സര്‍ വിവാഹിതല്ലേ? ചേതന്‍ ഭഗത്തിന്റെ പ്രണയാഭ്യര്‍ഥനയുടെ വാട്‌സ്ആപ് സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ച് യുവതി; മാപ്പുപറഞ്ഞ് എഴുത്തുകാരന്‍

മും​ബൈ: ഹോ​ളി​വു​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച മീ​ടു കാ​ന്പ​യി​ൻ ഇ​ന്ത്യ​യി​ലും സ​ജീ​വ​മാ​കു​ന്നു. എ​ഴു​ത്തു​കാ​ര​ൻ ചേ​ത​ൻ ഭ​ഗ​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ കു​രു​ക്കി​ൽ​പ്പെ​ട്ടി​രു​ക്കു​ന്ന പ്ര​മു​ഖ​രു​ടെ പ​ട്ടി​ക​യി​ലെ അ​വ​സാ​ന​ക്കാ​ര​ൻ. ഒ​രു വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യാ​ണ് ചേ​ത​നെ​തി​രേ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യ​ത്. ചേ​ത​ൻ അ​യ​ച്ച വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ൻ ഷോ​ട്ടും യു​വ​തി ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. ചേ​ത​ൻ ഭ​ഗ​ത് ത​ന്നോ​ടു പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തു​ന്ന​തി​ന്‍റെ​യും അ​തി​ന് യു​വ​തി ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് സ്ക്രീ​ൻ ഷോ​ട്ടി​ലു​ള്ള​ത്. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ എ​ഴു​ത്തു​കാ​ര​നോ​ട് താ​ങ്ക​ൾ വി​വാ​ഹി​ത​നാ​ണെ​ന്നും സാ​ധാ​ര​ണ​ക്കാ​ര​നെ​പ്പോ​ലെ പെ​രു​മാ​റ​രു​തെ​ന്നും യു​വ​തി ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പി​ൻ​മാ​റാ​ൻ ചേ​ത​ൻ ഒ​രു​ക്ക​മ​ല്ല. വി​വാ​ഹി​ത​നാ​ണെ​ങ്കി​ലും ഏ​റെ​ക്കാ​ല​ത്തി​നു​ശേ​ഷ​മാ​ണ് ഒ​രു സ്ത്രീ ​ത​ന്നെ ആ​ക​ർ​ഷി​ക്കു​ന്ന​തെ​ന്ന് ചേ​ത​ൻ വാ​ട്സ്ആ​പ്പ് ചാ​റ്റി​ൽ പ​റ​യു​ന്നു. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന​യു​ടെ ഈ ​സ്ക്രീ​ൻ ഷോ​ട്ട് ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ച​തോ​ടെ കു​റ്റം സ​മ്മ​തി​ച്ച് മാ​പ്പ് അ​പേ​ക്ഷ​യു​മാ​യി ചേ​ത​ൻ രം​ഗ​ത്തെ​ത്തി. സ്ക്രീ​ൻ​ഷോ​ട്ടു​ക​ളും ആ​രോ​പ​ണ​വും ശ​രി​യാ​ണെ​ന്നും സൗ​ഹൃ​ദ​ത്തെ തെ​റ്റി​ദ്ധ​രി​ച്ചു പോ​യ​പ്പോ​ൾ സം​ഭ​വി​ച്ച​താ​ണെ​ന്നും ചേ​ത​ൻ പ​റ​ഞ്ഞു. ത​ന്‍റെ ഭാ​ര്യ​യോ​ട് ഇ​ക്കാ​ര്യം…

Read More

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ അ​മ്മ​യെ ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി; യു​വ മോ​ഡ​ൽ അ​റ​സ്റ്റി​ൽ; സു​നി​ത​യും ല​ക്ഷ്യ​യും ല​ഹ​രി​മ​രു​ന്നി​ന് അടിമകളായിരുന്നെന്ന് പോലീസ്

മും​ബൈ: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ അ​മ്മ​യെ ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ യു​വ മോ​ഡ​ൽ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലാ​ണു സം​ഭ​വം. ല​ക്ഷ്യ സിം​ഗ് എ​ന്ന ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​മ്മ സു​നി​ത സിം​ഗാ​ണ് മ​രി​ച്ച​ത്. ലോ​ക​ന്ദ്വാ​ല​യി​ലെ ക്രോ​സ് ഗേ​റ്റ് ബി​ൽ​ഡിം​ഗി​ലാ​ണ് സു​നി​ത​യും ല​ക്ഷ്യ​യും താ​മ​സി​ച്ചി​രു​ന്ന​ത്. ല​ക്ഷ്യ വി​വാ​ഹം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യും ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ്യ​യും അ​മ്മ​യും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സു​നി​ത​യെ ല​ക്ഷ്യ ബാ​ത്ത്റൂ​മി​ലേ​ക്കു ത​ള്ളി. ഇ​തി​നു​ശേ​ഷം മു​റി പു​റ​ത്തു​നി​ന്നു പൂ​ട്ടി. തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് സു​നി​ത​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബാ​ത്ത്റൂ​മി​ലെ വാ​ഷ്ബേ​സി​നി​ൽ ത​ല​യി​ടി​ച്ചാ​ണ് മ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. സു​നി​ത​യും ല​ക്ഷ്യ​യും ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി​രു​ന്നെ​ന്നും ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സു​നി​ത​യു​ടെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ല​ക്ഷ്യ കു​റ്റം സ​മ്മ​തി​ച്ചെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Read More

കുറവിലങ്ങാട്ട് വാഹനാപകടത്തിൽ കന്യാസ്ത്രീ മരിച്ചു; അപകടത്തിന് ഇടയാക്കിയ ടിപ്പർ നിർത്താതെ പോയി

കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് വാഹനാപകടത്തിൽ കന്യാസ്ത്രീ മരിച്ചു. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാവുംപുറത്ത് സിസ്റ്റർ സാവിയോ (66) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കുറവിലങ്ങാട്-വൈക്കം റോഡിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സഹോദരി പുത്രിയെ കാണുന്നതിനായി കൊല്ലത്തേക്ക് പോകുവാനായി ബൈക്കിൽ സഞ്ചരിക്കവെയാണ് അപകടം സംഭവിച്ചത്. അപകടത്തിന് ഇടയാക്കിയ ടിപ്പർ നിർത്താതെ പോകുകയും ചെയ്തു. റിട്ട. അധ്യാപികയാണ് സിസ്റ്റർ സാവിയോ.

Read More

ആശങ്ക വേണോ? വേണമല്ലോ! തമിഴ്നാട്ടിൽ മഴ പെയ്താൽ മുല്ലപ്പെരിയാർ നിറയുമോ?

കോട്ടയം: തമിഴ്നാട്ടിൽ മഴ പെയ്യുന്പോൾ മുല്ലപ്പെരിയാറിനെപ്പറ്റി ആശങ്ക വേണോ? വേണമല്ലോ, തമിഴ്നാട്ടിലല്ല മുല്ലപ്പെരിയാർ ഡാമിന്‍റെ വൃഷ്ടിപ്രദേശം, കേരളത്തിൽ മാത്രമാണ് മുല്ലപ്പെരിയാറിന്‍റെ വൃഷ്ടിപ്രദേശം. അപ്പോൾ കേരളം എന്തിന് ആശങ്കപ്പെടണം? ആശങ്കപ്പെടേണ്ടതുകൊണ്ട്… മുല്ലപ്പെരിയാറിലെ ജലം ഉപയോഗിക്കുന്നത് തമിഴ്നാടാണ്. ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും. മുല്ലപ്പെരിയാറിൽ നിന്നും കുമളി ഇറച്ചിപ്പാലം വഴി കൊണ്ടുപോകുന്ന വെള്ളം തമിഴ്നാട്ടിലെ പെരിയാർ വൈദ്യുതി നിലയത്തിൽ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിച്ചിട്ട് ചുരുളികൾ വഴി വൈഗ ഡാമിൽ എത്തിക്കും. അവിടെ നിന്നും ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനും വെള്ളം ഒഴുക്കുന്നു. തമിഴ്നാട് ഭാഗത്ത് മഴ നന്നായി പെയ്താൽ മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം എടുക്കില്ല. കേരളത്തിൽ വലിയ മഴ പെയ്യുന്പോൾ തമിഴ്നാട്ടിൽ പെയ്യണമെന്ന് നിർബന്ധമില്ല. എന്നാൽ പശ്ചിമ ഘട്ടത്തിന്‍റെ കിഴക്കു ഭാഗമായ തമിഴ്നാട്ടിലെ തേനി, കന്പം മലനിരകളിൽ മഴ പെയ്യുന്പോൾ ഇപ്പുറത്ത് കേരളത്തിലെ വനങ്ങളിലും മഴകിട്ടും. അതായത് പശ്ചിമ ഘട്ടത്തിൽ മഴ…

Read More

ത​​മി​​ഴ്നാ​​ട്ടി​​ൽ ക​​ന​​ത്ത മ​​ഴ​​യ്ക്കു​​ള്ള സാ​​ധ്യ​​ത ! ചെ​​ന്നൈ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ റെ​​ഡ് അ​​ല​​ർ​​ട്ട്; തമിഴ്നാട് ഡാമുകൾ തുറക്കണമെന്നു കേരളം

ജോ​​ണ്‍സ​​ണ്‍ വേ​​ങ്ങ​​ത്ത​​ടം മൂ​​വാ​​റ്റു​​പു​​ഴ: ത​​മി​​ഴ്നാ​​ടി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ കേ​​ര​​ള അ​​തി​​ർ​​ത്തി​​യി​​ലു​​ള്ള മു​​ല്ല​​പ്പെ​​രി​​യാ​​ർ, പ​​റ​​ന്പി​​ക്കു​​ളം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഡാ​​മു​​ക​​ൾ തു​​റ​​ക്ക​​ണ​​മെ​​ന്നു കേ​​ര​​ളം ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​ണ​​ക്കെ​​ട്ടു​​ക​​ൾ പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ​​ശേ​​ഷി​​ക്ക​​ടു​​ത്തെ​​ത്തി​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സു​​ര​​ക്ഷ പ​​രി​​ഗ​​ണി​​ച്ചു തു​​റ​​ന്നു​​വി​​ട​​ണ​​മെ​​ന്നു കേ​​ന്ദ്ര ജ​​ല​​ക​​മ്മീ​​ഷ​​നോ​​ടു സം​​സ്ഥാ​​ന ദു​​ര​​ന്ത​​നി​​വാ​​ര​​ണ അ​​ഥോ​​റി​​റ്റി​​യാ​​ണ് ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ക​​ഴി​​ഞ്ഞ ഓ​​ഗ​​സ്റ്റി​​ലെ പ്ര​​ള​​യ​​കാ​​ല​​ത്ത് കേ​​ര​​ളം ത​​മി​​ഴ്നാ​​ടി​​നു മു​​ന്നി​​ൽ ഇ​​ത്ത​​ര​​മൊ​​രാ​​വ​​ശ്യം ഉ​​ന്ന​​യി​​ച്ച​​പ്പോ​​ൾ ത​​മി​​ഴ്നാ​​ട് ത​​ള്ളു​​ക​​യാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​നുവേ​​ണ്ടി അ​​ഡ്വ. റ​​സ​​ൽ ജോ​​യ് ന​​ൽ​​കി​​യ സ്വ​​കാ​​ര്യ​​ഹ​​ർ​​ജി​​യെ​​ത്തു​​ട​​ർ​​ന്നു സു​​പ്രീം​​കോ​​ട​​തി ഇ​​ട​​പെ​​ട്ടാ​​ണ് 142 അ​​ടി​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ ത​​മി​​ഴ്നാ​​ട് മു​​ല്ല​​പ്പെ​​രി​​യാ​​ർ തു​​റ​​ന്ന​​ത്. അ​​പ്പോ​​ഴും അ​​ണ​​ക്കെ​​ട്ടു സു​​ര​​ക്ഷി​​ത​​മാ​​ണെ​​ന്നും 152 അ​​ടി​​യാ​​യി ഉ​​യ​​ർ​​ത്ത​​ണ​​മെ​​ന്നു​​മാ​​ണു ത​​മി​​ഴ്നാ​​ട് വാ​​ദി​​ച്ച​​ത്. മു​​ല്ല​​പ്പെ​​രി​​യാ​​ർ അ​​ണ​​ക്കെ​​ട്ടി​​ന്‍റെ 13 ഷ​​ട്ട​​റു​​ക​​ൾ ഒ​​ര​​ടി​​വീ​​തം അ​​ർ​​ധ​​രാ​​ത്രി​​യാ​​ണു തു​​റ​​ന്നു​​വി​​ട്ട​​ത്. മു​​ല്ല​​പ്പെ​​രി​​യാ​​ർ തു​​റ​​ന്ന​​തോ​​ടെ ഇ​​ടു​​ക്കി അ​​ണ​​ക്കെ​​ട്ടി​​ലും ജ​​ല​​നി​​ര​​പ്പ് പ​​ര​​മാ​​വ​​ധി സം​​ഭ​​ര​​ണ​​ശേ​​ഷി​​ക്ക​​ടു​​ത്ത് 2402 അ​​ടി​​യി​​ലെ​​ത്തി. എ​​ല്ലാ അ​​ണ​​ക്കെ​​ട്ടു​​ക​​ളും ഒ​​ന്നി​​ച്ചു തു​​റ​​ക്കേ​​ണ്ട സ്ഥി​​തി​​വി​​ശേ​​ഷം സം​​ജാ​​ത​​മാ​​യ​​തോ​​ടെ​​യാ​​ണ് കേ​​ര​​ളം പ്ര​​ള​​യ​​ദു​​ര​​ന്ത​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. മു​​ല്ല​​പ്പെ​​രി​​യാ​​റി​​ൽ 131 അ​​ടി​​യാ​​ണ് ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യ ജ​​ല​​നി​​ര​​പ്പ്. ഓ​​ഗ​​സ്റ്റി​​ൽ…

Read More

പെ​രു​ന്പാ​വൂ​ർ തടിമാർക്കറ്റിൽ ത​ർ​ക്കം രൂ​ക്ഷം; പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു പ​ല ച​ർ​ച്ച​ക​ളും ന​ട​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല

പെ​രു​ന്പാ​വൂ​ർ: പെ​രു​ന്പാ​വൂ​രി​ൽ നാ​ളു​ക​ളാ​യി പു​ക​ഞ്ഞി​രു​ന്ന മ​ര​വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ത​ർ​ക്ക​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്നു. മ​ര​വ്യ​വ​സാ​യി​ക​ളു​ടെ സം​ഘ​ട​ന​യാ​യ സോ​പ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​യ് ബ്രി​ഡ്ജും ത​ടി​മാ​ർ​ക്ക​റ്റും സം​ബ​ന്ധി​ച്ച ത​ർ​ക്ക​ങ്ങ​ളാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി പെ​രു​ന്പാ​വൂ​രി​ലെ ത​ടി മാ​ർ​ക്ക​റ്റി​ൽ വാ​ഗ്വാ​ദ​ങ്ങ​ളും ചെ​റി​യ തോ​തി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളും പ​തി​വാ​ണ്. സം​ഘ​ട​ന​യി​ലെ പ്ര​ശ്ന​ങ്ങ​ളും രൂ​ക്ഷ​മാ​യിട്ടുണ്ട്. സം​ഘ​ട​ന ന​ട​ത്തു​ന്ന​ത് പൊ​തു ത​ടി​മാ​ർ​ക്ക​റ്റാ​ണെ​ന്നു വാ​ദി​ക്കു​ന്ന ഒ​രുപ​ക്ഷ​വും സോ​സ​ൽ എ​ന്ന മ​ര​വ്യ​വ​സാ​യി​ക​ളു​ടെ ക​ന്പ​നി​യു​ടേ​താ​ണെ​ന്നു വാ​ദി​ക്കു​ന്ന മ​റു​പ​ക്ഷ​വും ത​മ്മി​ലാ​ണ് പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തി​ട്ടു​ള്ള​ത്. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു പ​ല ച​ർ​ച്ച​ക​ളും ന​ട​ന്നെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​തോ​ടെ പെ​രു​ന്പാ​വൂ​ർ പ്ര​സ് ക്ല​ബി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​കൂ​ട്ട​രും വി​ശ​ദീ​ക​ര​ണം ന​ൽ​കു​ക​യാ​യി​രു​ന്നു. സോ​പ്മ പ്ര​സി​ഡ​ന്‍റ് എം.​എം. മു​ജീ​ബ് റ​ഹ്മാ​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ളും പൊ​തു ത​ടി​മാ​ർ​ക്ക​റ്റി​ലെ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്നു മ​ര​വ്യ​വ​സാ​യി​യാ​യ വി.​എം. അ​ലി​യാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കുറ്റപ്പെടുത്തി. തെ​റ്റു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​വ​രെ പ​ല ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ…

Read More

ചുഴലിക്കാട്ട് സംബന്ധിച്ച വിവരം ഇവര്‍ അറിഞ്ഞിട്ടില്ല! കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിനുപോയ ബോട്ടുകള്‍ ലക്ഷദ്വീപില്‍നിന്നും 500 നോട്ടിക്കല്‍ മൈല്‍ ദൂരെയെന്ന് വിവരം

പ​ള്ളു​രു​ത്തി: കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യി തി​രി​കെ​വ​രാ​നു​ള്ള ബോ​ട്ടു​ക​ൾ ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നും 500 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യെ​ന്ന് വി​വ​രം. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​വാ​നോ ചു​ഴ​ലി​ക്കാ​റ്റ് സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ന​ൽ​കു​വാ​നോ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ കൊ​ച്ചി ഫി​ഷ​റീ​സ് ഹാ​ർ​ബ​റി​ൽ തി​രി​കെ​യെ​ത്തി​യ ഒ​രു ബോ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​രം കൈ​മാ​റി​യ​ത്. ല​ക്ഷ​ദ്വീ​പി​ൽ​നി​ന്നും 500 നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന​ത്. ഈ ​സം​ഘ​ങ്ങ​ളു​ടെ​കൂ​ടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു വ​രി​ക​യാ​യി​രു​ന്ന അ​ത്ഭു​ത​മാ​താ എ​ന്ന ബോ​ട്ടാ​ണു തി​രി​കെ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ​ദ്വീ​പി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ചു​ഴ​ലി​ക്കാ​റ്റ് സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ച്ച​തെ​ന്നു തി​രി​കെ​യെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഐ​ക്യ​വേ​ദി ക​ണ്‍​വീ​ന​ർ ചാ​ൾ​സ് ജോ​ർ​ജ് പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ലി​നോ​ട് ചേ​ർ​ന്നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ന്ന ബോ​ട്ടു​ക​ളെ അ​ടി​യ​ന്തി​ര​മാ​യി സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 1500 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ ഇ​ത്ര​യും ബോ​ട്ടു​ക​ളി​ലാ​യി…

Read More

നാട്ടുകൂട്ടത്തിന്റെ ഉത്തരവ്! ഹി​ന്ദു​വി​നെ പ്ര​ണ​യി​ച്ച മു​സ്‌​ലിം പെ​ൺ​കു​ട്ടിക്ക് ക്രൂരമർദനം; പെണ്‍കുട്ടിയെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലി

ന​വാ​ഡ: ബി​ഹാ​റി​ലെ ന​വാ​ഡ ജി​ല്ല​യി​ൽ ഇ​ത​ര​മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെട്ട യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ പെ​ണ്‍​കു​ട്ടി​യെ വീ​ട്ടു​കാ​ർ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് ചൂ​ര​ൽ​വ​ടി ഉ​പ​യോ​ഗി​ച്ച് ത​ല്ലി. നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​തി​നെ​ട്ടു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. ര​ജൗ​ലി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ജോ​ഗി​യ മ​രാ​ൻ ഗ്രാ​മ​ത്തി​ൽ ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ചു മ​ണി​ക്കൂ​റോ​ള​മാ​ണ് പെ​ണ്‍​കു​ട്ടി​യെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട​ത്. മു​ഹ​മ്മ​ദ് ഫ​രീ​ദ് അ​ൻ​സാ​രി​യു​ടെ മ​ക​ളാ​ണ് സ​മീ​പ ഗ്രാ​മ​ത്തി​ലെ യു​വാ​വ് രൂ​പേ​ഷ് കു​മാ​റി​നെ പ്ര​ണ​യി​ച്ച​ത്. വി​വാ​ഹം ക​ഴി​ക്കാ​ൻ ഇ​രു​വ​രും തീ​രു​മാ​നി​ച്ചെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ എ​തി​ർ​ത്തു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പെ​ണ്‍​കു​ട്ടി വീ​ട്ടി​ൽ​നി​ന്നും ഒ​ളി​ച്ചോ​ടി രൂ​പേ​ഷ് കു​മാ​റി​ന്‍റെ അ​ടു​ക്ക​ലെ​ത്തി. പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തോ​ടെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ വീ​ട്ടു​കാ​ർ രൂ​പേ​ഷി​ന്‍റെ അ​ടു​ത്തു​നി​ന്നും ക​ണ്ടെ​ത്തി. ഇ​വി​ടെ​നി​ന്നും ബ​ല​മാ​യി തി​രി​കെ ഗ്രാ​മ​ത്തി​ലേ​ക്കു പെ​ണ്‍​കു​ട്ടി​യെ കൊ​ണ്ടു​വ​ന്നു. ഇ​തോ​ടെ ഗ്രാ​മ​ത്തി​നു മു​ഴു​വ​ൻ പെ​ണ്‍​കു​ട്ടി അ​ഭി​മാ​ന​ക്ഷ​തം ഏ​ൽ​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കൂ​ട്ടം ശി​ക്ഷ വി​ധി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ മ​ര​ത്തി​ൽ കെ​ട്ടി​യി​ട്ട് വ​ലി​യ ചൂ​ര​ൽ…

Read More

പ്രധാനമന്ത്രിയാകാന്‍ തയാര്‍! താത്പര്യം വീണ്ടും വ്യക്തമാക്കി രാഹുല്‍ ഗാന്ധി; ഇന്ത്യയിലെ 130 കോടി ജനങ്ങളോടു നരേന്ദ്ര മോദി സര്‍ക്കാര്‍ യുദ്ധം ചെയ്യുകയാണെന്ന് രാഹുല്‍

ന്യൂ​ഡ​ൽ​ഹി:​ സ​ഖ്യ​ക​ക്ഷി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ത​യാ​റാ​ണെ​ന്നു കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഹി​ന്ദു​സ്ഥാ​ൻ ടൈം​സി​ന്‍റെ ലീ​ഡ​ർ​ഷി​പ്പ് ഉ​ച്ച​കോ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നേ​ര​ത്തെ ക​ലി​ഫോ​ർ​ണി​യാ​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ടെ​യും പ്ര​ധാ​ന​മ​ന്ത്രി​യാ​വാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. ഇ​ന്ത്യ​യി​ലെ 130 കോ​ടി ജ​ന​ങ്ങ​ളോ​ടു ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ യു​ദ്ധം ചെ​യ്യു​ക​യാ​ണ്. 130 കോ​ടി ജ​ന​ങ്ങ​ളി​ലേ​ക്ക് ശ്വാ​സം​മു​ട്ടി​ക്കു​ന്ന അ​വ​രു​ടെ ആ​ശ​യം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​ണ് ആ ​യു​ദ്ധ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​രി​നെ എ​തി​ർ​ക്കു​ന്ന ഗൗ​രി ല​ങ്കേ​ഷി​നെ പോ​ലു​ള്ള മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന്നു. പ്ര​ധാ​ന​മ​ന്ത്രി​യെ വി​മ​ർ​ശി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ ജോ​ലി​യി​ൽ​നി​ന്നു പു​റ​ത്താ​ക്ക​പ്പെ​ടു​ന്നു. ഇ​ന്ത്യ​യു​ടെ ചി​ന്താ​രീ​തി​ക​ളെ മ​ലി​ന​പ്പെ​ടു​ത്തു​ക​യും മോ​ശ​മാ​ക്കു​ക​യും ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്. ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്നു. സ​ന്പ​ദ്ഘ​ട​ന ത​ക​ർ​ന്നു. രൂ​പ​യു​ടെ മൂ​ല്യം കൂ​പ്പു​കു​ത്തി. പെ​ട്രോ​ൾ വി​ല എ​ക്കാ​ല​ത്തെ​യും ഉ​യ​ര​ത്തി​ൽ. ഓ​ഹ​രി​വി​പ​ണി ത​ക​ർ​ച്ച നേ​രി​ടു​ന്നു. 12 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കി​ട്ടാ​ക്ക​ട​ങ്ങ​ളും ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ലെ ത​ക​രാ​റു​ക​ളും…

Read More

കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടല്‍ ! ഇത്തവണ പുറത്താക്കിയത് 773 ജീവനക്കാരെ; പിരിച്ചുവിടല്‍ കെഎസ്ആര്‍ടിസിയ്ക്ക് നേട്ടമാകുന്നതിങ്ങനെ..

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്. ദീര്‍ഘകാലമായി ജോലിക്ക് എത്താത്തവരും ദീര്‍ഘകാല അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെ നിയമവിരുദ്ധമായി വിട്ടുനില്‍ക്കുന്നവരുമായ ജീവനക്കാര്‍ 2018 മേയ് 31 നകം ജോലിയില്‍ പ്രവേശിക്കുകയോ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കുകയോ ചെയ്യണമെന്ന് കോര്‍പറേഷന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഈ 773 പേരും ഇതിനോടു പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് നടപടി. മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരുടെ വിഭാഗത്തിലും ദീര്‍ഘകാലമായി ജോലിക്കു വരാത്തവരെ പിരിച്ചു വിടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ എണ്ണം കൂടുതലാണ്; ഒരു ബസിന് എട്ടു ജീവനക്കാര്‍ വീതം. നിലവില്‍ ജോലിക്കു വരാത്ത ജീവനക്കാരെക്കൂടി കണക്കിലെടുത്താണ് ഈ അനുപാതം കണക്കാക്കുന്നത്. ജോലിക്കു വരാത്തവരെ…

Read More