ന്യൂഡൽഹി: താജ്മഹൽ സന്ദർശിക്കാനെത്തിയ ചെക്ക് റിപ്പബ്ലിക് യുവതിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ. മൂന്നിനാണു സംഭവം നടന്നതെന്നും വിശദമായ അന്വേഷണത്തിന് ശേഷമാണ് അറസ്റ്റ് നടത്തിയതെന്നും പോലീസ് പറഞ്ഞു. ഉച്ചയ്ക്ക് ഒന്നോടെ ഷംഷാൻ ഘട്ട് റോഡിലൂടെ നടക്കുമ്പോൾ ഒരാൾ അനുവാദമില്ലാതെ സ്പർശിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പോലീസ് സ്റ്റേഷനിൽ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നു.
Read MoreCategory: Loud Speaker
ആലപ്പുഴയിലെ രണ്ടരക്കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് കേസ്; നടന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ നടന് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കും. കേസിലെ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി യ തസ്ലീന സുല്‍ത്താന നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നല്‍കിയിട്ടുണ്ടെന്നാണ് എക്സൈസിന് മൊഴി നല്‍കിയത്. നടന്മാരെ ചോദ്യം ചെയ്യാന്‍ എക്സൈസ് നീക്കം നടത്തുന്നതിനിടെയാണ് ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
Read Moreചിക്കൻ വാങ്ങാൻ എത്തിയ ആൺകുട്ടിയെ കടയ്ക്കുള്ളിൽ കൂട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കി: വണ്ടൂരിൽ 50 കാരൻ അറസ്റ്റിൽ
മലപ്പുറം: ചിക്കൻ വാങ്ങാനെത്തിയ ആൺകുട്ടിയെ പീഡനത്തിനിരയാക്കിയ 50 കാരൻ പിടിയിൽ. വണ്ടൂർ ചെട്ടിയാറമ്മൽ പത്തുതറ അഷ്റഫ് ആണ് അറസ്റ്റിലായത്. ചെട്ടിയാറമ്മലുള്ള ഇയാളുടെ ചിക്കൻ സ്റ്റാളിൽ ഇറച്ചി വാങ്ങാനെത്തിയതാണ് ആൺകുട്ടി. കടയിൽ ആളൊഴിഞ്ഞ സമയത്താണ് കുട്ടി എത്തിയത്. ആ സമയം ഇയാൾ ആൺകുട്ടിയെ കടന്ന് പിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്ന് പോയ വിദ്യാർഥി വീട്ടിൽ എത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. ഉടൻതന്നെ കുട്ടിയുടെ ബന്ധുക്കൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ജനുവരിയിലും സമാന സംഭവം ഉണ്ടായെന്ന് കുട്ടി പറഞ്ഞു.
Read Moreമരണം രംഗ ബോധമില്ലാതെ കടന്നുവരുന്ന കോമാളി… കോളജിലെ വിടവാങ്ങൽ ചടങ്ങിലെ പ്രസംഗത്തിനിടെ ഇരുപതുകാരി വേദിയിൽ കുഴഞ്ഞ് വീണ് മരിച്ചു
മഹാരാഷ്ട്ര: കോളജിൽ നടന്ന ഫേർവൽ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ ഇരുപതുകാരി കുഴഞ്ഞ് വീണ് മരിച്ചു. ആര്ജിഷിന്ഡെ കോളജ് വിദ്യാര്‍ഥിനി വര്‍ഷ ഘരാട്ട് ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. പ്രസംഗിക്കുന്നതിനിടെ ബോധരഹിതയായി താഴെ വീണ വർഷയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എട്ട് വയസുള്ളപ്പോൾ വിദ്യാർഥിനിക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. എന്നാൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആരോഗ്യപ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. പക്ഷേ മരുന്ന് മുടക്കിയിരുന്നില്ലന്ന് പെൺകുട്ടിയുടെ രക്ഷകർത്താക്കൾ പറഞ്ഞു. എന്നാൽ കോളജിലെ പരിപാടിയുമായി ബന്ധപ്പെട്ട് വർഷ കുറച്ച് ദിവസങ്ങളായി നല്ല തിരക്കിൽ ആയിരുന്നു. സെന്റോഫ് ദിവസം കോളജിൽ നേരത്തെ എത്തേണ്ട തിരക്കില്‍ മരുന്നെടുക്കാതെ ഓടിപ്പോവുകയായിരുന്നുവെന്നും അന്ന് അവൾ മരുന്ന് കഴിത്തില്ലന്നും അവർ കൂട്ടിച്ചേർത്തു. കൂട്ടുകാരിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് കുട്ടികൾ. വർഷയുടെ മരണത്തിൽ കോളജ് ഭരണകൂടം ദുഃഖം രേഖപ്പെടുത്തുകയും ഒരു ദിവസത്തെ അവധി പ്രഖ്യാപിക്കുകയും…
Read Moreവലിച്ചെറിഞ്ഞാല്‍ വലിയ വില കൊടുക്കേണ്ടിവരും: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തവര്‍ക്ക് 2024-25 വര്‍ഷം പിഴയീടാക്കിയത് 36.91 ലക്ഷം; ഈ വര്‍ഷം മാര്‍ച്ച് വരെ 427 പരിശോധന, 8.93 ലക്ഷം പിഴ
കോട്ടയം: മാലിന്യമുക്ത ജില്ല എന്ന സ്വപ്നവുമായി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപടികള്‍ കര്‍ശനമാക്കിയതോടെ മാലിന്യം വലിച്ചെറിയുന്നവര്‍ കൊടുക്കേണ്ടിവരുന്നത് വലിയ വില. 2024- 2025 കാലയളവില്‍ ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ നടത്തിയ പരിശോധനയിലൂടെ 36.91 ലക്ഷം രൂപ പിഴയിട്ടു. 2025ല്‍ ആദ്യമൂന്നുമാസം കൊണ്ടുമാത്രം 8.93 ലക്ഷം രൂപയാണ് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തവര്‍ക്കെതിരേ പിഴയിട്ടത്. ഈ കാലയവളില്‍ ജില്ലയിലെ രണ്ട് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ 427 പരിശോധനകളാണ് നടത്തിയത്. മാലിന്യമുക്ത കാമ്പയിന്റെ ഭാഗമായി രണ്ടുവര്‍ഷം കൊണ്ട് 5375.44 ടണ്‍ മാലിന്യങ്ങളാണ് ജില്ലയില്‍നിന്ന് ഇതുവരെ നീക്കം ചെയ്തത്. 1049.77 ടണ്‍ പുനരുപയോഗിക്കാവുന്ന മാലിന്യവും പുനരുപയോഗസാധ്യമല്ലാത്ത 3623.42 ടണ്‍ മാലിന്യവും 31.57 ടണ്‍ ഇ-മാലിന്യവും 625.72 ടണ്‍ കുപ്പിച്ചില്ലുകളും 44.94 ടണ്‍ ആക്രി സാധനങ്ങളും നീക്കം ചെയ്തു. മാലിന്യ ശേഖരണത്തിനായി 816 പൊതു ബിന്നുകളും 700 ബോട്ടില്‍ ബൂത്തുകളും സ്ഥാപിച്ചു.…
Read Moreബിജെപി മാധ്യമപ്രവർത്തകരെ ബഹുമാനിക്കുന്ന പാർട്ടിയാണ്: സംവരണം പിൻവാതിലിലൂടെ കൈയടക്കുന്നതിനെ എതിർക്കും; രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ബിജെപി മാധ്യമപ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന പാർട്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തിൽ കാരണമറിയാതെ പ്രതികരിക്കാനില്ല. സുരേഷ് ഗോപി ജെന്റിൽമാനാണെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രതികരണത്തിന്റെ ബാക്ക് ഗ്രൗണ്ട് അറിയാതെ തനിക്ക് പ്രതികരിക്കാനാവില്ല. വിഷയം മനസിലാക്കിയിട്ടില്ലെന്നും ആരാണ് പ്രകോപനം ഉണ്ടാക്കുന്നതെന്ന് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല. ഒബിസി റിസർവേഷൻ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന വികാരം ഈഴവ വിഭാഗത്തിനുണ്ട്. സംവരണം പിൻവാതിലിലൂടെ കൈയടക്കുന്നതിനെ ബിജെപിയും എതിർക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Read Moreഎങ്ങനെയെങ്കിലും രക്ഷിക്കണം സാറേ… വർഷങ്ങളായി ലഹരിക്ക് അടിമയാണ്, നിർത്താൻ പറ്റുന്നില്ല; ലഹരിയിൽ നിന്ന് മോചനംതേടി യുവാവ് പോലീസ് സ്റ്റേഷനിൽ
മലപ്പുറം: ലഹരിയിൽ നിന്ന് മോചനം ആവശ്യപ്പെട്ട് താനൂർ പോലീസ് സ്റ്റേഷനിലെത്തി യുവാവ്. ലഹരിക്ക് അടിമയാണെന്നും രക്ഷിക്കണമെന്നും യുവാവ് പോലീസിനോട് പറഞ്ഞു. യുവാവിനെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. വർഷങ്ങളായി താൻ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് യുവാവ് പറഞ്ഞു.ലഹരി ഉപയോഗം തുടങ്ങാൻ എളുപ്പമാണെന്നും എന്നാൽ നിർത്താൻ കഴിയില്ലെന്നും യുവാവ് പോലീസിനോട് പറഞ്ഞു. ലഹരിയിൽ മോചിപ്പിക്കാൻ വേണ്ട സൗകര്യങ്ങൾ നൽകുമെന്ന് ബോധവത്ക്കരണത്തിനിടെ താനൂർ ഡിവൈഎസ്പി പറഞ്ഞിരുന്നു. തുടർന്നാണ് യുവാവ് സഹായാഭ്യർഥനയുമായി പോലീസിനെ സമീപിച്ചത്.
Read Moreതമിഴ്നാട് ബിജെപി അധ്യക്ഷപദവി ഒഴിയാൻ അണ്ണാമലൈ
കോയന്പത്തൂർ: തമിഴ്നാട് ബിജെപി അധ്യക്ഷപദവി ഒഴിയുമെന്ന സൂചന നൽകി കെ. അണ്ണാമലൈ. ദേശീയതലത്തിലെ പുനഃസംഘടനയുടെ ഭാഗമായി, സംസ്ഥാന അധ്യക്ഷനെ പാര്‍ട്ടി ഏകകണ്ഠമായി തെരഞ്ഞെടുക്കുമെന്ന് അണ്ണാമലൈ പറഞ്ഞു. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ താൻ ഉൾപ്പെടുന്നില്ല. അധ്യക്ഷ പദവിയിലേക്ക് മത്സരത്തിനോ, വഴക്കിനോ ഇല്ലെന്നും അണ്ണാമല പറഞ്ഞു. അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എഐഎഡിഎംകെയുമായി സഖ്യത്തിന് ബിജെപി കേന്ദ്രനേതൃത്വം നീക്കം തുടങ്ങിയിരുന്നു. എന്നാൽ അണ്ണാമലൈയെ നീക്കിയാൽ മാത്രമേ ചർച്ച മുന്നോട്ടുപോകൂ എന്ന നിലപാടിലാണ് അണ്ണാ ഡിഎംകെ നേതൃത്വം. ഇതോടെയാണ് പുതിയ പ്രസിഡന്റിനെക്കുറിച്ച് തമിഴ്നാട് ബിജെപിക്കുള്ളിൽ ആലോചനകൾ ശക്തമായത്.
Read Moreമാസപ്പടി കേസ്; എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ സൂക്ഷ്മപരിശോധന തുടങ്ങി; വീണാ വിജയൻ, ശശിധരൻ എന്നിവർക്കെതിരേയാണ് കുറ്റപത്രം
കൊച്ചി: മാസപ്പടി കേസില്‍ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) സമർപ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന വിചാരണക്കോടതിയായ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിൽ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്, സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത അടക്കമുള്ളവര്‍ക്ക് എതിരേയാണു കുറ്റപത്രം. സൂക്ഷ്മ പരിശോധന പൂര്‍ത്തിയാക്കിയശേഷമാകും കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിക്കുക. ഇതിനുശേഷം പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കുന്നതോടെ വിചാരണ നടപടിക്രമങ്ങളിലേക്ക് കോടതി കടക്കും.പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ലഭിച്ച റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരമാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി-ഏഴിന് കൈമാറിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്ന കോടതിയാണിത്. കുറ്റപത്രം ഫയലില്‍ സ്വീകരിക്കുന്നതോടെ നടപടികള്‍ക്ക് തുടക്കമാകും. എസ്എഫ്ഐഒ ഡപ്യൂട്ടി ഡയറക്ടര്‍ എം. അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് കൊച്ചിയിലെ കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.വീണ വിജയന് അടക്കമുളള പ്രതികള്‍ക്ക് സമന്‍സ് അയയ്ക്കുകയാണ് ആദ്യപടി. തുടര്‍ന്നാകും വിചാരണഘട്ടത്തിലേക്ക് കടക്കുക.…
Read Moreമഹാരാഷ്ട്രയിൽ ട്രാക്ടർ കിണറ്റിൽ വീണ് 7 വനിതാ കർഷകത്തൊഴിലാളികൾ മരിച്ചു
ഛത്രപതി സംഭാജിനഗർ: മഹാരാഷ്ട്രയിൽ ട്രാക്ടർ കിണറ്റിലേക്കു വീണ് ഏഴ് വനിതാ കർഷകത്തൊഴിലാളികൾ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. നന്ദേഡ് ജില്ലയിലെ ലിംബ്ഗാവ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അസെഗാവ് ഗ്രാമത്തിലാണ് അപകടം. മഞ്ഞൾ വിളവെടുക്കാൻ തൊഴിലാളികളുമായി കൃഷിയിടത്തിലേക്കു പോകുകയായിരുന്ന ട്രാക്ടർ റോഡിൽനിന്നു തെന്നിമാറി വെള്ളംനിറഞ്ഞ കിണറ്റിലേക്കു വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവർ ഹിംഗോളി ജില്ലയിലെ വാസ്മത് തഹ്സിലിനു കീഴിലുള്ള ഗുഞ്ച് ഗ്രാമവാസികളാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. മഹാരാഷ്ട്ര സർക്കാർ അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Read More