അശ്ലീല പദപ്രയോഗങ്ങള്‍! ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ നടിമാരെ അപകര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അസഭ്യവര്‍ഷം; പിന്നില്‍ പ്രമുഖനടന്‍മാരുടെ ഫാന്‍സുകാര്‍

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ എ​എം​എം​എ​യെ വി​മ​ർ​ശി​ച്ച വി​മ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വി​നു (ഡ​ബ്ല്യു​സി​സി)​നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം. പ്ര​മു​ഖ​ന​ട​ൻ​മാ​രു​ടെ ഫാ​ൻ​സു​കാ​രാ​ണ് ഡ​ബ്ല്യു​സി​സി​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ ന​ടി​മാ​രെ അ​പ​ക​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഡ​ബ്ല്യു​സി​സി​യു​ടെ ഔ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ലെ ക​മ​ന്‍റ് ബോ​ക്സി​ൽ നി​റ​യെ അ​ശ്ലീ​ല പ​ദ​പ്ര​യോ​ഗ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ സം​ഘ​ട​ന​യെ പി​ന്തു​ണ​ച്ചും ക​മ​ന്‍റു​ക​ൾ വ​രു​ന്നു​ണ്ട്. ഡ​ബ്ലൂ​സി​സി​ക്കെ​തി​രെ മ​റ്റു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും അ​വ​ഹേ​ള​ന​മു​ണ്ടാ​യി. ശ​നി​യാ​ഴ്ച ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു എ​എം​എം​എ​യെ​യും പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ലാ​ലി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ചാ​ണ് ഡ​ബ്ല്യു​സി​സി രം​ഗ​ത്തു​വ​ന്ന​ത്. ആ​രോ​പ​ണ വി​ധേ​യ​നാ​യ ന​ട​ൻ ദി​ലീ​പി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നു പ​റ​ഞ്ഞു പ​റ്റി​ച്ചെ​ന്നും സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ ട്ടെ​ന്നും ന​ടി​മാ​രാ​യ പ​ത്മ​പ്രി​യ, പാ​ർ​വ​തി, രേ​വ​തി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

Read More

കലോത്സവത്തിനിടയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ആളൊഴിഞ്ഞ വീട്ടില്‍വച്ച് പീഡിപ്പിച്ചു; അഞ്ചു മാസം മുമ്പ് മറ്റൊരു യുവാവും പീഡിപ്പിച്ചതായി പെണ്‍കുട്ടി; സംഭവം കുമ്പളയില്‍

കു​മ്പ​ള: ക​ലോ​ത്സ​വ​ത്തി​നി​ട​യി​ല്‍ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു പോ​യി ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍​വ​ച്ച് പീ​ഡി​പ്പി​ക്ക​പ്പെ​ട്ട എ​ട്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ അ​ഞ്ചു മാ​സം മു​മ്പ് മ​റ്റൊ​രു യു​വാ​വും പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ഡ്ക്ക​ട്ട കി​ദൂ​രി​ലെ ശ​ശി​കു​മാ​ര്‍ എ​ന്ന ത​മ്മു (19)വി​നെ കു​മ്പ​ള ഇ​ന്‍​സ്പെ​ക്ട​ര്‍ കെ.​പ്രേം​സ​ദ​ന്‍, എ​സ്‌​ഐ ടി.​വി. അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. 2018 മേ​യ് ര​ണ്ടി​ന് ത​മ്മു ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി. ഏ​താ​നും ദി​വ​സം മു​മ്പ് സ്കൂ​ള്‍ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ പെ​ണ്‍​കു​ട്ടി​യെ ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​കൊ​ണ്ടുപോ​യി ആ​ള്‍ത്താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍ വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്ന​തി​ന് ഓ​ട്ടോ ഡ്രൈ​വ​റാ​യ ബം​ബ്രാ​ണ വ​യ​ലി​ലെ കി​ര​ണ്‍ രാ​ജ് ഷെ​ട്ടി (21)യെ ​ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ക​ലോ​ത്സ​വ​ത്തി​നി​ട​യി​ല്‍ കാ​ണാ​താ​യ പെ​ണ്‍​കു​ട്ടി തി​രി​ച്ചെ​ത്തി​യ​പ്പോ​ള്‍ അ​ധ്യാ​പി​ക​മാ​ര്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. വി​വ​ര​മ​റി​ഞ്ഞ് ചൈ​ല്‍​ഡ്…

Read More

തോ​ക്ക് പ​ണി​മു​ട​ക്കി; ഏ​റ്റു​മു​ട്ട​ലി​നി​ടെ പേ​ടി​പ്പി​ക്കാ​ൻ പോ​ലീ​സി​ന്‍റെ മി​മി​ക്രി; പോ​ലീ​സി​ന്‍റെ മി​മി​ക്രി വീ​ഡി​യോ വൈറല്‍

ല​ക്നോ: ഏ​റ്റു​മു​ട്ട​ലി​നി​ടെ കു​റ്റ​വാ​ളി​യെ മി​മി​ക്രി കാ​ട്ടി പേ​ടി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. സം​ഭാ​ലി​ൽ കു​റ്റ​വാ​ളി​യെ നേ​രി​ട​വെ തോ​ക്ക് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​റ​യൊ​ഴി​ക്കു​ന്ന​തി​ന്‍റെ ശ​ബ്ദം മി​മി​ക്രി കാ​ട്ടി പോ​ലീ​സ് പ​ണി​പ​റ്റി​ച്ച​ത്. പോ​ലീ​സി​ന്‍റെ മി​മി​ക്രി വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. രു​ക്സ​ർ എ​ന്ന കു​റ്റ​വാ​ളി​യെ പി​ന്തു​ട​ര​വെ​യാ​ണ് പോ​ലീ​സ് മി​മി​ക്രി ന​ട​ത്തി​യ​ത്. രു​ക്സ​റി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ൽ ഒ​രാ​ളു​ടെ തോ​ക്കി​ൽ​നി​ന്നു നി​റ​യൊ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​തു​ട​ർ​ന്ന് മ​റ്റൊ​രു പോ​ലീ​സു​കാ​ര​ൻ വെ​ടി​യു​തി​ർ​ക്കു​ന്ന ശ​ബ്ദം അ​നു​ക​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലെ മ​റ്റു പോ​ലീ​സു​കാ​ർ ആ​കാ​ശ​ത്തേ​ക്കു നി​റ​യൊ​ഴി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. 18 ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ രു​ക്സ​റി​നെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​ലി​നു വെ​ടി​വ​ച്ചു വീ​ഴ്ത്തി​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​റ്റു. UP: Cop shouts 'thain thain' to scare criminals during an encounter in Sambhal after his…

Read More

സ്വാമി ഗോപാല്‍ജി നാടുവിട്ടു പോയതല്ല! പയ്യന്നൂരിലെ ഒരു പ്രമുഖ വ്യാപാരി സ്വാമിയെ തള്ളിയിട്ടു കൊലപ്പെടുത്തി; പുതിയ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല പ​ര​ത്തി​ക്കാ​ട് ശ്രീ​വി​ദ്യാ​ശ്ര​മം ന​ട​ത്തി​വ​ന്ന സ്വാ​മി ഗോ​പാ​ല്‍​ജി​യു​ടെ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ വി​വാ​ദ​മാ​കു​ന്നു. സ്വാ​മി ഗോ​പാ​ല്‍​ജി നാ​ടു​വി​ട്ടു പോ​യ​ത​ല്ലെ​ന്നും പ​ര​ത്തി​ക്കാ​ട് ആ​ശ്ര​മ​ത്തി​ല്‍ വ​ച്ച് അ​ദ്ദേ​ഹ​ത്തെ പ​യ്യ​ന്നൂ​രി​ലെ ഒ​രു പ്ര​മു​ഖ വ്യാ​പാ​രി ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് വി​വാ​ദ വെ​ളി​പ്പെ​ടു​ത്ത​ൽ. സ്വാ​മി ഗോ​പാ​ല്‍​ജി​യു​ടെ തി​രോ​ധാ​നം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു പ​യ്യ​ന്നൂ​ര്‍ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ജ​ന​കീ​യ പ്ര​തി​ക​ര​ണ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ ജ്വാ​ല​യി​ലാ​ണു പ​യ്യ​ന്നൂ​ര്‍ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്രം റോ​ഡി​ലെ ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യി ഈ ​വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത്. ഗോ​പാ​ല്‍​ജി​യു​ടെ പ​രു​ത്തി​ക്കാ​ട്ടെ ഭൂ​മി കൈ​ക്ക​ലാ​ക്കാ​ന്‍ ചി​ല പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ വ്യാ​പാ​രി ശ്ര​മി​ച്ചെ​ങ്കി​ലും ഗോ​പാ​ല്‍​ജി വ​ഴ​ങ്ങി​യി​ല്ല. ‌ഇ​തി​നെ​ല്ലാം തെ​ളി​വു​ക​ളു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ ഘ​ട്ട​ങ്ങ​ളി​ല്‍ അ​വ ഹാ​ജ​രാ​ക്കു​മെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ ഷേ​ണാ​യി പ​റ​ഞ്ഞു. 2003 ന​വം​ബ​റി​ല്‍ ഗോ​പാ​ല്‍​ജി​യെ കാ​ണാ​താ​വു​ന്ന​ത്.15 വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ലും ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു ഗോ​പാ​ല്‍​ജി​യു​ടെ തി​രോ​ധാ​നം. അ​ധ്യാ​ത്മി​ക…

Read More

അര്‍ച്ചന ഉന്നയിച്ച ആരോപണങ്ങള്‍ ശുദ്ധകള്ളം! തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചതിന് അര്‍ച്ചനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കും: ബി.ഉണ്ണികൃഷ്ണന്‍

കൊ​ച്ചി: മ​മ്മൂ​ട്ടി നാ​യ​ക​നാ​യ പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന സി​നി​മ സെ​റ്റി​ൽ ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം വെ​ളി​പ്പെ​ടു​ത്തി​യ ന​ടി അ​ർ​ച്ച​ന പ​ദ്മി​നി​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ. അ​ർ​ച്ച​ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ശു​ദ്ധ​ക​ള്ള​മാ​ണെ​ന്നും ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​ന് അ​ർ​ച്ച​ന​യ്ക്കെ​തി​രെ​യും ഡ​ബ്ല്യു​സി​സി​ക്കെ​തി​രെ​യും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ ത​നി​ക്ക് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്നും തു​ട​ർ​ന്ന് ബി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ഫെ​ഫ്ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ർ​ച്ച​ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. ക​ത്തു മു​ഖേ​ന​യും നേ​രി​ട്ടും ഫെ​ഫ്ക നേ​തൃ​ത്വ​ത്തി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Read More

ഒന്നും ഓര്‍മയില്ലേ? നാ​ന പ​ടേ​ക്ക​റെ നു​ണ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ത​നു​ശ്രീ ദ​ത്ത

മും​ബൈ: നാ​ന പ​ടേ​ക്ക​ർ​ക്കെ​തി​രാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ൽ ന​ടി ത​നു​ശ്രീ ദ​ത്ത ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ക്കു​ന്നു. ആ​രോ​പ​ണ​വി​ധേ​യ​നാ​യ നാ​ന പ​ടേ​ക്ക​റെ നു​ണ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​നാ​ക്ക​ണ​മെ​ന്ന് ന​ടി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന ഓ​ഷി​വാ​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് ന​ടി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. നാ​ന പ​ടേ​ക്ക​ർ​ക്കു പു​റ​മേ കോ​റി​യോ​ഗ്രാ​ഫ​ർ ഗ​ണേ​ഷ് ആ​ചാ​ര്യ, നി​ർ​മാ​താ​വ് സ​മീ സി​ദ്ദി​ഖി, സം​വി​ധാ​യ​ക​ൻ രാ​കേ​ഷ് സാ​രം​ഗ് എ​ന്നി​വ​രെ നാ​ർ​കോ, ബ്രെ​യി​ൻ മാ​പ്പിം​ഗ്, നു​ണ പ​രി​ശോ​ധ​ന​ക​ൾ​ക്കു വി​ധേ​യ​നാ​ക്ക​ണ​മെ​ന്നാ​ണ് അ​പേ​ക്ഷ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ത്തു വ​ർ​ഷം മു​ന്പ് ഹോ​ണ്‍ ഓ​ക്കെ പ്ലീ​സ് എ​ന്ന സി​നി​മ​യു​ടെ സെ​റ്റി​ൽ​വ​ച്ച് നാ​ന പ​ടേ​ക്ക​ർ ത​ന്നോ​ടു മോ​ശ​മാ​യി പ​രു​മാ​റി​യെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ ആ​രോ​പ​ണം. ന​ടി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മും​ബൈ​യി​ലെ ഓ​ഷി​വാ​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, ആ​രോ​പ​ണം നാ​ന പ​ടേ​ക്ക​ർ നി​ഷേ​ധി​ച്ചു. പ​ത്തു വ​ർ​ഷം മു​ന്പു​പ​റ​ഞ്ഞ​തു ത​ന്നെ​യാ​ണ് ത​നി​ക്ക് ഇ​ന്നും പ​റ​യാ​നു​ള്ള​തെ​ന്നും…

Read More

ഞാന്‍ അയ്യപ്പവിശ്വാസിയാണ്! ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ എന്‍എസ്എസിനെതിരേ സുപ്രീംകോടതിയില്‍ മലയാളി യുവതി

​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ലെ സു​പ്രീം​കോ​ട​തിവി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ​എ​സ്എ​സ് ന​ൽ​കി​യ ഹ​ർ​ജി​യി​ലെ പ​രാ​മ​ർ​ശം സ്ത്രീ​വി​രു​ദ്ധ​വും അ​പ​മാ​ന​ക​ര​വു​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ല​യാ​ളി യു​വ​തി സു​പ്രീം​കോ​ട​തി​യി​ൽ. ഡ​ൽ​ഹിക്കാരി സി​ന്ധു ടി.​പി​. യാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി എ​ന്ന അ​യ്യ​പ്പപ്ര​തി​ഷ്ഠ​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ് സ്ത്രീ​പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്നും അ​തി​ന് ശാ​രീ​രി​കാ​വ​സ്ഥ​യു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും എ​ൻ​എ​സ്എ​സ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. പ​ത്തി​നും 50നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളു​ടെ സാ​ന്നി​ധ്യം പ്ര​തി​ഷ്ഠ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന വാ​ദ​വും എ​ൻ​എ​സ്എ​സ് ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേയാ​ണ് ഹ​ർ​ജി. പ​തി​ന്നാലു​കാ​രി​യാ​യ പെ​ണ്‍കു​ട്ടി​യു​ടെ അ​മ്മകൂ​ടി​യാ​യ താ​ൻ അ​യ്യ​പ്പ​വി​ശ്വാ​സി​യാ​ണ്. പ​ത്തു വ​യ​സു​ള്ള പെ​ണ്‍കു​ട്ടി​യു​ടെ സാ​ന്നി​ധ്യം അ​യ്യ​പ്പ​ന്‍റെ ബ്ര​ഹ്മ​ച​ര്യ​ത്തെ ബാ​ധി​ക്കു​മെ​ന്ന വാ​ദം അ​യ്യ​പ്പ​ന് മാ​ത്ര​മ​ല്ല ചെ​റി​യ പെ​ണ്‍കു​ട്ടി​ക​ൾ​ക്കും അ​പ​മാ​ന​ക​ര​മാ​ണ്. ബ്ര​ഹ്മ​ച​ര്യാ​വ​സ്ഥ​യി​ലു​ള്ള ഇ​ട​ങ്ങ​ളി​ലേ​ക്ക് പ്ര​ത്യേ​ക പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെയും പ്ര​വേ​ശ​നം ത​ട​യു​ന്ന​ത് സൂ​ചി​പ്പി​ക്കു​ന്ന​ത് അ​വ​രെ ലൈം​ഗി​ക വ​സ്തു​മാ​യി മാ​ത്രം കാ​ണു​ന്നു​വെ​ന്നാ​ണ്; വി​ശു​ദ്ധ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​വ​ർ സ​ന്മാ​ർ​ഗി​ക​ള​ല്ല എ​ന്ന​ാണ്. എ​ൻ​എ​സ്എ​സി​ന്‍റെ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്പോ​ൾ…

Read More

ജ​ഡ്ജി​യു​ടെ ഭാ​ര്യ​യെ​യും മ​ക​നെ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​ച്ചു വീ​ഴ്ത്തി; സംഭവത്തില്‍ പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗു​ഡ്ഗാ​വി​ൽ ജ​ഡ്ജി​യു​ടെ ഭാ​ര്യ​യെ​യും മ​ക​നെ​യും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ വെ​ടി​വ​ച്ചു. അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കൃ​ഷ്ണ​കാ​ന്ത് ശ​ർ​മ​യു​ടെ ഭാ​ര്യ​ക്കും മ​ക​നു​മാ​ണു വെ​ടി​യേ​റ്റ​ത്. ഇ​രു​വ​രെ​യും ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ജ​ഡ്ജി​യു​ടെ ഭാ​ര്യ റി​തു അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ങ്കി​ലും മ​ക​ൻ ധ്രു​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണ്. ഭാ​ര്യ​യെ​യും മ​ക​നെ​യും കാ​റി​ലി​രു​ത്തി ജ​ഡ്ജി മാ​ർ​ക്ക​റ്റി​ന​ക​ത്തേ​ക്കു പോ​യ നേ​ര​ത്താ​ണ് മ​ഹി​പാ​ൽ ഭാ​ര്യ​ക്കും മ​ക​നും നേ​ർ​ക്കു വെ​ടി​യു​തി​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ൾ മ​ഹി​പാ​ലി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഗു​ഡ്ഗാ​വ് സെ​ക്ട​ർ 49ലെ ​അ​ർ​ക്കാ​ഡി​യ മാ​ർ​ക്ക​റ്റി​ന് സ​മീ​പം ശ​നി​യാ​ഴ്ച മൂ​ന്ന​ര​യോ​ടെ​യാ​ണു സം​ഭ​വം. ഒ​ന്ന​ര വ​ർ​ഷ​മാ​യി ജ​ഡ്ജി​യോ​ടൊ​പ്പ​മു​ള്ള ഗ​ണ്‍​മാ​ൻ മ​ഹി​പാ​ലാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ആ​ദ്യം ജ​ഡ്ജി​യു​ടെ ഭാ​ര്യ​യു​ടെ നേ​ർ​ക്ക് നി​റ​യൊ​ഴി​ച്ചു. തു​ട​ർ​ന്ന് മ​ക​നെ​യും വെ​ടി​വെ​ച്ചു വീ​ഴ്ത്തി. പി​ന്നീ​ട് വെ​ടി​യേ​റ്റു വീ​ണ ജ​ഡ്ജി​യു​ടെ മ​ക​നെ ഇ​വ​ർ വ​ന്ന കാ​റി​ലേ​ക്കു വ​ലി​ച്ചു​ക​യ​റ്റി ഇ​യാ​ൾ ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. കു​ട്ടി​യെ റോ​ഡി​ൽ…

Read More

യൂ ടൂ ബച്ചൻ! മീ ​ടു കാ​ന്പ​യി​നി​ൽ അ​ഭി​ന​യ പ്ര​തി​ഭ അ​മി​താ​ഭ് ബ​ച്ച​നും ക​ട​പു​ഴ​കി വീ​ഴു​മോ? ബച്ചന്‍റെ കഥകളും പുറത്തുവരുമെന്ന് ഹെയർ സ്റ്റൈലിസ്റ്റ്

മും​ബൈ: മീ ​ടു കാ​ന്പ​യി​നി​ൽ അ​ഭി​ന​യ പ്ര​തി​ഭ അ​മി​താ​ഭ് ബ​ച്ച​നും ക​ട​പു​ഴ​കി വീ​ഴു​മോ? സ്ത്രീ​ക​ളു​ടെ തു​റ​ന്നു​പ​റ​ച്ചി​ലി​ൽ വ​ൻ​മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ഗ് ബി​ക്കെ​തി​രെ​യും ചൂ​ണ്ടു​വി​ര​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. സെ​ലി​ബ്രി​റ്റി ഹെ​യ​ൽ സ്റ്റൈ​ലി​സ്റ്റ് സ​പ​ന ഭ​വ​നാ​നി​യാ​ണ് അ​മി​താ​ഭ് ബ​ച്ച​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. മീ ​ടു കാ​ന്പ​യി​നെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ബ​ച്ച​ന് സ​പ​ന ഭ​വ​നാ​നി​യു​ടെ മ​റു​പ​ടി. നി​ങ്ങ​ളു​ടെ സ​ത്യം വൈ​കാ​തെ പു​റം ലോ​കം അ​റി​യു​മെ​ന്നാ​യി​രു​ന്നു ബ​ച്ച​നു​ള്ള സ​പ​ന ഭ​വ​നാ​നി​യു​ടെ മു​ന്ന​റി​യി​പ്പ്. താ​ങ്ക​ളു​ടെ ചി​ത്ര​മാ​യ പി​ങ്ക് തീ​യേ​റ്റ​റി​ൽ എ​ത്തി തി​രി​ച്ചു​പോ​യ​തു​പോ​ലെ താ​ങ്ക​ളു​ടെ ആ​ക്ടി​വി​സ​വും വൈ​കാ​തെ തി​രി​ച്ചു​പോ​കു​മെ​ന്ന് സ​പ​ന ട്വി​റ്റ​റി​ൽ പ​രി​ഹ​സി​ച്ചു. ബ​ച്ച​ന്‍റെ ട്വി​റ്റ​ർ കു​റി​പ്പി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് അ​വ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. എ​ക്കാ​ല​ത്തേ​യും വ​ലി​യ ക​ള്ള​മാ​ണ് ബ​ച്ച​ൻ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. സ​ർ, താ​ങ്ക​ളു​ടെ ചി​ത്ര​മാ​യ പി​ങ്ക് തീ​യേ​റ്റ​റി​ൽ എ​ത്തി തി​രി​ച്ചു​പോ​യ​തു​പോ​ലെ താ​ങ്ക​ളു​ടെ ആ​ക്ടി​വി​സ​വും വൈ​കാ​തെ തി​രി​ച്ചു​പോ​കും. നി​ങ്ങ​ളു​ടെ സ​ത്യം വൈ​കാ​തെ പു​റ​ത്തു​വ​രും- അ​വ​ർ പ​റ​ഞ്ഞു.…

Read More

പ്ര​ള​യ ധ​ന​സ​മാ​ഹ​ര​ണം: മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ സ​ന്ദ​ർ​ശ​ന​ത്തി​ന് പൂ​ട്ടി​ട്ട് കേ​ന്ദ്രം; കർശന ഉപാധികളോടെ മുഖ്യമന്ത്രിക്കുമാത്രം അനുമതി

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള പ​ണ​സ​മാ​ഹ​ര​ണം ല​ക്ഷ്യ​മി​ട്ട് മ​ന്ത്രി​മാ​ർ നി​ശ്ച​യി​ച്ചി​രു​ന്ന വി​ദേ​ശ യാ​ത്ര​ക​ൾ​ക്ക് പൂ​ട്ടി​ട്ട് കേ​ന്ദ്രം. ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി മ​ന്ത്രി​മാ​ർ​ക്ക് വി​ദേ​ശ​ത്തേ​ക്കു പോ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്കു മാ​ത്ര​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തും ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ദു​രി​താ​ശ്വാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗ​ങ്ങ​ളി​ൽ മാ​ത്രം പ​ങ്കെ​ടു​ക്കാം. എ​ന്നാ​ൽ വി​ദേ​ശ ഫ​ണ്ട് സ്വീ​ക​രി​ക്ക​രു​ത്. വി​ദേ​ശ പ്ര​തി​നി​ധി​ക​ളു​മാ​യി വി​ഷ​യം ച​ർ​ച്ച ചെ​യ്യ​രു​തെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി. ഇ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ്ലോ​ബ​ർ സാ​ല​റി ച​ല​ഞ്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് തി​രി​ച്ച​ടി​യാ​യി​രി​ക്കു​ക​യാ​ണ്. ഈ ​മാ​സം 17 മു​ത​ൽ വി​ദേ​ശ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നാ​ണ് മു​ഖ്യ​മ​ന്ത്രി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ബു​ദാ​ബി, ദു​ബാ​യ്, ഷാ​ർ​ജ, അ​ജ്മാ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യും 17 മ​ന്ത്രി​മാ​രും വി​ദേ​ശ​ത്ത് പോ​കാ​നാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഈ ​മാ​സം 18 മു​ത​ൽ വി​ദേ​ശ​പ​ര്യ​ട​നം തു​ട​ങ്ങ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ…

Read More