പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ യുവതിയെ നാട്ടുകാർ തടഞ്ഞു. ചേർത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാൻഡിൽ തടഞ്ഞത്. പോലീസ് ഉടൻ സ്ഥലത്തെത്തി ലിബിയെ ഇവിടെനിന്നും മാറ്റി. യുവതിക്കെതിരേ പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളും രംഗത്തെത്തി. അതേസമയം, ക്ഷേത്ര ദർശനത്തിൽനിന്നും പിൻമാറില്ലെന്ന് ലിബി മാധ്യമങ്ങളോട് പറഞ്ഞു. ലിബിയെ പോലീസ് വാഹനത്തിൽ പന്പയിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന.
Read MoreCategory: Loud Speaker
പ്രധാനമന്ത്രി ആർക്കൊപ്പം? വോട്ടർമാരിൽ 50 ശതമാനം സ്ത്രീകളാണെന്ന് മോദി മറക്കരുത്.., #MeToo വെളിപ്പെടുത്തൽ നടത്തിയ ഗായിക സോന ചോദിക്കുന്നു…
ന്യൂഡൽഹി: മീ ടൂ കാന്പയിനിൽ പ്രമുഖർക്കെതിരെയുള്ള വെളിപ്പെടുത്തലുകൾ തുടരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് ഗായിക സോന മോഹപത്ര. നിങ്ങളുടെ 50 ശതമാനം വോട്ടർമാരും സ്ത്രീകളാണ്. 14 സ്ത്രീകൾ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിനെതിരേ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. മാത്രമല്ല നിരവധി പുരുഷന്മാർക്കും അയാളുടെ ചെയ്തികളെക്കുറിച്ച് അറിയാം. ഈ ആരോപണങ്ങളെ ഗൗരവത്തിൽ എടുത്ത് വേണ്ട നടപടികൾ സ്വീകരിക്കണം. 50 ശതമാനം വോട്ടർമാർ ഞങ്ങളാണ്. ഞങ്ങളെ കേൾക്കണം.- സോന മോഹപത്ര ട്വിറ്ററിൽ കുറിച്ചു. ഗായകൻ കൈലാഷ് ഖേറിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം മീ ടൂവിലൂടെ സോന പങ്കുവച്ചിരുന്നു. ട്വിറ്ററിലാണ് സോനം കൈലാഷ് ഖേറിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. സംഗീത പരിപാടിയെ കുറിച്ച് സംസാരിക്കുന്നതിനിടെ കഫെയിൽ വെച്ച് കൈലാഷ് ഖേർ മോശമായി പെരുമാറിയെന്നായിരുന്നു വെളിപ്പെടുത്തൽ. തങ്ങളുടെ ഇരുവരുടേയും ബാന്റ് നടത്താനിരിക്കുന്ന സംഗീത പരിപാടിയെ കുറിച്ച് സംസാരിച്ചിരിക്കുകയായിരുന്നു. അതിനിടെ…
Read Moreഞങ്ങൾക്കതിനു സാധിക്കില്ല! തിരിച്ചെടുക്കാൻ അപേക്ഷ നൽകില്ല, മാപ്പും പറയില്ല; അമ്മയ്ക്ക് രമ്യയുടെ മറുപടി
തിരുവനന്തപുരം: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎ(അമ്മ)യിലേക്കു തിരികെ പ്രവേശിക്കുന്നതിനായി മാപ്പുപറയാൻ ഒരുക്കമല്ലെന്ന് നടി രമ്യ നന്പീശൻ. സംഘനയിലേക്കു തിരികെപോകാൻ അപേക്ഷ നൽകില്ലെന്നും കെപിഎസി ലളിതയുടെ വാർത്താസമ്മേളനത്തിലെ സാന്നിധ്യം ഏറെ സങ്കടപ്പെടുത്തുന്നതാണെന്നും രമ്യ പറഞ്ഞു. വാർത്താസമ്മേളനത്തിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ സംഘടനയോടു മാപ്പു പറയില്ല. തിരിച്ചെടുക്കാനായി അപേക്ഷയും നൽകില്ല. കെപിഎസി ലളിതയുടെ നിലപാട് സ്ത്രീവിരുദ്ധമാണ്. അവരുടെ നിലപാട് നിരാശപ്പെടുത്തുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് സംഘടന നടത്തുന്നത്. എല്ലാം സഹിച്ചാൽ മാത്രമെ സംഘടനയ്ക്കുള്ളിൽ നിലനിൽക്കാൻ സാധിക്കൂ എന്നാണ് അവർ പറയുന്നത്. ഞങ്ങൾക്കതിനു സാധിക്കില്ല. ഞങ്ങൾ പുറത്തുവന്നു കഴിഞ്ഞു. എല്ലാം സഹിച്ചു നിൽക്കുന്നവരുടെ യുക്തി എന്താണെന്ന് അറിയില്ല- രമ്യ പറഞ്ഞു. എഎംഎംഎ സംഘടന ആരുടെകൂടെ നിൽക്കുന്നു എന്നത് വ്യക്തമാണെന്നും ഇത്തരത്തിൽ ഒരു നിലപാടെടുക്കാൻ അവർക്ക് എങ്ങനെ സാധിക്കുന്നു എന്നതിൽ തനിക്ക് അത്ഭുതമുണ്ടെന്നും രമ്യ കൂട്ടിച്ചേർത്തു. സ്വയം രാജിവച്ചു സംഘടനയിൽനിന്നും പുറത്തു…
Read Moreഇത്രയ്ക്കു ചീപ്പാണോ ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍, പീഡന പരാതി ഉയര്‍ന്നതോടെ അലന്‍സിയര്‍ക്കെതിരേ വ്യാപക പ്രതിഷേധം, നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഇരയായ നടി ഉറച്ചു തന്നെയെന്ന് സൂചന
തന്നെ പീഡിപ്പിക്കാന്‍ നടന് അലന്‍സിയര്‍ പലവട്ടം ശ്രമിച്ചുവെന്നും പലപ്പോഴും ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്നും മലയാള സിനിമയിലെ യുവനടിയുടെ വെളിപ്പെടുത്തല്‍. മീ ടു വെളിപ്പെടുത്തലുകള്‍ പ്രസിദ്ധീകരിക്കുന്ന പ്രൊട്ടസ്റ്റിംഗ്ഇന്ത്യ എന്ന വെബ്സൈറ്റിലാണ് നടി വെളിപ്പെടുത്തല്‍ നടത്തിയത്. നടനെതിരേ താരസംഘടനയായ അമ്മയിലും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇപ്പോഴും അഭിനയരംഗത്ത് സജീവമായ നടി. മീടു കാംപെയ്നില്‍ പല പ്രമുഖര്‍ക്കെതിരേയുള്ള വെളിപ്പെടുത്തലും ആദ്യം വന്നത് പ്രൊട്ടസ്റ്റിംഗ് ഇന്ത്യ എന്ന വെബ്സൈറ്റിലായിരുന്നു. നാടകരംഗത്തു നിന്നും സിനിമയിലേക്ക് വന്നയാളാണ് ഈ യുവനടി. അലന്‍സിയര്‍ തന്റെ റൂമിലെത്തി കടന്നുപിടിച്ച് പീഡിക്കാന്‍ ശ്രമിച്ച സംഭവം അടുത്തിടെ നടന്നതാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. അതേസമയം വാര്‍ത്ത പുറത്തായതോടെ അലന്‍സിയര്‍ ഫോണ്‍ എടുക്കുന്നില്ല. നേരത്തെ ഉത്തരേന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളില്‍ കേരളത്തില്‍ തെരുവിലോടി പ്രതിഷേധിച്ച വ്യക്തിയാണ് അലന്‍സിയര്‍. കമലിനെതിരായ സംഘപരിവാര്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തെരുവു നാടകം കളിച്ചും മറ്റും ശ്രദ്ധേയനായ അലന്‍സിയര്‍ പക്ഷേ കൊച്ചിയില്‍…
Read Moreസംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി; പകരം ക്ലാസ് എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കും
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ അറിയിച്ചു. പകരം ക്ലാസ് എന്നായിരിക്കുമെന്നു പിന്നീട് അറിയിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.
Read Moreആലപ്പുഴയിൽ നവജാത ശിശു മരിച്ച നിലയിൽ; മാതാവിനെതിരേ കേസെടുത്തു; കുട്ടിയുടെ കാലിൽ മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ്
ചാരുംമൂട്: ആലപ്പുഴ ചാരുംമൂട്ടിൽ നവജാത ശിശുവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഞായറാഴ്ച രാവിലെയായിരുന്നു സ്ത്രീ കുട്ടിക്ക് ജന്മം നൽകിയത്. പ്രസവത്തെ തുടർന്നു രക്തസ്രാവമുണ്ടായ ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ കാലിൽ മുറിവുകൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
Read Moreപോകുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു; മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ച സി.കെ.ജാനു മുന്നണി വിട്ടതിൽ അത്ഭുതമില്ലെന്ന് പി.എസ്. ശ്രീധരൻപിള്ള
തിരുവനന്തപുരം: സി.കെ. ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭയുമായി ഇനി ഒരു ചർച്ചയ്ക്കും സാധ്യതയില്ലെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. സി.കെ.ജാനു മുന്നണി വിട്ടതിൽ അത്ഭുതമില്ലെന്നും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാൽ ആ പാർട്ടിയുമായി ചർച്ചയ്ക്കില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. ജാനുവിന്റെ പാർട്ടി മുന്നണി വിടുമെന്ന സൂചന നേരത്തെ തന്നെ ലഭിച്ചിരുന്നതായും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു. സി.കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയസഭ മുന്നണി എൻഡിഎ വിടുന്നതായി പ്രഖ്യാപിച്ചിരുന്നു. മുന്നണിയിലേക്ക് എത്തുന്ന സമയത്തു നൽകിയിരുന്ന വാഗ്ദാനങ്ങൾ നേതൃത്വം പാലിക്കാത്തതിനാലാണ് ഈ തീരുമാനമെന്ന് ജാനു വ്യക്തമാക്കി. കോഴിക്കോടു നടന്ന ജനാധിപത്യ രാഷ്ട്രീയസഭ നേതൃയോഗത്തിനു ശേഷമാണു തീരുമാനം പ്രഖ്യാപിച്ചത്. ആരുമായും രാഷ്ട്രീയ ചർച്ചകൾക്ക് തയാറാണെന്നും ജാനു കൂട്ടിച്ചേർത്തു. ശബരിമല വിഷയത്തിൽ എൻഡിഎ നടത്തിവരുന്ന സമരത്തിലും ജാനു പങ്കെടുത്തിരുന്നില്ല. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നായിരുന്നു ജാനുവിന്റെ നിലപാട്. ഒരുപടികൂടി കടന്നു ശബരിമലയിൽ…
Read Moreകാഷ്മീരിൽ മുൻ എസ്പിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ആയുധങ്ങളുമായി ഭീകരൻ രക്ഷപ്പെട്ടു
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്നും ആയുധങ്ങളുമായി ഭീകരൻ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി മുൻ എസ്പി ഗുലാം മുഹമ്മദിന്റെ വീട്ടിൽനിന്നും രണ്ട് കൈത്തോക്കുകളുമായാണ് ഭീകരൻ രക്ഷപ്പെട്ടത്. ബുദ്ഗാവിലെ ഗോപാലപുരയിലുള്ള എസ്പിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഭീകരൻ തോക്കുകളും വെടിയുണ്ടകളുമായി രക്ഷപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തിയെന്നും അന്വേഷണം ആരംഭിച്ചുവെന്ന് ബുദ്ഗാം എസ്എസ്പി തേജീന്ദർ സിംഗ് പറഞ്ഞു.
Read Moreവീട്ടിലേക്കു വിളിച്ചുവരുത്തി എന്നെ…! പ്രമുഖ സംവിധായകന് സുഭാഷ് ഘായിക്കെതിരെ ലൈംഗീക പീഡന പരാതിയുമായി ബോളിവുഡ് നടി
മുംബൈ: ബോളിവുഡിലെ പ്രമുഖ സംവിധായകൻ സുഭാഷ് ഘായിക്കെതിരെ നടിയും മോഡലുമായ കെയ്റ്റ് ശർമ പീഡന പരാതി നൽകി. ശനിയാഴ്ച മുംബൈയിലെ വെർസോവ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. വീട്ടിലേക്കു വിളിച്ചുവരുത്തിയ സുഭാഷ് ഘായി തന്നെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്തെന്നാണ് പരാതി. എന്നാൽ തന്റെ അഭിഭാഷകർ ഇതിനെ കൈകാര്യം ചെയ്യുമെന്നായിരുന്നു ഘായിയുടെ പ്രതികരണം. കഴിഞ്ഞ ഓഗസ്റ്റ് ആറിനു വീട്ടിലേക്കു വിളിച്ചുവരുത്തിയ ഘായി മോശമായി പെരുമാറിയെന്ന് കെയ്റ്റ് പറയുന്നു. ഘായിയുടെ വീട്ടിലെത്തുമ്പോൾ അവിടെ ആറോളം പേരുണ്ടായിരുന്നു. ഇവരുടെ മുന്നിൽവച്ച് തന്റെ ശരീരം തടവിത്തരാൻ ഘായി ആവശ്യപ്പെട്ടു. ഇതു തന്നെ ഞെട്ടിച്ചെങ്കിലും അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ച് തയാറായി. രണ്ടു മൂന്നു മിനിറ്റ് തടവിയ ശേഷം കൈകഴുകാനായി ശുചിമുറിയിലേക്കുപോയപ്പോൾ പിന്തുടർന്നെത്തിയ ഘായി തന്നെ കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയും ചെയ്തു- കെയ്റ്റ് പരാതിയിൽ പറഞ്ഞു. ഇവിടെനിന്നു പോകണമെന്നു പറഞ്ഞപ്പോൾ ഘായി ഭീഷണിപ്പെടുത്തിയതായും കെയ്റ്റ് പറയുന്നു.…
Read Moreഅശ്ലീല പദപ്രയോഗങ്ങള്‍! ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജില്‍ നടിമാരെ അപകര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അസഭ്യവര്‍ഷം; പിന്നില്‍ പ്രമുഖനടന്മാരുടെ ഫാന്‍സുകാര്‍
കൊച്ചി: താരസംഘടനയായ എഎംഎംഎയെ വിമർശിച്ച വിമൻ ഇൻ സിനിമാ കളക്ടീവിനു (ഡബ്ല്യുസിസി)നേരെ സൈബർ ആക്രമണം. പ്രമുഖനടൻമാരുടെ ഫാൻസുകാരാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് പേജിൽ നടിമാരെ അപകർത്തിപ്പെടുത്തുന്ന തരത്തിൽ അസഭ്യവർഷം നടത്തിയിരിക്കുന്നത്. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സിൽ നിറയെ അശ്ലീല പദപ്രയോഗങ്ങളാണ്. എന്നാൽ സംഘടനയെ പിന്തുണച്ചും കമന്റുകൾ വരുന്നുണ്ട്. ഡബ്ലൂസിസിക്കെതിരെ മറ്റു സമൂഹമാധ്യമങ്ങളിലും അവഹേളനമുണ്ടായി. ശനിയാഴ്ച നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ടു എഎംഎംഎയെയും പ്രസിഡന്റ് മോഹന്‍ലാലിനെയും രൂക്ഷമായി വിമര്‍ശിച്ചാണ് ഡബ്ല്യുസിസി രംഗത്തുവന്നത്. ആരോപണ വിധേയനായ നടൻ ദിലീപിനെതിരേ നടപടിയെടുക്കുമെന്നു പറഞ്ഞു പറ്റിച്ചെന്നും സംഘടനാ നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെ ട്ടെന്നും നടിമാരായ പത്മപ്രിയ, പാർവതി, രേവതി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
Read More