ന്യൂഡൽഹി: സൈപ്രസ്, കാനഡ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്കു തിരിച്ചു. ഇന്നലെ ക്രൊയേഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ഗായത്രിമന്ത്രം ചൊല്ലിയാണ് സ്വീകരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. ക്രൊയേഷ്യയിലെ ഇന്ത്യൻ വംശജരുടെ ആവേശം ഇരുരാജ്യങ്ങൾക്കമിടയിലെ ബന്ധം ദൃഡപ്പെടുത്തുമെന്ന് സന്ദർശന വേളയിൽ മോദി എക്സില്‍ കുറിച്ചു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജറിന്റെ വധത്തിനു പിന്നാലെ വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാൻ മോദിയുടെ സന്ദർശനത്തിലൂടെ കഴിഞ്ഞെന്ന് റിപ്പോർട്ടുകളുണ്ട്. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിൽ നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ധാരണയിലെത്തിയിട്ടുണ്ട്.
Read MoreCategory: Loud Speaker
രാഹുൽ ഗാന്ധിയുടെ പിറന്നാളിന് ഡൽഹിയിൽ തൊഴിൽമേള; ബിജെപി ഭരണത്തിൽ തൊഴിലില്ലായ്മ വർധിക്കുന്ന സാഹചര്യത്തിലാണ് മേള
ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് 55ാം പിറന്നാൾ. രാഹുലിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച ഇന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും. ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിലാണ് മേള. 100 ലധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കും. 5000 ത്തിലധികം യുവജനങ്ങൾക്ക് മേളയിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മേളയുടെ ഭാഗമാകാൻ കഴിയും. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു വരുന്നതിനെതിരെയാണ് തൊഴിൽമേള സഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധി നിരവധിത്തവണ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
Read Moreകായല്ടൂറിസത്തിനു മാന്ദ്യം; ഹൗസ് ബോട്ടുകള്‍ വിശ്രമത്തില്‍; വള്ളംകളിക്ക് സഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിൽ ബോട്ട് ഉടമകൾ
കുമരകം: കുമരകം വേമ്പനാട് കായലില്‍ ഹൗസ് ബോട്ടുകള്‍ 150 എണ്ണത്തോളമുണ്ടെങ്കിലും സഞ്ചാരികളുടെ കുറവ് ടൂറിസം മേഖലയെ മന്ദഗതിയിലാക്കി. കോവിഡ്, വെള്ളപ്പൊക്കം, പക്ഷിപ്പനി തുടങ്ങി ഓരോരോ കാരണങ്ങളാല്‍ വിദേശികളുടെയും സ്വദേശികളുടെയും വരവ് കുറയുകയാണ്. വള്ളംകളിക്കാലം വരുമ്പോള്‍ വിദേശികള്‍ വന്നുതുടങ്ങുമെന്നാണ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം പ്രളയംമൂലം നെഹ്റു ട്രോഫി വള്ളംകളി മുന്നോട്ടു മാറ്റിവച്ചതോടെ വിദേശ സഞ്ചാരികള്‍ ബുക്കിംഗ് കാന്‍സല്‍ ചെയ്തിരുന്നു. പിന്നീട് വള്ളംകളി നടന്നപ്പോള്‍ വിദേശികള്‍ ആരുംതന്നെ വന്നതുമില്ല. ഇക്കൊല്ലം അപ്രതീക്ഷിതമായി കോവിഡ് മടങ്ങിവന്നത് കായല്‍ ടൂറിസത്തിന് വലിയ തിരിച്ചടിയായി. കഴിഞ്ഞ ദിവസങ്ങളിലെ രണ്ടു പ്രളയവും വെള്ളക്കെട്ടും ടൂറിസ്റ്റുകളുടെ വരവിനെ സാരമായി ബാധിച്ചു. മുന്‍പ് ഹോട്ടലുകളും സ്റ്റേഹോമുകളും ബുക്ക് ചെയ്യുന്നവര്‍ ഹൗസ് ബോട്ടുകള്‍ക്കും ഓര്‍ഡര്‍ നല്‍കുക പതിവായിരുന്നു. കടുത്ത ചൂട് വന്നതിനാല്‍ ഇക്കൊല്ലം വേനല്‍ അവധിക്കാലത്തും സഞ്ചാരികള്‍ വളരെ കുറച്ചാണ് എത്തിയത്. കുമരകത്ത് ഹൗസ് ബോട്ടുകളെ ആശ്രയിച്ച്…
Read More“പെട്രോള്‍ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല’; നിർബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനം
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി.ശൗചാലയങ്ങളില്‍ പൊതു ശൗചാലയങ്ങളെന്നു ബോര്‍ഡ് വച്ച അധികൃതരുടെ നടപടിക്കെതിരേ പെട്രോളിയം ട്രേഡേഴ്സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ ഇടക്കാല ഉത്തരവ്. സര്‍ക്കാരിനും തിരുവനന്തപുരം കോര്‍പറേഷനുമടക്കം എതിര്കക്ഷികള്ക്കാണു കോടതിയുടെ നിര്‍ദേശം. പമ്പുകളോടനുബന്ധിച്ചുള്ളത് സ്വകാര്യ ശൗചാലയങ്ങളാണെന്നും പൊതു ഉപയോഗത്തിന് തുറന്നുനല്കണമെന്നു നിര്‍ബന്ധിക്കാനാകില്ലെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. അധികൃതരുടെ നടപടി ഭരണഘടന ഉറപ്പുനല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണ്. മാത്രമല്ല, ഒട്ടേറെപ്പേര്‍ പമ്പുകളില്‍ കയറിയിറങ്ങുന്നത് എക്സ്പ്ലോസീവ്സ് വിഭാഗം നിഷ്കര്‍ഷിക്കുന്ന സുരക്ഷാ പ്രോട്ടോകോളിന് എതിരാണ്. ശൗചാലയങ്ങള്‍ തുറന്നുനല്കാത്തതിന്റെ പേരില്‍ തര്‍ക്കങ്ങളുമുണ്ടാകുന്നുണ്ട്. പമ്പുകളിലെ ടോയ്ലറ്റുകള് പൊതുജനത്തിന് തുറന്നുനല്‍കാന്‍ നിയമമില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.സ്വച്ഛ് ഭാരത് മിഷന് മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണു നിര്‍ദേശമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
Read Moreഅടിയന്തരാവസ്ഥക്കാലത്തെ തടവുപുള്ളികളുടെ പെൻഷൻ മഹാരാഷ്ട്ര ഇരട്ടിയാക്കി
മുംബൈ: അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടയ്ക്കപ്പെട്ടവർക്കു നൽകിയിരുന്ന പെൻഷൻ തുക ഇരട്ടിയായി വർധിപ്പിക്കാൻ തീരുമാനിച്ച് മഹാരാഷ്ട്ര മന്ത്രിസഭ. തടവിലാക്കപ്പെട്ടവരുടെ പങ്കാളികൾക്കും പെൻഷൻ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ കഴിഞ്ഞ മഹാരാഷ്ട്രയിൽ നിന്നുള്ള വ്യക്തികളുടെ സംഭാവനകളെ ആദരിക്കുന്നതിനായി പരിഷ്കരിച്ച ‘ഗൗരവ് യോജന’ പ്രകാരമാണ് ഈ നടപടി. നിലവിൽ പെൻഷൻ ആനുകൂല്യമായി 5,000 രൂപ മുതൽ 10,000 രൂപ വരെ ഓണറേറിയം നൽകുന്നുണ്ട്. മന്ത്രിസഭാ തീരുമാനപ്രകാരം ഓണറേറിയം തുക ഇരട്ടിയാകും. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം 2025-2029 ലെ മഹാകൃഷി-എഐ നയത്തിനും അംഗീകാരം നൽകി.
Read Moreഇന്ത്യ-പാക് തർക്കം: ആരുടെ മധ്യസ്ഥതയും സ്വീകരിച്ചിട്ടില്ലെന്ന് ട്രംപിനോട് മോദി
ന്യൂഡൽഹി: ഇന്ത്യ-പാക് തർക്കത്തിൽ ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാൻ അഭ്യർഥിച്ചതോടെയാണ് ഇന്ത്യ ആക്രമണം അവസാനിപ്പിച്ചതെന്നും അദ്ദേഹം ട്രംപിനെ അറിയിച്ചു. ഇരുവരും 35 മിനിട്ടോളം സംസാരിച്ചു. ട്രംപിനെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായാണ് ട്രംപും മോദിയും സംസാരിക്കുന്നത്. പാക്കിസ്ഥാന് ചുട്ടമറുപടി നൽകിയതായി പ്രധാനമന്ത്രി ട്രംപിനെ അറിയിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചു.
Read Moreജന്മദിനം ആഘോഷിക്കാൻ കർഷകനെ കൊന്ന് ഫോൺ കവർന്നു; 7പേർ പിടിയിൽ; പ്രതികളിൽ ആറു പേരും കൗമാരക്കാർ
മുംബൈ: ജന്മദിനം ആഘോഷിക്കാനുള്ള പണത്തിനായി കർഷകനെ കൊലപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന സംഭവത്തിൽ ആറ് കൗമാരക്കാരും 22 വയസുകാരനും അറസ്റ്റിലായി. സംഘത്തിലെ പതിനഞ്ചുകാരന്റെ ജന്മദിനാഘോഷത്തിനു വേണ്ടിയായിരുന്നു ക്രൂരകൃത്യം നടത്തിയത്. കോപർഗാവ് ചൻസാലി സ്വദേശി ഗണേഷ് ചത്തറിനെ (42) കഴിഞ്ഞ എട്ടിനു രാത്രിയാണു സംഘം തട്ടിക്കൊണ്ടുപോയത്. പിന്നീട് അദ്ദേഹത്തെ കൊലപ്പെടുത്തിയ സംഘം ഫോൺ തട്ടിയെടുത്ത് 4,500 രൂപയ്ക്കു വിറ്റു. ആ പണം കൊണ്ട് ആഘോഷം നടത്തുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച കരിമ്പുപാടത്തുനിന്ന് ചത്തറിന്റെ മൃതദേഹം കണ്ടെത്തി. അന്വേഷണസംഘം ഫോൺ സിഗ്നൽ ട്രാക്ക് ചെയ്തപ്പോൾ സകോറിയിലെ ഒരാൾ അത് ഉപയോഗിക്കുന്നതായി കണ്ടെത്തി. അയാളെ ചോദ്യംചെയ്തപ്പോഴാണു ഏഴംഗസംഘം വിറ്റ ഫോണാണെന്ന് അറിഞ്ഞതും പ്രതികളെക്കുറിച്ചു വിവരം ലഭിച്ചതും. സംഘത്തിലെ ആറു പേർ 14-17 വയസുള്ളവരാണെന്നു പോലീസ് പറഞ്ഞു
Read Moreബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന കേസ്: അമ്മാവനെയും അമ്മയെയും നുണപരിശോധനയ്ക്ക് വിധേയരാക്കും
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവന് ഹരികുമാറിനെയും ഹരികുമാറിന്റെ സഹോദരിയും കുഞ്ഞിന്റെ അമ്മയുമായ ശ്രീതുവിനെയും നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ പോലീസ് തീരുമാനിച്ചു. കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മയും തന്റെ സഹോദരിയുമായ ശ്രീതുവാണെന്ന് ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും നുണപരിശോധനയ്ക്ക് വിധേയമാക്കാക്കാനുള്ള തീരുമാനം. ജയില്‍ സന്ദര്‍ശന വേളയില്‍ തിരുവനന്തപുരം റൂറല്‍ എസ്പി. സുദര്ശനനോടാണ് ഹരികുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. കേസില്‍ കുറ്റപത്രം നല്‍കാനുള്ള നടപടിക്രമങ്ങളുമായി പോലീസ് സംഘം മുന്നോട്ട് പേകാനിരിക്കെയാണ് ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തല്‍. സഹോദരി ശ്രീതുവുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസമായി നില്ക്കുന്നതു കൊണ്ടാണു കുട്ടിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഹരികുമാര്‍ ആദ്യം കുറ്റസമ്മതം നടത്തിയത്. കേസിന്റെ ആദ്യഘട്ടത്തില്‍ പരസ്പര വിരുദ്ധമായ വിധത്തില്‍ സംസാരിച്ച ഹരികുമാര്‍ ഒടുവിലാണ് കുറ്റസമ്മതം നടത്തിയത്. ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയായി ജയിലിലാണ്. ഹരികുമാറിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും നുണപരിശോധനയ്ക്ക്…
Read Moreസംഗീത ആൽബത്തിന്റെ ചിത്രീകരണത്തിനായി വീട്ടിൽ നിന്ന് ഇറങ്ങി: രണ്ട് ദിവസത്തിനുശേഷം മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി
ചണ്ഡീഗഢ്: കാണാതായ മോഡലിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. ഹരിയാനയിലെ പ്രശസ്ത മോഡൽ ശീതൾ (27) എന്ന സിമ്മി ചൗധരിയെയാണ് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. ഇന്നലെ സോനിപത് ജില്ലയിലെ ഖാർഖോഡയിലെ റിലയൻസ് കനാലിൽനിന്നാണ് കഴുത്തിൽ മുറിവേറ്റ പാടുകളോടെ മൃതദേഹം കണ്ടെടുത്തത്. ഒരു സംഗീത ആൽബത്തിന്റെ ചിത്രീകരണത്തിനായി രണ്ട് ദിവസം മുമ്പ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ശീതൾ. സംഭവത്തിൽ അവരുടെ കാമുകൻ ഇസ്രാന സ്വദേശിയായ സുനിലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Read Moreഅഹമ്മദാബാദ് വിമാനദുരന്തം: രഞ്ജിതയുടെ ഡിഎൻഎ പരിശോധന പൂർത്തിയായില്ല; 125 പേരെ തിരിച്ചറിഞ്ഞു; 83 മൃതദേഹങ്ങൾ വിട്ടുനൽകി
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത നായരുടെ ഡിഎൻഎ പരിശോധനാ ഇതുവരെ പൂർത്തിയായില്ല. ഫലം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഇതുവരെ 125 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് ആഭ്യന്തരമന്ത്രി ഹർഷ് സംഘ്വി പറഞ്ഞു. 124 പേരുടെ കുടുംബങ്ങളുമായി ബന്ധപ്പെടാൻ കഴിഞ്ഞു. 83 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകിയെന്നും സംഘ്വി അറിയിച്ചു. ഗാന്ധിനഗറിലെ ഫോറൻസിക് സയൻസ് ലബോറട്ടറി സന്ദർശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ ഇനിയും തിരിച്ചറിയാനുള്ളത് നൂറിലേറെ മൃതദേഹങ്ങളാണ്. വിമാനം തകർന്ന് 274 പേർ മരിച്ചെന്നാണ് സർക്കാർ സ്ഥിരീകരിച്ചത്. അതിൽ 241 പേർ വിമാനത്തിലുണ്ടായിരുന്നവരാണ്.
Read More