ഐഐഎം ബംഗളൂരുരിലെ കഠിനമായ എംബിഎ പഠനകാലത്ത് അസൈൻമെന്റുകളും മറ്റ് ജോലികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച് ശ്രദ്ധ നേടുകയാണ് രക്ഷിത് രവീന്ദ്രനാഥൻ എന്ന വിദ്യാർഥി. തീയതികളും പ്രധാന വിവരങ്ങളും ഓർത്തു വെക്കുന്നതിന് പകരം, അത്തരം ദൈനംദിന കാര്യങ്ങൾ എഐ ടൂളുകൾക്ക് വിട്ടുകൊടുക്കുന്ന രീതിയാണ് രക്ഷിത് സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇനിലൂടെ പങ്കുവെച്ച ഈ അനുഭവം ഇപ്പോൾ വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും ഇടയിൽ വൻ പ്രചാരം നേടുകയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഓൺലൈൻ പോർട്ടലുകളിലുമായി ചിതറിക്കിടക്കുന്ന അസൈൻമെന്റ് തീയതികൾ ഓർമയിൽ സൂക്ഷിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഒരു അസൈൻമെന്റ് സമർപ്പിക്കാൻ വൈകിയ അനുഭവമാണ് രക്ഷിതിനെ മാറ്റിചിന്തിപ്പിച്ചത്. തുടർന്നാണ് ആന്ത്രോപിക് ക്ലോഡ്, ചാറ്റ്ജിപിടി, ഗൂഗിൾ ജെമിനി തുടങ്ങിയ എഐ ടൂളുകൾ കലണ്ടറുമായി ബന്ധിപ്പിച്ച് ടാസ്കുകൾ ക്രമീകരിക്കാൻ തുടങ്ങിയത്. വിവരങ്ങൾ ഓർത്തെടുക്കാനുള്ള മാനസിക സമ്മർദ്ദം ഒഴിവാക്കുന്നതിലൂടെ പഠനത്തിലും കൂടുതൽ പ്രധാനപ്പെട്ട…
Read MoreDay: August 7, 2026
അന്നമ്മയമ്മച്ചിക്ക് ചെറുപ്പമെന്ന് സർക്കാർ; നൂറ്റിയാറുകാരിക്ക് പെൻഷനില്ല; സർക്കാർ രേഖയിലെ പ്രായം കേട്ടപ്പോൾ പല്ലില്ലാത്ത മോണകാട്ടി ചിരിച്ച് അന്നമ്മ
അടൂർ: പ്രായം കുറച്ചു കാണിക്കാൻ താത്പര്യപ്പെടുന്നവരാണ് ഏറെപ്പേരുമെങ്കിലും താനറിയാതെ തന്റെ പ്രായം എട്ടു പതിറ്റാണ്ട് പിന്നിലേക്ക് സർക്കാർ തന്നെ കുറച്ചപ്പോൾ ഏഴംകുളം സ്വദേശി അന്നമ്മ ചാക്കോ ഞെട്ടി. നൂറ്റി ആറുകാരിയായ അന്നമ്മയ്ക്ക് സർക്കാർ രേഖയിൽ 23 വയസ് മാത്രം. ഔദ്യോഗിക രേഖയായ ആധാർ കാർഡിലെ പ്രായം കാട്ടി പല്ലുകൊഴിഞ്ഞ മോണകാട്ടി ചിരിക്കാനേ അന്നമ്മയ്ക്കും ആകുന്നുള്ളൂ. സർക്കാർ കനിഞ്ഞു നൽകിയ നിത്യയൗവനം അന്നമ്മയ്ക്ക് അർഹതപ്പെട്ട വാർധക്യകാല പെൻഷൻ പോലും ലഭിക്കാത്ത സ്ഥിതിയിലെത്തിച്ചു. 2018-ലാണ് അന്നമ്മ അമ്മച്ചി ആധാർ കാർഡെടുത്തത്. കാർഡ് വന്നപ്പോൾ അന്നമ്മയുടെ ജനനത്തീയതി 01/01/2003 എന്നു കണ്ടപ്പോൾ കുടുംബാംഗങ്ങൾ ഞെട്ടി. ഇതനുസരിച്ച് ഔദ്യോഗിക രേഖകളിൽ അമ്മച്ചിക്ക് ഇപ്പോൾ 23 വയസ് മാത്രമാണ്. ആധാറിലെ പിഴവ് ചുറ്റുമുള്ളവർക്ക് വലിയ കൗതുകമാണെങ്കിലും, സർക്കാരിന്റെ വാർധക്യകാല പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടാൻ ഈ സാങ്കേതിക പിഴവ് കാരണമായി. തോമസ് വർഗീസ് ചെങ്ങന്നൂർ…
Read Moreകൂടുതൽ വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ട, വളര്‍ന്ന പാര്‍ട്ടി വേറെയാണ്; ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് അര്ജുന് ആയങ്കി
കൊച്ചി: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും സിനിമാസ്റ്റൈലില്‍ വെല്ലുവിളിച്ച് ഗുണ്ടാനേതാവ് അര്ജുന് ആയങ്കി. കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അര്ജുന് ആയങ്കിയുടെ പുതിയ വെല്ലുവിളി. “വിരട്ടരുത്.. വളര്‍ന്ന പാര്‍ട്ടി വേറെയാണ്” എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായി അര്ജുന് ആയങ്കി കുറിച്ചിരിക്കുന്നത്. ധൈര്യമുണ്ടെങ്കില്‍ പോലീസ് തന്നെ പിടിക്കട്ടെയെന്ന അര്ജുന് ആയങ്കിയുടെ വെല്ലുവിളിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യാഴാഴ്ച കടുത്ത മറുപടി നല്‍കിയിരുന്നു. പോലീസിനെ വെല്ലുവിളിച്ചവര്‍ക്ക് ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാമെന്നും ഗുണ്ടകളെയും ക്രിമിനലുകളെയും നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിന് മറുപടിയായാണ് അര്ജുന് ആയങ്കി പുതിയ വെല്ലുവിളിയുമായി രംഗത്തെത്തിയത്. “”ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേര്‍ക്കപ്പെട്ട് ജയിലിലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാന്‍, ശേഷം…
Read Moreജപ്പാനിലെ കടയിൽ ഇൻഡ്യൻ വിനോദസഞ്ചാരിക്ക് വംശീയ അധിക്ഷേപം: പരാതിക്കാരിക്കെതിരെ നടപടിയെടുത്ത് പോലീസ്, സമൂഹ മാധ്യമങ്ങളിൽ വീഡിയോ വൈറൽ
ജപ്പാനിലെ ഷിസുവോക്ക പ്രവിശ്യയിലുള്ള സെവൻ-ഇലവൻ സ്റ്റോറിൽ ഇൻഡ്യൻ വിനോദസഞ്ചാരിക്ക് നേരെ വംശീയ അധിക്ഷേപവും പീഡനവും നടന്നതായി പരാതി. ഭക്ഷണം ചൂടാക്കി നൽകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കടയുടമ വംശീയമായി അധിക്ഷേപിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നുവെന്ന് ആനന്ത് എന്ന ഇൻഡ്യൻ സഞ്ചാരി വെളിപ്പെടുത്തി. എന്നാൽ സ്ഥലത്തെത്തിയ ജാപ്പനീസ് പോലീസ് ഇന്ത്യൻ സഞ്ചാരിക്ക് അനുകൂലമായി ഇടപെടുകയും കടയുടമയെ ശാസിക്കുകയും ചെയ്തു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആനന്ത് ദുരനുഭവം വ്യക്തമാക്കിയത്. കടയിലെ നേപ്പാളി ജീവനക്കാരനോട് ഭക്ഷണം ചൂടാക്കി നൽകാൻ അഭ്യർഥിക്കുകയും അദ്ദേഹം അത് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ പെട്ടെന്ന് കടയുടമ ഇടപെടുകയും ആനന്തിനോട് കയർത്തു സംസാരിക്കുകയും വംശീയ പരാമർശങ്ങൾ നടത്തുകയുമായിരുന്നു. തുടർന്ന് ഇവർ പോലീസിനെ വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ അന്വേഷിക്കുകയും ആനന്ത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. വിനോദസഞ്ചാരിയുടെ ഭാഗത്ത് തെറ്റില്ലെന്ന് മനസ്സിലാക്കിയ പോലീസ് സംഘം അദ്ദേഹത്തോട് മാന്യമായി…
Read Moreഇങ്ങനെയും ചില അധ്യാപകർ; ക്ലാസ് മുറിയിൽ സംസാരിച്ച വിദ്യാർഥിയുടെ മുഖത്തടിച്ച് അധ്യാപകൻ; സാരമായി പരിക്കേറ്റ വിദ്യാർഥി ചികിത്സതേടി
ചെർപ്പുളശേരി: ക്ലാസിൽ സംസാരിച്ചതിന്റെ പേരിൽ അധ്യാപകൻ വിദ്യാർഥിയുടെ മുഖത്തടിച്ചതായി പരാതി. തൃക്കടീരി പിടിഎം ഹൈസ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥി ആദിഷ്കൃഷ്ണയ്ക്ക് (14) ആണ് അടിയേറ്റത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടിയെ രക്ഷിതാക്കളെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെയും ഈ അധ്യാപകൻ തന്നെ മർദിച്ചിട്ടുണ്ടെന്നും അന്നു രക്ഷിതാക്കൾ പ്രധാനാധ്യാപികയോടു പരാതിപ്പെട്ടിരുന്നുവെന്നും കുട്ടി പറഞ്ഞു. അടിയേറ്റെന്നും കടുത്ത വേദനയും മുഖത്തു വീക്കവും വന്നെന്നും കുട്ടി പിതാവ് മോഹൻദാസിനെ വിളിച്ച് അറിയിച്ചിരുന്നു. തുടർന്ന് സ്കൂളിൽ എത്തിയ തന്നെയും അധ്യാപകൻ ആക്രമിക്കാൻ ശ്രമിച്ചതായി പിതാവ് ആരോപിച്ചു. സംഭവത്തിൽ ചെർപ്പുളശേരി പോലീസിനും ചൈൽഡ് ലൈനിലും പരാതി നൽകിയതായും അധ്യാപകനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും രക്ഷിതാക്കൾ പറഞ്ഞു. ചളവറ പഞ്ചായത്തംഗം കൂടിയാണ് അധ്യാപകൻ. പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രാഥമികാന്വേഷണം നടത്തിയ ശേഷമേ കേസിന്റെ കാര്യം തീരുമാനിക്കുകയുള്ളുവെന്നും ചെർപ്പുളശേരി പോലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്നു സ്കൂളിലേക്കു മാർച്ച് നടത്തും. അതേസമയം,…
Read Moreകിണറ്റിൽ ദുരൂഹമായ ജലചലനം: ‘പ്രേതബാധയെന്ന്’ ഗ്രാമവാസികൾ; ശാസ്ത്രീയ വിശദീകരണവുമായി വിദഗ്ധർ, വീഡിയോ കാണാം
ഗുജറാത്തിലെ മോർബി താലൂക്കിലുള്ള വീർപർദ ഗ്രാമത്തിൽ കിണറ്റിലെ വെള്ളം സ്വയം ഇളകിമറിയുന്നത് വലിയ കൗതുകവും പ്രദേശവാസികളിൽ പരിഭ്രാന്തിയും സൃഷ്ടിക്കുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിയോടെയാണ് കിണറ്റിലെ ജലത്തിൽ വീണ്ടും ശക്തമായ തിരമാലകൾ പോലുള്ള ചലനങ്ങൾ പ്രത്യക്ഷപ്പെട്ടത്. രണ്ട് ദിവസം മുമ്പും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് ശാന്തമായിരുന്നു.ഈ അപൂർവ്വ കാഴ്ച കാണാൻ നിരവധി ഗ്രാമവാസികളാണ് കിണറിന് ചുറ്റും തടിച്ചുകൂടുന്നത്. ഭൂകമ്പ സാധ്യതയുള്ള പ്രദേശമായതിനാൽ ഭൂമിക്കടിയിലെ മാറ്റങ്ങളാകാം ഇതിന് കാരണമെന്ന് ചിലർ സംശയിക്കുന്നു. എന്നാൽ, കനത്ത മഴയെത്തുടർന്ന് ഭൂഗർഭജലം പുനർനിറയുമ്പോൾ പാറയിടുക്കുകളിൽ കുടുങ്ങിക്കിടക്കുന്ന വായു പുറത്തുപോകുന്നതാണ് ഈ ചലനങ്ങൾക്ക് കാരണമെന്നും, ഭൂകമ്പ സാധ്യതയോ അമാനുഷിക ശക്തികളോ ഇതിന് പിന്നിലില്ലെന്നും ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. വ്യാജവാർത്തകൾ വിശ്വസിക്കരുതെന്ന് ജില്ലാ ഭരണകൂടം ജനങ്ങളോട് അഭ്യർഥിച്ചു.
Read More