ഇരുമുടിക്കെട്ട് ബോധപൂര്‍വം സുരേന്ദ്രന്‍ താഴെയിട്ടു; 2 തവണയും എസ്പി ഇത് തിരിച്ചെടുത്ത് ചുമലില്‍ വച്ച് കൊടുത്തു; പോലീസ് സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കടകംപള്ളി

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തവേ അറസ്റ്റിലായ കെ. സുരേന്ദ്രൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പൊളിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇരുമുടിക്കെട്ടിനെ അപമാനിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന് തെളിവായി സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും മന്ത്രി ഫേസ്ബുക്ക്പേജിലൂടെ പുറത്ത് വിട്ടിട്ടുണ്ട്.

ഇരുമുടിക്കെട്ട് ബോധപൂർവം സുരേന്ദ്രൻ താഴെയിട്ടതാണെന്നും ഇത് രാഷ്ട്രീയ ആയുധമാക്കരുതെന്നും കടകംപള്ളി തന്‍റെ പോസ്റ്റിൽ കുറിച്ചു. സുരേന്ദ്രന്‍റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. മാധ്യമങ്ങൾക്കും ബിജെപി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞതും പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറിയതും സുരേന്ദ്രൻ തന്നെയാണെന്നും മന്ത്രി വ്യക്തമാക്കുന്നു.

Related posts