കോയന്പത്തൂർ: തമിഴ്നാട് കോയമ്പത്തൂരിലെ കോളജിൽ മോഷണക്കുറ്റം ആരോപിച്ചു വിദ്യാർഥിയെ ക്രൂരമായി മർദിച്ചു. സംഭവത്തിൽ 13 പേരെ സസ്പെൻഡ് ചെയ്തു. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 20ന് ആണു സംഭവം. സീനിയർ വിദ്യാർഥിക്കാണു മർദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂനിയർ വിദ്യാർഥികൾ സംഘമായി മർദിക്കുന്നതും സീനിയർ വിദ്യാർഥി നിലവിളിച്ചു കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സതേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Loud Speaker
‘രാജ്യദ്രോഹി’ എന്ന് വിളിച്ച് ആക്ഷേപിച്ചു: ഷിൻഡെയ്ക്കെതിരേ പരിഹാസം; ശിവസേനാ പ്രവർത്തകർ കോമഡി ഷോ വേദി തകർത്തു
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കെതിരേ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ കുനാൽ കമ്ര നടത്തിയ പരിഹാസപരാമർശം വൻ വിവാദമായതിനെത്തുടർന്ന് ഷോ റെക്കോർഡ് ചെയ്ത മുംബൈ ഖറിലെ ഹോട്ടൽ ശിവസേന പ്രവർത്തകർ തകർത്തു. വസ്തുവകകൾ നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ഷിൻഡെയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്നു വിശേഷിപ്പിച്ച ശിവസേന കുനാൽ കാമ്ര, ശിവസേന (യുബിടി) നേതാക്കളായ സഞ്ജയ് റൗട്ട്, ആദിത്യ താക്കറെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരേ പോലീസിൽ പരാതി നൽകി. സമകാലിക രാഷ്ട്രീയം വിഷയമാക്കിയ “നയാ ഭാരത്’ എന്ന പരിപാടിയിൽ, പാർട്ടി പിളർത്തി ബിജെപിയുമായി സഖ്യമുണ്ടാക്കിയതിന് ഷിൻഡെയെ കമ്ര വിമർശിക്കുകയും അദ്ദേഹത്തെ ‘രാജ്യദ്രോഹി’ എന്ന് മുദ്രകുത്തുകയും ചെയ്തു. എന്നാൽ വീഡിയോയിൽ ഷിൻഡെയുടെ പേരു കമ്ര വ്യക്തമായി പരാമർശിച്ചിട്ടില്ല. ശിവസേന എംഎൽഎ മുരാജി പട്ടേൽ നൽകിയ പരാതിയിൽ കമ്രയ്ക്കെതിരേ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.വിവാദത്തെക്കുറിച്ച് കമ്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടുതൽ വിശദീകരിക്കാതെ,…
Read Moreസെക്സ് റാക്കറ്റ് തകര്‍ത്ത് പോലീസ്: 23 വനിതകളെ രക്ഷപ്പെടുത്തി; രക്ഷപ്പെട്ടവരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടികളും
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെ സെക്സ് റാക്കറ്റിന്റെ പിടിയില്‍നിന്ന് മോചിപ്പിച്ച് ഡല്‍ഹി പോലീസ്. മൂന്ന് പെണ്‍കുട്ടികളും പത്ത് നേപ്പാള്‍ സ്വദേശികളും ഉള്‍പ്പെടെയുള്ള ഇരകളെയാണ് പോലീസ് വന്‍ ഓപ്പറേഷനില്‍ മോചിപ്പിച്ചത്. ഡല്‍ഹി പഹര്‍ഗഞ്ച് കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്. നേപ്പാളിന് പുറമെ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനക്കാരായ സ്ത്രീകളെയാണ് മനുഷ്യക്കടത്തിനു വിധേയമാക്കി ഡല്‍ഹിയില്‍ എത്തിച്ച് സെക്സ് റാക്കറ്റിന്റെ ഭാഗമാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. പഹര്‍ഗഞ്ചില്‍ കെട്ടിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവന്നിരുന്ന സംഘം നഗരത്തിലെ ഹോട്ടലുകളിലേക്ക് സ്ത്രീകളെ എത്തിച്ച് നല്കുന്ന തരത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ദിവസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് സംഘത്തെ വലയിലാക്കിയത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരീകരിച്ചതോടെ ഒരേ സമയം പല ഇടങ്ങളില്‍ ഒന്നിച്ച് പരിശോധന നടത്തിയതോടെയാണ് സംഘം കുടുങ്ങിയത്.
Read Moreഇന്നും ഇടിയോടുകൂടി മഴയെത്തും; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്രാപിക്കുന്നു. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Read Moreക്ഷേമനിധി പെൻഷൻ ഒരു ഗഡു കൂടി അനുവദിച്ചു: 62 ലക്ഷത്തോളം പേർക്ക് 1600 വീതം; വ്യാഴാഴ്ച മുതൽ ലഭിക്കും
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വ്യാഴാഴ്ച മുതൽ ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. 60 ലക്ഷത്തിലധികം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8,46,456 പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്.ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യുന്നത്.
Read Moreനന്നായി പഠിച്ചോ മക്കളേ … മിനിമം മാർക്ക് നേടിയില്ലെങ്കിൽ എട്ടാം ക്ലാസിൽ പുനഃപരീക്ഷ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസിലെ വാർഷിക പരീക്ഷയിൽ മിനിമം മാർക്കായ 30 ശതമാനം മാർക്ക് നേടാത്ത കുട്ടികൾക്കു പുനഃപരീക്ഷ നടത്താൻ ക്യുഐപി യോഗ തീരുമാനം. മിനിമം മാർക്ക് നേടാത്ത കുട്ടികൾക്ക് രണ്ടാഴ്ചത്തെ പഠന പിന്തുണ നൽകിയ ശേഷം ഏപ്രിൽ 25 മുതൽ 28 വരെയാണ് പുനഃപരീക്ഷ നടത്തുക. ഏപ്രിൽ 30ന് പുനഃപരീക്ഷാഫലം പ്രസിദ്ധീകരിക്കാനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യുഐപി യോഗം തീരുമാനിച്ചു. വാർഷികപരീക്ഷാ പേപ്പറുകൾ മൂല്യനിർണയം പൂർത്തിയാക്കി ഏപ്രിൽ നാലിനകം അധ്യാപകർ സ്കൂളിൽ ഏല്പിക്കണം. 30 ശതമാനം മാർക്ക് നേടാത്ത കുട്ടികളുടെ പട്ടിക ഏപ്രിൽ അഞ്ചിന് തയാറാക്കണം. ഏപ്രിൽ ആറ്, ഏഴ് തീയതികളിലായി കുട്ടിയുടെ രക്ഷാകർത്താവിനെ വിളിച്ചുവരുത്തി ഇക്കാര്യം ബോധ്യപ്പെടുത്തണം. ഏപ്രിൽ എട്ടു മുതൽ 24 വരെ പഠനപിന്തുണ ക്ലാസുകൾ നൽകും. 30 ശതമാനം കിട്ടാത്ത വിഷയങ്ങളിൽ മാത്രമായിരിക്കും പഠനപിന്തുണ ക്ലാസ്…
Read Moreലോട്ടറി കട കുത്തി തുറന്ന് 1,500 ടിക്കറ്റുകളും 2,000 രൂപയും മോഷ്ടിച്ചു
പറവൂർ: ലോട്ടറി കട കുത്തി തുറന്ന് മോഷ്ടാക്കൾ 1500 ടിക്കറ്റുകളും 2000 രൂപയും മോഷ്ടിച്ചു. പെരുവാരം ബസ് സ്റ്റോപ്പിന് സമീപത്തെ ഇവാനി ലോട്ടറി കടയുടെ ഷട്ടറിന്റെ താഴ് അറുത്തു മാറ്റിയായിരുന്നു മോഷണം. ഇന്നലെയും ഇന്നുമായി നറുക്കെടുക്കുന്ന ടിക്കറ്റുകളാണ് മോഷണം പോയത്. 60,000 രൂപയുടെ നഷ്ടമുണ്ടായെന്നു കടയുടമ കോഴിത്തുരുത്ത് പൊന്നമ്മത്തറ പി.കെ. രജീഷ് പറഞ്ഞു. പോലീസിൽ പരാതി നൽകി.
Read Moreസവര്‍ക്കര്‍ എന്താണ് ചെയ്തതെന്നു ശരിയായി പഠിച്ചാല്‍ മനസിലാകും; എസ്എഫ്ഐ ബാനറില്‍ അതൃപ്തി അറിയിച്ച് ഗവർണർ
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ എസ്എഫ്ഐ ബാനറില്‍ അതൃപ്തി വ്യക്തമാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സര്‍വകലാശാലയിലേക്ക് കയറിയപ്പോള്‍ പോസ്റ്റര്‍ കണ്ടു. എന്ത് ചിന്തയാണിത്?. സവര്‍ക്കര്‍ എങ്ങനെയാണ് രാജ്യ ശത്രു ആകുന്നതെന്നും ഗവർണർ ചോദിച്ചു. സവര്‍ക്കര്‍ എന്താണ് ചെയ്തതെന്നു ശരിയായി പഠിച്ചാല്‍ കാര്യങ്ങള്‍ മനസിലാകും. രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത ആളാണ് സവര്‍ക്കര്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് സവര്‍ക്കര്‍ എല്ലാ കാലത്തും പ്രവര്‍ത്തിച്ചത്. വീടിനെയോ വീട്ടുകാരെയോ കുറിച്ചല്ല സമൂഹത്തെ കുറിച്ചാണ് സവര്‍ക്കര്‍ എല്ലാ കാലത്തും ചിന്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ കാമ്പസിൽ എത്തുന്നുവെന്നത് ശ്രദ്ധിക്കണം എന്ന് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്കി.
Read Moreആശമാരുടെ നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് ; 24 മുതൽ കൂട്ട ഉപവാസം; രാപ്പകൽ സമരം 41-ാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 24മുതൽ കൂട്ട ഉപവാസം നടത്തുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, മറ്റ് ഭാരവാഹികളായ തങ്കമണി, ശോഭ എന്നിവരാണ് സെക്രട്ടേറിയറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കുന്നത്. നേരത്തെ നിരാഹാരം അനുഷ്ഠിച്ചിരുന്ന ഷീജയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അവരെ ആശുപത്രിയിലെക്ക് മാറ്റിയിരുന്നു. പകരമാണ് ശോഭ നിരാഹാരത്തിനെത്തിയത്. അതേസമയം ഓണറേറിയം വർധിപ്പിക്കണമെന്നതുൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ നടത്തുന്ന രാപ്പകൽ സമരം ഇന്ന് 41-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആശാപ്രവർത്തകരുടെ സമരത്തിനെതിരെ സർക്കാരും സിപിഎമ്മും കടുത്ത വിമർശനങ്ങളാണ് ഓരോ ദിവസവും ഉന്നയിക്കുന്നത്. സമരത്തിന് പിന്നിൽ മഴവിൽ സഖ്യമാണെന്നാണ് സിപിഎം പാർട്ടി സെക്രട്ടറി എം. വി.ഗോവിന്ദൻ അഭിപ്രായപ്പെട്ടത്. ആശാപ്രവർത്തകരിലെ 90 ശതമാനം പേരും ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്യു…
Read Moreസാംപുര്‍ സോളാര്‍ പവര്‍ സ്റ്റേഷന് ഉദ്ഘാടനം: പ്രധാനമന്ത്രി ശ്രീലങ്കയിലേക്ക്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ അഞ്ചിന് ശ്രീലങ്ക സന്ദര്‍ശിക്കും. സന്ദര്‍ശനത്തോടനുബന്ധിച്ച് ശ്രീലങ്കയിലെ സാംപുര്‍ സോളാര്‍ പവര്‍ സ്റ്റേഷന് മോദി ഉദ്ഘാടനം ചെയ്യും. സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡും ഇന്ത്യയുടെ എന്‍ടിപിസിയും ചേര്‍ന്ന് 2023 ലാണ് 135 മെഗാവാട്ട് സൗരോര്‍ജനിലയം സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയാണ് മോദിയുടെ സന്ദര്‍ശന തീയതി വ്യക്തമാക്കിയത്. ദിസനായകെ കഴിഞ്ഞ വര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഉണ്ടാക്കിയ കരാറുകളില്‍ ഇരു രാഷ്ട്രതലവൻമാരും ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കും.
Read More