കു​ന്നോ​ളം സ്വ​പ്ന​ങ്ങ​ളു​മാ​യി വി​വാ​ഹ ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു, പ​ക്ഷേ വി​ധി കാ​ത്തു വ​ച്ച​ത് മ​റ്റൊ​ന്ന്: മേ​ഘാ​ല​യ ഹ​ണി​മൂ​ൺ കൊ​ല​പാ​ത​കം: ന​വ​വ​ര​നെ വെ​ട്ടാ​നു​പ​യോ​ഗി​ച്ച വ​ടി​വാ​ൾ ക​ണ്ടെ​ടു​ത്തു

ഭോ​പ്പാ​ല്‍: മേ​ഘാ​ല​യ ഹ​ണി​മൂ​ൺ കൊ​ല​പാ​ത​ക​ക്കേ​സി​ലെ സു​പ്ര​ധാ​ന തെ​ളി​വ് ക​ണ്ടെ​ടു​ത്ത് പോ​ലീ​സ്. ന​വ​വ​ര​ന്‍ രാ​ജാ ര​ഘു​വ​ന്‍​ഷി​യെ കൊ​ല​പ്പെ​ടു​ത്താ​നു​പ​യോ​ഗി​ച്ച ആ​യു​ധ​മാ​ണു ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത ശ്ര​മ​ത്തി​നി​ട​യി​ല്‍ രാ​ജ സ്വ​യം പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും വ​ടി​വാ​ളു​പ​യോ​ഗി​ച്ച് വെ​ട്ടു​ക​യാ​യി​രു​ന്നു. രാ​ജ​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള വ​ടി​വാ​ള്‍ വാ​ങ്ങി​യ​ത് ഗോ​ഹ​ട്ടി റെ​യി​ല്‍​വെ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്നാ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. മേ​യ് 11ന് ​വി​വാ​ഹി​ത​രാ​യ രാ​ജ​യും സോ​ന​വും 20നാ​ണ് ഹ​ണി​മൂ​ണി​നാ​യി മേ​ഘാ​ല​യ​യി​ലേ​ക്ക് പോ​യ​ത്. 22ന് ​ഒ​രു സ്‌​കൂ​ട്ട​ര്‍ വാ​ട​ക​യ്ക്കെ​ടു​ത്ത് പോ​യ ദ​മ്പ​തി​ക​ള്‍ 25ന് ​മ​ട​ങ്ങി വ​രു​മെ​ന്നാ​യി​രു​ന്നു അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഹ​ണി​മൂ​ണ്‍ ആ​ഘോ​ഷി​ക്കാ​ന്‍ പോ​യ ദ​മ്പ​തി​ക​ളെ​പ്പ​റ്റി വി​വ​രം ഒ​ന്നും ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍​ത​ന്നെ​യാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പി​ന്നാ​ലെ പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ജൂ​ണ്‍ ര​ണ്ടി​ന് ഉ​ള്‍​വ​ന​ത്തി​ല്‍ രാ​ജ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​ത് സോ​നം ആ​ണെ​ന്നും സോ​ന​ത്തി​ന്‍റെ വി​വാ​ഹേ​ത​ര ബ​ന്ധ​മാ​ണ് കൊ​ല​യി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നും പി​ന്നീ​ട് പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്,…

Read More

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി അ​ഞ്ചു മാ​സം

കോ​ട്ട​യം: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി അ​വേ​ശ​ഷി​ക്കു​ന്ന​ത് അ​ഞ്ചു മാ​സം. ന​വം​ബ​ര്‍ 15നും ​ഡി​സം​ബ​ര്‍ 15നും ​ഇ​ട​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ന​ഗ​ര​സ​ഭ​ക​ളി​ലെ​യും വാ​ര്‍​ഡ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യി. ഈ ​മാ​സാ​വ​സാ​ന​ത്തോ​ടെ ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​ഭ​ജ​ന​വും പൂ​ര്‍​ത്തി​യാ​കും. തു​ട​ര്‍​ന്ന് അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. പു​തി​യ ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​മേ​ല്‍​ക്കു​ന്ന​തു​വ​രെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി​ക്ക് കാ​ലാ​വ​ധി​യു​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​വ​സാ​ന​ത്തെ ഗ്രാ​മ​സ​ഭ​യും ഗു​ണ​ഭോ​ക്തൃ​ലി​സ്റ്റ് രൂ​പീ​ക​ര​ണ​വും ന​ട​ന്നു​വ​രി​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​ന്ന​തു​വ​രെ പ്രോ​ജ​ക്ടു​ക​ളും ക​രാ​റു​ക​ളും മ​റ്റും സ​മ​ര്‍​പ്പി​ക്കാ​മെ​ങ്കി​ലും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ല്‍ ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​വ​ട്ടം ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണ്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ മു​ന്ന​ണി​ക​ളും പാ​ര്‍​ട്ടി​ക​ളും ആ​രം​ഭി​ച്ചു. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ബി​ജെ​പി​യും വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ബൂ​ത്ത്ത​ലം മു​ത​ല്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഭ​ര​ണ​പ​ക്ഷം വി​ക​സ​ന നേ​ട്ട​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​യ​പ്പോ​ള്‍ നാ​ട്ടി​ലെ ചെ​റി​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ വ​രെ ഇ​ട​പെ​ട്ടാ​ണു പ്ര​തി​പ​ക്ഷ​വും വി​വി​ധ പാ​ര്‍​ട്ടി​ക​ളും സ​മ​ര​ങ്ങ​ളും ജ​ന​കീ​യ ഇ​ട​പെ​ട​ലും…

Read More

നേ​ട്ട​ത്തി​ലെ​ത്തി വി​പ​ണി

മുംബൈ: തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് ദി​​വ​​സ​​ത്തെ ഇ​​ടി​​വി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി സൂ​​ചി​​ക​​ക​​ൾ ആ​​ഴ്ച​​യു​​ടെ തു​​ട​​ക്കം മി​​ക​​ച്ച​​താ​​ക്കി. പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ ഇ​​സ്ര​​യേ​​ൽ-​​ഇ​​റാ​​ൻ സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ആ​​ഗോ​​ള സൂ​​ച​​ന​​ക​​ൾ അ​​വ​​ഗ​​ണി​​ച്ചാ​​ണ് ഓ​​ഹ​​രി വി​​പ​​ണി വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും വാ​​ങ്ങ​​ലു​​ക​​ൾ ഉ​​യ​​ർ​​ന്ന​​തോ​​ടെ നി​​ഫ്റ്റി നി​​ഫ്റ്റി 24,950നു ​​മു​​ക​​ളി​​ൽ ക്ലോ​​സ് ചെ​​യ്തു. ഇ​​ന്ന​​ലെ സെ​​ൻ​​സെ​​ക്സ് 677.55 പോ​​യി​​ന്‍റ് (0.84%) ഉ​​യ​​ർ​​ന്ന് 81,796.15ലും ​​നി​​ഫ്റ്റി 227.90 പോ​​യി​​ന്‍റ് (0.92%) മു​​ന്നേ​​റി 24,946.50 ലും ​​വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി. വി​​ശാ​​ല സൂ​​ചി​​ക​​ക​​ളും നേ​​ട്ട​​ത്തി​​ലാ​​ണ് വ്യാ​​പാ​​രം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ബി​​എ​​സ്ഇ മി​​ഡ്കാ​​പ് (0.93%), സ്മോ​​ൾ​​കാ​​പ് (0.38%) സൂ​​ചി​​ക​​ക​​ൾ മു​​ന്നേ​​റി. നി​​ഫ്റ്റി മി​​ഡ്കാ​​പ് (0.93%), സ്മോ​​ൾ​​കാ​​പ് (0.93%) ഉ​​യ​​ർ​​ന്നു. മേ​​ഖ​​ലാ സൂ​​ചി​​ക​​ക​​ളെ​​ല്ലാം ത​​ന്നെ നേ​​ട്ട​​ത്തി​​ലാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. ബാ​​ങ്ക്, എ​​ഫ്എം​​സി​​ജി, കാ​​പി​​റ്റ​​ൽ ഗു​​ഡ്സ്, ക​​ണ്‍​സ്യൂ​​മ​​ർ ഡ്യൂ​​റ​​ബി​​ൾ​​സ്, ഐ​​ടി, മെ​​റ്റ​​ൽ, റി​​യാ​​ലി​​റ്റി, ഓ​​യി​​ൽ ആ​​ൻ​​ഡ് ഗ്യാ​​സ് ഓ​​ഹ​​രി​​ക​​ൾ 0.75 മു​​ത​​ൽ ഒ​​രു ശ​​ത​​മാ​​നം വ​​രെ മു​​ന്നേ​​റി. ഐ​​ടി…

Read More

അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം തിരുവനന്തപുരം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി​യ ബ്രി​ട്ടീ​ഷ് യു​ദ്ധ​വി​മാ​നം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ തു​ട​രു​ന്നു. പൈ​ല​റ്റി​നുമാ​ത്രം സ​ഞ്ച​രി​ക്കാ​വു​ന്ന വി​ധ​ത്തി​ലു​ള്ള​താ​ണ് ഈ ​യു​ദ്ധ​വി​മാ​നം. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ് വി​മാ​നം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ക്കി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ വി​മാ​നം പ​റ​ത്തി​യി​രു​ന്ന പൈ​ല​റ്റ് മ​ട​ങ്ങി​പ്പോ​യി​രു​ന്നു. അ​റ​ബി​ക്ക​ട​ലി​ലു​ള്ള ബ്രി​ട്ടീ​ഷ് പ​ട​ക്ക​പ്പ​ലി​ല്‍ നി​ന്നാ​ണ് യു​ദ്ധ​വി​മാ​നം പു​റ​പ്പെ​ട്ട​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ഏ​റ്റ​വും അ​ടു​ത്തു​ള്ള വി​മാ​ന​ത്താ​വ​ളം ആ​യ തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ക്കാ​ന്‍ അ​നു​മ​തി ചോ​ദി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​നു​മ​തി ന​ല്‍​കി​യ​ത്.

Read More

സോ​ണി​യ ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ: ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് അ​ധി​കൃ​ത​ർ

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഉ​ദ​ര​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ ഗം​ഗാ റാം ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് അ​വ​ർ. സോ​ണി​യ​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ ഗ്യാ​സ്ട്രോ വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ് സോ​ണി​യ. ജൂ​ൺ ഏ​ഴി​ന് സോ​ണി​യ ഗാ​ന്ധി​യെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ഷിം​ല​യി​ലു​ള്ള ഇ​ന്ദി​രാ ഗാ​ന്ധി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Read More

വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റി​ലൂ​ടെ ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സ്: പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: വെ​ര്‍​ച്വ​ല്‍ അ​റ​സ്റ്റി​ലൂ​ടെ എ​റ​ണാ​കു​ളം സ്വ​ദേ​ശി​യു​ടെ ഒ​രു കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത​തെ​ന്ന പ​രാ​തി​യി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി ഉ​ണ്ടാ​ക്കും വി​ധം രേ​ഖ​ക​ള്‍ ശ​ത്രു​രാ​ജ്യ​ത്തി​ന് ചോ​ര്‍​ത്തി കൊ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ചെ​ന്ന കു​റ്റം ആ​രോ​പി​ച്ചാ​ണ് പ​ണം ത​ട്ടി​യ​ത്. ക​ഴി​ഞ്ഞ 13 നാ​യി​രു​ന്നു സം​ഭ​വം. ര​ഞ്ജി​ത്ത്കു​മാ​ര്‍ എ​ന്ന പേ​രി​ലാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ണി​ലേ​ക്ക് വാ​ട്‌​സ്ആ​പ്പ് കോ​ള്‍ വ​ന്ന​ത്. ല​ക്‌​നൗ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഓ​ഫ് പോ​ലീ​സ് ആ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ന്ത്യ​ന്‍ ആ​ര്‍​മി​യു​ടെ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ള്‍ പാ​കി​സ്ഥാ​ന് ചോ​ര്‍​ത്തി കൊ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​വ​രു​ടെ ലി​സ്റ്റി​ല്‍ പേ​ര് ഉ​ണ്ടെ​ന്നു പ​റ​ഞ്ഞായിരുന്നു പണം തട്ടിയത്. രേ​ഖ​ക​ള്‍ ചോ​ര്‍​ത്തി ന​ല്‍​കി​യ​തു​വ​ഴി ആ​സി​ഫ് ഫൗ​മി എ​ന്ന ആ​ളി​ല്‍ നി​ന്ന് 55 ല​ക്ഷം കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യി ക​ണ്ടെ​ത്തി​യെ​ന്നും ഇ​യാ​ള്‍ പ​റ​ഞ്ഞു. കേ​സ് ഒ​ത്തു തീ​ര്‍​പ്പാ​ക്കാ​ന്‍ പ​ണം ന​ല്‍​ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ല്‍ ജീ​വ​ന് ഭീ​ഷ​ണി​യു​ണ്ടാ​കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് 1.05,06,184 രൂ​പ അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം…

Read More

വാ​ന്‍​ഹാ​യ് 503 തീ​പി​ടി​ത്തം: ക​ണ്ടെ​യ്‌​ന​റു​ക​ള്‍ കൊ​ച്ചി തീ​ര​ത്ത​ടി​യാ​ന്‍ സാ​ധ്യ​ത; ജാ​ഗ്ര​താ നി​ര്‍​ദേ​ശം

കൊ​ച്ചി: അ​റ​ബി​ക്ക​ട​ലി​ല്‍ തീ​പി​ടി​ച്ച വാ​ന്‍ ഹാ​യ് 503 ക​പ്പ​ലി​ല്‍ നി​ന്നും താ​ഴേ​യ്ക്ക് പ​തി​ച്ച ക​ണ്ടെ​യ്‌​ന​റു​ക​ള്‍ എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ തെ​ക്കു ഭാ​ഗ​ത്തെ തീ​ര​ത്ത് അ​ടി​യാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​യി മു​ന്ന​റി​യി​പ്പ്. ഇ​തോ​ടെ തീ​ര​ത്തെ​ങ്ങും ക​ര്‍​ശ​ന ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​ന്ന് മു​ത​ല്‍ ക​ണ്ടെ​യ്‌​ന​റു​ക​ള്‍ തീ​ര​ത്ത​ടി​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍ ക​പ്പ​ലി​ല്‍ നി​ന്ന് വീ​ണ​ത് എ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യ ഒ​രു വ​സ്തു​വും ക​ട​ല്‍ തീ​ര​ത്ത് ക​ണ്ടാ​ല്‍ സ്പ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും കോ​സ്റ്റ് ഗോ​ര്‍​ഡ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വ​യി​ല്‍ നി​ന്നും 200 മീ​റ്റ​ര്‍ എ​ങ്കി​ലും അ​ക​ലം പാ​ലി​ക്ക​ണം. ഇ​ത്ത​രം വ​സ്തു​ക്ക​ള്‍ ക​ണ്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ 112 ല്‍ ​വി​ളി​ച്ച് വ​സ്തു കാ​ണ​പ്പെ​ട്ട സ്ഥ​ലം എ​വി​ടെ​യാ​ണെ​ന്ന വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു. മ​ഴ വെ​ല്ലു​വി​ളി​യാ​കുംഅ​തേ​സ​മ​യം ക​പ്പ​ലി​നെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ക​പ്പ​ലി​ലെ തീ​പൂ​ര്‍​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​തി​നാ​യി കൂ​ടു​ത​ല്‍ ഡ്രൈ ​കെ​മി​ക്ക​ല്‍ പൗ​ഡ​ര്‍ വി​ത​റും. എ​ന്നാ​ല്‍ മ​ഴു…

Read More

കാ​റി​ടി​ച്ച് എ​സ്ഐ​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം: മു​ഖ്യ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ്

വാ​ഴ​ക്കു​ളം: വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ എ​സ്ഐ​യെ കാ​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ഖ്യ പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​തം. കാ​റി​ലു​ണ്ടാ​യി​രു​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഷെ​റീ​ഫ് (ചാ​ർ സൗ​ബീ​സ്), ആ​സി​ഫ് എ​ന്നി​വ​ർ​ക്കാ​യാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. കേ​സി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യ ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ ഷാ​ഹി​ദ്, റ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. പ്ര​തി​ക​ളെ മ​റ്റു വാ​ഹ​ന​ത്തി​ൽ ക​യ​റ്റി സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു മാ​റു​ന്ന​തി​ന് സ​ഹാ​യം ന​ല്കി​യ​വ​രാ​ണ് ക​സ്റ്റി​ഡി​യി​ലു​ള്ള​തെ​ന്ന് ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​തി​നി​ടെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കെ​എ​ൽ 63 ഡി 7933 ​ന​മ്പ​റി​ലു​ള്ള സാ​ൻ​ട്രോ കാ​ർ വെ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്താ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ട​ത്. പി​ടി​ച്ചെ​ടു​ത്ത കാ​റി​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്ഐ ഇ.​എം. മു​ഹ​മ്മ​ദി​നെ​യാ​ണ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ല്ലൂ​ർ​ക്കാ​ട് വ​ഴി​യാ​ഞ്ചി​റ ഭാ​ഗ​ത്തു വ​ച്ച് വാ​ഹ​നം…

Read More

ചൈ​​നീ​​സ് ടെ​​ക് ഭീ​​മ​​ന്മാ​​രു​​ടെ ക​​യ​​റ്റു​​മ​​തികേ​​ന്ദ്ര​​മാ​​യി ഇ​​ന്ത്യ

മും​​ബൈ: ചൈ​​നീ​​സ് സ്മാ​​ർ​​ട്ട്ഫോ​​ണ്‍, ഇ​​ല​​ക്‌ട്രോണി​​ക്സ് ക​​ന്പ​​നി​​ക​​ൾ അ​​വ​​രു​​ടെ ഇ​​ന്ത്യ​​ൻ പ്ലാ​​ന്‍റു​​ക​​ളി​​ൽ നി​​ന്ന് പ​​ശ്ചി​​മേ​​ഷ്യ, ആ​​ഫ്രി​​ക്ക, യു​​എ​​സ്എ തു​​ട​​ങ്ങി​​യ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്ക് ഉ​​ത്പ​​ന്ന​​ങ്ങ​​ൾ അ​​യ​​യ്ക്കാ​​ൻ തു​​ട​​ങ്ങി​​യെ​​ന്ന് ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. മു​​ന്പ് ഈ ​​വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് ഭൂ​​രി​​ഭാ​​ഗ​​വും ചൈ​​ന​​യും വി​​യ​​റ്റ്നാ​​മും ആ​​യി​​രു​​ന്നു വി​​ത​​ര​​ണം ചെ​​യ്തി​​രു​​ന്ന​​ത്. ക​​യ​​റ്റു​​മ​​തി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​നും ഇ​​ന്ത്യ​​യി​​ൽ പ്രാ​​ദേ​​ശി​​ക ഫാ​​ക്ട​​റി​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള ഇ​​ന്ത്യ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ ശ്ര​​മ​​ങ്ങ​​ളെത്തു​​ട​​ർ​​ന്നാ​​ണ് ഈ ​​മാ​​റ്റം. റെ​​ഗു​​ലേ​​റ്റ​​റി ഫ​​യ​​ലിം​​ഗു​​ക​​ൾ കാ​​ണി​​ക്കു​​ന്ന​​ത്, നീ​​ക്കം ഇ​​തി​​ന​​കംത​​ന്നെ ഫ​​ലം കാ​​ണു​​ന്നു​​ണ്ടെ​​ന്നാ​​ണ്. മേ​​യ് 12ന് ​​ക​​ന്പ​​നി​​ക​​ളു​​ടെ ര​​ജി​​സ്ട്രാ​​റി​​ൽ സ​​മ​​ർ​​പ്പി​​ച്ച രേ​​ഖ​​ക​​ൾ പ്ര​​കാ​​രം, 2024 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ൽ ഓ​​പ്പോ മൊ​​ബൈ​​ൽ​​സ് ഇ​​ന്ത്യ 272 കോ​​ടി രൂ​​പ ക​​യ​​റ്റു​​മ​​തി വ​​രു​​മാ​​നം നേ​​ടി​​യ​​പ്പോ​​ൾ, റി​​യ​​ൽ​​മി മൊ​​ബൈ​​ൽ ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ​​സ് (ഇ​​ന്ത്യ) 114 കോ​​ടി രൂ​​പ​​ക​​യ​​റ്റു​​മ​​തി വ​​രു​​മാ​​നം നേ​​ടി​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഇ​​ന്ത്യ​​യി​​ൽ നി​​ർ​​മി​​ച്ച ടെ​​ലി​​വി​​ഷ​​നു​​ക​​ളും ഇ​​ല​​ക്‌ട്രി​​ക് സാ​​ധ​​ന​​ങ്ങ​​ളും അ​​ടു​​ത്ത വ​​ർ​​ഷം ആ​​ദ്യം പ​​ശ്ചി​​മേ​​ഷ്യ​​ൻ, ആ​​ഫ്രി​​ക്ക​​ൻ വി​​പ​​ണി​​ക​​ളി​​ലേ​​ക്ക് ക​​യ​​റ്റു​​മ​​തി ചെ​​യ്യാ​​ൻ…

Read More

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ മ​ണാ​ലി​യി​ൽ എ​ത്തി: സി​പ്‌​ലൈ​ൻ യാ​ത്ര​യ്ക്കി​ടെ വീ​ണ് കൗ​മാ​ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ണാ​ലി: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ സി​പ്‌​ലൈ​ൻ യാ​ത്ര​യ്ക്കി​ടെ വീ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​ർ സ്വ​ദേ​ശി​നി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മ​ണാ​ലി​യി​ലാ​ണ് സം​ഭ​വം. തൃ​ഷ ബി​ജ്‌​വെ(12)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.  അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​നാ​ണ് തൃ​ഷ മ​ണാ​ലി​യി​ൽ എ​ത്തി​യ​ത്. സി​പ് ലൈ​ൻ യാ​ത്ര​യ്ക്കി​ടെ ഇ​വ​ർ ധ​രി​ച്ചി​രു​ന്ന സു​ര​ക്ഷാ ക​വ​ച​ത്തി​ന്‍റെ ക​യ​ർ പൊ​ട്ടു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി താ​ഴേ​യ്ക്ക് വീ​ഴു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്.  

Read More