ശബരിമലയിലും പമ്പയിലും വിന്യസിപ്പിക്കാനാണ് തീരുമാനം. സാധാരണ മണ്ഡല -മകരവിളക്ക് കാലയളവിലാണ് ശബരിമലയുമായി ബന്ധപ്പെട്ട് ഇത്രയും സേനാംഗങ്ങളെ വിന്യസിപ്പിക്കാറുള്ളത്. പോലീസ് ചരിത്രത്തിലാദ്യമായാണ് ചിത്തിര ആട്ടവിളക്കിന് ഇത്രയും സേനാംഗങ്ങളെ…
Read More