ചർച്ച വിജയം… അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ൽ​ഹി: ഈ​മാ​സം 24, 25 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഖി​ലേ​ന്ത്യാ ബാ​ങ്ക് പ​ണി​മു​ട​ക്ക് മാ​റ്റി. സെ​ൻ​ട്ര​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​റു​മാ​യി യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണു തീ​രു​മാ​നം. തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​ന്മേ​ലാ​ണ് പ​ണി​മു​ട​ക്ക് മാ​റ്റി​യ​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സ് (യു​എ​ഫ്ബി​യു) ആ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രു​ന്ന​ത്. ബെ​ഫി, എ​ഐ​ബി​ഇ​എ, എ​ഐ​ബി​ഒ​സി, എ​ൻ​സി​ബി​ഇ അ​ട​ക്കം ഒ​ന്പ​ത് യൂ​ണി​യ​നു​ക​ളു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​ണ് യു​എ​ഫ്ബി​യു.

Read More

‘ന​മ്മ​ൾ ഒ​ടു​വി​ൽ ഒ​രേ ദി​ശ​യി​ലേ​ക്കാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നു പ​റ​ഞ്ഞ​പ്പോൾ എ​ന്‍റെ സു​ഹൃ​ത്തും സ​ഹ​യാ​ത്രി​ക​നും എ​ന്നെ വി​കൃ​തി​യെ​ന്നു വി​ളി​ച്ചു’ … ത​രൂ​രി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ബി​ജെ​പി നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​നൊ​പ്പം വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന ചി​ത്രം ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജ​യ​ന്ത് ജ​യ് പാ​ണ്ട എം​പി സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കി​ട്ടു. ‘ന​മ്മ​ൾ ഒ​ടു​വി​ൽ ഒ​രേ ദി​ശ​യി​ലേ​ക്കാ​ണു സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നു ഞാ​ൻ പ​റ​ഞ്ഞ​തി​നാ​ൽ എ​ന്‍റെ സു​ഹൃ​ത്തും സ​ഹ​യാ​ത്രി​ക​നും എ​ന്നെ വി​കൃ​തി​യെ​ന്നു വി​ളി​ച്ചു’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണു ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. തൊ​ട്ടു​പി​ന്നാ​ലെ ത​രൂ​രി​ന്‍റെ പ്ര​തി​ക​ര​ണ​വും എ​ത്തി. “ഭു​വ​നേ​ശ്വ​റി​ൽ​നി​ന്നു​ള്ള ഒ​രു സ​ഹ​യാ​ത്രി​ക​ൻ! നാ​ളെ രാ​വി​ലെ ഞാ​ൻ ക​ലിം​ഗ ലി​റ്റ്ഫെ​സ്റ്റി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നു, ഉ​ട​നെ തി​രി​ച്ചെ​ത്തും!!. ചി​ത്രം വൈ​റ​ലാ​യ​തോ​ടെ പ​ല​രും ക​മ​ന്‍റു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. രാ​ഷ്ട്രീ​യ​എ​തി​രാ​ളി​യാ​യ ബി​ജെ​പി​യോ​ടു​ള്ള നി​ഷ്പ​ക്ഷ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ ത​രൂ​ർ അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടി​യി​രു​ന്നു.

Read More

പി​ണ​റാ​യി​ക്ക് ഇ​ള​വ്, പു​തി​യ നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​ൽ എ​ത്ത​ണം; താൻ ഒ​ഴി​യുമെന്ന് ബൃ​ന്ദ കാ​രാ​ട്ട്

ചെ​ന്നൈ: സി​പി​എം ദേ​ശീ​യ​ത​ല​ത്തി​ൽ പ്രാ​യ​പ​രി​ധി നി​ബ​ന്ധ​ന ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും എ​ന്നാ​ൽ, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ് ന​ൽ​കു​മെ​ന്നും പോ​ളി​റ്റി ബ്യൂ​റോ അം​ഗം ബൃ​ന്ദ കാ​രാ​ട്ട്. ബി​ജെ​പി ശ​ക്ത​മാ​യി എ​തി​ർ​ക്കു​ന്ന സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന മു​തി​ർ​ന്ന നേ​താ​വ് എ​ന്ന പ​രി​ഗ​ണ​ന പി​ണ​റാ​യി വി​ജ​യ​ന് ല​ഭി​ക്കും. കേ​ര​ള മു​ഖ്യ​മ​ന്ത്രി​ക്ക് നേ​ര​ത്തെ​യും ഇ​ള​വ് ന​ൽ​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പു​തി​യ നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​ൽ എ​ത്ത​ണ​മെ​ന്നും ബൃ​ന്ദ കാ​രാ​ട്ട് പ​റ​ഞ്ഞു. ചെ​ന്നൈ​യി​ൽ പാ​ർ​ട്ടി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബൃ​ന്ദ കാ​രാ​ട്ട്. ത​നി​ക്കി​പ്പോ​ൾ 77 വ​യ​സാ​ണു പ്രാ​യം. മ​ധു​ര പാ​ർ​ട്ടി കോ​ൺ​ഗ്ര​സോ​ടെ താ​ൻ പോ​ളി​റ്റ് ബ്യൂ​റോ​യി​ൽ​നി​ന്ന് ഒ​ഴി​യു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗം നാ​ളെ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന് പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നു മു​ന്നോ​ടി​യാ​യി സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യും. ഏ​പ്രി​ൽ ര​ണ്ടു മു​ത​ൽ ആ​റു​വ​രെ​യാ​ണ് മ​ധു​ര​യി​ൽ പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ക്കു​ന്ന​ത്.

Read More

നാ​ഗ്പു​ർ അ​ക്ര​മം; മു​ഖ്യ​പ്ര​തി ഫാ​ഹിം ഖാ​ൻ ഉ​ൾ​പ്പെ​ടെ 5 പേ​ർ​ക്കെ​തി​രേ രാ​ജ്യ​ദ്രാ​ഹ​ക്കു​റ്റം; ഖു​ൽ​താ​ബാ​ദിയിൽ കനത്ത സുരക്ഷ

മും​ബൈ: മു​ഗ​ൾ സാ​മ്രാ​ജ്യ​കാ​ല​ത്തെ രാ​ജാ​വ് ഔ​റം​ഗ​സേ​ബി​ന്‍റെ ശ​വ​കു​ടീ​രം പൊ​ളി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​എ​ച്ച്പി ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ൾ നാ​ഗ്പു​രി​ൽ ന​ട​ത്തി​യ മാ​ർ​ച്ചി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം. മു​ഖ്യ​പ്ര​തി ഫാ​ഹിം ഖാ​നും മ​റ്റ് അ​ഞ്ച് പേ​ർ​ക്കു​മെ​തി​രേ​യാ​ണ് പോ​ലീ​സ് രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യ​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ സം​ഭാ​ജി​ന​ഗ​ർ ജി​ല്ല​യി​ലെ ഖു​ൽ​താ​ബാ​ദി​ലാ​ണ് ഔ​റം​ഗ​സേ​ബി​ന്‍റെ ശ​വ​കു​ടീ​രം നി​ല​നി​ൽ​ക്കു​ന്ന​ത്. അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Read More

ഔ​ദ്യോ​ഗി​ക​വ​സ​തി​യി​ൽ നോ​ട്ടു​കെ​ട്ടു​ക​ൾ; ഡ​ൽ​ഹി​യി​ൽ ജ​ഡ്ജി​യെ സ്ഥ​ലം​മാ​റ്റി; പ​ണം ക​ണ്ടെ​ത്തി​യ​ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ശേ​ഷ​മു​ള്ള പ​രി​ശോ​ധ​ന​യി​ൽ

ന്യൂ​ഡ​ൽ​ഹി: ഒ​ദ്യോ​ഗി​ക വ​സ​തി​യി​ല്‍​നി​ന്നു ക​ണ​ക്കി​ല്‍​പ്പെ​ടാ​ത്ത പ​ണം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി യ​ശ്വ​ന്ത് വ​ര്‍​മ​യെ സ്ഥ​ലം​മാ​റ്റി. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലേ​ക്കാ​ണു സ്ഥ​ലം​മാ​റ്റം. ഒ​ദ്യോ​ഗി​ക വ​സ​തി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു നോ​ട്ടു​കെ​ട്ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ഈ ​മാ​സം 14നാ​യി​രു​ന്നു സം​ഭ​വം. തീ​പി​ടി​ത്ത​മു​ണ്ടാ​കു​ന്പോ​ൾ ജ​സ്റ്റീ​സ് വ​ര്‍​മ വ​സ​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. തീ​പി​ടി​ത്തം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്നു വീ​ട്ടു​കാ​ര്‍ ഫ​യ​ര്‍​ഫോ​ഴ്സി​നെ വി​ളി​ച്ചു​വ​രു​ത്തി. തീ​യ​ണ​ച്ച​തി​നു ശേ​ഷം ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ശ​ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഒ​രു​മു​റി​യി​ൽ​നി​ന്നു നോ​ട്ടു​കെ​ട്ടു​ക​ള്‍ ഫ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പോ​ലീ​സ് വി​ഷ​യം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി. വി​വ​രം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജി​വ് ഖ​ന്ന​യെ അ​റി​യി​ച്ചു. ജ​സ്റ്റീ​സ് ഖ​ന്ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ട​ന്‍ സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം വി​ളി​ച്ചു​ചേ​ര്‍​ത്തു. യ​ശ്വ​ന്ത് വ​ര്‍​മ​യ്ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്നും ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും കൊ​ളീ​ജി​യ​ത്തി​ലെ ചി​ല അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍…

Read More

ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്പോ​ൾ ചി​രി​ച്ചും വ​ർ​ത്ത​മാ​നം പ​റ​ഞ്ഞും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി; വ്യാ​പ​ക പ്ര​തി​ഷേ​ധം

പ​ട്ന: പൊ​തു​വേ​ദ​യി​ൽ ദേ​ശീ​യ​ഗാ​നം ആ​ല​പി​ക്കു​ന്ന​തി​നി​ടെ ചി​രി​ക്കു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്ത ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ വി​വാ​ദ​ത്തി​ൽ. പ​ട്ന​യി​ൽ ന​ട​ന്ന കാ​യി​ക പ​രി​പാ​ടി​ക്കി​ടെ​യാ​ണു സം​ഭ​വം. ദേ​ശീ​യ ഗാ​നം ആ​ല​പി​ക്കു​ന്ന​തി​നി​ടെ നി​തീ​ഷ് കു​മാ​ർ, ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ദീ​പ​ക് കു​മാ​റി​നോ​ടു ചി​രി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ന്ന​തു വീ​ഡി​യോ​യി​ൽ കാ​ണാം. നി​തീ​ഷ് കു​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ തോ​ളി​ൽ ത​ട്ടു​ന്ന​തും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ നോ​ക്കി കൈ ​കൂ​പ്പു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. നി​തീ​ഷി​ന്‍റെ ചെ​യ്തി​ക​ളെ ദീ​പ​ക് കു​മാ​ർ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ പ്ര​തി​പ​ക്ഷം വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി. മു​ഖ്യ​മ​ന്ത്രി ദേ​ശീ​യ​ഗാ​ന​ത്തെ അ​പ​മാ​നി​ച്ചെ​ന്നും എ​ല്ലാ ദി​വ​സ​വും യു​വാ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും സ്ത്രീ​ക​ളെ​യും പ്രാ​യ​മാ​യ​വ​രെ​യും അ​പ​മാ​നി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഭൂ​മി​യു​ടെ നാ​ശ​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന നി​തീ​ഷ് കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന അ​ടു​ത്തി​ടെ വി​വാ​ദ​മാ​യി​രു​ന്നു. ബി​ഹാ​റി​ന് ഇ​ത്ര​യും യാ​ഥാ​സ്ഥി​തി​ക​നാ​യ മു​ഖ്യ​മ​ന്ത്രി​യു​ണ്ടാ​യ​തു നി​ർ​ഭാ​ഗ്യ​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​ണെ​ന്നു പ്ര​തി​പ​ക്ഷം ആ​ക്ഷേ​പി​ക്കു​ന്നു.

Read More

പെ​ൺ​കു​ട്ടി​യു​ടെ മാ​റി​ട​ത്തി​ൽ തൊ​ടു​ന്ന​തോ പൈ​ജാ​മ​യു​ടെ ച​ര​ട് പി​ടി​ച്ച് വ​ലി​ക്കു​ന്ന​തോ ബ​ലാ​ത്സം​ഗ​ശ്ര​മ​മാ​യി ക​ണ​ക്കാ​ക്കാൻ സാധിക്കില്ല : അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി

അ​ല​ഹ​ബാ​ദ്: പെ​ൺ​കു​ട്ടി​യു​ടെ മാ​റി​ട​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ പൈ​ജാ​മ​യു​ടെ ച​ര​ട് പി​ടി​ച്ച് വ​ലി​ക്കു​ന്ന​തോ ബ​ലാ​ത്സം​ഗ​ശ്ര​മ​മാ​യി ക​ണ​ക്കാ​ക്കാ​ൻ ആ​കി​ല്ലെ​ന്നു അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ വി​ചാ​ര​ണ നേ​രി​ടാ​നു​ള്ള കീ​ഴ്ക്കോ​ട് ഉ​ത്ത​ര​വി​നെ​തി​രേ ര​ണ്ട് പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ത്ത​ര​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യി​ലെ സിം​ഗി​ൾ ബെ​ഞ്ച് ജ​ഡ്ജി ജ​സ്റ്റീ​സ് റാം ​മ​നോ​ഹ​ർ നാ​രാ​യ​ൺ മി​ശ്ര​യു​ടെ സിം​ഗി​ൾ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​വാ​ദ നി​രീ​ക്ഷ​ണം.

Read More

അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​രം തു​ട​ങ്ങി ആ​ശാ പ്ര​വ​ർ​ത്ത​ക​ർ; കേ​ന്ദ്ര​വു​മാ​യി ച​ർ​ച്ച​യ്ക്ക് ആ​രോ​ഗ്യ​മ​ന്ത്രി ഡ​ൽ​ഹി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: മുപ്പത്തൊന്പതാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​രു​ടെ സമരം കടുപ്പിക്കുന്നതിന്‍റെ ഭാഗമാ യി അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്നു മു​ത​ലാ​ണ് നി​രാ​ഹാ​ര​ത്തി​ന് തു​ട​ക്ക​മാ​യ​ത്. ആ​ശ ഹെ​ൽ​ത്ത് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബി​ന്ദു, സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ തൃ​ക്ക​ണ്ണാ​പു​രം സ്വ​ദേ​ശി ത​ങ്ക​മ​ണി, പു​തു​ക്കു​റു​ച്ചി സ്വ​ദേ​ശി ഷീ​ജ എ​ന്നി​വ​രാ​ണ് നി​രാ​ഹാ​ര​മി​രി​ക്കു​ന്ന​ത്. ഡോ. ​കെ.ജി. ​താ​ര നി​രാ​ഹാ​ര സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ന​ലെ എ​ൻ​എ​ച്ച്എം ഡ​യ​റ​ക്ട​റും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജും ആ​ശാ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് മു​ൻ​നി​ല​പാ​ടി​ൽ ഉ​റ​ച്ചുനി​ന്നുകൊ​ണ്ട് ആ​ശ​മാ​ർ നി​രാ​ഹാ​ര​സ​മ​ര​വു​മാ​യി മു​ന്നോ​ട്ട് പോ​യ​ത്. സ​മ​രം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങി​പ്പോ​കാ​നാ​ണ് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നു​ള്ള മ​ന​സ്‌ മ​ന്ത്രി കാ​ട്ടി​യി​ല്ലെ​ന്നും സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​രാ​ഹാ​ര​സ​മ​രം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് പേ​രി​ന് വേ​ണ്ടി ച​ർ​ച്ച​യ്ക്ക് വി​ളി​ച്ചെ​ന്ന് വ​രു​ത്തി തീ​ർ​ക്കാ​നാ​യി​രു​ന്നു ഇ​ന്ന​ലെ​ത്തെ ച​ർ​ച്ച​യെ​ന്നും…

Read More

ശം​ഭു അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം: ക​ർ​ഷ​ക​സ​മ​ര​ക്കാ​രെ നീ​ക്കി; സ​മ​ര​പ്പ​ന്ത​ലു​ക​ൾ പൊ​ളി​ച്ചു

മൊ​ഹാ​ലി(​പ​ഞ്ചാ​ബ്): ക​ർ​ഷ​ക​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​ബ്-​ഹ​രി​യാ​ന അ​തി​ർ​ത്തി​യാ​യ ശം​ഭു​വി​ൽ സ​മ​രം ചെ​യ്യു​ന്ന​വ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കി. ക​ർ​ഷ​ക​ർ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ച സ​മ​ര​പ്പ​ന്ത​ലു​ക​ൾ പൊ​ളി​ച്ചു​നീ​ക്കി​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി​യ പ്ര​തി​ഷേ​ധ​ക്കാ​രെ പാ​ട്യാ​ല ബ​ഹാ​ദൂ​ർ പോ​ലീ​സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. ക​ർ​ഷ​ക നേ​താ​ക്ക​ളാ​യ ജ​ഗ്ജി​ത് സിം​ഗ് ദ​ല്ലേ​വാ​ൾ, സ​ർ​വാ​ൻ സിം​ഗ് പാ​ന്ഥ​ർ എ​ന്നി​വ​ർ പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്. സ​മ​രം തു​ട​ങ്ങി ഒ​രു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ശം​ഭു അ​തി​ർ​ത്തി തു​റ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 3000 പോ​ലീ​സു​കാ​രെ ഈ ​മേ​ഖ​ല​യി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു സം​ഗ്രൂ​ർ, പ​ട്യാ​ല ജി​ല്ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. 2024 ഫെ​ബ്രു​വ​രി 13 മു​ത​ൽ ശം​ഭു​വി​ലും ഖ​നൗ​രി​യി​ലും ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മി​നി​മം താ​ങ്ങു​വി​ല നി​യ​മ​പ​ര​മാ​യി ഉ​റ​പ്പ് ന​ൽ​ക​ണ​മെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു സ​മ​രം. സ​മ​ര​ക്കാ​ർ​ക്കു​നേ​രേ​യു​ള്ള പ​ഞ്ചാ​ബ് പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യെ സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച അ​പ​ല​പി​ച്ചു. പ​ഞ്ചാ​ബ് സ​ർ​ക്കാ​ർ…

Read More

‘ജോ​ലി​ക്കു പ​ക​രം ഭൂ​മി’ ലാ​ലു പ്ര​സാ​ദി​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തു

പ​ട്ന: ‘ജോ​ലി​ക്കു പ​ക​രം ഭൂ​മി’ അ​ഴി​മ​തി​ക്കേ​സി​ൽ മു​ൻ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യും ആ​ർ​ജെ​ഡി അ​ധ്യ​ക്ഷ​നു​മാ​യ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. പ​ട്ന​യി​ലെ ഇ​ഡി ഓ​ഫീ​സി​ൽ വ​ച്ചു ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ൽ നാ​ലു​മ​ണി​ക്കൂ​ർ നീ​ണ്ടു. ലാ​ലു കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​യാ​യി​രി​ക്കെ നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ​നി​ന്നു തു​ച്ഛ​മാ​യ വി​ല​യ്ക്കു ഭൂ​മി എ​ഴു​തി​വാ​ങ്ങി​യെ​ന്നാ​ണു കേ​സ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ കേ​സി​ൽ ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ ഭാ​ര്യ റാ​ബ്റി ദേ​വി​യെ​യും മ​ക​ൻ തേ​ജ് പ്ര​താ​പ് യാ​ദ​വി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. മ​ക​ൾ മി​സാ ഭാ​ര​തി​ക്കൊ​പ്പ​മാ​ണ് ലാ​ലു ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​യ​ത്. കേ​സ് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്ന് ലാ​ലു പ്ര​സാ​ദ് യാ​ദ​വി​ന്‍റെ മ​ക​നും ബി​ഹാ​ർ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ തേ​ജ​സ്വി യാ​ദ​വ് കു​റ്റ​പ്പെ​ടു​ത്തി. ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​തി​നി​ടെ ആ​ർ​ജെ​ഡി പ്ര​വ​ർ​ത്ത​ക​ർ ഇ​ഡി ഓ​ഫീ​സ് വ​ള​ഞ്ഞു ലാ​ലു​വി​നാ​യി മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.

Read More