പതിനഞ്ചു ദിവസം മുമ്പ് വീട്ടുജോലിക്കെത്തിയ വേലക്കാരിയായ യുവതി ഒമ്പതു പവനുമായി മുങ്ങി; ശമ്പളം നൽകാൻ കൊടുത്ത അക്കൗണ്ട് നമ്പർ യുവതിയെ കുടുക്കി

ച​​ങ്ങ​​നാ​​ശേ​​രി: പെ​​രു​​ന്ന​​യി​​ൽ വീ​​ട്ടി​​ൽ നി​​ന്നും ഒ​​ന്പ​​തു​​പ​​വ​​ൻ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ മോ​​ഷ​​ണം പോ​​യ കേ​​സി​​ൽ വീ​​ട്ടു​​ജോ​​ലി​​ക്കാ​​രി അ​​റ​​സ്റ്റി​​ൽ. ക​​ല്ല​​റ സ്വ​​ദേ​​ശി ലൈ​​സാ​​മ്മ(35) ആ​​ണ്അ​​റ​​സ്റ്റി​​ലാ​​യ​​ത്. പെ​​രു​​ന്ന അ​​ശ്വ​​തി വീ​​ട്ടി​​ൽ രാ​​മ​​ച​​ന്ദ്ര​​പ്പ​​ണി​​ക്ക​​രു​​ടെ ഭാ​​ര്യ ശ്യാ​​മ​​ള​​യു​​ടെ സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളാ​​ണ് മോ​​ഷ​​ണം പോ​​യ​​ത്.

അ​​ല​​മാ​​ര​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളാ​​ണ് ന​​ഷ്ട​​മാ​​യ​​ത്. ഇ​​തു​​സം​​ബ​​ന്ധി​​ച്ച് വീ​​ട്ടു​​കാ​​ർ ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നു. പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് വീ​​ട്ടു​​ജോ​​ലി​​ക്കാ​​രി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഏ​​ജ​​ൻ​​സി വ​​ഴി​​യാ​​ണ് ലൈ​​സാ​​മ്മ രാ​​മ​​ച​​ന്ദ്ര​​പ്പ​​ണി​​ക്ക​​രു​​ടെ വീ​​ട്ടി​​ൽ ജോ​​ലി​​ക്കെ​​ത്തി​​യ​​ത്. 15 ദി​​വ​​സം വീ​​ട്ടി​​ൽ ജോ​​ലി ചെ​​യ്ത ശേ​​ഷം സ്വ​​ർ​​ണാ​​ഭ​​ര​​ണ​​ങ്ങ​​ൾ സൂ​​ക്ഷി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ മ​​ന​​സി​​ലാ​​ക്കു​​ക​​യും സ്വ​​ർ​​ണം മോ​​ഷ്ടി​​ച്ച് ര​​ക്ഷ​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.

ശ്യാ​​മ​​ള തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​ള്ള മ​​ക​​ളു​​ടെ വീ​​ട്ടി​​ൽ​​പോ​​യി മ​​ട​​ങ്ങി​​യെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സ്വ​​ർ​​ണം മോ​​ഷ​​ണം പോ​​യ​​വി​​വ​​രം മ​​ന​​സി​​ലാ​​യ​​ത്. തു​​ട​​ർ​​ന്നാ​​ണ് പോ​​ലീ​​സി​​ൽ വി​​വ​​രം അ​​റി​​യി​​ച്ച​​ത്. ശ​​ന്പ​​ളം ന​​ൽ​​കു​​ന്ന​​തി​​നാ​​യി വീ​​ട്ടു​​കാ​​ർ ലൈ​​സാ​​മ്മ​​യു​​ടെ ബാ​​ങ്ക് അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ ചോ​​ദി​​ച്ചു മ​​ന​​സി​​ലാ​​ക്കി​​യി​​രു​​ന്നു.

ഈ ​​അ​​ക്കൗ​​ണ്ട് ന​​ന്പ​​ർ പ​​രി​​ശോ​​ധി​​ച്ച് പോ​​ലീ​​സ് വി​​ലാ​​സം ശേ​​ഖ​​രി​​ച്ചാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​വ​​രെ ചോ​​ദ്യം ചെ​​യ്തു വ​​രി​​ക​​യാ​​ണ്. ഇ​​ന്നു കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.
സി​​ഐ കെ.​​പി. വി​​നോ​​ദ്, എ​​സ് ഐ ​​ഷെ​​മീ​​ർ ഖാ​​ൻ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​​ണ് ഇ​​വ​​രെ പി​​ടി​​കൂ​​ടി​​യ​​ത്.

Related posts