ത​ല​പ്പു​ഴ​യി​ൽ നാലംഗ കുടുംബം ജീവനൊടുക്കിയ നിലയിൽ;  കു​ടും​ബ പ്ര​ശ്ന​​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ത​വി​ഞ്ഞാ​ൽ തി​ട​ങ്ങ​ഴി​യി​ൽ തോ​പ്പി​ൽ വി​നോ​ദ്(45), ഭാ​ര്യ മി​നി(40), മ​ക്ക​ളാ​യ അ​നു​ശ്രീ(17), അ​ഭി​ന​വ് (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ​യാ​ണ് ഇ​വ​രെ വീ​ടി​ന് സ​മീ​പ​ത്തെ ക​ശു​മാ​വി​ൻ​തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പു​ൽ​പ്പ​ള്ളി​യി​ൽ മി​നി​യു​ടെ വീ​ട്ടി​ൽ പോ​യ വി​നോ​ദും കു​ടും​ബ​വും രാ​ത്രി എ​ട്ടോ​ടെ തി​രി​ച്ചെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കാ​തെ സ​മീ​പ​ത്തെ ക​ശു​മാ​വി​ൻ​തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച ജീ​പ്പ് തോ​ട്ട​ത്തി​ന് സ​മീ​പം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും കു​ടും​ബ പ്ര​ശ്ന​വു​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആ​റ് ല​ക്ഷ​ത്തോ​ളം രൂ​പ ക​ട​മു​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി കെ.​എം. ദേ​വ​സ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Read More

ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി; മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​യ​ല​നി​സ്റ്റ് ബാ​ല​ഭാ​സ്ക​റി​ന്‍റെ ഭാ​ര്യ ല​ക്ഷ്മി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി. ആ​രോ​ഗ്യ​നി​ല നേ​രി​യ​തോ​തി​ൽ മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ല​ക്ഷ്മി ഇ​പ്പോ​ഴും വെ​ന്‍റി​ലേ​റ്റ​റി​ൽ തു​ട​രു​ക​യാ​ണ്. സെ​പ്റ്റം​ബ​ർ 25-നു ​പ​ള്ളി​പ്പു​റം സി​ആ​ർ​പി​എ​ഫ് ക്യാ​ന്പി​ന​ടു​ത്തു വ​ച്ച് ബാ​ലു​വും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ക മ​ക​ൾ ഒ​ന്ന​ര​വ​യ​സു​കാ​രി തേ​ജ​സ്വി​നി ബാ​ല അ​പ​ക​ട ദി​വ​സം ത​ന്നെ മ​രി​ച്ചി​രു​ന്നു. കാ​റ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ഒ​രാ​ഴ്ച​യോ​ളം ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ​തി​നു ശേ​ഷം ഒ​ക്ടോ​ബ​ർ ര​ണ്ടി​നു പു​ല​ർ​ച്ചെ​യാ​യി​രു​ന്നു ബാ​ല​ഭാ​സ്ക​റി​ന്‍റെ അ​ന്ത്യം. അ​പ​ക​ട​ത്തി​ൽ ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ക​ഴു​ത്തി​നും പ​രി​ക്കേ​റ്റ ബാ​ല​ഭാ​സ്ക​റി​നെ ഒ​ന്നി​ല​ധി​കം ശ​സ്ത്ര​ക്രി​യ​യ​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു. തു​ട​ർ​ന്ന് ബാ​ല​ഭാ​സ്ക​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണ് വി​ല്ല​നാ​യ​ത്. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി ക​വാ​ട​ത്തി​ൽ ബാ​ല​ഭാ​സ്ക​റി​ന്‍റെ സം​സ്കാ​രം ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ന്നു. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന സു​ഹൃ​ത്ത്…

Read More

അ​ണ​ക്കെ​ട്ടു​ക​ൾ നേ​ര​ത്തെ തു​റ​ന്ന​ത് ഉ​ചി​തം; വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സു​ര​ക്ഷാ ന​ട​പ​ടി​ക​ളും മു​ൻ ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണമെന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​മ​ർ​ദ്ദം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന് വി​ട്ട​ത് ഉ​ചി​ത​മാ​യ ന​ട​പ​ടി​യാ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ക​ഴി​ഞ്ഞ ത​വ​ണ​യും ഇ​ങ്ങ​നെ ചെ​യ്തി​രു​ന്നെ​ങ്കി​ൽ 483 പേ​രു​ടെ മ​ര​ണ​ത്തി​നും, വ​ൻ നാ​ശ ന​ഷ്ട​ത്തി​നും ഇ​ട​യാ​ക്കി​യ പ്ര​ള​യം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ന​മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്ന് തീ​വ്ര​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സു​ര​ക്ഷാ ന​ട​പ​ടി​ക​ളും മു​ൻ ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്ക​ണം. അ​പ​ക​ട മേ​ഖ​ല​യി​ലു​ള്ള ജ​ന​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ക​യും, ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​റ​ക്കണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ഭൂ​മി ത​ർ​ക്കം: യു​വാ​വി​നെ ജീ​വ​നോ​ടെ ക​ത്തി​ക്കാ​ൻ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ ഉ​ത്ത​ര​വ്; ഉ​ട​ൻ​ത​ന്നെ ചി​ല​ർ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി; ഒടുവില്‍…

മാ​ൾ​ഡ: പ​ശ്ചി​മ ബം​ഗാ​ളി​ൽ നാ​ട്ടു​കൂ​ട്ട​ത്തി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​വാ​വി​നെ ജീ​വ​ന​നോ​ടെ ക​ത്തി​ക്കാ​ൻ ശ്ര​മി​ച്ചു. മാ​ൾ​ഡ ജി​ല്ല​യി​ലെ കേ​ന്ദ്പു​ക്കു​രി​ലാ​ണു സം​ഭ​വം. മൊ​ണ്ടാ​ൽ ഹ​ൻ​സ്ദ എ​ന്ന യു​വാ​വാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ഹ​ൻ​സ്ദാ​യും ഇ​യാ​ളു​ടെ ബ​ന്ധു​വും ത​മ്മി​ൽ ഭൂ​മി​ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് നാ​ട്ടു​കൂ​ട്ടം കൂ​ടി യു​വാ​വി​നെ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി ഇ​യാ​ളെ ജീ​വ​നോ​ടെ ക​ത്തി​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ചി​ല​ർ യു​വാ​വി​നെ ബ​ന്ധി​ച്ച് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി. എ​ന്നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. യു​വാ​വി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ന്ന​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടു​കൂ​ട്ട ത​ല​വ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ഭാ​ര്യ​യു​ടെ കൊ​ല​പാ​ത​കം: “ഇ​ന്ത്യാ​സ് മോ​സ്റ്റ് വാ​ണ്ട​ഡ്’ അ​വ​താ​ര​ക​നെ വെ​റു​തെ​വി​ട്ടു; 2000 ജ​നു​വ​രി 10നാ​ണ് സംഭവം

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ൻ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​ൻ സു​ഹൈ​ബ് ഇ​ല്യാ​സി​യെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി വെ​റു​തെ വി​ട്ടു. കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച ഡ​ൽ​ഹി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വി​ധി​ക്കെ​തി​രേ ഇ​ല്യാ​സി ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് പു​തി​യ വി​ധി. 2000 ജ​നു​വ​രി 10നാ​ണ് ഇ​ല്യാ​സി​യു​ടെ ഭാ​ര്യ അ​ഞ്ജു​വി​നെ ഡ​ൽ​ഹി​യി​ലെ മ​യൂ​ർ വി​ഹാ​റി​ലു​ള്ള അ​വ​രു​ടെ ഫ്ളാ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. അ​ഞ്ജു ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചെ​ന്നും എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സ് സ​ഹാ​യം തേ​ടി​യ​ത് ഇ​ല്യാ​സി ത​ന്നെ​യാ​യി​രു​ന്നു. അ​ഞ്ജു​വി​നെ ആ​ദ്യം അ​ടു​ത്തു​ള്ള ന​ഴ്സിം​ഗ് ഹോ​മി​ലും തു​ട​ർ​ന്ന് എ​യിം​സി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളി​ൽ​നി​ന്ന് അ​മി​ത​മാ​യി ര​ക്തം വാ​ർ​ന്നാ​ണു മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കി. ക​ത്തി ഉ​പ​യോ​ഗി​ച്ച് അ​ഞ്ജു സ്വ​യം മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഇ​ല്യാ​സി മൊ​ഴി ന​ൽ​കി​യ​ത്. സം​ഭ​വം ആ​ത്മ​ഹ​ത്യ എ​ന്നു വി​ധി​യെ​ഴു​തി പോ​ലീ​സ്…

Read More

പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്രം കുറച്ചു; ലിറ്ററിന് 2.50 രൂപയുടെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി

ന്യൂഡൽഹി: കുതിച്ചുയരുന്ന ഇന്ധനവില പിടിച്ചുനിർത്താൻ പൊടിക്കൈയുമായി കേന്ദ്ര സർക്കാർ രംഗത്ത്. പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്ര സർക്കാർ കുറച്ചു. ലിറ്ററിന് 1.50 രൂപയാണ് കേന്ദ്ര സർക്കാർ തീരുവ കുറച്ചത്. എണ്ണക്കന്പനികളും ലിറ്ററിന് ഒരു രൂപ കുറയ്ക്കും. ഇതുവഴി ലിറ്ററിന് 2.50 രൂപയുടെ കുറവ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്‍റെ നടപടി മുൻനിർത്തി സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കണമെന്ന് ജയ്റ്റ്ലി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളും 2.50 രൂപ തീരുവ കുറച്ചാൽ ജനങ്ങൾക്ക് ആശ്വാസമാകും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് രാജ്യത്ത് ഇന്ധന വില വർധിക്കാൻ കാരണമെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇന്ധന വില വർധനയുടെ പേരിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങിയതോടെയാണ് എക്സൈസ് തീരുവ കുറച്ചു താത്കാലിക ആശ്വാസം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ക്രൂഡ് ഓയിൽ വില…

Read More

അതിക്രൂരം ഈ നാണക്കേട്; ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽവെച്ച്  അ​ഞ്ചു വ​യ​സു​കാ​രി​യെ പീഡിപ്പിച്ച് പൂജാരിമാർ; ​ പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; വീട്ടമ്മയുടെ പരാതിയിൽ   പൂജാരിമാരെ അറസ്റ്റു ചെയ്തു

ഭോ​പ്പാ​ൽ: ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ അ​ഞ്ച് വ​യ​സു​കാ​രി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ദാ​ട്ടി​യ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് പൂ​ജാ​രി​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. രാ​ജു പ​ണ്ഡി​റ്റ് (55) ബ​തോ​ളി പ്ര​ജാ​പ​തി (45) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രുവ​രും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​റ്റു പെ​ണ്‍​കു​ട്ടി​ക​ളെ​യും പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. മ​ധു​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പ്ര​തി​ക​ൾ പെ​ണ്‍​കു​ട്ടി​യെ ക്ഷേ​ത്ര​ത്തി​നു​ള്ളി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. തു​ട​ർ​ന്ന് മാ​റി​മാ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം വീ​ടി​ന് സ​മീ​പം കൊ​ണ്ട് വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പു​റ​ത്തു പ​റ​ഞ്ഞാ​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് സം​ഘം പെ​ണ്‍​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക്ക് ക​ഠി​ന​മാ​യ വേ​ദ​ന അ​നു​വ​ഭ​പ്പെ​ട്ടു. ഇ​തേ​ക്കു​റി​ച്ച് അ​മ്മ പെ​ണ്‍​കു​ട്ടി​യോ​ട് ചോ​ദി​ച്ചെ​ങ്കി​ലും ആ​ദ്യം ഒ​ന്നും പ​റ​യാ​ൻ പെ​ണ്‍​കു​ട്ടി ത​യ്യാ​റാ​യി​ല്ല. പ​ക്ഷെ, പി​ന്നീ​ട് ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പെ​ണ്‍​കു​ട്ടി തു​റ​ന്നു പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ടും​ബം പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച…

Read More

ഗം​ഗ​യി​ൽ കു​ളി​ക്ക​വേ യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാക്കി; പീഡന ദൃശ്യം ചിത്രീകരിച്ച്  സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചു; സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

പാ​ട്ന: ഗം​ഗ​യി​ൽ കു​ളി​ക്ക​വേ യു​വ​തി കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​യി. ഞാ​യ​റാ​ഴ്ച​യാ​ണ് രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വം. യു​വ​തി​യെ മാനഭംഗത്തി​നി​ര​യാ​ക്കി​യ​തി​നു ശേ​ഷം സം​ഘം ബ​ലാ​ത്സം​ഗ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റം ലോ​കം അ​റി​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. ഇ​ര​യാ​യ യു​വ​തി പ​രാ​തി ന​ൽ​കി​യി​ല്ലെ​ങ്കി​ലും വീഡി​യോ പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സേ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ശി​വ്പൂ​ജ​ൻ മ​ഹ്തോ, വി​ശാ​ൽ എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഗം​ഗാ ന​ദി​യി​ൽ കു​ളി​ച്ച് കൊ​ണ്ടി​രു​ന്ന യു​വ​തി​യെ സം​ഘം ആ​ക്ര​മി​ക്കു​ന്ന​താ​യി വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച ഫോ​ണ്‍ പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സംഭവം വിദേശ മാധ്യമങ്ങളിലും വൻ വാർത്ത പ്രധാന്യം നേടിയിട്ടുണ്ട്. കു​ളി​ച്ചു​കൊ​ണ്ടി​രു​ന്ന യു​വ​തി​യെ ര​ണ്ടു​പേ​ർ ചേ​ർ​ന്ന് വ​ലി​ച്ചി​ഴ​ച്ച് ക​ര​യി​ലെ​ത്തി​ച്ച്മാ​ന​ഭം​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി താ​ൻ ഉ​പ​വ​സി​ക്കു​ക​യാ​ണെ​ന്നും ഗം​ഗാ​ന​ദി​യു​ടെ പ​വി​ത്ര​ത ക​ണ​ക്കി​ലെ​ടു​ത്ത് ത​ന്നെ ഉ​പ​ദ്ര​വി​ക്ക​രു​തെ​ന്നും യു​വ​തി അ​പേ​ക്ഷി​ക്കു​ന്ന​ത് വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. എ​ന്നാ​ൽ അ​ക്ര​മി​ക​ൾ ശ​ബ്ദി​ക്ക​രു​തെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം യു​വ​തി​യെ…

Read More

സാ​ല​റി ച​ല​ഞ്ചിനെതിരേ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​ത് 1.15 ല​ക്ഷം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ;എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ 82.17 ശ​ത​മാ​നം പേ​ർ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കു​ന്ന പ​ദ്ധ​തി​യി​ൽ പ​ങ്കെ​ടു​ക്കാ​തെ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യ​ത് 1.15 ല​ക്ഷം സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ. സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ലാ​ണ് ക​ണ​ക്ക​റി​യി​ച്ച​ത്. ഗ​സ​റ്റ​ഡ്, നോ​ണ്‍ ഗ​സ​റ്റ​ഡ് വി​ഭാ​ഗ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ൽ 79 ശ​ത​മാ​നം പേ​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ളം ന​ൽ​കി. സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​രി​ൽ 85.64 ശ​ത​മാ​നം പേ​രും സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ത്തു. എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ജീ​വ​ന​ക്കാ​രി​ൽ 82.17 ശ​ത​മാ​നം പേ​ർ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യെ​ന്നു ധ​ന​കാ​ര്യ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി കെ. ​മ​ദ​ൻ​കു​മാ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം നി​ർ​ബ​ന്ധ​പൂ​ർ​വം പി​ടി​ച്ചെ​ടു​ക്കു​ന്നെ​ന്നും സാ​ല​റി ച​ല​ഞ്ച് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​ജി​ഒ സം​ഘ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ന​ൽ​കാ​ൻ ജീ​വ​ന​ക്കാ​രോ​ട് സു​പ്രീം കോ​ട​തി ത​ന്നെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​മ്മ​ത​മി​ല്ലാ​ത്ത​വ​ർ​ക്കു വി​സ​മ്മ​ത​പ​ത്രം ന​ൽ​കാ​നും പ​റ​യു​ന്നു​ണ്ട്. ഇ​തേ…

Read More

അബുദാബി ബിഗ് ടിക്കറ്റ് ഭാഗ്യം വീണ്ടും മലയാളിക്ക്: 13 കോടി രൂപ സമ്മാനം;സുഹൃ-ത്തിന്‍റെ വൃക്കമാറ്റിവയ്ക്കാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും  പണം  നൽകുമെന്ന് മുഹമ്മദ് കുഞ്ഞി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ കോടികളുടെ ഭാഗ്യം വീണ്ടും മലയാളിക്ക്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ 70 ലക്ഷം ദർഹം (13 കോടി രൂപ) നേടിയത് മലയാളിയായ മുഹമ്മദ് കുഞ്ഞി മയ്യളത്താണ്. 121013 എന്ന ടിക്കറ്റിനാണ് സമ്മാനം. ആദ്യം ഇത് വിശ്വസിക്കാനായില്ലെന്നും സുഹൃത്തും ബന്ധുവുമായ അബൂബക്കറിന്‍റെ വൃക്ക മാറ്റി വക്കാൻ ആവശ്യമായ പണം നൽകുകയാണ് ആദ്യത്തെ ലക്ഷ്യമെന്നും ഇയാൾ പറഞ്ഞു. അബുദാബി ബനിയാസിലെ ഒരു തുണിക്കടയിൽ സെയിൽസ്‌മാനാണ് മുഹമ്മദ് കുഞ്ഞി. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുക സംഭാവന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 15 വർഷമായി ഇദ്ദേഹം അബുദാബിയിലാണ് ജോലിചെയ്യുന്നത്. ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ മലയാളികളായ വിവേക് നാരായണൻ മേനോൻ, മിഥുൻ സെബാസ്റ്റ്യൻ എന്നിവർക്ക് 1,00,000 ദിർഹം വീതം സമ്മാനം ലഭിച്ചു.

Read More