ഇന്ത്യയിൽ ഒരു കുട്ടിയെ 18 വയസുവരെ വളർത്താൻ മാതാപിതാക്കൾ ഏകദേശം 1.39 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്ന കണ്ടന്റ് ക്രിയേറ്ററുടെ അവകാശവാദം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. കുഞ്ഞുങ്ങൾ വേണ്ടെന്ന തീരുമാനമെടുത്ത വിഖ്യാത് സിംഗ് എന്ന ഇൻസ്റ്റാഗ്രാം ക്രിയേറ്ററാണ് ഗർഭധാരണം മുതൽ 18 വയസു വരെയുള്ള സാധ്യമായ എല്ലാ ചെലവുകളും കണക്കാക്കി ഈ വീഡിയോ പങ്കുവെച്ചത്. കുട്ടിയുടെ 2 മുതൽ 18 വയസ് വരെയുള്ള ഭക്ഷണത്തിനായി 15 ലക്ഷം രൂപയും, പ്ലേ സ്കൂൾ മുതൽ സ്കൂൾ ഫീസും യാത്രകളും അടങ്ങുന്ന വിദ്യാഭ്യാസത്തിനായി 33 ലക്ഷം രൂപയും ചെലവാകും. ഇതുകൂടാതെ ട്യൂഷൻ, ആരോഗ്യപരിപാലനം, വിനോദം, വസ്ത്രങ്ങൾ, ഗാഡ്ജെറ്റുകൾ, വലിയ വീടിന്റെ വാടക എന്നിവ ഉൾപ്പെടെ മൊത്തം 1.39 കോടി രൂപ തുക എത്തുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഗർഭകാലത്തെ ഡോക്ടർ പരിശോധനകൾ, മരുന്നുകൾ, പ്രസവം എന്നിവയ്ക്കായി സ്വകാര്യ ആശുപത്രിയിൽ…
Read MoreDay: August 3, 2026
ഇന്റർനെറ്റിനെ ചിരിപ്പിച്ച് ഹാലൻഡിന്റെ പൂച്ച ലുക്ക്അലൈക്ക്, കൊള്ളാം നന്നായിരിക്കുന്നു, എന്ന് സാക്ഷാൽ ഹാലൻഡിന്റെ കമന്റ് , ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
തന്റെ സാദൃശ്യമുള്ള പൂച്ചയുടെ ചിത്രം വൈറലായതോടെ രസകരമായ പ്രതികരണവുമായി മാഞ്ചസ്റ്റർ സിറ്റി താരം എർലിംഗ് ഹാലൻഡ് രംഗത്തെത്തി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ഈ ചിത്രത്തിലെ പൂച്ചയ്ക്ക് ഫുട്ബോൾ താരവുമായി അസാധാരണമായ സാദൃശ്യമുണ്ടെന്ന് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. ചിത്രത്തിന് താഴെ “ലുക്കിംഗ് ഗുഡ് എർലിംഗ്” എന്ന് താരം തന്നെ കമന്റ് ചെയ്തതോടെ ആരാധകർ ആവേശത്തിലായി. താരത്തിന്റെ മികച്ച ഹാസ്യബോധത്തെ പ്രശംസിച്ച ആരാധകർ ‘ക്യാറ്റ്ലിംഗ് ഹാലൻഡ്’ എന്നും ‘മൌലാൻഡ്’ എന്നും ഈ പൂച്ചയ്ക്ക് പേരിട്ടു. സോഷ്യൽ മീഡിയയിൽ സജീവമായ ഹാലൻഡ് അടുത്തിടെ സാഹിൽ ഗുപ്ത എന്ന ഇന്ത്യൻ ഇൻഫ്ലുവൻസറുടെ ഇൻസ്റ്റാഗ്രാം റീലിനും മറുപടി നൽകി. തന്റെ വീഡിയോയിൽ ഹാലൻഡ് കമന്റ് ചെയ്യുകയാണെങ്കിൽ മൂന്ന് മാസത്തിനുള്ളിൽ 20 കിലോ ഭാരം കുറയ്ക്കുമെന്നാണ് സാഹിൽ വെല്ലുവിളിച്ചത്. 18 മില്യണിലധികം ആളുകൾ കണ്ട ഈ വീഡിയോയിൽ “ഇപ്പോൾ മുതൽ ആരംഭിക്കൂ” എന്ന് ഹാലൻഡ്…
Read More