Set us Home Page

ബാ​ലേ​ട്ട​നാ​യി തി​ര​ക്ക​ഥാ​കൃ​ത്ത് മ​ന​സി​ൽ ക​ണ്ട​തു മ​റ്റൊ​രു ന​ട​നെ…

കു​ടും​ബ​പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം തി​യ​റ്റ​റി​ൽ എ​ത്തി​യ സി​നി​മ​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ബാ​ലേ​ട്ട​ൻ. ടി.​എ ഷാ​ഹി​ദി​ന്‍റെ തി​ര​ക്ക​ഥ​യി​ൽ വി.​എം വി​നു സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് ഇ​ന്നും ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്.

ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ളും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. 2003 ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ ബാ​ലേ​ട്ട​ൻ എ​ന്ന ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യെ​ഴു​തു​ന്പോ​ൽ നാ​യ​ക​നാ​യി ആ​ദ്യം മ​ന​സി​ൽ ക​ണ്ടി​രു​ന്ന​ത് മ​റ്റൊ​രു ന​ട​നേ​യാ​യി​രു​ന്നെ​ന്ന് വി.​എം വി​നു പ​റ​യു​ന്നു.

ക​ണ്‍​മ​ഷി​ക്കു ശേ​ഷം അ​ടു​ത്ത ചി​ത്ര​ത്തെക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യി​ൽ ഇ​രി​ക്കു​ന്പോ​ഴാ​ണ് ഷാ​ഹി​ദ് ഒ​രു ക​ഥ​പ​റ​യാ​ൻ എ​ന്നെ കാ​ണാ​നെ​ത്തു​ന്ന​ത്.

ഒ​രു അ​ച്ഛ​നും മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ക​ഥ ഷാ​ഹി​ദ് എ​ന്നോ​ട് പ​റ​ഞ്ഞു. കേ​ട്ട​പ്പോ​ൾ ത​ന്നെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഒ​രു​പാ​ട് മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഞാ​ന​തി​ൽ ക​ണ്ടു.

ക​ഥ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​പ്പെ​ട്ടു. പി​ന്നീ​ട് അ​തി​ന്‍റെ തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് മാ​സം കൊ​ണ്ട് തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യി. ചി​ത്ര​ത്തി​ന് ബാ​ലേ​ട്ട​നെ​ന്ന് പേ​രു​മി​ട്ടു.’

ഈ ​തി​ര​ക്ക​ഥ​യി​ൽ ആ​രെ​യാ​ണ് നാ​യ​ക​നാ​യി മ​ന​സി​ൽ കാ​ണു​ന്ന​തെ​ന്ന് ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൽ “​ജ​യ​റാ​മാ​യാ​ൽ ക​ല​ക്കി​ല്ലേ’ എ​ന്നാ​ണ് ഷാ​ഹി​ദ് ചോ​ദി​ച്ച​ത്.

എ​ന്നാ​ൽ ക​ഥ കേ​ട്ട​പ്പോ​ൾ ത​ന്നെ എ​ന്‍റെ മ​ന​സി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ന​ട​ന്‍റെ മു​ഖം മോ​ഹ​ൻ​ലാ​ലി​ന്‍റേതാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ എ​ന്ന ന​ട​നി​ൽ നി​ന്ന് ന​മ്മ​ൾ കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു അ​ത്.

ജ​യ​റാ​മാ​ണെ​ങ്കി​ൽ അ​ത്ത​രം നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ക​ഥ മോ​ഹ​ൻ​ലാ​ലി​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ ന​മു​ക്കി​ത് ഉ​ട​ൻ ത​ന്നെ ചെ​യ്യാ​മെ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ഒ​ര​ഭി​മു​ഖ​ത്തി​ൽ വി.​എം വി​നു പ​റ​ഞ്ഞു. -പി.ജി

Leave a Reply

Your email address will not be published. Required fields are marked *

LATEST NEWS