സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് നാ​ളെ മ​ധു​ര​യി​ൽ തു​ട​ക്ക​മാ​കും; ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ഇ.​എം.​എ​സി​നുശേ​ഷം എം.​എ. ബേ​ബി​യോ?

ക​ണ്ണൂ​ർ: സി​പി​എം 24 ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് നാ​ളെ മ​ധു​ര​യി​ൽ തു​ട​ക്ക​മാ​കും. ബി​ജെ​പി മു​ഖ്യ എ​തി​രാ​ളി​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സു​മാ​യി രാ​ഷ്‌​ട്രീ​യ​സ​ഖ്യം പാ​ടി​ല്ലെ​ന്നും സി​പി​എ​മ്മി​ൽ ച​ർ​ച്ച ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ആ​ശ​യസ​മ​ര​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പാ​ര്‍​ട്ടി ഘ​ട​ന​യി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍​ക്ക് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ പ്രാ​ധാ​ന്യ​മു​ണ്ടാ​കും ഇ​ത്ത​വ​ണ. ഇ.​എം.​എ​സി​നു ശേ​ഷം കേ​ര​ള​ത്തി​ൽനി​ന്ന് സി​പി​എ​മ്മി​ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ണ്ടാ​കു​മോ​യെ​ന്നാ​ണ് മ​ധു​ര​യി​ലെ പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ൽ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള മു​തി​ര്‍​ന്ന അം​ഗ​വും മു​ന്‍ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​മാ​യ എം.​എ. ബേ​ബി​യു​ടെ പേ​ര് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് ഗൗരവമായി ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ല്‍ ആ ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന കേ​ര​ള ഘ​ട​ക​ത്തി​ല്‍നി​ന്നു​ള്ള ര​ണ്ടാ​മ​ത്തെ നേ​താ​വാ​യി​രി​ക്കും എം.​എ. ബേ​ബി. 1962-64 കാ​ല​ത്തും പി​ന്നീ​ട് 1978 മു​ത​ല്‍ 1992 വ​രെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ഇ.​എം.​എ​സ്. മ​ല​യാ​ളി​യാ​യ പ്ര​കാ​ശ് കാ​രാ​ട്ട് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് 2005 മു​ത​ല്‍ 2015 വ​രെ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം…

Read More

ഈ​ദ് പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം പ​ല​സ്തീ​ൻ പ​താ​ക വീ​ശി: യു​പി​യി​ൽ അ​ന്വേ​ഷ​ണം

സ​ഹാ​റ​ൻ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഈ​ദ് പ്രാ​ർ​ഥ​ന​യ്ക്കു ശേ​ഷം ഒ​രു​കൂ​ട്ടം ആ​ളു​ക​ൾ പ​ല​സ്തീ​ൻ പ​താ​ക വീ​ശു​ക​യും ഹ​മാ​സ് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തെ​ന്നു പോ​ലീ​സ് സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. അം​ബാ​ല റോ​ഡി​ലെ ഈ​ദ്ഗാ​ഹി​ൽ ന​മ​സ്‌​ക​രി​ച്ച​ശേ​ഷം, ചി​ല യു​വാ​ക്ക​ൾ പ​ല​സ്തീ​ൻ പ​താ​ക വീ​ശി പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് സം​ഭ​വ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

മ​ത​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള 19 സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​വി​ൽ​പ്പ​ന നി​രോ​ധി​ച്ചു: മ​റ്റി​ട​ങ്ങ​ളി​ൽ മ​ദ്യ​വി​ല കൂ​ട്ടും

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ത​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള 19 സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നു​മു​ത​ൽ മ​ദ്യ​വി​ൽ​പ​ന​യ്ക്ക് പൂ​ർ​ണ​നി​രോ​ധ​നം. മ​ഹാ​കാ​ലേ​ശ്വ​ർ ക്ഷേ​ത്ര​ന​ഗ​ര​മാ​യ ഉ​ജ്ജൈ​ൻ, അ​മ​ർ​കാ​ന്ത​ക്, ഓം​കാ​രേ​ശ്വ​ർ, മു​ൽ​താ​യ്, മ​ന്ദ്‌​സൗ​ർ, സ​ൽ​ക്ക​ൻ​പു​ർ, ബ​ർ​മാ​ങ്ക​ള, ബ​ർ​മാ​ൻ​ഖു​ർ​ദ്, ലിം​ഗ, കു​ന്ദ​ൽ​പു​ർ, ബ​ന്ദ​ക്പു​ർ, മ​ഹേ​ശ്വ​ര്, മ​ണ്ഡ​ലേ​ശ്വ​ർ, ഓ​ർ​ച്ച, മൈ​ഹാ​ർ, ചി​ത്ര​കൂ​ട്, ദാ​തി​യ, പ​ന്ന, പ​ന​ക്പു​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു നി​രോ​ധ​നം. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​യ പു​തി​യ എ​ക്സൈ​സ് ന​യ​പ്ര​കാ​രം, ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള ഔ​ട്ട്‌​ലെ​റ്റു​ക​ൾ തു​ട​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നി​രോ​ധി​ച്ച​തി​നു പു​റ​മെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് പു​തി​യ ലൈ​സ​ൻ​സു​ക​ൾ ന​ൽ​കു​ക​യു​മി​ല്ല. അ​ട​ച്ചു​പൂ​ട്ട​ലി​ൽ​നി​ന്നു​ള്ള വ​രു​മാ​ന​ന​ഷ്ടം നി​ക​ത്താ​ൻ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ൽ മ​ദ്യ​ത്തി​ന്‍റെ വി​ല വ​ർ​ധി​പ്പി​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

Read More

ഔ​റം​ഗ​സേ​ബി​ന്‍റെ ശ​വ​കു​ടീ​രം: വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് ആ​ർ‌​എ​സ്‌​എ​സ് നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: മു​ഗ​ൾ ച​ക്ര​വ​ർ​ത്തി ഔ​റം​ഗ​സേ​ബി​ന്‍റെ ശ​വ​കു​ടീ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്ന് ബി​ജെ​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര ഉ​പ​ദേ​ഷ്ടാ​വാ​യ മു​തി​ർ​ന്ന ആ​ർ​എ​സ്എ​സ് നേ​താ​വ് സു​രേ​ഷ് ഭ​യ്യാ​ജി ജോ​ഷി. ബി​ജെ​പി​യും പ്ര​തി​പ​ക്ഷ​വും ത​മ്മി​ൽ ആ​ഴ്ച​ക​ളോ​ളം നീ​ണ്ടു​നി​ന്ന സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ വി​ഷ​യ​ത്തെ ത​ള്ളി​ക്ക​ള​ഞ്ഞാ​ണു ജോ​ഷി​യു​ടെ പ്ര​തി​ക​ര​ണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഖു​ൽ​ദാ​ബാ​ദി​ലാ​ണ് ഔ​റം​ഗ​സേ​ബ് മ​രി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​വ​കു​ടീ​രം ഇ​വി​ടെ​യാ​ണ് നി​ർ​മി​ച്ച​ത്. അ​ഫ്സ​ൽ ഖാ​ന്‍റെ ശ​വ​കു​ടീ​രം നി​ർ​മി​ച്ചു​കൊ​ണ്ട് ഛത്ര​പ​തി ശി​വ​ജി സൃ​ഷ്ടി​ച്ച മാ​തൃ​ക ഇ​ന്ത്യ​യു​ടെ ഉ​ദാ​ര​ത​യും മ​നോ​ഭാ​വ​വും എ​ടു​ത്തു​കാ​ണി​ക്കു​ന്നു. ശ​വ​കു​ടീ​രം നി​ല​നി​ൽ​ക്കും, അ​തു കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കും സ​ന്ദ​ർ​ശി​ക്കാ​മെ​ന്നും ജോ​ഷി കൂ​ട്ടി​ച്ചേ​ർ​ത്തു. സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ബു ആ​സ്മി മു​ഗ​ൾ ഭ​ര​ണാ​ധി​കാ​രി​യെ പ്ര​ശം​സി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഔ​റം​ഗ​സേ​ബി​ന്‍റെ ശ​വ​കു​ടീ​ര​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്കം ആ​ഴ്ച​ക​ളോ​ളം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്നു. ശ​വ​കു​ടീ​രം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സ് പോ​ലും പി​ന്തു​ണ​ച്ചു. വി​ഷ​യം നാ​ഗ്പു​രി​ൽ വ​ലി​യ അ​ക്ര​മ​ത്തി​നു കാ​ര​ണ​മാ​വു​ക​യും ചെ​യ്തു. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ 14 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ…

Read More

ഭാ​ര്യ​ക്ക് മ​റ്റൊ​രു പു​രു​ഷ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന ഹ​ർ​ജി; ക​ന്യ​കാ​ത്വ പ​രി​ശോ​ധ​ന​യ്ക്കു നി​ർ​ബ​ന്ധി​ക്കു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​ലം​ഘ​നം: ഛത്തീ​സ്ഗ​ഡ് ഹൈ​ക്കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ഒ​രു സ്ത്രീ​യെ ക​ന്യ​കാ​ത്വ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 21ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ഛത്തീ​സ്ഗ​ഡ് ഹൈ​ക്കോ​ട​തി. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​ന്ത​സും സ്വ​ത​ന്ത്ര ജീ​വി​ത​വും ഉ​റ​പ്പു​ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​രാ​ണെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന​യി​ലെ ആ​ർ​ട്ടി​ക്കി​ൾ 21നെ ​മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ കാ​ത​ൽ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച കോ​ട​തി, ക​ന്യ​കാ​ത്വ​ പ​രി​ശോ​ധ​ന​യ്ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് ഒ​രു സ്ത്രീ​യു​ടെ അ​ടി​സ്ഥാ​ന അ​വ​കാ​ശ​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ​ത​യ്ക്കും എ​തി​രാ​യി​രി​ക്കു​മെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ത​ന്‍റെ ഭാ​ര്യ​ക്ക് മ​റ്റൊ​രു പു​രു​ഷ​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും അ​തി​നാ​ൽ ക​ന്യ​കാ​ത്വ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​യി​രു​ന്നു ജ​സ്റ്റീ​സ് അ​ര​വി​ന്ദ് കു​മാ​ർ വ​ർ​മ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ നി​രീ​ക്ഷ​ണം. 2023ൽ ​വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ളാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഭ​ർ​ത്താ​വി​ന് ബ​ല​ഹീ​ന​ത​യു​ണ്ടെ​ന്ന് പ​റ​ഞ്ഞ ഭാ​ര്യ അ​യാ​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. കൂ​ടാ​തെ ഭ​ർ​ത്താ​വി​ൽനി​ന്ന് 20,000 രൂ​പ ജീ​വ​നാം​ശം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബ​ക്കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്തു. തു​ട​ർ​ന്നാ​ണ് ഭാ​ര്യ​ക്ക് അ​വി​ഹി​ത​ബ​ന്ധ​മു​ണ്ടെ​ന്നും ക​ന്യ​കാ​ത്വ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്…

Read More

24 മ​​​ണി​​​ക്കൂ​​​റി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​ക​​​ൽ താ​​​പ​​​നി​​​ല ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​ക​​​ൽ താ​​​പ​​​നി​​​ല ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ മു​​​ന്ന​​​റി​​​യി​​​പ്പ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് മു​​​ന്ന​​​റി​​​യി​​​പ്പ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ൽ പ​​​ക​​​ൽ താ​​​പ​​​നി​​​ല 39 ഡി​​​ഗ്രി സെ​​​ൽ​​​ഷ്യ​​​സ് വ​​​രെ​​​യും തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ൽ 38 ഡി​​​ഗ്രി വ​​​രെ​​​യും കൊ​​​ല്ലം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ൽ 37 ഡി​​​ഗ്രി വ​​​രെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, മ​​​ല​​​പ്പു​​​റം, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ 36 ഡി​​​ഗ്രി വ​​​രെ​​​യും താ​​​പ​​​നി​​​ല ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഉ​​​യ​​​ർ​​​ന്ന താ​​​പ​​​നി​​​ല​​​യും ഈ​​​ർ​​​പ്പ​​​മു​​​ള്ള വാ​​​യു​​​വും കാ​​​ര​​​ണം ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ൽ, മ​​​ല​​​യോ​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ഴി​​​കെ ചൂ​​​ടും ഈ​​​ർ​​​പ്പ​​​വു​​​മു​​​ള്ള കാ​​​ലാ​​​വ​​​സ്ഥ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. കാലാവസ്ഥ സം​​​സ്ഥാ​​​ന​​​ത്ത് വ​​​ര​​​ണ്ട കാ​​​ലാ​​​വ​​​സ്ഥ അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ഏ​​​പ്രി​​​ൽ അ​​​ഞ്ചു വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ…

Read More

എ​മ്പു​രാ​ന​ല്ല, വെ​റും ‘എം​ബാം’​പു​രാ​ന്‍’; എ​മ്പു​രാ​ൻ സി​നി​മ​യെ പ​രി​ഹ​സി​ച്ച് കെ. ​സു​രേ​ന്ദ്ര​ന്‍

കൊ​ച്ചി: മോ​ഹ​ന്‍​ലാ​ല്‍-​പൃ​ഥ്വി​രാ​ജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എ​മ്പു​രാ​നെ​തി​രെ പ​രി​ഹാ​സ​വു​മാ​യി ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ ​സു​രേ​ന്ദ്ര​ന്‍. ചി​ത്രം റീ​എ​ഡി​റ്റ് ചെ​യ്ത് പു​റ​ത്തി​റ​ക്കാ​നു​ള്ള തീ​രു​മാ​നം അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. ഇ​നി കാ​ണു​ന്ന​ത് എ​മ്പു​രാ​നാ​യി​രി​ക്കി​ല്ലെ​ന്നും വെ​റും ‘എം​ബാം’​പു​രാ​ന്‍ ആ​യി​രി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഉ​ത്ത​ര​ത്തി​ലു​ള്ള​ത് എ​ടു​ക്കാ​നു​മാ​വി​ല്ല, ക​ക്ഷ​ത്തി​ലു​ള്ള​ത് പോ​വു​ക​യും ചെ​യ്യു​മെ​ന്നും സു​രേ​ന്ദ്ര​ൻ കു​റി​ച്ചു. എ​മ്പു​രാ​നെ​തി​രെ സം​ഘ​പ​രി​വാ​ര്‍ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​തോ​ടെ ചി​ത്ര​ത്തി​ലെ വി​വാ​ദ ഭാ​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ സ്ഥി​രീ​ക​രി​ക്കു​ക​യും ചി​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ രം​ഗ​ങ്ങ​ളു​ടെ പേ​രി​ല്‍ ന​ട​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ത​ന്നെ സ്‌​നേ​ഹി​ക്കു​ന്ന​വ​രി​ല്‍ കു​റേ​പേ​ര്‍​ക്ക് വ​ലി​യ മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യ​താ​യി അ​റി​ഞ്ഞു​വെ​ന്നും ഒ​രു ക​ലാ​കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ ത​ന്‍റെ ഒ​രു സി​നി​മ​യും ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ത്തോ​ടോ, ആ​ശ​യ​ത്തോ​ടോ, മ​ത​വി​ഭാ​ഗ​ത്തോ​ടോ വി​ദ്വേ​ഷം പു​ല​ര്‍​ത്തു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ക​ട​മ​യാ​ണെ​ന്നും മോ​ഹ​ന്‍​ലാ​ല്‍…

Read More

ഡ്ര​ഗ് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രും ഫാ​ർ​മ​സി ഉ​ദ്യോ​ഗ​സ്ഥ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം: പേവിഷ വാക്സിന്‍റെ വ്യാജപതിപ്പ്!

ന്യൂ​ഡ​ൽ​ഹി: പേ ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ (ആ​ന്‍റി റാ​ബീ​സ് ) ഉ​പ​യോ​ഗി​ക്കു​ന്ന വാ​ക്സി​നാ​യ അ​ഭ​യ്റാ​ബി​ന്‍റെ വ്യാ​ജ​പ​തി​പ്പ് രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ വ്യാ​പി​ക്കു​ന്ന​താ​യി ഡ​ൽ​ഹി ഡ്ര​ഗ്സ് ക​ണ്‍ട്രോ​ൾ വ​കു​പ്പ്. വ്യാ​ജ വാ​ക്സി​ൻ പൊ​തു​ജ​നാ​രോ​ഗ്യ​ത്തെ അ​പ​ക​ട​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നും വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. സ​ർ​ക്കാ​ർ അ​നു​ബ​ന്ധ​സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​മ്യൂ​ണോ​ള​ജി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ന്‍റെ ഉ​ത്പ​ന്നം എ​ന്ന അ​വ​കാ​ശ​ത്തോ​ടെ​യാ​ണ് വ്യാ​ജ​വാ​ക്സി​ൻ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും ഡ്ര​ഗ്സ് ക​ണ്‍ട്രോ​ൾ വ​കു​പ്പ് ക​ണ്ടെ​ത്തി. വൈ​റ​സ് ബാ​ധ ഏ​ൽ​ക്കാ​ൻ കൂ​ടു​ത​ൽ സാ​ധ്യ​ത​യു​ള്ള മൃ​ഗ​ഡോ​ക്‌​ട​ർ​മാ​ർ​ക്കും വൈ​റ​സ് ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യ​ക്കു​ന്ന​വ​ർ​ക്കും പ്ര​ധാ​ന​മാ​യും ന​ൽ​കു​ന്ന വാ​ക്സി​നാ​ണ് അ​ഭ​യ്റാ​ബ്. ഇ​വ​യു​ടെ വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ൽ വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്‌​ടി​ക്കു​മെ​ന്നും ഡ്ര​ഗ്സ് ക​ണ്‍ട്രോ​ൾ യൂ​ണി​റ്റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഡ്ര​ഗ് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രും ഫാ​ർ​മ​സി ഉ​ദ്യോ​ഗ​സ്ഥ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണം. യ​ഥാ​ർ​ഥ വാ​ക്സി​ൻ കു​പ്പി​ക​ൾ മാ​ത്ര​മേ വി​ൽ​ക്കു​ന്നു​ള്ളു​വെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഫാ​ർ​മ​സി​ക​ൾ അ​വ​രു​ടെ വാ​ക്സി​ൻ വി​ത​ര​ണം ശ​രി​യാ​യ ഇ​ൻ​വോ​യ്സു​ക​ൾ വ​ഴി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സം​ശ​യാ​സ്പ​ദ​മാ​യി എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും…

Read More

പ്ര​സ​വാ​നു​കൂ​ല്യ പ​ദ്ധ​തി: ഫ​ണ്ടി​ൽ പ​കു​തി​പോ​ലും വി​നി​യോ​ഗി​ച്ചി​ല്ല

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ്ര​സ​വാ​നു​കൂ​ല്യ​പ​ദ്ധ​തി ‘പ്ര​ധാ​ൻ മ​ന്ത്രി മാ​തൃ​വ​ന്ദ​ന യോ​ജ​ന (പി​എം​എം​വി​വൈ)’ ഫ​ണ്ടി​ൽ പ​കു​തി​പോ​ലും വി​നി​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ൽ. 2023-24ൽ ​പ​ദ്ധ​തി​ക്കു​വേ​ണ്ടി 2,067 കോ​ടി രൂ​പ ബ​ജ​റ്റി​ൽ നീ​ക്കി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ എ​സ്റ്റി​മേ​റ്റ് പു​തു​ക്കി​യ​പ്പോ​ൾ 1,500 കോ​ടി രൂ​പ​യാ​യി ഇ​ത് കു​റ​ച്ചു. ഇ​തി​ൽ വി​നി​യോ​ഗി​ച്ച​ത് 870.34 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. 2024-25ൽ ​എ​സ്റ്റി​മേ​റ്റ് പു​തു​ക്കി​യ​തോ​ടെ 2,067 കോ​ടി രൂ​പ​യു​ടെ ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റ് 754 കോ​ടി രൂ​പ​യാ​യി കു​റ​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​ർ 31 വ​രെ ഇ​തി​ൽ 384.36 കോ​ടി രൂ​പ മാ​ത്ര​മാ​ണ് വി​നി​യോ​ഗി​ച്ച​തെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ആ​ദ്യ​ത്തെ കു​ഞ്ഞി​ന്‍റെ ജ​ന​ന​സ​മ​യ​ത്ത് അ​മ്മ​യ്ക്കു ന​ൽ​കു​ന്ന 5,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം 6,000 രൂ​പ​യാ​യി ഉ​യ​ർ​ത്താ​ൻ കോ​ണ്‍ഗ്ര​സ് എം.​പി. ദി​ഗ്വി​ജ​യ സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ ചെ​യ്തു. ഈ ​തു​ക ഭ​ക്ഷ്യ​വി​ല​പ്പെ​രു​പ്പ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി യ​ഥാ​സ​മ​യം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്. പി​എം​എം​വി​വൈ പ​ദ്ധ​തി​പ്ര​കാ​രം, ആ​ദ്യ​കു​ട്ടി​ക്ക് പ്ര​സ​വാ​നു​കൂ​ല്യ​മാ​യി…

Read More

ഒ​ടു​വി​ൽ ക​ട്ടു​പൂ​ച്ച​നും പി​ടി​യി​ൽ: സം​സ്ഥാ​ന​ത്തെ ഒ​ന്നാ​കെ വി​റ​പ്പി​ച്ച കു​റു​വാ സം​ഘ​ത്തി​ലെ അ​വ​സാ​ന ക​ണ്ണി​യും അ​റ​സ്റ്റി​ൽ

ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ അ​വ​സാ​ന പ്ര​തി​യും പി​ടി​യി​ൽ. രാ​മ​നാ​ഥ​പു​രം പ​ര​മ​ക്കു​ടി സ്വ​ദേ​ശി 56 കാ​ര​നാ​യ ക​ട്ടു​പൂ​ച്ച​ൻ ആ​ണ് ഇ​പ്പോ​ൾ അ​റ​സ്റ്റി​ൽ ആ​യ​ത്. മ​ണ്ണ​ഞ്ചേ​രി എ​സ്എ​ച്ച്ഒ ടോ​ൾ​സ​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കു​റു​വാ സം​ഘ​ത്തി​ലെ അ​വ​സാ​ന ക​ണ്ണി​യാ​യ ക​ട്ടു​പൂ​ച്ച​നെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ കു​റു​വാ സം​ഘ​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കേ​ര​ള​ത്തി​ൽ തു​ട​ർ​ച്ച​യാ​യി മോ​ഷ​ണം ന​ട​ത്തി നാ​ട്ടു​കാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തി​യ ആ​ളാ​ണ് ക​ട്ടൂ​പൂ​ച്ച​ൻ. 2012 ൽ ​മാ​രാ​രി​ക്കു​ള​ത്ത് അ​മ്മ​യും മ​ക​ളും ത​നി​ച്ച് താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ൽ ക​യ​റി അ​വ​രെ ആ​ക്ര​മി​ച്ച് സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ ഇ​യാ​ൾ പി​ടി​യി​ലാ​യ​താ​ണ്. അ​ന്ന് ക​ട്ടു​പൂ​ച്ച​നെ 18 വ​ർ​ഷം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ കോ​വി​ഡ് കാ​ല​ത്ത് ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​കി ഇ​യാ​ളെ വി​ട്ട​യ​ച്ചു. തു​ട​ർ​ന്നാ​ണ് വീ​ണ്ടും കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ മ​റ്റി​ട​ങ്ങ​ളി​ലും ത​മി​ഴ്നാ​ട്ടി​ലും ക​ട്ടു​പൂ​ച്ച​നെ​തി​രേ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്.    

Read More