ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍ അ​ന്വേ​ഷ​ണ​ത്തി​നി​ടെ കി​ട്ടി​യ​ത് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ: ല​ഹ​രി മാ​ഫി​യ​യ്ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ൽ​ക്കാ​ൻ റാ​ക്ക​റ്റ്; രാ​സ​ല​ഹ​രി വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​ന​ക​ണ്ണി അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: അ​ന്ത​ർ​സം​സ്ഥാ​ന രാ​സ​ല​ഹ​രി വി​പ​ണ​ന സം​ഘ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ വി​ൽ​ക്കു​ന്ന റാ​ക്ക​റ്റ് രം​ഗ​ത്ത്. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി പോ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. ഏ​ത് സം​സ്ഥാ​ന​ത്തും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​ടു​ത്ത് വി​ൽ​ക്കു​ന്ന വ​ൻ ശൃം​ഖ​ല ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഹ​രി​യാ​ന, ഡ​ൽ​ഹി, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​മെ​ടു​ത്തി​ട്ടു​ള്ള നി​ര​വ​ധി ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ കു​റി​ച്ച് പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ്ര​ഫ​ഷ​ണ​ൽ​സും ചെ​റു​കി​ട വ്യാ​പാ​രി​ക​ളും തെ​രു​വു ക​ച്ച​വ​ട​ക്കാ​രും ഉ​ൾ​പ്പെ​ടെ ഇ​തി​ൽ ക​ണ്ണി​ക​ളാ​ണ്.

ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ​ക്ക് വി​ല പ​റ​ഞ്ഞ് ഉ​റ​പ്പി​ച്ചാ​ൽ പി​ൻ​ന​മ്പ​റു​ക​ൾ കൈ​മാ​റും. പി​ന്നീ​ട് ല​ഹ​രി സം​ഘ​മാ​യി​രി​ക്കും അ​ക്കൗ​ണ്ടു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ക. പ​ല​രും ല​ഹ​രി മാ​ഫി​യ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്ന​റി​യാ​തെ​യാ​ണ് അ​ക്കൗ​ണ്ട് വി​ൽ​ക്കു​ന്ന​ത്. അ​ക്കൗ​ണ്ടു​ക​ൾ വ​ഴി കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ളാ​ണ് ഇ​തി​ന​കം ന​ട​ന്നി​ട്ടു​ള്ള​ത്. സം​ഘ​ത്തെ​കു​റി​ച്ചു​ള്ള വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ പൊ​ലീ​സ് ശേ​ഖ​രി​ച്ചു വ​രി​ക​യാ​ണ്.

അ​തി​നി​ടെ, ത​ല​ശേ​രി പൊ​ലി​സ് ക​ർ​ണാ​ട​ക കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ൽ രാ​സ​ല​ഹ​രി വി​ൽ​പ​ന സം​ഘ​ത്തി​ലെ പ്ര​ധാ​ന​ക​ണ്ണി അ​റ​സ്റ്റി​ലാ​യി. ത​ല​ശേ​രി ചി​റ​ക്ക​ര​യി​ലെ പു​തി​യ കു​റു​ക്ക​ൻ​ക​ണ്ടി മു​ജി​താ​ബ (28) യാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ സാ​ഹ​സി​ക​മാ​യാ​ണ് ത​ല​ശേ​രി പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

ത​ല​ശേ​രി മേ​ഖ​ല​യി​ൽ എം​ഡി​എം​എ വി​ത​ര​ണം ന​ട​ത്തു​ന്ന മാ​ഫി​യ​യു​ടെ മു​ഖ്യ​ക​ണ്ണി​യാ​ണ് മു​ജി​താ​ബ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ണ്ണൂ​ർ, ത​ല​ശേ​രി ഡാ​ൻ​സാ​ഫ് ടീ​മു​ക​ളും ത​ല​ശേ​രി എ​എ​സ്പി​യു​ടെ സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ജൂ​ൺ 11ന് ​ത​ല​ശേരി ചി​റ​ക്ക​ര​യി​ൽ നി​ന്ന് 185 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ന്‍റെ തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്. ക​ഴി​ഞ്ഞ മാ​സം ന്യൂ​മാ​ഹി​യി​ൽ 0.86 ഗ്രാം ​എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ൽ നി​ന്നാ​ണ് അ​ന്വേ​ഷ​ണം പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. ആ​വ​ശ്യ​ക്കാ​ർ നേ​രി​ട്ട് പ​ണം കൈ​മാ​റു​ക​യും തു​ട​ർ​ന്ന് ഇ​ട​നി​ല​ക്കാ​ർ വ​ഴി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ൽ മ​യ​ക്കു​മ​രു​ന്ന് നി​ക്ഷേ​പി​ച്ച് ലൊ​ക്കേ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ന്യൂ​മാ​ഹി​യി​ൽ ന​ട​ത്തി​യ ഡ്രോ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഹ​മ്മ​ദ് സ​മീ​ൽ എ​ന്ന​യാ​ളെ 185 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തോ​ടെ​യും ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യു​മാ​ണ് മു​ജി​താ​ബ​യി​ലേ​ക്കും സം​ഘ​ത്തി​ലേ​ക്കും പോ​ലീ​സ് എ​ത്തി​യ​ത്.

ഹ​രി​യാ​ന ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്ന മ​റ്റൊ​രു കേ​സി​ലും പ്ര​തി​ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​വും പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ലും ബം​ഗ​ളൂ​രു​വി​ലു​മാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ വി​ജ​യ് ഭ​ര​ത് റെ​ഡ്ഢി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​നാ​ണ് അ​ന്വേ​ഷ​ണ​ചു​മ​ത​ല.

Related posts

Leave a Comment