തമിഴ്നാട്ടിലെ ദിണ്ഡുക്കല് പഴനി മേഖലയിലെ വ്യാപാരസ്ഥാപന ഉടമകള്‍ക്കു വായ്പ നല്‍കാമെന്നുപറഞ്ഞ് പണംതട്ടിയ സംഭവത്തില്‍ വനിതാ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. അലഹബാദ് ബാങ്കിന്റെ പഴനി ബ്രാഞ്ച് മാനേജര്‍ സ്വര്ണപ്രിയ (37) ആണ് പോലീസ് പിടിയിലായത്. കുണ്ടൈക്കുടി ആവടി പൊയ്കയില്‍ ആയുര്‍വേദ ആശുപത്രി നടത്തിവരുന്ന ചൊക്കലിംഗത്തില്നിന്ന് ആശുപത്രി വികസനത്തിനായി വായ്പ നല്കാമെന്നുപറഞ്ഞു പണം തട്ടിയെന്ന കേസില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ബാങ്ക് മാനേജര്‍ സ്വര്ണപ്രിയ, ബാങ്ക് ജീവനക്കാരായ ഹരിഹരന്, രാജ എന്നിവര്‍ കുടുങ്ങിയത്. സഹായികളായ ഹരിഹരനും രാജയും ഒളിവിലാണ്.
Read MoreCategory: Loud Speaker
കോളിവുഡിനെയും പിടിച്ചുലച്ച് മീടു ക്യാന്പയിന്: വൈരമുത്തുവിനെതിരേ ലൈംഗികാരോപണം
ചെന്നൈ: ഹോളിവുഡിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും അലയടിക്കുന്ന മീടു മൂവ്മെന്റ് ക്യാന്പയിനിൽ ഞെട്ടി തമിഴ് സിനിമാ ലോകവും. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയാണ് ലൈംഗികാരോപണമുണ്ടായത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത് വൈരമുത്തു ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഒരു മാധ്യമ പ്രവർത്തകയോട് യുവതി വെളിപ്പെടുത്തി. വൈരമുത്തുവിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ആരും പരാതിപ്പെടാന്‍ മുതിരില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
Read Moreവിവരങ്ങള്‍ ചോർത്തുന്ന ബഗ് കടന്നുകൂടി; ഗൂഗിൾ പ്ലസ് സേവനം മതിയാക്കുന്നു
ന്യൂയോർക്ക്: സെർച്ച് എഞ്ചിൻ ഭീമൻ ഗൂഗിളിന്റെ സോഷ്യൽ മീഡിയ നെറ്റ്വർക്കായ ഗൂഗിൾ പ്ലസ് സേവനം നിർത്താനൊരുങ്ങുന്നു. തേർഡ് പാർട്ടികൾക്ക് ഉപഭോക്തൃ വിവരങ്ങള്‍ ചോർത്താൻ കഴിയുംവിധമുള്ള സോഫ്റ്റ്വെയർ ‘ബഗ്’ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ഇക്കാര്യം ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന “ബഗ്’ കടന്നുകൂടിയത് മാർച്ചിൽ തന്നെ കമ്പനി മനസിലാക്കിയിരുന്നു. എന്നാൽ പ്രശ്നം ഗുരുതരമല്ലെന്നു കണ്ടെത്തിയതിനെ തുടർന്നു പുറത്തുവിട്ടിരുന്നില്ല. ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആൻഡ് ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. 2011ലാണ് ഏറെ കൊട്ടിഘോഷിച്ച് ഗൂഗിള്‍ പ്ലസ് തുടങ്ങിയത്. ഫേസ്ബുക്കിനെ പിടിച്ചുക്കെട്ടാൻ വേണ്ടിയാണ് ഗൂഗിൾ പ്ലസ് ആരംഭിച്ചത്. എന്നാൽ ഉപയോക്താക്കളും മുൻനിര ബിസിനസ് സ്ഥാപനങ്ങളും ഗൂഗിൾ പ്ലസിനു വേണ്ടത്ര സ്ഥാനം നൽകിയില്ല.
Read Moreഅറബിക്കടലിൽ തീവ്ര ചുഴലിക്കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്കു ജാഗ്രതാ നിർദേശം
തിരുവനന്തപുരം: അറബിക്കടലിന്റെ പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലായി രൂപപ്പെട്ട ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് അടുത്ത 5 ദിവസങ്ങളിൽ തെക്കൻ ഒമാൻ, യമൻ, തീരങ്ങളിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ പ്രവചനം. അറബിക്കടലിന്റെ തെക്കുകിഴക്ക്- മധ്യകിഴക്കു ഭാഗങ്ങളിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ തിങ്കളാഴ്ച മുതൽ 12 വരെ അറബിക്കടലിന്റെ മധ്യ പടിഞ്ഞാറൻ ആഴക്കടലിലേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ നിർദേശിക്കുന്നു. അടുത്ത 48 മണിക്കൂറിൽ അറബിക്കടലിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തേക്കും അടുത്ത 24 മണിക്കൂറിൽ അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യകിഴക്ക് ഭാഗങ്ങളിലേക്കും മത്സ്യബന്ധനത്തിനു പോകരുതെന്നും നിർദേശമുണ്ട്.
Read Moreനടിയെ ആക്രമിച്ച കേസ്: തുടർനടപടികൾ നവംബറിലേക്കു മാറ്റി; കോടതിയിൽ ഹാജരാക്കിയ പൾസർ സുനിയുൾപ്പെടെയുള്ള പ്രതികളെ വീണ്ടും റിമാന്റ്ചെയ്തു ജയിലിലടച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടർനടപടികൾ നവംബർ പതിനഞ്ചിലേക്കു മാറ്റി. പ്രാരംഭവാദം കേൾക്കാനാണ് കേസ് വീണ്ടും മാറ്റിവച്ചിരിക്കുന്നത്. കേസ് തിങ്കളാഴ്ച പരിഗണിച്ചപ്പോൾ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പൾസർ സുനി, മാർട്ടിൻ ആന്റണി, വി.പി.വിജേഷ്, സലിം എന്ന വടിവാൾ സുനി, പ്രദീപ് എന്നിവരെ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്ത് വീണ്ടും ജയിലിലേക്ക് അയച്ചു.ദിലീപ് അടക്കമുള്ള മറ്റു പ്രതികൾ കോടതിയിൽ ഹാജരായില്ല.
Read Moreനിങ്ങളുടെ വീട്ടില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ടോ? രക്ഷിതാക്കളറിയാതെ പാതിരാത്രി കുട്ടികൾ വീടുവിട്ടിറങ്ങുന്നു; ഒന്നരമാസത്തിനിടെ പിടികൂടിയത് 34 പേരെ
കോഴിക്കോട്: പാതിരാത്രിയിൽ കുട്ടികൾ രക്ഷിതാക്കൾ അറിയാതെ വീടിനു പുറത്തുപോകുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. ബീച്ചിലും നഗരത്തിന്റെ വിവിധ സ്ഥലങ്ങളിലും കറങ്ങുന്ന കുട്ടികളെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കിയതായി ടൗണ്‍ സിഐ എ. ഉമേഷ് പറഞ്ഞു. വീടുവിട്ടറങ്ങുന്ന വിദ്യാര്‍ഥികളെ നേര്‍വഴിയിലെത്തിക്കാന്‍ രക്ഷിതാക്കളെ ബോധവത്കരിക്കാനുള്ള പദ്ധതിയും പോലീസ് നടപ്പാക്കും. “നിങ്ങളുടെ വീട്ടില്‍ കുട്ടികള്‍ ഉറങ്ങുന്നുണ്ടോ’ എന്ന സന്ദേശത്തോടെയാണ് പോലീസ് രക്ഷിതാക്കള്ക്കിടയിലേക്കിറങ്ങുന്നത്. ബൈക്കില്‍ കറങ്ങാനും, ലഹരി ഉപയോഗത്തിനുമായാണ് പല കുട്ടികളും രക്ഷിതാക്കള്‍ പോലും അറിയാതെ രാത്രി നഗരത്തിലേക്കിറങ്ങുന്നതെന്ന് സിഐ പറഞ്ഞു. ഒന്നരമാസത്തിനിടെ 34 കുട്ടികളെയാണ് പോലീസ് പിടികൂടിയത്. രക്ഷിതാക്കളോട് കിടന്നുറങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞാണ് കുട്ടികള്‍ വാതിലടയ്ക്കുന്നത്. രക്ഷിതാക്കള്‍ ഉറങ്ങിയെന്നുറപ്പാക്കിയ ശേഷം ബൈക്കിന്റെ താക്കോലുമായി വാതില്‍ തുറന്ന് പുറത്തിറങ്ങും. ബൈക്ക് വീട്ടില്‍ നിന്ന് സ്റ്റാര്‍ട്ടാക്കാതെ അല്പദൂരം മാറി സ്റ്റാര്ട്ടാക്കിയശേഷമാണ് പോവുന്നത്. പലരക്ഷിതാക്കളും കുട്ടികള്‍ ഇപ്രകാരം പുറത്തുപോവുന്നുണ്ടെന്ന് പോലീസ് വിളിച്ചറിയച്ചിട്ടും വിശ്വസിക്കാന്‍ പോലും തയാറാവുന്നില്ലെന്ന് സിഐ പറഞ്ഞു.…
Read Moreതലശേരിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ള! അറസ്റ്റിലായവരില്‍ ജയലളിതയുടെ ഫാം ഹൗസില്‍ കൊലയും കൊള്ളയും നടത്തിയ പ്രതിയും
തലശേരി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രമുഖ മത്സ്യ മൊത്തവിതരണ ഗ്രൂപ്പായ പി.പി.എമ്മിന്റെ ഉടമ പി.പി.എം. മജീദിന്റെ സെയ്ദാര്‍ പള്ളിയിലെ വീട്ടില്‍ തട്ടിപ്പ് നടത്തിയത് അന്തര്‍ സംസ്ഥാന കൊള്ളസംഘം. ഒൻപതംഗ സംഘത്തിലെ നാലുപേരെ എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ എം.പി ആസാദ്, എസ്ഐ എം.അനില്‍, എഎസ്ഐമാരായ അജയന്, ബിജുലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രാജീവന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ,സുജേഷ്,നീരജ്, ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട്ടെ ആഡംബര വസതിയില്‍ നിന്നാണ് മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് ഫാം ഹൗസില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കൊള്ള നടത്തിയ സംഘത്തിലെ മുഖ്യപ്രതി ഉള്‍പ്പെടെയുള്ള പ്രതികളെ പോലീസ് പിടികൂടിയത്. മറ്റ് പ്രതികൾക്കായി തമിഴ്നാട്ടിലെ മധുരയിലും തൃശൂരിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തി വരികയാണ്. ഈ സംഘം വിവിധ സംസ്ഥാനങ്ങളില്‍…
Read Moreപ്രതിഷേധ പ്രകടനങ്ങള്‍ ഒഴിവാക്കി! വടകരയില്‍ ഹര്‍ത്താല്‍ പൂര്‍ണം; സേവാഭാരതി കേന്ദ്രത്തിനു നേരെ കല്ലേറ്
വടകര: ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വടകര മണ്ഡലത്തില്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. ഓട്ടോകളും കാറുകളും റോഡിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഹര്‍ത്താല്‍ ബാധിച്ചു. ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ ദേശീയപാതയിലൂടെയുള്ള ദീര്‍ഘദൂര ബസ് സര്‍വീസ് സുഗമമായി നടന്നു. കണ്ണൂക്കരയില്‍ റോഡ് തടയാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രംഗത്തെത്തിയെങ്കിലും പോലീസ് ഇവരെ വിരട്ടി ഓടിച്ചു. ഓര്‍ക്കാട്ടേരിയില്‍ വാഹനം തടയാന്‍ പ്രവര്‍ത്തകരെത്തി.വടകര മുനിസിപ്പാലിറ്റിയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍ , ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. അക്രമങ്ങള്‍ക്കെതിരെ ഇന്നലെ വൈകുന്നേരം നടത്താന്‍ നിശ്ചയിച്ച പ്രതിഷേധ പ്രകടനങ്ങള്‍ പോലീസ് നിര്‍ദേശത്തെ തുടര്‍ന്ന് ബിജെപിയും സിപിഎമ്മും ഒഴിവാക്കി. വടകര പോലീസ് സ്റ്റേഷന് പരിധിയില്‍ നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് പ്രകടനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കും അനുമതി നല്‍കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഇരുപാര്‍ട്ടികള്‍ക്കും പോലീസ് രേഖാമൂലം നോട്ടീസ് നല്കിയ സാഹചര്യത്തിലാണ് നടപടി. നഗരത്തിലും പരിസരത്തും കൂടുതല്‍ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. സേവാഭാരതി കേന്ദ്രത്തിനു…
Read Moreവാരാന്പറ്റ ദുരന്തം! മദ്യത്തിൽ കലർത്തിയത് പൊട്ടാസിയം സയനൈഡ്, പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തും
വെള്ളമുണ്ട: വാരന്പറ്റ പട്ടികജാതി കോളനിയിലെ തിഗ്നായി(65), മകൻ പ്രമോദ്(35), തിഗ്നായിയുടെ സഹോദരിയുടെ മകൻ പ്രസാദ്(40)എന്നിവരുടെ മരണത്തിനിടയാക്കിയത് പൊട്ടാസിയം സയനൈഡ് കലർന്ന മദ്യം. കോഴിക്കോട് കെമിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് മൂവരും കഴിച്ച മദ്യത്തിന്റെ സാംപിളിൽ സയനൈഡ് കലർന്നതായി സ്ഥീകരിച്ചത്. ലാബ് റിപ്പോർട്ട് കഴിഞ്ഞ ദിവസം പോലീസിനു ലഭിച്ചു. മരിച്ചവരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള രണ്ടു പേരുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നാണ് സൂചന. തിഗ്നായിക്കു മദ്യം നൽകിയ മാനന്തവാടി ചൂട്ടക്കടവ് സ്വദേശിയും ഇയാൾക്കു മദ്യം കൊടുത്ത പറവൂർ സ്വദേശിയായ മാനന്തവാടിയിലെ സ്വർണപ്പണിക്കാരനുമാണ് കസ്റ്റഡിയിലുള്ളത്. മാനന്തവാടി സ്പെഷൽ മൊബൈൽ സ്ക്വാഡ്(എസ്എംഎസ്) ഡിവൈഎസ്പി കെ.പി. കുബേരൻ നന്പൂതിരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. മരിച്ചത് പട്ടികജാതിക്കാരും പ്രതികളെന്നു സംശയിക്കുന്നവർ പൊതുവിഭാഗത്തിലും ഉൾപ്പെടുന്നതിനാലാണ് മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ നടന്ന കേസ് അന്വേഷണം ശനിയാഴ്ച എസ്എംഎസിനു കൈമാറിയത്. അന്വേഷണത്തിന്റെ…
Read Moreകേരളത്തിന്റെ സ്വന്തം മത്സ്യങ്ങൾ കുറഞ്ഞു! ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ളപ്രാഥമിക കണക്കെടുപ്പിൽ കിട്ടിയത് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
കണ്ണൂർ: ട്രോളിംഗ് നിരോധനം കഴിഞ്ഞുള്ളപ്രാഥമിക കണക്കെടുപ്പിൽ കേരളതീരത്ത് തനത് മത്സ്യസമ്പത്ത് കുറഞ്ഞതായി കണ്ടെത്തൽ. നേരത്തെ സുലഭമായി ലഭിച്ചിരുന്ന നത്തോലി, വേളൂരി (വൈറ്റ് സാർഡൈൻ), മത്തി, നങ്ക് (സോളിയ സോളിയ), കണവ (കൂന്തൽ), വെള്ള കൊഞ്ച്, ചെമ്പല്ലി എന്നിവ ഗണ്യമായി കുറഞ്ഞു. കടലിന്റെ അടിത്തട്ടിനോടുചേർന്ന് ജീവിക്കുന്ന നങ്ക് വംശനാശ ഭീഷണി നേരിടുന്നതായും റിപ്പോർട്ടിൽ പറയുന്നു. പ്രജനനവേളയിൽ ട്രോളിംഗ് നിരോധനം ഫലപ്രദമായി നടപ്പാക്കിയിട്ടും മത്സ്യസമ്പത്ത് അതിനനുസൃതമായി വർധിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. മലബാർ മേഖലയിൽ ഒരുകാലത്ത് ധാരാളമായി കണ്ടുവന്നിരുന്നതും കടലിലെ പാറകളിൽ പറ്റിപ്പിടിച്ചു വളരുന്നതുമായ കല്ലുമ്മക്കായയും വംശനാശ ഭീഷണി നേരിടുന്നുണ്ട്. പുറന്തോടിനുള്ളിൽ പൂർണമായും മാംസത്തോടുകൂടിയ കക്ക വർഗത്തിൽപ്പെടുന്ന ജീവിയാണ് കല്ലുമ്മക്കായ. കടലിലെ ഇറച്ചിമീൻ എന്നറിയപ്പെടുന്ന കല്ലുമ്മക്കായ വംശനാശഭീഷണി നേരിട്ടത് കൂട്ടത്തോടെ പറിച്ചെടുക്കപ്പെട്ടതു മൂലമാണ്. ഇതിനു പുറമേ, കടൽജല മലിനീകരണവും ഇതിന്റെ ആവാസവ്യവസ്ഥയ്ക്ക് ആഘാതമേൽപ്പിച്ചിട്ടുണ്ട്. കടലിൽ ചില മത്സ്യങ്ങൾ കുറഞ്ഞതിനൊപ്പം മറ്റു ചിലത് വർധിച്ചതായും…
Read More