ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മലയാളികളെയും കാണാതായതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലേക്ക് വിനോദയാത്ര പോയ 28 പേരടങ്ങുന്ന സംഘമാണ് കുടുങ്ങിയത്. ഇതിൽ എട്ടുപേർ കേരളത്തിൽ നിന്നുള്ളവരാണ്. മറ്റുള്ളവർ മുംബൈ മലയാളികളാണ്. കൊച്ചി, തിരുവനന്തപുരം, കായംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ പാക്കേജിന്റെ ഭാഗമായി കൊച്ചി തൃപ്പൂണിത്തുറയില്‍ നിന്നും പോയ നാരായണന് നായര്‍, ഭാര്യ ശ്രീദേവിപിള്ള എന്നിവരും സംഘത്തിലുണ്ട്. അപകടത്തിനു ശേഷം ഇവരെ ബന്ധപ്പെടാനാവുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പോകുകയായിരുന്നു ഇവര്‍. എല്ലാവരുടെയും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. യാത്രാസംഘം ഡൽഹിയിൽ നിന്ന് ഹരിദ്വാറിലെത്തി അവിടെ നിന്നാണ് ഗംഗോത്രിയിലേക്കു യാത്ര തിരിച്ചത്. ചൊവ്വാഴ്ച രാവിലെ ഗംഗോത്രിയിലേക്കു പോകുന്നു എന്നാണ് അറിയിച്ചിരുന്നത്. അതിനുശേഷം ആരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. എന്നാൽ സംഘാംഗങ്ങൾ സുരക്ഷിതരാണെന്നാണ് മലയാളം സമാജം കൂട്ടായ്മ പറയുന്നത്. ഇതിനിടെ, ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ മലയാളി…
Read MoreCategory: Loud Speaker
“ഗതാഗതക്കുരുക്ക് പരിഹരിക്കൂ, എന്നിട്ട് മതി പിരിവ്’: പാലിയേക്കരയിൽ ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പ്ലാസയിൽ ടോൾ പിരിക്കുന്നത് നാലാഴ്ചത്തേക്ക് തടഞ്ഞ് ഹൈക്കോടതി. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കു പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾപിരിവ് നടത്തരുത് എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ഇടക്കാല ഉത്തരവാണ് പുറപ്പെടുവിച്ചത്. നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. മൂന്നാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കാം എന്നാണ് എൻഎച്ച്എഐ അറിയിച്ചിരുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നത് സംബന്ധിച്ച് ദേശീയ പാതാ അഥോറിറ്റി വീഴ്ച വരുത്തിയെന്ന് കോടതി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. മുൻപ് കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അഥോറിറ്റി വീണ്ടും മൂന്നാഴ്ച സമയം ചോദിച്ചിരുന്നു. ഇതോടെ ഹർജിയിൽ വിധി പറയുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Read Moreഗുജറാത്തിൽ ഏകീകൃത സിവിൽ കോഡ്; ഭൂപേന്ദ്ര യാദവ് ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയുമായി ചർച്ചനടത്തി
ന്യൂഡൽഹി: ഉത്തരാഖണ്ഡിനു പിന്നാലെ ഗുജറാത്തിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഭൂപേന്ദ്ര യാദവും ഏകീകൃത സിവിൽ കോഡ് കമ്മിറ്റിയും തമ്മിൽ ചർച്ചനടത്തി. ചർച്ചയിൽ കരട് രേഖയെക്കുറിച്ച് തീരുമാനമായതായി റിപ്പോർട്ടുകളുണ്ട്. ഇനി സംസ്ഥാന സർക്കാർ കരട് രേഖയിലെ നിർദേശങ്ങൾ ചർച്ച ചെയ്യും. ഗുജറാത്ത് നിയമസഭയുടെ ശീതകാലസമ്മേളനത്തിൽ സർക്കാർ ഇത് അവതരിപ്പിച്ചേക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദർശനം നടത്തി എല്ലാ വിഭാഗം ജനങ്ങളുമായി ചർച്ച നടത്തിയാണ് യുസിസി കമ്മിറ്റി കരട് രേഖ തയാറാക്കിയത്. അന്തിമ റിപ്പോർട്ട് ഉടനെ സമർപ്പിക്കുമെന്നും സൂചനയുണ്ട്. ഫെബ്രുവരി നാലിനാണ് സംസ്ഥാന സർക്കാർ യുസിസി കമ്മിറ്റി രൂപീകരിച്ചത്. അഞ്ചംഗ സമിതിയെയാണ് സർക്കാർ ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ സമർപ്പിക്കാൻ ചുമതലപ്പെടുത്തിയത്.
Read Moreഉത്തരാഖണ്ഡ് മിന്നൽപ്രളയം: പ്രതികൂല കാലാവസ്ഥയിലും രക്ഷാദൗത്യം തുടരുന്നു
ഡെറാഡൂൺ/ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽപ്രളയത്തിലും വൻനാശം. ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നാലുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. അറുപതിലേറെപ്പേരെ കാണാതായെന്നാണ് വിവരം. കാണാതയവരിൽ ഒന്‍പത് സൈനികരും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പോലീസ് അറിയിച്ചു. പ്രതികൂല കാലാവസ്ഥ രക്ഷാദൗത്യങ്ങളെ ബാധിച്ചെന്ന് എൻഡിആർഎഫ്-എസ്ഡിആർഎഫ് സംഘം അറിയിച്ചു. ഹരിദ്വാർ, നൈനിറ്റാൾ, ഉധം സിംഗ് നഗർ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഇന്ന് കനത്ത മഴ പെയ്യുമെന്ന് കലാവസ്ഥാ അറിയിച്ചു. മൂന്നു ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം മറ്റ് പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, ഡെറാഡൂൺ, നൈനിറ്റാൾ, തെഹ്രി, ചമോലി, രുദ്രപ്രയാഗ്, ചമ്പാവത്, പൗരി, അൽമോറ, ബാഗേശ്വർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചിടും. ഡെറാഡൂൺ-ഹരിദ്വാർ ദേശീയപാത അടച്ചു. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കഡാവർ നായ്ക്കളെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. ഡൽഹിയിൽനിന്ന് വിമാനമാർഗമാണ് പ്രത്യേകപരിശീലനം നൽകിയ…
Read Moreഅടൂരിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി; ഹേമകമ്മറ്റി റിപ്പോർട്ട് മാറ്റിവയച്ച് മന്ത്രിമാർക്ക് വേണ്ടപ്പെട്ടവരുടെ പേര് ഉണ്ടായിരുന്നതിനാൽ
തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവില്‍ ചലച്ചിത്ര സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പരാമര്‍ശത്തെ പിന്തുണച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന പണത്തിന്റെ കാര്യത്തില്‍ സുതാര്യത വേണമെന്ന് പറയുന്നതില്‍ തെറ്റെന്താണെന്ന് ശ്രീകുമാരന്‍ തമ്പി ചോദിച്ചു. നവാഗതര്‍ക്ക് സിനിമ നിര്‍മ്മിക്കാന്‍ ഒന്നരക്കോടി രൂപ കെഎസ്എഫ്ഡിസി നല്കുമ്പോള് സുതാര്യത വേണമെന്ന അടൂരിന്റെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടൂര്‍ പ്രസംഗിക്കുമ്പോള്‍ പ്രസംഗം തടസപ്പെടുത്തി ഗായിക പുഷ്പവതി പ്രതിഷേധിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതരുമായി സൗഹൃദം ഉള്ളവരുടെ പേരുകള്‍ ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉള്ളതിനാലാണ് റിപ്പോര്‍ട്ട് മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സിനിമ കോണ്‍ക്ലേവിലാണ് അടൂര്‍ ഗോപാലകൃഷ്ണന് നടത്തിയ പ്രസംഗം വിവാദമായത്. പട്ടികജാതിക്കാരായവര് സിനിമ നിര്‍മ്മിക്കുമ്പോള്‍ അവര്‍ക്കു മതിയായ പരിശീലനം നല്‍കണമെന്നും സര്‍ക്കാരിന്റെ പണം അനാവശ്യമായി ചെലവഴിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നായിരുന്നു അടൂരിന്റെ…
Read Moreപെരുമഴക്കാലം… ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത; നാലു ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ബുധനാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും ബുധനാഴ്ചയും സംസ്ഥാനത്ത് 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ബുധനാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിലും റെഡ് അലർട്ടാണ്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mmൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. അതേസമയം, ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച്…
Read Moreബലാത്സംഗക്കുറ്റത്തിന് ജയിൽശിക്ഷ: സ്വയം പ്രഖ്യാപിത ആൾദൈവത്തിന് വീണ്ടും പരോൾ
ന്യൂഡൽഹി: ബലാത്സംഗക്കുറ്റത്തിന് ജയിലിൽ കഴിയുന്ന സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് തുടർച്ചയായി വീണ്ടും പരോൾ. മൂന്നുമാസം മുന്‍പ് 21 ദിവസത്തെ പരോൾ അനുവദിച്ചതിനു തൊട്ടുപിന്നാലെയാണ് 40 ദിവസത്തെ പരോൾകൂടി അനുവദിച്ചത്. ഇന്നു രാവിലെ ഹരിയാനയിലെ റോഹ്തക്കിലെ സുനാരിയ ജയിലിൽനിന്നു പുറത്തിറങ്ങിയ റാം റഹീം സിർസയിലുള്ള ദേര ആശ്രമത്തിലേക്കു പോയി. 14-ാം തവണയാണ് ഇയാൾക്കു പരോൾ അനുവദിക്കുന്നത്. റാം റഹീമിന്റെ അനുയായികളായ രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്തതിനാണ് ദേര സച്ചാ സൗദ തലവൻ അകത്താകുന്നത്. 20 വർഷത്തെ തടവുശിക്ഷയാണ് കേസിൽ റഹീമിനു ലഭിച്ചത്. വിവാദ ആൾദൈവം കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ കുറ്റാരോപിതനാണ്. തെളിവുകളുടെ അഭാവത്തിലാണ് ഇയാൾ പല കേസുകളിൽനിന്നും രക്ഷപ്പെട്ടത്.
Read Moreകര്‍ണാടകയിൽ മയിലുകള്‍ കൂട്ടത്തോടെ ചത്തനിലയിൽ
മംഗളൂരു: കർണാടകയിലെ തുമകുരുവില്‍ ഇരുപതോളം മയിലുകളെ ചത്തനിലയിൽ കണ്ടെത്തി. സംഭവത്തില്‍ വനംമന്ത്രി ഈശ്വർ ഖന്ദ്രെ അന്വേഷണത്തിന് ഉത്തരവിട്ടു. മൂന്ന് ആൺ മയിലുകളും 17 പെൺ മയിലുകളുമാണ് ചത്തതെന്ന് അധികൃതർ അറിയിച്ചു. മധുഗിരി താലൂക്കിലെ ഹനുമന്തപുര ഗ്രാമത്തിലെ മെഡിഗേഷിക്ക് സമീപമുള്ള വയലിലാണ് മയിലുകളെ ചത്തനിലയിൽ കര്‍ഷകര്‍ ആദ്യം കാണുന്നത്. പിന്നാലെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധിച്ചു. കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സാമ്പിളുകൾ ശേഖരിച്ച് വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.
Read Moreസർക്കാരിന്റെ നിഷേധാത്മക നിലപാട്: എയ്ഡഡ് സ്കൂളുകളിലെ നിയമന അംഗീകാരത്തിനു കാത്തിരിക്കേണ്ടത് വർഷങ്ങളോളം
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ നിയമനാംഗീകാരം കാത്തുനില്‍ക്കുന്നത് ആയിരക്കണക്കിന് അധ്യാപകർ. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിഷേധാത്മക നിലപാടു മൂലമാണ് നൂറുകണക്കിന് എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ നിയമനാംഗീകാരത്തിനായി വർഷങ്ങളായി കാത്തിരിക്കേണ്ടി വരുന്നത്. സർക്കാർ സ്കൂളുകളിൽ നിയമനം ലഭിക്കുന്ന അധ്യാപകർക്ക് പിറ്റേമാസം മുതൽ ശന്പളം ലഭിക്കുന്പോൾ, എയ്ഡഡ് സ്കൂളുകളിൽ നിയമനം ലഭിച്ച ഒരു അധ്യാപകനു ശന്പളവും ആനുകൂല്യങ്ങളും ലഭിക്കണമെങ്കിൽ ഏറെനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പല കാരണങ്ങൾ പറഞ്ഞ് നിയമനാംഗീകാരം മനഃപൂർവം വൈകിപ്പിക്കുകയാണ് അധികൃതർ. ഒരു കോർപ്പറേറ്റ് മാനേജർ നിയമനം നടത്തിയാൽ ആ ഫയലിൽ സർക്കാർ അപ്രൂവൽ നല്കണമെങ്കിൽ കുറഞ്ഞത് നാലു മുതൽ അഞ്ചു വർഷം വരെയെടുക്കും. വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിക്കുന്ന ഫയലുകളിൽ സീനിയോറിറ്റി നോക്കാതെ മനഃപൂർവം അവസാനം നല്കിയ ഫയലുകൾ ഓഫീസർമാർ കൈകാര്യം ചെയ്യുന്നു. ഇതുമൂലം അപ്രൂവൽ നല്കാൻ കഴിയാതെ വരികയും തുടർന്നു മാനേജർമാർക്ക് അപ്പീൽ നല്‍കേണ്ട സ്ഥിതിയുമുണ്ടാകുന്നു. പരമാവധി നിയമനാംഗീകാരം…
Read Moreഅങ്കണവാടിയിലെ അലമാരയിൽ മൂർഖൻ പാന്പ്: കളിപ്പാട്ടപ്പെട്ടി എടുക്കുന്നതിനിടെ അധ്യാപിക കണ്ടതിനാല്‍ അപകടമൊഴിവായി
കരിമാലൂർ (എറണാകുളം): അങ്കണവാടിയുടെ അലമാരയിൽ മൂർഖൻ പാന്പിനെ കണ്ടെത്തി. ആലുവയ്ക്കടുത്ത് വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് അങ്കണവാടിയിൽ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം. എട്ടു വിദ്യാർഥികളായിരുന്നു ഇന്നലെ അങ്കണവാടിയിലെത്തിയത്. പ്രഭാത പ്രാർഥന കഴിഞ്ഞ് ഇവർക്കു കളിക്കാനായി അധ്യാപിക ഷെൽഫിൽനിന്നു കളിപ്പാട്ടത്തിന്റെ പെട്ടി എടുക്കുമ്പോഴാണു മൂർഖനെ കണ്ടത്. ഭാഗ്യത്തിനാണ് അധ്യാപിക വിഷപ്പാന്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. ഇവർ ബഹളംവച്ചതോടെ ഹെൽപ്പർ ഓടിയെത്തുകയും ഇരുവരും ചേർന്ന് കുട്ടികളെ സുരക്ഷിതമായി പുറത്തേക്കു മാറ്റുകയും ചെയ്തു. നാട്ടുകാരും പഞ്ചായത്ത് അംഗവും സ്ഥലത്തെത്തി വിവരം വനംവകുപ്പിനെ അറിയിച്ചു. പാമ്പുപിടിത്ത വിദഗ്ധൻ രേഷ്ണുവിന്റെ സഹായത്തോടെ പാമ്പിനെ പിടികൂടുകയായിരുന്നു. അങ്കണവാടിക്കു ചുറ്റും നെൽപ്പാടങ്ങളാണ്. കെട്ടിടത്തിന്റെ ജനൽ ഗ്ലാസ് കഴിഞ്ഞദിവസം ഇളകിപ്പോയിരുന്നു. ഇതിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. അതിനാൽ ഇതുവഴിയാകാം വിഷപ്പാമ്പ് അകത്തുകയറിയതെന്നാണു നിഗമനം.
Read More