മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് യാ​ത്ര​ക്കാ​രെ പ​രി​ശോ​ധി​ക്കും

കോ​ഴി​ക്കോ​ട്: മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന ബ​സ് യാ​ത്ര​ക്കാ​രു​ടെ ബാ​ഗേ​ജു​ക​ള്‍ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ല്‍. മ​യ​ക്കു​മ​രു​ന്ന് സം​ഘ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സും എ​ക്‌​സൈ​സ് വ​കു​പ്പു​ക​ളും അ​ടു​ത്തി​ടെ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കോ​ഴി​ക്കോ​ടി​നും ബം​ഗ​ളൂ​രു​വി​നും ഇ​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ളി​ലാ​ണ് സം​യു​ക്ത എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക. ബം​ഗ​ള​രു​വി​ല്‍​നി​ന്ന് വ​ന്‍​തോ​തി​ല്‍ എം​ഡി​എം​എ കോ​ഴി​ക്കോ​ട്ടേ​ക്കും മ​ല​ബാ​റി​ന്‍റെ വി​വ​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന​താ​യു​ള്ള ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. അ​ടു​ത്ത​കാ​ല​ത്ത് കോ​ഴി​ക്കോ​ട്ട് പി​ടി​യി​ലാ​യ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​കാ​ര്‍ ത​ങ്ങ​ള്‍​ക്കു എം​ഡി​എം​എ ല​ഭി​ച്ച​ത് ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നാ​ണെ​ന്ന് പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. വി​ദേ​ശ​പൗ​ര​ന്മാ​രു​ടെ പ​ങ്കും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​നു പു​റ​ത്തു വി​വി​ധ പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്സു​ക​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ വ​ശീ​ക​രി​ച്ച് അ​വ​ര്‍​ക്കു വ​ന്‍​തു​ക ക​മ്മീ​ഷ​ന്‍ ന​ല്‍​കി മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ല്‍ ത​ന്നെ ധാ​രാ​ളം മ​ല​യാ​ളി…

Read More

‘തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ബി​ജെ​പി താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ‍​യി’: രാ​ഹു​ൽ ഗാ​ന്ധി

ഭു​വ​നേ​ശ്വ​ർ: തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ബി​ജെ​പി താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​തി​ന്‍റെ ക​ട​മ നി​ർ​വ​ഹി​ക്കു​ന്നി​ല്ല. മ​റി​ച്ച് ബി​ജെ​പി​യു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പും ബി​ജെ​പി ഹൈ​ജാ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പ് ഹൈ​ജാ​ക്ക് ചെ​യ്യു​ന്ന​ത് ഇ​ന്ത്യ സ​ഖ്യം ത​ട​യും. ഭ​ര​ണ​ഘ​ട​ന​യെ ബി​ജെ​പി ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു. ബി​ജെ​പി സ​ർ​ക്കാ​ർ അ​ധ​ർ​മി​ക​ളാ​യ അ​ഞ്ചു മു​ത​ലാ​ളി​മാ​ർ​ക്കാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ സാ​ധാ​ര​ണ​ക്കാ​ർ​ക്കാ​യി ഒ​ന്നും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.

Read More

കാ​ഷ്മീ​രി​ലേ​ക്കു ആ​രും പോ​ക​രു​ത്; വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ്

കോ​ൽ​ക്ക​ത്ത: കാ​ഷ്മീ​രി​ലേ​ക്ക് ആ​രും പോ​ക​രു​തെ​ന്ന വി​ദ്വേ​ഷ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് സു​വേ​ന്ദു അ​ധി​കാ​രി. മു​സ്‌​ലിം​ക​ൾ ഭൂ​രി​പ​ക്ഷ​മാ​യ കാ​ഷ്മീ​രി​ലേ​ക്ക് ആ​രും പോ​ക​രു​തെ​ന്നും ന​മ്മു​ടെ ആ​ളു​ക​ളെ മാ​ത്രം തി​ര​ഞ്ഞു​പി​ടി​ച്ച് കൊ​ന്ന​വ​രാ​ണ് അ​വി​ടെ​യു​ള്ള​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ബം​ഗാ​ളി​ലെ എ​ല്ലാ ജ​ന​ങ്ങ​ളും കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കു മ​റു​പ​ടി​യാ​യി​ട്ടാ​യി​രു​ന്നു സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ ഈ ​പ​രാ​മ​ർ​ശം. ജ​മ്മു​കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള പ​ശ്ചി​മ ബം​ഗാ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു സു​വേ​ന്ദു​വി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശം. പ​ഹ​ൽ​ഗാം അ​ക്ര​മ​ണ​സ​മ​യ​ത്ത് പൂ​ഞ്ച്, ര​ജോ​രി മേ​ഖ​ല​ക​ളി​ലേ​ക്കു സ​ഹാ​യ​സം​ഘ​ങ്ങ​ളെ അ​യ​ച്ച​തി​ൽ ഒ​മ​ർ അ​ബ്ദു​ള്ള മ​മ​ത​യോ​ട് ന​ന്ദി പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് മ​മ​ത​യെ കാ​ഷ്മീ​രി​ലേ​ക്ക് ക്ഷ​ണി​ച്ചു. സെ​പ്റ്റ​ബ​റി​ലെ ദു​ർ​ഗാ​പൂ​ജ സ​മ​യ​ത്ത് താ​ൻ കാ​ഷ്മീ​രി​ലെ​ത്താ​മെ​ന്ന് മ​മ​ത ഉ​റ​പ്പ് ന​ൽ​കി. പി​ന്നാ​ലെ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ളോ​ടും കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ അ​ങ്ങോ​ട്ട് ആ​രും പോ​ക​രു​തെ​ന്നും നി​ങ്ങ​ൾ ഹി​മാ​ച​ലി​ലേ​ക്കും ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​ക്കും പോ​ക​ണ​മെ​ന്നും സു​വേ​ന്ദു അ​ധി​കാ​രി…

Read More

രാ​ധി​ക​യു​ടെ അ​മ്മ ഇ​തു​വ​രെ​യും മൊ​ഴി ന​ൽ​കി​യി​ല്ല: ടെ​ന്നീ​സ് താ​ര​ത്തി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ദു​രൂ​ഹ​ത

ഗു​രു​ഗ്രാം: ടെ​ന്നീ​സ് താ​രം രാ​ധി​ക യാ​ദ​വി​നെ പി​താ​വ് വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​ടി​മു​ടി ദു​രൂ​ഹ​ത​യെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. രാ​ധി​ക ടെ​ന്നീ​സ് അ​ക്കാ​ദ​മി ന​ട​ത്തു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് പി​താ​വി​ന്‍റെ മൊ​ഴി. എ​ന്നാ​ൽ കൊ​ല​യ്ക്കു പി​ന്നി​ൽ മ​റ്റു കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൊ​ല​ന​ട​ന്ന ദി​വ​സം പി​താ​വും രാ​ധി​ക​യും ത​മ്മി​ൽ ത​ർ​ക്കം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ലെ കാ​ര​ണ​മി​ത​ല്ലെ​ന്ന് പി​താ​വ് ദീ​പ​ക് യാ​ദ​വ് മൊ​ഴി ന​ൽ​കി​യി​രു​ന്നു. കൊ​ല​പാ​ത​ക സ​മ​യ​ത്ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന രാ​ധി​ക​യു​ടെ അ​മ്മ ഇ​തു​വ​രെ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടി​ല്ല. ഇ​തും കൊ​ല​പാ​ത​ക​ത്തി​ലെ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്നു. അ​മ്മ​യു​ടെ പി​റ​ന്നാ​ൾ ദി​വ​സം ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ധി​ക യാ​ദ​വി​നെ അ​ച്ഛ​ൻ ദീ​പ​ക് യാ​ദ​വ് വെ​ടി​വെ​ച്ച് കൊ​ന്ന​ത്. ദീ​പ​ക് യാ​ദ​വി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ളു​ടെ ചി​ല​വി​ലാ​ണ് താ​ൻ ക​ഴി​യു​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ളു​ടെ പ​രി​ഹാ​സ​വും…

Read More

ഇ​ട​ത് സ​ര്‍​ക്കാ​രി​നെ അ​ധി​കാ​ര​ത്തി​ല്‍​നി​ന്ന് നീ​ക്കാ​നു​ള്ള പോ​രാ​ട്ടം തു​ട​ര​ണം;‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ പു​തി​യ കേ​ര​ള​ത്തി​നാ​യി പു​തി​യ കോ​ൺ​ഗ്ര​സ്; ദീ​പ ദാ​സ് മു​ൻ​ഷി

കോ​​ട്ട​​യം: ഇ​​ട​​ത് സ​​ര്‍​ക്കാ​​രി​​നെ അ​​ധി​​കാ​​ര​​ത്തി​​ല്‍​നി​​ന്ന് നീ​​ക്കാ​​നു​​ള്ള പോ​​രാ​​ട്ട​​ത്തി​​നൊ​​പ്പം പു​​തി​​യ കേ​​ര​​ള​​ത്തി​​നാ​​യു​​ള്ള ക​​ര്‍​മ പ​​ദ്ധ​​തി​​ക​​ളും ത​​യാ​​റാ​​ക്ക​​ണ​​മെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ദീ​​പ ദാ​​സ് മു​​ന്‍​ഷി. കോ​​ട്ട​​യ​​ത്ത് ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി സം​​ഘ​​ടി​​പ്പി​​ച്ച സ​​മ​​ര​​സം​​ഗ​​മം സ്‌​​പെ​​ഷ​ല്‍ ജ​​ന​​റ​​ല്‍ ബോ​​ഡി യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ര്‍. കേ​​ര​​ള​​ത്തി​​ല്‍ ഇ​​ട​​ത് സ​​ര്‍​ക്കാ​​രി​​നെ​​തി​രേ​​യും കേ​​ന്ദ്ര​​ത്തി​​ല്‍ ബി​​ജെ​​പി സ​​ര്‍​ക്കാ​​രി​​നെ​​തി​​രേ​യും സ​​മ​​ര​​ങ്ങ​​ള്‍ ന​​ട​​ത്തു​​ന്ന​​തി​​നൊ​​പ്പം ത​​ന്നെ യു​​വ​​ത​​ല​​മു​​റ​​യെ അ​​ടു​​ത്ത​​റി​​യാ​​നും ചേ​​ര്‍​ത്ത് നി​​ര്‍​ത്തി​​ക്കൊ​​ണ്ടു​​ള്ള നാ​​ടി​ന്‍റെ വി​​ക​​സ​​ന​​ത്തി​​നും ഊ​​ന്ന​​ല്‍ ന​​ല്‍​ക​​ണ​​മെ​​ന്നും അ​​വ​​ര്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി. നാ​​ട്ടി​​ല്‍ യു​​വാ​​ക്ക​​ള്‍​ക്ക് ജോ​​ലി കി​​ട്ടു​​ന്നി​​ല്ല. യു​​വാ​​ക്ക​​ള്‍ വ​​ലി​​യൊ​​രു വി​​ഭാ​​ഗം തൊ​​ഴി​​ല്‍തേ​​ടി വി​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് പോ​​കു​​ക​​യാ​​ണ്. തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ള്‍ സൃ​​ഷ്ടി​​ച്ച് ഇ​​വ​​രെ കേ​​ര​​ള​​ത്തി​​ല്‍ നി​​ല​​നി​​ര്‍​ത്താ​​ന്‍ കോ​​ണ്‍​ഗ്ര​​സി​​ന് പ​​ദ്ധ​​തി വേ​​ണം. വ​​ര്‍​ധി​​ച്ചു​വ​​രു​​ന്ന ല​​ഹ​​രി​​വി​​പ​​ത്തി​​നെ​​തി​​രേ​​യും കോ​​ണ്‍​ഗ്ര​​സ് പ്ര​​വ​​ര്‍​ത്ത​​ക​​ര്‍ മു​​ന്നി​​ട്ടി​​റ​​ങ്ങ​​ണം. പു​​തി​​യ കേ​​ര​​ള​​ത്തെ​​ക്കു​​റി​​ച്ച് കോ​​ണ്‍​ഗ്ര​​സി​ന്‍റെ​യും യു​​ഡി​​എ​​ഫി​​ന്‍റെ​​യും കാ​​ഴ്ച​​പ്പാ​​ടും പ​​ദ്ധ​​തി​​ക​​ളും ജ​​ന​​ങ്ങ​​ള്‍​ക്ക് മു​​ന്നി​​ല്‍ വ​​യ്ക്കാ​​ന്‍ ക​​ഴി​​യ​​ണം. യു​​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ കാ​​ല​​ത്ത് പ്ര​​വ​​ര്‍​ത്ത​​ന​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന ആ​​വേ​​ശം വീ​​ണ്ടെ​​ടു​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ഉ​​ദ്ഘാ​​ട​​നം…

Read More

വി.​എ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ല: പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു​വെ​ന്ന് പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ. രാ​വി​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് യോ​ഗം ചേ​ർ​ന്ന ശേ​ഷ​മാ​ണ് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ ഇ​റ​ക്കി​യ​ത്. തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട വി.​എ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു എ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ൽ പ​റ​യു​ന്ന​ത്. വി.​എ​സ് മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ര​ക്ത​സ​മ്മ​ർ​ദ​വും വൃ​ക്ക​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും സാ​ധാ​ര​ണ നി​ല​യി​ലാ​യി​ട്ടി​ല്ല. ശാ​രീ​രി​ക സ്ഥി​തി കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ലാ​ണ് ഡ​യാ​ലി​സി​സ് ന​ൽ​കു​ന്ന​ത്. ക​ടു​ത്ത ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 23നാ​ണ് വി ​എ​സ് അ​ച്യു​താ​ന​ന്ദ​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Read More

ദൃ​ശ്യം മോ​ഡ​ല്‍ കൊ​ല​പാ​ത​കം: മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട സ്ഥ​ല​ത്ത് തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​ന്‍ പോ​ലീ​സ്

കോ​ഴി​ക്കോ​ട്: സാ​മ്പ​ത്തി​ക പ​ണി​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പൂ​മ​ല ചെ​ട്ടി​മൂ​ല സ്വ​ദേ​ശി ഹേ​മ​ച​ന്ദ്ര​നെ ദൃ​ശ്യം മോ​ഡ​ലി​ല്‍ കൊ​ല​പ്പെ​ടു​ത്തി കു​ഴി​ച്ചി​ട്ട കേ​സി​ലെ മു​ഖ്യ​പ്ര​തി ബ​ത്തേ​രി പ​ഴു​പ്പ​ത്തൂ​ര്‍ സ്വ​ദേ​ശി പു​ല്ല​മ്പി വീ​ട്ടി​ല്‍ നൗ​ഷാ​ദു (33)മാ​യി അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് വ​യ​നാ​ട്ടി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ ചേ​ര​മ്പാ​ടി​യി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. ചേ​ര​മ്പാ​ടി​യി​ല്‍ നി​ന്നാ​ണ് ഹേ​മ​ച​ന്ദ്ര​ന്‍റെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. അ​തി​നി​ടെ ഹേ​മ​ച​ന്ദ്ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത​ല്ലെ​ന്നും ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നു​മാ​ണ് മു​ഖ്യ​പ്ര​തി ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ട​തി​യി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ പ്ര​തി നൗ​ഷാ​ദു​മാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. ആ​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് രാ​വി​ലെ വ​യ​നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഹേ​മ​ച​ന്ദ്ര​നെ ഒ​ളി​വി​ല്‍ പാ​ര്‍​പ്പി​ച്ച് പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു സം​ശ​യി​ക്കു​ന്ന ബ​ത്തേ​രി​യി​ലെ വീ​ട്, മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട ചേ​ര​മ്പാ​ടി വ​ന​മേ​ഖ​ല, മൃ​ത​ദ്ദേ​ഹം കു​ഴി​ച്ചി​ടു​ന്ന സ്ഥ​ലം ക​ണ്ടെ​ത്താ​ന്‍ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി പ്ര​തി​ക​ള്‍ ഒ​ത്തു​കൂ​ടി​യ സ്ഥ​ലം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ല്‍ ഇ​ന്ന് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.…

Read More

മു​ടി വെ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ വി​ദ്യാ​ർ​ഥി​ക​ൾ കു​ത്തി​ക്കൊ​ന്നു; ആ​ക്ര​മ​ണം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷ​പ്പെ​ട്ടു

ഹി​സാ​ർ: മു​ടി​വെ​ട്ടി വൃ​ത്തി​യാ​യി, അ​ച്ച​ട​ക്ക​ത്തോ​ടെ സ്കൂ​ളി​ൽ വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട​തി​ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ കു​ത്തി​ക്കൊ​ന്നു. ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ലെ സ്വ​കാ​ര്യ സ്കൂ​ളി​ൽ​വ​ച്ചാ​ണ് ജ​ഗ്ബീ​ർ സിം​ഗ് പ​ന്നു (55) ആ​ണു മ​രി​ച്ച​ത്. അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പ്രി​ൻ​സി​പ്പ​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ആ​ക്ര​മ​ണം ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. 11, 12 ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ കു​ത്തി​യ​ത്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.  സ്കൂ​ളി​ലേ​ക്കു വ​രു​ന്പോ​ൾ മു​ടി വെ​ട്ടി അ​ച്ച​ട​ക്ക​ത്തോ​ടെ വ​ര​ണ​മെ​ന്ന് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ളോ​ടും പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും ഇ​തി​ന്‍റെ ദേ​ഷ്യ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്നും ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ട് അ​മി​ത് യാ​ഷ്‌​വ​ർ​ധ​ൻ പ​റ​ഞ്ഞു.

Read More

അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഒ​ഴി​വി​ല്ല; നേ​തൃ​മാ​റ്റ ച​ര്‍​ച്ച​ക​ള്‍ ത​ള്ളി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: നേ​തൃ​മാ​റ്റ ച​ര്‍​ച്ച​ക​ള്‍ ത​ള്ളി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. അ​ഞ്ചു വ​ര്‍​ഷ​ത്തേ​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക​സേ​ര​യി​ൽ ഒ​ഴി​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് അ​ഞ്ചു​വ​ര്‍​ഷ​വും താ​ൻ ത​ന്നെ തു​ട​രു​മെ​ന്നും സി​ദ്ധ​രാ​മ​യ്യ മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി. ഈ ​വ​ര്‍​ഷം അ​വ​സാ​നം ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ ഡി.​കെ.‌ ശി​വ​കു​മാ​ര്‍ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ളു​ണ്ട്. ഇ​തി​നെ ത​ള്ളി​ക്കൊ​ണ്ടാ​ണ് അ​ഞ്ചു​വ​ര്‍​ഷ​വും താ​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യി​ൽ തു​ട​രു​മെ​ന്ന് സി​ദ്ധ​രാ​മ​യ്യ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ര്‍​ണാ​ട​ക​യി​ൽ നേ​തൃ​മാ​റ്റു​മു​ണ്ടാ​കു​മോ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് സി​ദ്ധ​രാ​മ​യ്യ​യു​ടെ പ്ര​തി​ക​ര​ണം. സി​ദ്ധ​രാ​മ​യ്യ​യും ഡി​കെ​യും ക​ഴി​ഞ്ഞ​ദി​വ​സം ഡ​ൽ​ഹി​യി​ലെ​ത്തി​യി​രു​ന്നു. ഇ​തോ​ടെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ക​നം​വ​ച്ചു. ഡ​ൽ​ഹി​യി​ൽ ഇ​രു​വ​രും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, രാ​ഹു​ൽ ഗാ​ന്ധി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Read More

കീം ​പ​രീ​ക്ഷാ​ഫ​ലം: സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ സ​ദു​ദ്ദേ​ശ​ത്തോ​ടെ; മാ​ധ്യ​മ​ങ്ങ​ള്‍ കോ​ട​തി​ക​ളാ​കേ​ണ്ടെ​ന്നു മ​ന്ത്രി ആ​ര്‍. ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: കീം ​പ​രീ​ക്ഷാഫ​ലത്തിൽ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ല്‍ സ​ദു​ദ്ദേ​ശ​ത്തോ​ടെ​യാ​ണെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​ര്‍. ബി​ന്ദു. മാ​ധ്യ​മ​ങ്ങ​ള്‍ കോ​ട​തി​ക​ളാ​കേ​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. എ​ല്ലാ കു​ട്ടി​ക​ള്‍​ക്കും നീ​തി ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്കു മ​റു​പ​ടി​യാ​യാ​ണു മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. അ​തേസ​മ​യം കീം ​പ​രീ​ക്ഷഫ​ല വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി​സ​ഭ വി​ഷ​യം പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പ​ല മ​ന്ത്രി​മാ​ര്‍​ക്കും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ ഉ​ണ്ടാ​യെ​ന്ന വി​വ​രം പു​റ​ത്തുവ​ന്നി​ട്ടു​ണ്ട്. ധൃ​തി പി​ടി​ച്ച് കീ​മിന്‍റെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം വേ​ണ്ടെ​ന്നും അ​ടു​ത്ത വ​ര്‍​ഷം മു​ത​ല്‍ മ​തി​യെ​ന്നും ചി​ല മ​ന്ത്രി​മാ​ര്‍ നി​ല​പാ​ടു സ്വീ​ക​രി​ച്ചി​രു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളാ​ണു പു​റ​ത്തുവ​ന്ന​ത്.

Read More