തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധികാരത്തര്‍ക്കം മൂര്‍ഛിക്കുന്നു. വിസി സസ്പെൻഡ് ചെയ്യുകയും ഇടതുസിന്‍ഡിക്കേറ്റ് സസ്പെന്ഷന് പിന്‍വലിക്കുകയും ചെയ്ത റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ വിസിക്ക് അയച്ച ഡിജിറ്റല്‍ ഫയലുകളില്‍ വൈസ് ചാന്‍സലർ ഡോ. മോഹനന് കുന്നുമ്മേല്‍ ഒപ്പിട്ടില്ല. അനില്‍കുമാറിന്റെ ഫയലുകള്‍ തനിക്ക് അയക്കേണ്ടതില്ലെന്ന് വി. സി. സര്‍വകലാശാല ആസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. സസ്പെന്‍ഷനിലുള്ള ആളിനു ഫയലുകളില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നാണ് അനില്‍കുമാര്‍ അയച്ച മൂന്ന് ഫയലുകളിലും വിസിയുടെ നിലപാട്. വിസി നിയമിച്ച രജിസ്ട്രാര്‍ യൂണിവേഴ്സിറ്റി പ്ലാനിംഗ് ബോര്‍ഡ് അംഗം മിനി കാപ്പന് അയച്ച 25 ഫയലുകളില്‍ വിസി ഒപ്പുവയ്ക്കുകയും അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാനുള്ള അധികാരം വിസിക്ക് അല്ലെന്നും സിന്‍ഡിക്കേറ്റിനാണെന്നുമാണ് അനില്‍കുമാറിന്റെ നിലപാട്. സിന്‍ഡിക്കേറ്റാണ് തന്റെ സസ്പെന്ഷന് പിന്‍വലിച്ചതെന്നും നിയമപ്രകാരം താനാണു രജിസ്ട്രാറെന്നുമാണ് അനില്‍കുമാറിന്റെ അവകാശ വാദം. അതേസമയം അനില്‍കുമാര്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാല്‍ സസ്പെന്ഷന്…
Read MoreCategory: Loud Speaker
പശുക്കടത്തിന്റെ പേരിൽ യുവാക്കളെ കൊന്ന കേസിലെ പ്രതി ജീവനൊടുക്കി; ബജ്റംഗ്ദള്‍ നേതാവിനെതിരേ വീഡിയോ പുറത്തുവിട്ടു
ചണ്ഡിഗഡ്: പശുക്കടത്തിന്റെ പേരില്‍ രാജസ്ഥാന് സ്വദേശികളായ യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ജീവനൊടുക്കിയ നിലയില്‍. ഹരിയാനയിലെ ബിച്ചോര്‍ ഗ്രാമവാസിയായ ലോകേഷ് സിന്ഗ്ലയാണ് ട്രെയിനു മുന്നില്‍ ആത്മഹത്യ ചെയ്തത്. ബജ്റംഗ്ദള്‍ നേതാവും മറ്റു രണ്ടുപേരുമാണ് ലോകേഷിന്റെ മരണത്തിനു കാരണമെന്നാണ് കുടുബം ആരോപിക്കുന്നത്.2023ൽ ആയിരുന്നു പശുക്കടത്തിന്റെ പേരില്‍ നാസിര്‍, ജുനൈദ് എന്നീ യുവാക്കള്‍ അതിദാരുണമായി കൊല്ലപ്പെടുന്നത്. ലോകേഷ് സിന്ഗ്ല അടക്കം 21 പേര്‍ക്കെതിരെയായിരുന്നു പോലീസ് കേസെടുത്തത്. കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ ലോകേഷ് ഒളിവിലായിരുന്നു. ഇതിനിടെയാണ് ഇയാള്‍ ജീവനൊടുക്കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്.ബജ്റംഗ്ദള്‍ സംസ്ഥാന കണ്‍വീനര്‍ ഭരത് ഭൂഷന്, അനില്‍ കൗശിക്, ഹര്‍കേഷ് യാദവ് എന്നിവര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും മനസ് മടുത്ത് ജീവനൊടുക്കുകയാണെന്നും ലോകേഷ് പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഈ മൂന്ന് പേരുടേയും ഭീഷണിയില്‍ തകര്‍ന്നുവെന്നും ഇവര്‍ ദിവസവും ഗുണ്ടകളെ വിടുകയാണെന്നും ലോകേഷ്…
Read Moreഹേമചന്ദ്രന് കൊലപാതകം; ശാസ്ത്രീയ തെളിവും സാക്ഷികളും ഇല്ല; മുഖ്യപ്രതിയുടെ മൊഴിയില്‍ വട്ടംകറങ്ങി പോലീസ്
കോഴിക്കോട്: സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന് കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയുടെ മൊഴിയില്‍ “വട്ടംചുറ്റി’ പോലീസ്. ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്നും ആത്മഹത്യയാണെന്നും മുഖ്യ പ്രതി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്. മതിയായ ശാസ്ത്രീയ തെളിവില്ലാത്തതിനാലും സാക്ഷികള്‍ ഇല്ലാത്തതും കേസില്‍ തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് അന്വേഷണസംഘം. ഹേമചന്ദ്രന് ആത്മഹത്യ ചെയ്തപ്പോള്‍ മറ്റ് വഴികളില്ലാതെ മൃതദേഹം കൊണ്ടുപോയി കുഴിച്ചിട്ടെന്നാണ് മുഖ്യപ്രതി ബത്തേരി സ്വദേശി നൗഷാദ് പോലീസിന് നല്കിയ മൊഴി. വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞ് നാട്ടിലെത്തിയ നൗഷാദിനെ കഴിഞ്ഞ ദിവസം ബംഗളൂരൂ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ അഞ്ച് ദിവസത്തേക്ക് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തു. ബത്തേരിയില്‍ ഉള്‍പ്പെടെ എത്തിച്ച് ഇന്ന് തെളിവെടുക്കാനാണ് പോലീസ് നീക്കം. നേരത്തെ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ബത്തേരി മാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, കള്ളുവടി വീട്ടില്‍ ബി.എസ്. അജേഷ് ,…
Read Moreകേരള സര്‍വകലാശാലയില്‍ പോരുകടുപ്പിച്ച് വിസിയും സിന്‍ഡിക്കേറ്റും; അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നതു തടയാന്‍ നിര്‍ദേശം നല്കി വൈസ് ചാന്‍സലര്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ പോരുകടുപ്പിച്ച് വിസിയും സിന്‍ഡിക്കേറ്റും. സിന്‍ഡിക്കേറ്റ് തിരിച്ചെടുത്ത രജിസ്ട്രാര്‍ ഡോ. അനില്‍കുമാറിന്റെ അവധിഅപേക്ഷ ഇന്നലെ വി.സി. മോഹനന് കുന്നുമ്മേല്‍ തള്ളിയിരുന്നു.സസ്പെന്‍ഷനിലുള്ള ആളിന്റെ അവധി അപേക്ഷ പരിഗണിക്കില്ലെന്നു വിസി നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍, തന്നെ സിന്‍ഡിക്കേറ്റ് തിരിച്ചെടുത്തുവെന്ന ന്യായം അനില്‍ കുമാര്‍ ഉന്നയിച്ചു. സര്‍വകലാശാലയില്‍ പ്രവേശിക്കരുതെന്ന് വിസി. മോഹനന് കുന്നുമ്മേല്‍ അനില്‍കുമാറിനോടു നിര്‍ദേശിക്കുകയും മിനി കാപ്പനെ പുതിയ രജിസട്രാറായി നിയമിച്ച് ഉത്തരവിറക്കുകയും ചെയ്തു. വിസിയെ തടയാന്‍ ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളും ഡിവൈഎഫ്ഐയും സര്വകലാശാലയ്ക്കുപുറത്ത് രാവിലെ തമ്പടിച്ചിന്നെങ്കിലും വിസി എത്തിയപ്പോൾ ആരും തടഞ്ഞില്ല. അതേസമയം അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവേശിക്കുന്നതു തടയാന്‍ വൈസ് ചാന്‍സലര്‍ സെക്യൂരിറ്റി ഓഫീസര്‍ക്കു നിര്‍ദേശം നല്കി. ഇരുവിഭാഗങ്ങളും നേര്‍ക്കുനേര്‍ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നോട്ടുപോകുന്നതു സര്‍വകലാശാലയെ സംഘര്‍ഷ ഭൂമിയാക്കി മാറ്റിയിട്ടുണ്ട്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സര്‍വകലാശാലയ്ക്ക് അകത്തും പുറത്തും കനത്ത സുരക്ഷാസംവിധാനം പോലീസ് ഒരുക്കിയിട്ടുണ്ട്. അതേസമയം…
Read Moreതിരുവനന്തപുരത്ത് വൻ മയക്കുമരുന്നുവേട്ട; അഞ്ച് കോടിയുടെ എംഡിഎംഎ; മയക്കുമരുന്ന് പുറത്തെത്തിച്ചത് ഈന്തപ്പഴ പാക്കറ്റിൽ; നാലു പേർ അറസ്റ്റിൽ
തിരുവനന്തപുരം: കല്ലമ്പലത്ത് വന്‍ മയക്കുമരുന്നുവേട്ട. ഒരു കിലോയിലധികം തൂക്കമുള്ള എംഡിഎംഎയുമായി നാലു പേര് പിടിയില്‍. വിദേശത്തുനിന്നെത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. അന്താരാഷ്്ട്രവിപണിയില് അഞ്ച് കോടിയില്‍പ്പരം രൂപ വില വരുന്ന മയക്കുമരുന്നാണു പിടികൂടിയത്. ഇന്നലെ അര്‍ധരാത്രിയോടെ കല്ലമ്പലത്തായിരുന്നു സംഭവം. കല്ലമ്പലം മാവിന്മൂട് ദീപ വിലാസത്തില്‍ സഞ്ജു എന്നു വിളിക്കുന്ന ഷൈജു (41), ഇയാളുടെ സഹായികളും ഞെക്കാട് സ്വദേശികളുമായ നന്ദു, ഉണ്ണിക്കുട്ടന്, പ്രമീദ് എന്നിവരുമാണു പിടിയിലായത്. 1.250 കിലോയോളം തൂക്കം വരുന്ന എംഡിഎംഎയാണ് ഇവരില്‍നിന്നു പിടികൂടിയത്. ഇന്നലെ രാത്രിയില്‍ മസ്ക്കറ്റില്‍ നിന്നു തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ മയക്കുമരുന്നാണു പിടികൂടിയത്. ഷൈജുവും നന്ദുവുമാണു വിദേശത്ത് നിന്ന് എത്തിയത്. ഇവരുടെ ലഗേജിലെ ഈന്തപ്പഴ പാക്കറ്റിലാണ് മയക്കുമരുന്ന് പുറത്തെത്തിച്ചതെന്നു പോലീസ് വ്യക്തമാക്കി. വിമാനത്താവളത്തില്‍ എത്തിയ ശേഷം രണ്ട് വാഹനങ്ങളിലായി ഇവര്‍ സഞ്ജുവിന്റെ കല്ലമ്പലത്തെ വീട്ടിലേക്കു പോകുകയായിരുന്നു. ലഗേജുകള്‍ പിക്കപ്പ്…
Read Moreപണം നൽകിയില്ലങ്കിൽ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കും: ചാർട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി
മുംബൈ: സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയതിനെ തുടർന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് ജീവനൊടുക്കി. മുംബൈ സാന്താക്രൂസ് സ്വദേശി രാജ് ലീല മോറെ (32) ആണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. സംഭവത്തിൽ വാക്കോല പോലീസ് അന്വേഷണം തുടങ്ങി. പോലീസ് മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. രാഹുൽ പർവാനി, സബ ഖുറേഷി എന്നിവരാണ് തന്റെ ആത്മഹത്യക്ക് ഉത്തരവാദികളെന്ന് കുറിപ്പിൽ പറയുന്നു. ഇരുവർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. രാജിന്റെ ഓഹരി വിപണി നിക്ഷേപങ്ങളെക്കുറിച്ചും ഉയർന്ന ശമ്പളമുള്ള ജോലിയെക്കുറിച്ചും പ്രതികൾക്ക് അറിയാമായിരുന്നു. ഇയാളുടെ സ്വകാര്യ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് തങ്ങളുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം കൈമാറാനും തന്റെ സമ്പാദ്യം നൽകാനും ഇരുവരും രാജിനെ നിർബന്ധിച്ചു. രാജിന്റെ കൈയിൽ നിന്ന് ഒരു ആഡംബര കാറും ഇവർ ബലമായി തട്ടിയെടുത്തുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ…
Read Moreടേക്ക് ഓഫിനിടെ റൺവേയിൽ പ്രവേശിച്ചു; വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം; അന്വേഷണം ആരംഭിച്ച് വിമാനക്കമ്പിനി
മിലാന്: പുറപ്പെടാന്‍ തയാറായി നിന്ന വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവ് മരിച്ചു. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. സ്പെയിനിലെ ആസ്റ്റുരിയസിലേക്കു പുറപ്പെടാൻ വിമാനം തയാറായി നിൽക്കവെ യുവാവ് റൺവേയിലേക്ക് അവിചാരിതമായി എത്തുകയായിരുന്നു. 35 വയസുകാരനാണ് മരണപ്പെട്ടതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൊളോത്തിയ കമ്പനിയുടെ എ319ന്റെ എൻജിനിലാണ് യുവാവ് കുടുങ്ങിയത്. തൽക്ഷണം മരിച്ചു. അപകടത്തെത്തുടര്‍ന്ന് രണ്ട് മണിക്കൂറോളം വിമാനഗതാഗതം തടസപ്പെട്ടതായി ബെര്‍ഗാമോ വിമാനത്താവള അധികൃതർ അറിയിച്ചു. പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ഫ്ളൈറ്റ് ട്രാക്കര്‍ ഏജന്‍സിയായ ഫ്ളൈറ്റ്റഡാര്‍-24 റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, പോലീസ് പിന്തുടര്ന്നതിനെ തുടർന്നാണ് യുവാവ് റണ്‍വേയില്‍ എത്തിയതെന്നും സുരക്ഷാവാതിലിലൂടെയാണ് റണ്‍വേയില്‍ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ വിമാനയാത്രികനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. സംഭവത്തിൽ വൊളോത്തിയ വിമാന കമ്പനി അന്വേഷണം പ്രഖ്യാപിച്ചു.
Read Moreപരിപ്പ് കറിക്ക് ദുര്‍ഗന്ധം; കാന്റീൻ ജീവനക്കാരന് ശിവസേന എംഎല്‍എയുടെ മര്‍ദ്ദനം
ന്യൂഡല്‍ഹി: കാന്റീൻ ജീവനകാരനു നേരെ ശിവസേന എംഎല്‍എയുടെ മർദ്ദനം. ബുള്‍ധാന എംഎല്‍എ സഞ്ജയ് ഗെയ്ക്ക്വാദാണ് എംഎല്‍എ കാന്റീനിലെ ജീവനക്കാരനെ മര്‍ദ്ദിച്ചത്. പരിപ്പിന് സ്വാദില്ലായെന്നും ദുര്‍ഗന്ധമുണ്ടെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സഞ്ജയ്ക്ക് നേരേ വിമർശനം ഉയർന്നു. എന്നാൽ താൻ ചെയ്ത പ്രവർത്തിയിൽ കുറ്റബോധമില്ലന്നും രണ്ട് തവണ താക്കീത് നല്‍കിയിട്ടും ഭക്ഷണം മോശമായി തന്നെയാണ് നല്‍കിയത്. പല തവണ ഭക്ഷണത്തില്‍ മുടി കണ്ടിട്ടുമുണ്ട്. അതുകൊണ്ടാണ് മർദിച്ചതെന്ന് എംഎല്‍എ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നാക്ക് വെട്ടുന്നവര്‍ക്ക് 11 ലക്ഷം രൂപ നല്‍കാമെന്ന് സഞ്ജയ് ഗെയ്ക്ക്വാദ് പ്രഖ്യാപിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴി വച്ചിരുന്നു.
Read Moreസംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി; ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സര്‍ക്കാര്‍
കൊച്ചി: കേരള എൻജിനിയറിംഗ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ പരീക്ഷാ ഫലം റദ്ദാക്കി ഹൈക്കോടതി. റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് നിർദേശിച്ചാണ് ഹൈക്കോടതി ഉത്തരവ്. കേരള സിലബസ് വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നും ജസ്റ്റീസ് ഡി.കെ. സിംഗ് ചൂണ്ടിക്കാട്ടി. മുൻ സമവാക്യം അനുസരിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്ഇ വിദ്യാർഥികളേക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സമവാക്യം കൊണ്ടുവന്നത്. എന്നാൽ മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിനി ഹന ഫാത്തിമ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അതേസമയം, നടപടിയിൽ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
Read Moreസമരം എന്നപേരിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസം; സർക്കാരും പോലീസും കൂട്ടുനിന്നെന്ന് വി.ഡി. സതീശൻ
കൊച്ചി: സമരം എന്ന പേരിൽ സംസ്ഥാനത്തെ സർവകലാശാലകളിൽ എസ്എഫ്ഐ നടത്തിയത് ഗുണ്ടായിസമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർവകലാശാലകളിൽ കടന്നുകയറി അവിടുത്തെ ജീവനക്കാരെയും പല ആവശ്യങ്ങൾക്ക് വന്ന വിദ്യാർഥികളെയും മർദിച്ച് തികഞ്ഞ ഗുണ്ടായിസമാണ് അവിടെ നടന്നത്. അതിന് സർക്കാരും പോലീസും കൂട്ടുനിന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിന്റെ ലാത്തി മേടിച്ച് വിദ്യാർഥികൾ അവരെ തല്ലുകയാണ്. എന്നിട്ട് തൊപ്പിയും വച്ച് പോലീസ് നോക്കി നിൽക്കുകയാണ്. നാണക്കേടായി കേരളത്തിലെ പോലീസ് മാറിയിരിക്കുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു. സർക്കാരും ഗവര്‍ണറും തമ്മിലുള്ള പോരിനിടെ ബലിയാടാകുന്ന വിദ്യാർഥികളുടെ കാര്യം നോക്കുന്നതിനു പകരം യൂണിവേഴ്സിറ്റി കോളജിൽ പോയി സമരാഭാസത്തിന് പിന്തുണ കൊടുക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്തതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read More