സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സ്; രാ​ഷ്‌​ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ ച​ർ​ച്ച തു​ട​ങ്ങി; കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ട്ടു​പേ​ർ

മ​ധു​ര: സി​പി​എ​മ്മി​ന്‍റെ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ അ​വ​ത​രി​പ്പി​ച്ച രാ​ഷ്‌​ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ലും ക​ര​ട് രാ​ഷ്‌​ട്രീ​യ പ്ര​മേ​യ​ത്തി​ലു​മു​ള്ള പൊ​തു​ച​ർ​ച്ച തു​ട​ങ്ങി. പാ​ർ​ട്ടി സ്വ​യം വ​ള​ര​ണ​മെ​ന്നാ​ണ് പ്ര​കാ​ശ് കാ​രാ​ട്ട് അ​വ​ത​രി​പ്പി​ച്ച രാ​ഷ്‌​ട്രീ​യ അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തു​കൊ​ണ്ട് പാ​ർ​ട്ടി ദു​ർ​ബ​ല​പ്പെ​ട​രു​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ സം​ഘ​ട​നാ​ശ​ക്തി പാ​ർ​ട്ടി സ്വ​യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേശം. ഇ​തി​ൻ​മേ​ലു​ള്ള ച​ർ​ച്ച​യാ​ണ് ന​ട​ക്കു​ന്ന​ത്.​കേ​ര​ള​ത്തി​ൽ​നി​ന്ന് എ​ട്ടു​പേ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ന്ന​ത്. ച​ർ​ച്ച​യി​ൽ കേ​ര​ള​ത്തി​ന് 46 മി​നി​റ്റാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. .കെ. ബി​ജു, കെ.​കെ.​രാ​ഗേ​ഷ്, പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എം.​ബി.​രാ​ജേ​ഷ്, ഡോ.​ ടി.​എ​ൻ.​ സീ​മ, എം.​ അ​നി​ൽ​കു​മാ​ർ, ജെ​യ്ക്ക് സി.​തോ​മ​സ് അ​ട​ക്ക​മു​ള്ള​വ​രാ​ണ് ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളു​ടെ ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ ഇ​ന്ന​ലെ പൂ​ർ​ത്തി​യാ​യി. ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫെ​ഡ​റ​ലി​സ​മാ​ണ് ഇ​ന്ത്യ​യു​ടെ ശ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ പ​ങ്കെ​ടു​ക്കും, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ,…

Read More

കെ.​സു​രേ​ന്ദ്ര​ന് ട്രാ​ക്ട​ര്‍ ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ന്‍​സ് ഇ​ല്ല: 5,000 രൂ​പ പി​ഴ ചു​മ​ത്തി ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ്

പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍ ട്രാ​ക്ട​ര്‍ ഓ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ട്രാ​ക്ട​ര്‍ ഉ​ട​മ​യ്ക്ക് 5,000 രൂ​പ പി​ഴ ചു​മ​ത്തി. ട്രാ​ഫി​ക് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​നാ​യി കെ.​സു​രേ​ന്ദ്ര​ന്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം ശ്രീ​മൂ​ല​ന​ഗ​രം സ്വ​ദേ​ശി​യും എ​സ്എ​ഫ്‌​ഐ മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ഫ​സ​ല്‍ മു​ഹ​മ്മ​ദാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ പാ​ല​ക്കാ​ട് എ​സ്പി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. കെ.​സു​രേ​ന്ദ്ര​ന് ട്രാ​ക്ട​ര്‍ ഓ​ടി​ക്കാ​നു​ള്ള ലൈ​സ​ന്‍​സ് ഇ​ല്ലെ​ന്ന് പാ​ല​ക്കാ​ട് അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ തൃ​പ്ത​ന​ല്ലെ​ന്നും ലൈ​സ​ന്‍​സി​ല്ലാ​തെ ട്രാ​ക്ട​ര്‍ ഓ​ടി​ച്ച​തി​ന് സു​രേ​ന്ദ്ര​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഫ​സ​ല്‍ മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Read More

ല​ഹ​രി ക​വ​രു​ന്ന കൗ​മാ​രം: വി​മു​ക്തി ഡി ​അ​ഡി​ക്ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന; ജ​നു​വ​രി ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​ത് 588 കു​ട്ടി​ക​ള്‍

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ വി​മു​ക്തി ഡി ​അ​ഡി​ക്ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. 2025 ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​യി 18 വ​യ​സി​ല്‍ താ​ഴെ​യു​ള്ള 588 കു​ട്ടി​ക​ളാ​ണ് ചി​കി​ത്സ​യ്ക്ക് എ​ത്തി​യ​ത്. 2024 ല്‍ 2,880 ​കു​ട്ടി​ക​ളാ​ണ് ല​ഹ​രി വി​മു​ക്ത ചി​കി​ത്സ തേ​ടി​യ​ത്. 2023 ല്‍ 1,982 ​പേ​രും 2022 ല്‍ 1,238 ​പേ​രും 2021 ല്‍ 681 ​കു​ട്ടി​ക​ളും ചി​കി​ത്സ തേ​ടി​യെ​ത്തി​യെ​ന്നാ​ണ് സം​സ്ഥാ​ന എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 14 ജി​ല്ല​ക​ളി​ലും ഡി ​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ വി​മു​ക്തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ല്ല. ല​ഹ​രി​ക്കേ​സു​ക​ള്‍ വ​ര്‍​ധി​ക്കു​മ്പോ​ഴും വി​മു​ക്തി മി​ഷ​ന് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം അ​നു​വ​ദി​ച്ച ഭ​ര​ണാ​നു​മ​തി​യി​ല്‍ പു​തി​യ ഡി-​അ​ഡി​ക്ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത. അ​തേ​സ​മ​യം, കു​ട്ടി​ക്കു​റ്റ​വാ​ളി​ക​ള്‍ പ്ര​തി​ക​ളാ​കു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്, ല​ഹ​രി ഉ​പ​യോ​ഗ​ക്കേ​സു​ക​ള്‍ (എ​ന്‍​ഡി​പി​എ​സ്) വ​ര്‍​ധി​ക്കു​ന്ന​താ​യാ​ണ് എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ള്‍…

Read More

‘വ​ഖ​ഫ് ബി​ല്ലി​നെ എ​തി​ര്‍​ത്താ​ലും ജ​യി​ച്ചെ​ന്ന് ക​രു​തേ​ണ്ട’: ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​സ്റ്റ​ര്‍

കൊ​ച്ചി: വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്‍ ഇ​ന്ന് ലോ​ക്‌​സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍​ക്കെ​തി​രേ എ​റ​ണാ​കു​ള​ത്ത് പോ​സ്റ്റ​ര്‍. മു​ന​മ്പം ജ​ന​ത​യു​ടെ പേ​രി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി​യു​ടെ എ​റ​ണാ​കു​ള​ത്തെ ഓ​ഫീ​സ് പ​രി​സ​ര​ത്താ​ണ് പോ​സ്റ്റ​ര്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ‘കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് പോ​സ്റ്റ​ര്‍. ‘വ​ഖ​ഫ് ബി​ല്ലി​നെ എ​തി​ര്‍​ത്താ​ലും ജ​യി​ച്ചെ​ന്ന് ക​രു​തേ​ണ്ട’ എ​ന്ന് പോ​സ്റ്റ​റി​ലു​ണ്ട്. മു​ന​മ്പ​ത്തെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച് കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ വ​ഖ​ഫി​നൊ​പ്പം നി​ന്നെ​ന്ന് പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. ക്രൈ​സ്ത​വ സ​മൂ​ഹം നി​ങ്ങ​ള്‍​ക്കെ​തി​രേ വി​ധി​യെ​ഴു​തും. ‘വ​ഖ​ഫി​നൊ​പ്പം നി​ല്‍​ക്കു​ന്ന കോ​ണ്‍​ഗ്ര​സേ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന് നി​ങ്ങ​ള്‍ ന​ല്‍​കി​യ മു​റി​വാ​യി മു​ന​മ്പം എ​ന്നും ഞ​ങ്ങ​ള്‍ ഓ​ര്‍​ത്തു​വെ​യ്ക്കും’ എ​ന്നും പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. മു​ന​മ്പ​ത്തെ അ​മ്മ​മാ​രു​ടെ ക​ണ്ണീ​രും പ്രാ​ര്‍​ഥ​ന​യും ദൈ​വം കാ​ണാ​തി​രി​ക്കി​ല്ലെ​ന്നും പോ​സ്റ്റ​റി​ലു​ണ്ട്. വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ പാ​സാ​കാ​ന്‍ പ്ര​തി​പ​ക്ഷ എം​പി​മാ​ര്‍ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ട​ലി​ന്‍റെ മ​ക്ക​ള്‍ ക​ട​ലി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള മ​റ്റൊ​രു പോ​സ്റ്റ​റും ഹൈ​ബി ഈ​ഡ​ന്‍റെ ഓ​ഫീ​സി​ന് സ​മീ​പം പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.…

Read More

ക​ല്‍​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ആ​ദി​വാ​സി യു​വാ​വി​ന്‍റെ തൂ​ങ്ങി​മ​ര​ണം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും

ക​ല്‍​പ്പ​റ്റ: ക​ല്‍​പ്പ​റ്റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ശു​ചി​മു​റി​യി​ല്‍ ആ​ദി​വാ​സി യു​വാ​വി​നെ തൂ​ങ്ങി​മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കും. അ​മ്പ​ല​വ​യ​ല്‍ നെ​ല്ലാ​റ​ച്ചാ​ല്‍ പു​തി​യ​പാ​ടി ഉ​ന്ന​തി​യി​ലെ ച​ന്ദ്ര​ന്‍-​ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഗോ​കു​ലി​ന്‍റെ(18) മ​ര​ണം വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഗോ​കു​ലി​നെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ട​ത്. ശു​ചി​മു​റി​യി​ലെ ഷ​വ​റി​ല്‍ ഷ​ര്‍​ട്ടി​ല്‍ കെ​ട്ടി​ത്തൂ​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​സ്എ​ച്ച്ഒ, എ​സ്‌​ഐ എ​ന്നി​വ​ര്‍​ക്ക് വീ​ഴ്ച​യു​ണ്ടാ​യോ എ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന​തി​നാ​ല്‍ ക​സ്റ്റ​ഡി മ​ര​ണ​മാ​യാ​ണു പ​രി​ഗ​ണി​ക്കു​ക. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷണം. ആ​ദി​വാ​സി​ക​ളി​ലെ പ​ണി​യ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഗോ​കു​ലി​നെ​യും കാ​ട്ടു​നാ​യ്ക്ക വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ​യും അ​ഞ്ചു​ദി​വ​സം മു​ന്‍​പ് കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​രു​വ​രെ​യും കോ​ഴി​ക്കോ​ട്ടുവച്ച് വ​നി​താ സെ​ല്‍ ജീ​വ​ന​ക്കാ​ര്‍ തി​ങ്ക​ളാ​ഴ്ച രാ​ത്രി ക​ണ്ടെ​ത്തി ക​ല്‍​പ്പ​റ്റ പോ​ലീ​സി​നു കൈ​മാ​റി. രാ​ത്രി വൈ​കി മ​ജി​സ്‌​ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ പെ​ണ്‍​കു​ട്ടി​യെ ‘സ​ഖി’​യി​ലേ​ക്കു മാ​റ്റി.…

Read More

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​പൗ​ത്രി അ​ന്ത​രി​ച്ചു

വ​ഡോ​ദ​ര: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​പൗ​ത്രി നി​ലം​ബെ​ൻ പ​രീ​ഖ് (92) അ​ന്ത​രി​ച്ചു. ന​വ​സാ​രി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. മു​ത്ത​ച്ഛ​ൻ ഹ​രി​ലാ​ലു​മാ​യു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് എ​ഴു​തി​യ പു​സ്ത​ക​ത്തി​ലൂ​ടെ​യാ​ണ് നി​ലം​ബെ​ൻ പ​രീ​ഖ് പ്ര​ശ​സ്ത​യാ​കു​ന്ന​ത്. ആ​ദി​വാ​സി സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി അ​വ​ർ സ്ഥാ​പി​ച്ച ദ​ക്ഷി​ണ​പാ​ത എ​ന്ന സം​ഘ​ട​ന​യി​ലാ​ണ് നി​ലം​ബെ​ൻ ത​ന്‍റെ ജീ​വി​തം മു​ഴു​വ​ൻ ചെ​ല​വ​ഴി​ച്ച​ത്. ഹ​രി​ലാ​ൽ ഗാ​ന്ധി​യു​ടെ​യും ഭാ​ര്യ ഗു​ലാ​ബി​ന്‍റെ​യും അ​ഞ്ച് മ​ക്ക​ളി​ൽ മൂ​ത്ത​വ​ളാ​യ റാ​മി ബെ​ന്നി​ന്‍റെ മ​ക​ളാ​യി​രു​ന്നു നി​ലം​ബെ​ൻ. മ​ക​ൻ സ​മീ​ർ പ​രീ​ഖ് ന​വ​സാ​രി​യി​ൽ നേ​ത്ര​രോ​ഗ​വി​ദ​ഗ്ധ​നാ​യി ജോ​ലി ചെ​യ്യു​ന്നു. പ​രേ​ത​നാ​യ യോ​ഗേ​ന്ദ്ര​ഭാ​യി​യാ​ണ് ഭ​ർ​ത്താ​വ്.

Read More

മ​യ​ക്കു മ​രു​ന്നി​ന് അ​ടി​മ​യാ​യി പി​ന്നാ​ലെ വി​ഷാ​ദ രോ​ഗ​വും: ബാ​ത്ത് റൂ​മി​ൽ പോ​യി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞ് മു​റി​ക്ക് പു​റ​ത്തി​റ​ങ്ങി; എം​ബി​എ വി​ദ്യാ​ർ​ഥി ഒ​ന്പ​താം​നി​ല​യി​ൽ​നി​ന്നു ചാ​ടി മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു ചാ​ടി എം​ബി​എ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടു​ക്കി. ഹ​ർ​ഷി​ത് ത്യാ​ഗി(25) ആ​ണു മ​രി​ച്ച​ത്. ഗാ​സി​യാ​ബാ​ദി​ലു​ള്ള ഇ​ന്ദി​രാ​പു​ര​ത്താ​ണു സം​ഭ​വം. ഫ്ളാ​റ്റി​ന്‍റെ ഒ​ന്പ​താം നി​ല​യി​ൽ​നി​ന്നു​മാ​ണ് ഹ​ർ​ഷി​ത് ചാ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​യി​രു​ന്ന ഹ​ർ​ഷി​ദ്, വി​ഷാ​ദ​രോ​ഗി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ശു​ചി​മു​റി​യി​ൽ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് മു​റി​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ ഹ​ർ​ഷി​ദ്, ഫ്ളാ​റ്റി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ലേ​ക്കു ക​യ​റി ചാ​ടു​ക​യാ​യി​രു​ന്നു. ‌ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ത്യാ​ഗി​യെ അ​മ്മ​യും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് നോ​യി​ഡ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Read More

യു​പി​യി​ൽ ട്രെ​യി​ല​ർ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മൗ ​ജി​ല്ല​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ട്രെ​യി​ല​ർ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ മ​രി​ച്ചു. പ​വ​ൻ കു​മാ​ർ സിം​ഗ് (29), ഭാ​ര്യ റി​ങ്കി സിം​ഗ് (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഹ​ൽ​ദാ​ർ​പു​ർ പ്ര​ദേ​ശ​ത്തെ ഗ​ർ​വാ മോ​റി​നു സ​മീ​പം ദേ​ശീ​യ​പാ​ത 34ൽ ​ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പി​ൽ​ഖി വ​രു​ണ ഗ്രാ​മ​ത്തി​ലു​ള്ള റി​ങ്കി സിം​ഗി​ന്‍റെ അ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ട്രെ​യി​ല​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ങ്കി​ലും ഡ്രൈ​വ​ർ സ്ഥ​ല​ത്തു​നി​ന്ന് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

Read More

‘ഇ​ന്ത്യ ഒ​രു​ത്ത​ന്‍റെ​യും ത​ന്ത​യു​ടെ വ​ക​യ​ല്ല’: എ​മ്പു​രാ​ന് പി​ന്തു​ണ​യു​മാ​യി ഹൈ​ബി ഈ​ഡ​ന്‍

കൊ​ച്ചി: മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്ത എ​മ്പു​രാ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി ഹൈ​ബി ഈ​ഡ​ന്‍ എം​പി. ‘ഇ​ന്ത്യ ഒ​രു​ത്ത​ന്‍റെ​യും ത​ന്ത​യു​ടെ വ​ക​യ​ല്ല, ന​ട്ടെ L’ എ​ന്ന കു​റി​പ്പോ​ടെ സു​പ്രി​യ മേ​നോ​നും പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​നു​മൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് ഹൈ​ബി ഈ​ഡ​ന്‍ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച​ത്. തി​ര​ക്ക​ഥാ​കൃ​ത്ത് മു​ര​ളി ഗോ​പി​യെ​യും സു​പ്രി​യ​യെ​യും പൃ​ഥ്വി​രാ​ജി​നെ​യും പോ​സ്റ്റി​ല്‍ ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍ മോ​ഹ​ന്‍​ലാ​ലി​നെ പോ​സ്റ്റി​ല്‍ ഹൈ​ബി ടാ​ഗ് ചെ​യ്തി​ട്ടു​മി​ല്ല. അ​തേ​സ​മ​യം ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​നി​ല്‍​ക്കേ ചി​ത്രം ആ​ഗോ​ള​ത​ല​ത്തി​ല്‍ 200 കോ​ടി ക്ല​ബി​ല്‍ ഇ​ടം​പി​ടി​ച്ചു. റി​ലീ​സ് ചെ​യ്ത് വെ​റും അ​ഞ്ച് ദി​വ​സം​കൊ​ണ്ടാ​ണ് എ​മ്പു​രാ​ന്‍ 200 കോ​ടി ക്ല​ബി​ലെ​ത്തി​യ​ത്. നേ​ര​ത്തേ 48 മ​ണി​ക്കൂ​റി​ലാ​ണ് ചി​ത്രം 100 കോ​ടി ക്ല​ബി​ല്‍ ഇ​ടം​പി​ടി​ച്ച​ത്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്‍റെ റീ ​എ​ഡി​റ്റ​ഡ് പ​തി​പ്പ് ഇ​ന്ന് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. പ്ര​മേ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ര്‍​ന്ന വി​വാ​ദ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് മൂ​ന്ന് മി​നി​റ്റ് ദൃ​ശ്യ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്ത​ത്.

Read More

വി​ദ്യാ​കി​ര​ണം പ​ദ്ധ​തി: ക​ഴി​ഞ്ഞ​വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് വി​ത​ര​ണം ചെ​യ്ത​ത് 2.24 കോ​ടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷം വി​ദ്യാ​കി​ര​ണം പ​ദ്ധ​തി വ​ഴി വി​ത​ര​ണം ചെ​യ്ത​ത് 2,24,08,500 രൂ​പ. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​യു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ (ര​ണ്ടു പേ​രും/ആ​രെ​ങ്കി​ലും ഒ​രാ​ള്‍) മ​ക്ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന തി​നാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് വി​ദ്യാ​കി​ര​ണം. ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ പിജി/പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സ് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഒ​രു അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കാ​ണ് (പ​ത്തു മാ​സം) തു​ക അ​നു​വ​ദി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ മ​ക്ക​ള്‍​ക്ക് ഒ​ന്നാം ക്ലാ​സ് മു​ത​ല്‍ അ​ഞ്ചാം ക്ലാ​സ് വ​രെ പ്രതിമാസം 300 രൂ​പ​യാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പാ​യി ന​ല്‍​കു​ന്ന​ത്. ആ​റു മു​ത​ല്‍ പ​ത്തു വ​രെ 500 രൂ​പ​യും പ്ല​സ് വ​ണ്‍, പ്ല​സ്ടു, ഐ ​ടി ഐ, ​ത​ത്തു​ല്യ​മാ​യ മ​റ്റു കോ​ഴ്‌​സു​ക​ള്‍​ക്ക് 750 രൂ​പ​യും ഡി​ഗ്രി, പി​ജി, പോ​ളി ടെ​ക്‌​നി​ക് ത​ത്തു​ല്യ​മാ​യ ട്രെ​യി​നിം​ഗ് കോ​ഴ്‌​സു​ക​ള്‍, പ്ര​ഫ​ഷ​ണ​ല്‍ കോ​ഴ്‌​സു​ക​ള്‍ എ​ന്നി​വ​യ്ക്ക് ആ​യി​രം രൂ​പ​യു​മാ​ണ് സ്‌​കോ​ള​ര്‍​ഷി​പ്പാ​യി ന​ല്‍​കു​ന്ന​ത്.…

Read More