മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ട്രാ​ക്‌​ട​ർ കി​ണ​റ്റി​ൽ വീ​ണ് 7 വ​നി​താ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു

ഛത്ര​പ​തി സം​ഭാ​ജി​ന​ഗ​ർ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ട്രാ​ക്‌​ട​ർ കി​ണ​റ്റി​ലേ​ക്കു വീ​ണ് ഏ​ഴ് വ​നി​താ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. മൂ​ന്നു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ന​ന്ദേ​ഡ് ജി​ല്ല​യി​ലെ ലിം​ബ്ഗാ​വ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള അ​സെ​ഗാ​വ് ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ടം. മ​ഞ്ഞ​ൾ വി​ള​വെ​ടു​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളു​മാ​യി കൃ​ഷി​യി​ട​ത്തി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ട്രാ​ക്‌​ട​ർ റോ​ഡി​ൽ​നി​ന്നു തെ​ന്നി​മാ​റി വെ​ള്ളം​നി​റ​ഞ്ഞ കി​ണ​റ്റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ ഹിം​ഗോ​ളി ജി​ല്ല​യി​ലെ വാ​സ്മ​ത് ത​ഹ്‌​സി​ലി​നു കീ​ഴി​ലു​ള്ള ഗു​ഞ്ച് ഗ്രാ​മ​വാ​സി​ക​ളാ​ണ്. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് ര​ണ്ടു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​ർ അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് നാ​ളെ സ​മാ​പി​ക്കും; കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​നം ശ​രി​യാ​യ രീ​തി​യി​ലെ​ന്നു റി​പ്പോ​ർ​ട്ട്; ഇ​ന്നു പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം

മ​ധു​ര: നാ​ളെ സ​മാ​പി​ക്കു​ന്ന സി​പി​എം ഇ​രു​പ​ത്തി​നാ​ലാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടി​ന്മേലു​ള്ള ച​ർ​ച്ച തു​ട​ങ്ങി. കേ​ര​ള​ത്തി​ൽനി​ന്ന് പി​.കെ. ബി​ജു, പി​.എ. മു​ഹ​മ്മ​ദ് റി​യാ​സ്, ആ​ർ. ബി​ന്ദു എ​ന്നീ മൂ​ന്ന് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പി​ബി അം​ഗ​ങ്ങ​ളു​ടെ അ​ട​ക്കം പ്ര​വ​ർ​ത്ത​നം എ​ല്ലാ വ​ർ​ഷ​വും വി​ല​യി​രു​ത്ത​ണ​മെ​ന്ന് പി​ബി അം​ഗം ബി​വി രാ​ഘ​വ​ലു അ​വ​ത​രി​പ്പി​ച്ച സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ട് നി​ർ​ദേ​ശി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം ശ​രി​യാ​യ രീ​തി​യി​ലാ​ണെ​ന്നും മ​റ്റി​ട​ങ്ങ​ളി​ൽ വ്യ​തി​ച​ല​നം ഉ​ണ്ടാ​യ​താ​യും സം​ഘ​ട​നാ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശമുണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണ​യ്ക്കെ​തി​രെ​യു​ള്ള കേ​സ് ച​ർ​ച്ച​യി​ൽ ആ​രെ​ങ്കി​ലും ഉ​യ​ർ​ത്തു​മോ എ​ന്ന​തും കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി ഉ​റ്റു​നോ​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ ഏ​ക​ക​ണ്ഠ​മാ​യാ​ണ് ക​ര​ടു രാ​ഷ്ട്രീ​യ പ്ര​മേ​യം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് അം​ഗീ​ക​രി​ച്ച​ത്. പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ആ​ലോ​ചി​ക്കാ​ൻ ഇ​ന്ന് വൈ​കു​ന്നേ​രം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗം ചേ​രും. നി​ല​വി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് കേ​ര​ള​ത്തി​ൽനി​ന്നു​ള്ള എം.​എ. ബേ​ബി​യു​ടെയും മ​ഹാ​രാ​ഷ്ട്ര​യി​ൽനി​ന്നു​ള്ള അ​ശോ​ക് ധാ​വ്ള​യു​ടെ​യും പേ​രാ​ണ്…

Read More

വി​ഷു​ക്കെ​നീ​ട്ടം: ക്ഷേ​മ പെ​ൻ​ഷ​ൻ ഒ​രു ഗ​ഡു​കൂ​ടി അ​നു​വ​ദി​ച്ചു; വി​ത​ര​ണം അ​ടു​ത്ത ആ​ഴ്ച​യെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ഷു​വി​നു മു​ന്നോ​ടി​യാ​യി ഒ​രു ഗ​ഡു ക്ഷേ​മ പെ​ൻ​ഷ​ൻ​കൂ​ടി അ​നു​വ​ദി​ച്ച​താ​യി ധ​ന​കാ​ര്യ മ​ന്ത്രി​യു​ടെ ഓ​ഫീ​സ്‌ അ​റി​യി​ച്ചു. സാ​മൂ​ഹ്യ​സു​ര​ക്ഷ, ക്ഷേ​മ​നി​ധി പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്‌ ഏ​പ്രി​ൽ മാ​സ​ത്തെ പെ​ൻ​ഷ​നാ​ണ്‌ വി​ഷു​വി​നു മു​മ്പ്‌ വി​ത​ര​ണം ചെ​യ്യു​ന്ന​ത്‌. ഇ​തി​നാ​യി 820 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. 62 ല​ക്ഷ​ത്തോ​ളം പേ​ർ​ക്കാ​ണ്‌ 1600 രൂ​പ​വീ​തം ല​ഭി​ക്കു​ന്ന​ത്‌. അ​ടു​ത്ത ആ​ഴ്‌​ച ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക്‌ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​തു​ട​ങ്ങും. വി​ഷു​വി​നു മു​മ്പ്‌ മു​ഴു​വ​ൻ പേ​ർ​ക്കും പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്നു​വെ​ന്ന്‌ ഉ​റ​പ്പാ​ക്കാ​ൻ ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. 26 ല​ക്ഷ​ത്തി​ലേ​റെ പേ​ർ​ക്ക്‌ ബാ​ങ്ക്‌ അ​ക്കൗ​ണ്ടി​ൽ തു​ക എ​ത്തും. മ​റ്റു​ള്ള​വ​ർ​ക്ക്‌ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി വീ​ട്ടി​ലെ​ത്തി പെ​ൻ​ഷ​ൻ കൈ​മാ​റും.

Read More

ഒടുവിൽ കീഴടങ്ങി അല്ലേ… സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്; പ​വ​ന് 1,280 രൂ​പ കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ന്‍ ഇ​ടി​വ്. ഗ്രാ​മി​ന് 160 രൂ​പ​യും പ​വ​ന് 1,280 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന 8,400 രൂ​പ​യും പ​വ​ന് 67,200 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ആ​യി​രം ഡോ​ള​റി​ന്‍റെ അ​ധി​കം വി​ല വ്യ​ത്യാ​സ​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വ​ന്‍​കി​ട നി​ക്ഷേ​പ​ക​രെ​ല്ലാം ലാ​ഭ​മെ​ടു​ത്ത് പി​രി​യു​ന്ന​താ​ണ് വി​ല കു​റ​യു​ന്ന​തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. രൂ​പ വ​ള​രെ ക​രു​ത്താ​യി 84. 95 ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്.

Read More

തൂ​ലി​ക പ​ട​വാ​ളാ​ക്കി​യ​വ​ൻ, വി​റ​യ്ക്കാ​ത്ത കൈ​യും വ​ള​യാ​ത്ത ന​ട്ടെ​ല്ലു​മാ​യി ച​ങ്കൂ​റ്റ​ത്തോ​ടെ മു​ര​ളീ ഗോ​പി: പു​തി​യ ക​വ​ർ ചി​ത്ര​വു​മാ​യി താ​രം

കൊ​ച്ചി: എ​മ്പു​രാ​ന്‍ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി ചി​ത്ര​ത്തി​ന്‍റെ ക​ഥാ​കൃ​ത്ത് മു​ര​ളി ഗോ​പി. തൂ​ലി​ക​യും മ​ഷി​ക്കു​പ്പി​യും ചേ​ര്‍​ത്തു​വ​ച്ച ഒ​രു ഫോ​ട്ടോ​യാ​ണ് മു​ര​ളി ഗോ​പി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പോ​സ്റ്റ് പ​ങ്കു​വെ​ച്ച് നി​മി​ഷ​ങ്ങ​ള്‍​ക്ക​കം നി​ര​വ​ധി പേ​രാ​ണ് മു​ര​ളി ഗോ​പി​യെ പി​ന്തു​ണ​ച്ച് ക​മ​ന്‍റു​മാ​യി എ​ത്തി​രി​ക്കു​ന്ന​ത്. മാ​ര്‍​ച്ച് 27നാ​യി​രു​ന്നു പ്രേ​ക്ഷ​ക​ര്‍ കാ​ത്തി​രു​ന്ന എ​മ്പു​രാ​ന്‍ തീ​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ​ത്. ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ വി​വാ​ദ​വും ഉ​യ​ര്‍​ന്നു. തു​ട​ര്‍​ന്ന് ചി​ത്രം റീ ​എ​ഡി​റ്റ് ചെ​യ്യാ​ന്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ചു. ഇ​തി​ന് പി​ന്നാ​ലെ ഖേ​ദ​പ്ര​ക​ട​ന​വു​മാ​യി ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും പൃ​ഥ്വി​രാ​ജും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്തൊ​ന്നും ക​ഥാ​കൃ​ത്ത് മു​ര​ളി ഗോ​പി പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റി​നു താ​ഴെ അ​നു​കൂ​ലി​ച്ചും പ്ര​തി​കൂ​ലി​ച്ചും നി​ര​വ​ധി​പ്പേ​രാ​ണ് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ‘ച​രി​ത്ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ഈ ​മ​ഷി​യും തൂ​വ​ലും ഉ​പ​യോ​ഗി​ച്ച് ത​ന്നെ​യാ​ണ് . ഞാ​ന്‍ എ​ഴു​തി​യ​ത് ച​രി​ത്ര സ​ത്യ​മാ​ണെ​ന്ന് ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​ദ്ദേ​ഹം പ​റ​യാ​തെ പ​റ​യു​ന്നു..’, “എ​ഴു​താ​ന്‍ അ​റി​യു​ന്ന​വ​ര്‍ മൗ​ന​മാ​വു​ന്ന​ത് മു​ന​യൊ​ടി​ഞ്ഞ…

Read More

റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ചു​വീ​ഴ്ത്തി 19കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്തു: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ബം​ഗ​ളൂ​രു കെ​ആ​ർ പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​വ​ച്ച് സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ചു​വീ​ഴ്ത്തി​യ​ശേ​ഷം 19കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ബി​ഹാ​ർ സ്വ​ദേ​ശി​നി​യാ​ണു ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണു സം​ഭ​വം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പെ​ൺ​കു​ട്ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. തൊ​ഴി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ സ​ഹോ​ദ​ര​നും എ​ത്തി​യി​രു​ന്നു. പു​ല​ർ​ച്ചെ 1.10 ഓ​ടെ പെ​ൺ​കു​ട്ടി കെ​ആ​ർ പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യും സ​ഹോ​ദ​ര​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി മ​ഹാ​ദേ​വ​പു​ര​യി​ലെ റ​സ്റ്റ​റ​ന്‍റി​ലേ​ക്കു പോ​യി. ഈ​സ​മ​യം പി​ന്തു​ട​ർ​ന്നെ​ത്തി​യ ര​ണ്ടു​പേ​ർ ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യും പെ​ൺ​കു​ട്ടി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ര​ച്ചി​ൽ കേ​ട്ടെ​ത്തി​യ പ്ര​ദേ​ശ​വാ​സി​ക​ളാ​ണു പെ​ൺ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. കൂ​ടാ​തെ പ്ര​തി​ക​ളി​ലൊ​രാ​ളെ പി​ടി​കൂ​ടു​ക​യും പോ​ലീ​സി​ന് കൈ​മാ​റു​ക​യും ചെ​യ്തു. ര​ണ്ടാ​മ​ത്തെ പ്ര​തി​യെ​യും പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തി​ക​ൾ മു​ല​ബാ​ഗി​ലു​വി​ൽ നി​ന്നു​ള്ള ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രാ​ണ്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും…

Read More

വീ​ണ​യ്ക്കെ​തി​രാ​യ മാ​സ​പ്പ​ടി​ക്കേ​സ്: പ്ര​തി​രോ​ധി​ക്കാ​നു​റ​ച്ച് സി​പി​എം; പ്ര​തി​ക​ൾ കു​റ്റ​പ​ത്രം റ​ദ്ദാ​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യ്ക്കെ​തി​രെ​യു​ള്ള മാ​സ​പ്പ​ടി​ക്കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കാ​ൻ സി​പി​എം നേ​തൃ​ത്വം. പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ വി​ഷ​യം ച​ർ​ച്ച​യ്ക്ക് വ​രി​ല്ല. വീ​ണ​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നാ​യി സീ​രി​യ​സ് ഫ്രോ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഓ​ഫീ​സ് (എ​സ്എ​ഫ്ഐ​ഒ) ന​ട​ത്തു​ന്ന നീ​ക്കം രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ മ​ധു​ര​യി​ലെ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് വേ​ദി​യി​ൽ ആ​രോ​പി​ച്ചു. കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന വി​ഷ​യ​ത്തി​ൽ എ​സ്എ​ഫ്ഐ​യു​ടെ നീ​ക്കം തി​ടു​ക്ക​പ്പെ​ട്ട​തും രാ​ഷ്ട്രീ​യ അ​ജ​ണ്ട​യു​ടെ ഭാ​ഗ​വു​മാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ​യും മ​ക​ളെ​യും അ​പ​മാ​നി​ക്കാ​നും പാ​ർ​ട്ടി​യെ താ​റ​ടി​യ്ക്കാ​നു​മാ​ണ് കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ നീ​ക്കം. ഇ​തി​നെ എ​ല്ലാ ത​ല​ത്തി​ലും പാ​ർ​ട്ടി പ്ര​തി​രോ​ധി​ക്കു​മെ​ന്നും ഗോ​വി​ന്ദ​ൻ വ്യ​ക്ത​മാ​ക്കി. സി​എം​ആ​ർ​എ​ല്ലി​ൽ​നി​ന്നും സ​ഹോ​ദ​ര​സ്ഥാ​പ​ന​മാ​യ എം​പ​വ​ർ ഇ​ന്ത്യ എ​ന്ന ക​മ്പ​നി​യി​ൽ​നി​ന്നും എ​ക്സാ​ലോ​ജി​ക്കും വീ​ണ​യും സേ​വ​നം ഒ​ന്നും ന​ൽ​കാ​തെ അ​ന​ധി​കൃ​ത​മാ​യി 2.70 കോ​ടി രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണു ക​ണ്ടെ​ത്ത​ൽ. 2024 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ന്ന​തും കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തും.…

Read More

ഇ​ങ്ങ​നെ​യ​ങ്ങ് പോ​ണാ​യി​രു​ന്നോ… ഇ​രു​പ​ത്തി​യ​ഞ്ചാം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ നൃ​ത്തം; ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് മ​രി​ച്ചു

ല​ക്നോ: 25-ാം വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നി​ടെ ഭ​ർ​ത്താ​വ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ലാ​ണ് സം​ഭ​വം. പി​ലി​ഭി​ത്ത് ബൈ​പാ​സ് റോ​ഡി​ലെ ഒ​രു വേ​ദി​യി​ൽ വ​ച്ചാ​ണ് ബി​സി​ന​സു​കാ​ര​നാ​യ വ​സീം സ​ർ​വ​ത്തും(50) ഭാ​ര്യ ഫ​റ​യും വി​വാ​ഹ​വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങു​ക​ൾ​ക്കി​ടെ നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്ന വ​സീം സ​ർ​വ​ത്ത് കു​ഴ​ഞ്ഞു​വീ​ഴു​ക​യും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ക്കു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തെ ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം.

Read More

വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് ആ​റു​മാ​സം; വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ അ​മ്മാ​യി​യ​മ്മ​യെ കൊ​ന്നു ബാ​ഗി​ലാ​ക്കി; യു​വ​തി പി​ടി​യി​ല്‍

ജ​ല്‍​ന(​മ​ഹാ​രാ​ഷ്ട്ര): അ​മ്മാ​യി​യ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം ബാ​ഗി​ലാ​ക്കി​യ യു​വ​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. പ്ര​തീ​ക്ഷ ഷിം​ഗാ​രെ എ​ന്ന 22 കാ​രി​യാ​ണ് വി​വാ​ഹം ക​ഴി​ഞ്ഞ് ആ​റു​മാ​സ​ത്തി​നു​ശേ​ഷം അ​മ്മാ​യി​യ​മ്മ​യാ​യ സ​വി​ത ഷിം​ഗാ​ര (45) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ല്‍​ന​യി​ലാ​ണു സം​ഭ​വം ന​ട​ന്ന​ത്. യു​വ​തി​യും അ​മ്മാ​യി​യ​മ്മ​യും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. പ്ര​തീ​ക്ഷ അ​മ്മാ​യി​യ​മ്മ​യു​ടെ ത​ല ഭി​ത്തി​യി​ല്‍ ഇ​ടി​ക്കു​ക​യും അ​ടു​ക്ക​ള​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തു​ക​യു​മാ​യി​രു​ന്നു. സ​വി​ത മ​രി​ച്ചെ​ന്നു മ​ന​സി​ലാ​ക്കി​യ പ്ര​തീ​ക്ഷ മൃ​ത​ദേ​ഹം ഒ​രു ബാ​ഗി​ലാ​ക്കി മ​റ​വു ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും മൃ​ത​ശ​രീ​ര​ത്തി​ന്‍റെ ഭാ​രം കാ​ര​ണം ന​ട​ന്നി​ല്ല. തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വീ​ട്ടു​ട​മ​യാ​ണ് സ​വി​ത​യെ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തും പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തും. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് പ്ര​തീ​ക്ഷ​യെ അ​റ​സ്റ്റ് ചെ​യ്തു.  

Read More

നി​ല​ന്പൂ​ർ കോ​ട്ട​പി​ടി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ആ​ര്?  ഹൈ​ക്ക​മാ​ന്‍​ഡ് നി​ര്‍​ദേ​ശ​പ്ര​കാ​രം സ​ര്‍​വേ തു​ട​ങ്ങി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ണ​യി​ക്കാ​ന്‍ സ​ര്‍​വേ​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, വി.​എ​സ്. ജോ​യി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് നി​ല​വി​ല്‍ നേ​തൃ​ത്വ​ത്തി​ന് മു​ന്നി​ലു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗ​വും വ​ണ്ടൂ​ർ എം​എ​ൽ​എ​യു​മാ​യ എ.​പി. അ​നി​ൽ​കു​മാ​ർ അ​ഞ്ചി​ന് നി​ല​ന്പൂ​രി​ൽ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. മു​സ്‌​ലിം ലീ​ഗി​ന്‍റെ നി​ല​പാ​ടും സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ സു​ര​ക്ഷി​തമ​ണ്ഡ​ലം എ​ന്നു പ​റ​യാ​വു​ന്ന സീ​റ്റു​ക​ളി​ൽ ഒ​ന്നാ​ണ് നി​ല​ന്പൂ​ർ. 2016 ലാ​ണ് 30 വ​ർ​ഷ​ത്തെ കോ​ണ്‍​ഗ്ര​സ് കോ​ട്ട ആ​ദ്യ​മാ​യി ത​ക​ർ​ന്ന​ത്. എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യി വി​ജ​യി​ച്ച പി.​വി. അ​ൻ​വ​ർ യു​ഡി​എ​ഫ് അ​നു​കൂ​ല നി​ല​പാ​ടി​ലേ​ക്ക് വ​ന്ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യം ഉ​റ​പ്പാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും ക​രു​തു​ന്നു. മ​ണ്ഡ​ല​ത്തി​ൽ സീ​റ്റ് ഉ​റ​പ്പി​ക്കാ​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ സം​ബ​ന്ധി​ച്ച്…

Read More