കോട്ടയം: തിരുവാതുക്കലിൽ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരം നടത്തി. ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (70), ഭാര്യ ഡോ. മീര (67) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ സംസ്കരിച്ചത്. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും വീട്ടിലും മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചിരുന്നു. മന്ത്രി വി.എൻ. വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. ഓഡിറ്റോറിയത്തിലും വീട്ടിലുമായി സമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ജീവനക്കാരും അന്തിമോപചാരം അർപ്പിക്കാനെത്തി. യുഎസിലുള്ള മകൾ ഗായത്രി കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. വിജയകുമാറിനെയും ഭാര്യ മീരയെയും മുൻ ജീവനക്കാരനായ ആസാം സ്വദേശി അമിത് ഉറാംഗ് കോടാലിക്ക് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മകൻ ഗൗതം അന്ത്യവിശ്രമം കൊള്ളുന്നയിടത്തിന് സമീപത്തായാണ് ഇരുവർക്കും അന്ത്യവിശ്രമം. മകൾ ഡോ. ഗായത്രി, വിജയകുമാറിന്റെ സഹോദരൻ വിശ്വനാഥൻ എന്നിവർ ചേർന്ന് ചിതയ്ക്ക് തീകൊളുത്തി മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.
Read MoreCategory: Loud Speaker
പാക്കിസ്ഥാന് സഹായവുമായി ചൈന; ദീർഘദൂര മിസൈലുകൾ നൽകിയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: പാക്കിസ്ഥാന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ ആയുധങ്ങളും നൽകി ചൈന. യുദ്ധകാലാടിസ്ഥാനത്തില്‍ കൂടുതൽ ആയുധങ്ങളും ദീർഘദൂര മിസൈലുകളും ചൈന പാക്കിസ്ഥാന് കൈമാറിയെന്നാണ് റിപ്പോർട്ട്. പിഎൽ – 15 ദീർഘദൂര മിസൈലുകളാണ് പാക്കിസ്ഥാനു നൽകിയത്. പാക്ക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎൽ -15 ബിയോണ്ട് വിഷ്വൽ റേഞ്ച് (ബിവിആർ) മിസൈലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ചൈനീസ് പീപ്പിൾസ് ലിബറേഷന്‍ ആര്‍മിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ഇത് പാക്ക് സൈന്യത്തിനു ലഭ്യമായതെന്നാണു വിവരം. ഈ മിസൈലിന് 200 മുതൽ 300 കിലോമീറ്റർ വരെ (120-190 മൈൽ) ദൂരപരിധിയുണ്ടെന്നാണു റിപ്പോർട്ട്.
Read Moreഅപകടത്തിൽപ്പെട്ട കാറിൽ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി: ഒരു രാത്രി മുഴുവൻ യുവതി കാറിനുള്ളിൽ കുടുങ്ങി
ഇടുക്കി: ഇടുക്കി ഉപ്പുതറയില്‍ അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നുകളഞ്ഞു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. ശനിയാഴ്ച രാത്രിയിലാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. രാവിലെയാണ് കാറില്‍ സ്ത്രീ കുടുങ്ങി കിടക്കുന്ന കാര്യം മറ്റുള്ളവര്‍ അറിയുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിന്റെ ഭാര്യ നവീനയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുരേഷ് മനപൂർവം അപകടം ഉണ്ടാക്കിയതായാണ് പോലീസ് സംശയിക്കുന്നത്. സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭാര്യ സ്റ്റിയറിംഗില്‍ പിടിച്ചു വലിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ മദ്യ ലഹരിയിലുള്ള ഇയാൾടെ മൊഴി പോലീസ് കാര്യമായി എടുത്തിട്ടില്ല. അപകടത്തില്‍പ്പെട്ട സ്ത്രീയുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസിനായിട്ടില്ല. അപകടം നില തരണം ചെയ്താലെ ഇവരില്‍നിന്ന് വിവരങ്ങള്‍ തേടാനാകൂ.
Read Moreഎല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരേയുള്ള പ്രതിഷേധം ഇരുമ്പുകയാണ്: ഭീകരാക്രമണത്തിൽ ഇരയായവർക്ക് നീതി ഉറപ്പാക്കും: മന് കീ ബാത്തില്‍ പ്രധാനമന്ത്രി
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഇരയായവർക്ക് നീതി ഉറപ്പാക്കുമെന്ന് മന് കീ ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ ഇന്ത്യക്കാരുടെ ഉള്ളിലും ആക്രമണത്തിനെതിരെയുള്ള പ്രതിഷേധം ഇരുമ്പുകയാണെന്നും അദ്ദേഹം പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണം പാക്കിസ്ഥാന്റെ ഭീരുത്വത്തെ കാണിക്കുന്നതാണ്. കാഷ്മീരിലേക്ക് സമാധാനവും വികസനവും തിരികെയെത്തിയ സമയത്താണ് ആക്രമണം നടത്തിയത്. ഇന്ത്യയിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് രാജ്യം നേരിടുന്ന ഏതൊരു പ്രതിസന്ധിയെയും നേരിടും. ഭീകരാക്രമത്തിനുശേഷം ഇന്ത്യയിൽ എല്ലാവരും ഒറ്റക്കെട്ടായി ആക്രമണത്തെ അപലപിച്ചുകൊണ്ട് സംസാരിച്ചു.ലോകരാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ട് ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചു. ഭീകരവാദത്തിന് എതിരായിട്ടുള്ള പോരാട്ടത്തിൽ ലോകം മുഴുവൻ ഇന്ത്യക്കൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു ആക്രമണം നടത്തിയവരും ഗൂഢാലോചനയിൽ പങ്കാളികളായ വരും ശക്തമായ തിരിച്ചടി നേരിടുമെന്നും മോദി കൂട്ടിച്ചേർത്തു.
Read Moreവീട്ടിലെ പ്രശ്നങ്ങള്‍ ഓഫീസിൽ വന്ന് തീർക്കരുത്; ഉദ്യോഗസ്ഥർക്ക് ഉപദേശവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വീട്ടിലെ പ്രശ്നങ്ങള്‍ ഓഫീസിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശം. പൊതുമേഖലാസ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമേഖലാസ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മനുഷ്യര്‍ക്ക് ജീവിതത്തില്‍ നിരവധി പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകും. അത് സ്വാഭാവികമാണ്. അവയെ സംഘര്‍ഷങ്ങളായിത്തന്നെ കണ്ട് മാറ്റിനിര്‍ത്തണം. ഇത്തരം വിഷയങ്ങള്‍ ഓഫീസില്‍ വന്നു തീര്‍ക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തങ്ങളുടെ സ്ഥാപനത്തെ അഭിവൃദ്ധി എല്ലാ ജീവനക്കാരുടെയും ചുമതലയാണ്. സ്ഥാപന മേധാവിമാര്‍ക്ക് ഇതിനുള്ള ഉത്തരവാദിത്വമുണ്ട്. എത്ര കഴിവുള്ളവരെങ്കിലും മേധാവിമാര്‍ തനിച്ച് പ്രവര്‍ത്തിച്ചാല്‍ സ്ഥാപനം വളരില്ല. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. നേരത്തേ നഷ്ടത്തിലായിരുന്ന കെല്‍ട്രോണ്‍ പോലുള്ള സ്ഥാപനങ്ങള്‍ ഇപ്പോള്‍ ശരിയായ പാതയില്‍ മുന്നേറുകയാണ്. ചില പൊതുമേഖലാ സ്ഥാപനങ്ങൾ മികവില്‍ നിന്ന് താഴോട്ട് പോകുന്ന നിലയുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്ന് ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ടു; വനംവകുപ്പ് ജീവനക്കാരനെതിരെ കേസ്
ഇടുക്കി: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ട വനംവകുപ്പ് ജീവനക്കാരനെതിരെ പോലീസ് കേസ് എടുത്തു. കുമളിയിൽ നടന്ന സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം.സക്കീര്‍ ഹുസൈനെതിരെയാണ് കേസെടുത്തത്. താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെയാണ് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം.സക്കീര്‍ ഹുസൈന് ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് റോഡിലേക്കിട്ടത്. ആമപ്പാര്‍ക്കിൽ നിന്ന് തേക്കടി പ്രവേശന കവാടത്തിലേക്ക് വന്ന ഓട്ടോറിക്ഷ ചെക്ക്പോസ്റ്റില്‍ നിര്‍ത്തിയിരുന്നില്ല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന് ഡ്രൈവറെ വലിച്ച് നിലത്തിടുകയായിരുന്നു. എന്നാൽ ഓട്ടോയിൽ ഇരുന്ന് മദ്യപിച്ചവരെ ചെക്ക്പോസ്റ്റിൽ തടയാൻ ശ്രമിച്ചെന്നും ഇതിനിടെ ഡ്രൈവർ അബദ്ധത്തിൽ താഴെ വീണു എന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.
Read Moreസിന്ധു നദിയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള വെള്ളം തടയാൻ പദ്ധതികൾ പലത്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിലേക്കുള്ള സിന്ധു നദിയുടെ ഒഴുക്ക് തടയാൻ ഇന്ത്യ തീരുമാനിച്ചിരിക്കെ, ഇത് നടപ്പാക്കാൻ നിരവധി പദ്ധതികളുണ്ടെന്നു മുതിർന്ന ഉദ്യോഗസ്ഥർ. ഹ്രസ്വകാല പദ്ധതികളും ദീർഘകാല പദ്ധതികളും ഇതിൽപ്പെടുന്നു. 3,180 കിലോമീറ്റർ നീളമാണു സിന്ധു നദിക്കുള്ളത്. ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവച്ച സിന്ധു നദീജല ഉടമ്പടി പ്രകാരം, സിന്ധുനദീജല സംവിധാനത്തിലെ മൂന്നു കിഴക്കൻ നദികളായ രവി, ബിയാസ്, സത്ലജ് എന്നിവയുടെ പൂർണ അവകാശം ഇന്ത്യയ്ക്കാണ്. അതേസമയം മൂന്ന് പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിൽനിന്ന് ഏകദേശം 135 ദശലക്ഷം ഏക്കർ അടി (എംഎഎഫ്) വെള്ളം പാക്കിസ്ഥാന് ലഭിക്കുന്നു. ഇവയെല്ലാം ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളാണ്. സിന്ധു, ഝലം, ചെനാബ് എന്നീ നദികളിലെ നിലവിലുള്ള അണക്കെട്ടുകളിലെ മണ്ണ് നീക്കം ചെയ്യുന്നതും ജലസംഭരണി ശേഷി വർധിപ്പിക്കുന്നതുമാണ് ഹ്രസ്വകാലത്തേക്ക് പരിഗണനയിലുള്ള മാർഗങ്ങൾ. ഇതെല്ലാം പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറയ്ക്കും. ഝലം നദിയുടെ…
Read Moreനാളെ വൈകുന്നേരം അഞ്ചിനകം പാക് പൗരന്മാരെ പുറത്താക്കണം; വീഴ്ച വരുത്തിയാൽ എസ്പിമാർക്കെതിരേ നടപടി
തിരുവനന്തപുരം: കാശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന പാകിസ്ഥാൻ പൗരന്മാരെ മടക്കി അയക്കാനുള്ള നടപടികൾ നാളെ വൈകുന്നേരം അഞ്ചിന് മുൻപ് കൈക്കൊള്ളണമെന്ന് കേ ന്ദ്ര ആഭ്യന്തരമന്ത്രാലയം അന്ത്യശാസനം നൽകി. മെഡിക്കൽ വിസയിൽ കഴിയുന്നവർക്ക് ഉൾപ്പെടെ ഇളവ് വേണ്ടെന്നാണ് തീരുമാനം.നേരത്തെ സന്ദർശക വിസയിൽ കഴിയുന്നവർ 27നും മെഡിക്കൽ വിസയിൽ കഴിയുന്നവർ 29നും രാജ്യം വിടാനുമാണ് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇളവൊന്നും വേണ്ട എന്ന തീരുമാനത്തിനു പുറത്താണ് നാളത്തന്നെ എല്ലാ പാക് പൗരന്മാരും രാജ്യം വിടണമെന്ന് നിർദേശിച്ചിരിക്കുന്നത്. അതേസമയം മുസ്ലിം ഇതര മത വിഭാഗത്തിൽപ്പെട്ട പാക് പൗരന്മാർക്ക് ഇത് ബാധകമല്ല. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഫോണിൽ ബന്ധപ്പെട്ട് പാക് പൗരൻമാരെ മടക്കി അയക്കേണ്ടതിന്റെ പ്രാധാന്യവും സ്ഥിതിഗതികളും അറിയിച്ചിരുന്നു. ചികിത്സയ്ക്കും മെഡിക്കൽ വിദ്യാഭ്യാസത്തിനും വ്യാപാര ആവശ്യങ്ങൾക്കുമായാണ് പാക് പൗരൻമാർ കേരളത്തിൽ തങ്ങുന്നത്. അതേ…
Read Moreകാഷ്മീരിൽ യുവതിയോട് മതം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട കുതിരസവാരിക്കാരൻ അറസ്റ്റിൽ
ശ്രീനഗര്‍: ജമ്മു കാഷ്മീരിൽ വിനോദസഞ്ചാരിയോടു മതം വെളിപ്പെടുത്താൻ ആവശ്യപ്പെട്ട സംഭവത്തിൽ കുതിരസവാരിക്കാരൻ അറസ്റ്റിൽ. ഗന്ദർബാലിലെ ഗോഹിപോറ റൈസാൻ നിവാസിയായ അയാസ് അഹമ്മദ് ജംഗൽ ആണ് അറസ്റ്റിലായത്. സോനാമാർഗിലെ തജ്വാസ് ഗ്ലേസിയറിൽ കുതിരസവാരി കേന്ദ്രം നടത്തുകയാണ് അഹമ്മദ്. സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോ വൈറലായിരുന്നു. അഹമ്മദിന്റെ ഫോട്ടോ കാണിച്ച് ഇയാള്‍ തന്റെ മതത്തെക്കുറിച്ച് ചോദിച്ചെന്നു യുവതി വീഡിയോയിൽ പറയുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ജോന്‍പുർ സ്വദേശിനിയാണ് വീഡിയോ പങ്കുവച്ചത്. തുടർന്ന് പോലീസ് കുതിരസവാരിക്കാരനെ പിടികൂടി. പഹല്‍ഗാം ഭീകരാക്രമണവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നു പോലീസ് അന്വേഷിക്കുന്നുണ്ട്.
Read Moreവ്യോമസേനാ വിമാനത്തിൽനിന്ന് ലോഹവസ്തു വീണു: വീട് തകർന്നു; ആർക്കും പരിക്കില്ല
ശിവപുരി(മധ്യപ്രദേശ്): ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽനിന്ന് ലോഹവസ്തു വീണ് വീടിനു കേടുപാടുകൾ സംഭവിച്ചു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ പിച്ചോർ പട്ടണത്തിൽ ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. വീടിനു സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അധ്യാപകനായ മനോജ് സാഗറിന്റെ വീടിന്റെ മേൽക്കൂരയിലേക്കാണ് ഭാരമുള്ള ലോഹവസ്തു വീണത്. ഈസമയം, ഭാര്യയോടും കുട്ടികളോടുമൊപ്പം സാഗർ വീടിനുള്ളിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. വീടിന്റെ രണ്ടു മുറികൾ പൂർണമായും തകർന്നു. സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മുറ്റത്ത് പത്ത് അടിയോളം താഴ്ചയുള്ള കുഴി രൂപപ്പെട്ടു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.
Read More