കോയമ്പത്തൂര്‍: ലഹരിമരുന്നുമായി മലയാളി വിദ്യാര്‍ഥി കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. കായംകുളം സ്വദേശി എസ്. മുഹമ്മദ് സിനാന്(19) ആണ് പിടിയിലായത്. 150 ഗ്രാം മെത്താഫെറ്റാമിനാണ് ഇയാളില്‍നിന്നു പിടികൂടിയത്. ബംഗളൂരുവില്‍നിന്ന് കന്യാകുമാരിയിയിലേക്ക് പോയ ഐലന്റ് എക്സ്പ്രസിലാണ് ഇയാള്‍ കോയമ്പത്തൂരിലെത്തിയത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് കേരളത്തിലേക്കുള്ള മറ്റൊരു ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്.
Read MoreCategory: Loud Speaker
അച്ഛനോട് വഴക്കിട്ടു: തോക്കെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി; അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു
ന്യൂഡൽഹി: അച്ഛനുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇരട്ടക്കുഴല്‍ തോക്കെടുത്ത് ആത്മഹത്യാഭീഷണി മുഴക്കിയ യുവാവ് അബദ്ധത്തിൽ വെടിയേറ്റു മരിച്ചു. ഡൽഹിയിലാണു സംഭവം. 21കാരനാണ് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചത്. തോക്കുപിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ യുവാവിനു വെടിയേല്‍ക്കുകയായിരുന്നു. നെഞ്ചിലാണു വെടിയേറ്റത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreയുവാവിനെ കൊന്നു: ആത്മഹത്യയാണെന്നു വരുത്തി തീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ വച്ചു
ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയാണെന്നു വരുത്തിതീർക്കാൻ മൃതദേഹം റെയിൽവേ ട്രാക്കിൽ വച്ചു. ഡൽഹി കാന്റ് റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം. മാർച്ച് എട്ടു മുതൽ കാണാതായ ബൽജീത് നഗർ സ്വദേശിയായ പങ്കജ് എന്നയാളുടെ മൃതദേഹമാണു കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. പങ്കജിനെ നാലുപേർ മർദിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പങ്കജിനെ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. കൊലപ്പെടുത്തിയ ശേഷം പ്രതികൾ പങ്കജിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ വച്ചു. തുടർന്ന് ട്രെയിൻ കയറി മൃതദേഹം ചിന്നിച്ചിതറി. പ്രതികളിലൊരാൾ ഒളിവിലാണ്. ഇയാൾക്കുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
Read Moreഭക്തരുടെയും വിനോദസഞ്ചാരികളുടെയും പത്തിരട്ടി വർധനവ്: അഞ്ചു വർഷത്തിനിടെ 400 കോടി നികുതി അടച്ചെന്ന് രാമക്ഷേത്ര ട്രസ്റ്റ്
ലക്നോ: ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അഞ്ചു വർഷത്തിനിടെ സർക്കാരിലേക്ക് 400 കോടി രൂപ നികുതി അടച്ചെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ്. 2020 ഫെബ്രുവരി അഞ്ചിനും 2025 ഫെബ്രുവരി അഞ്ചിനും ഇടയിലാണ് തുക അടച്ചതെന്ന് ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി. ഇതിൽ 270 കോടി രൂപ ചരക്ക് സേവന നികുതിയായി (ജിഎസ്ടി) അടച്ചപ്പോൾ, ബാക്കി 130 കോടി രൂപ വിവിധ നികുതി വിഭാഗങ്ങളിലായി അടച്ചു. അയോധ്യയിൽ ഭക്തരുടെയും വിനോദസഞ്ചാരികളുടെയും പത്തിരട്ടി വർധനവുണ്ടായി. തദ്ദേശവാസികൾക്കു നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. മഹാകുംഭമേള സമയത്ത് 1.26 കോടി ഭക്തർ അയോധ്യ സന്ദർശിച്ചു. കഴിഞ്ഞ വർഷം 16 കോടി സന്ദർശകരാണ് അയോധ്യയിൽ എത്തിയത്. അഞ്ച് കോടി ആളുകൾ രാമക്ഷേത്രം സന്ദർശിച്ചു. ട്രസ്റ്റിന്റെ സാമ്പത്തിക രേഖകൾ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) ഉദ്യോഗസ്ഥർ പതിവായി ഓഡിറ്റ് ചെയ്യാറുണ്ടെന്നും റായ് കൂട്ടിച്ചേർത്തു.
Read Moreഗുരുതരമായി പരിക്കേറ്റ രോഗിയുമായി പാഞ്ഞു പോകുന്ന ആംബുലന്‍സ്; നിർത്താതെ ഹോണടിച്ചിട്ടും വഴിമാറിക്കൊടുക്കാതെ സ്കൂട്ടർ യാത്രിക; യുവതിക്കെതിരേ പരാതി നൽകി ഡ്രൈവർ
കൊച്ചി: ഗുരുതരമായി പരിക്കേറ്റ രോഗിയുമായി വന്ന ആംബുലന്‍സിന് സ്കൂട്ടര്‍ യാത്രിക വഴി കൊടുത്തില്ലന്ന് പരാതി. തുടർച്ചെയായി ഹോണടിച്ചിട്ടും യുവതി സ്കൂട്ടര്‍ ഒതുക്കി നല്‍കിയില്ലെന്നാണ് പരാതി. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവം. കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. പോകുന്ന വഴിയിൽ ആംബുലൻസിനു തൊട്ടുമുന്നില്‍ സ്കൂട്ടറിൽ പോയിരുന്ന സ്ത്രീ മാര്‍ഗതടസം സൃഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആംബുലന്‍സിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന വ്യക്തിയാണ് വീഡിയോ ചിത്രീകരിച്ചത്. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സ്കൂട്ടറിന്റെ രജിസ്ട്രേഷന് നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്. ഇവരോട് തിങ്കളാഴ്ച രാവിലെ സ്റ്റേഷനില്‍ ഹാജരാകാന്‍ അറിയിച്ചു.
Read Moreകഞ്ചാവ് കേസിൽ റിമാന്‍ഡില്‍ കഴിയുന്നവര്‍ കെഎസ്യു പ്രവര്‍ത്തകർ: ചിത്രങ്ങൾ പുറത്തുവിട്ട് എസ്എഫ്ഐ
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നു കഞ്ചാവ് പിടികൂടിയ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മൂന്നു പ്രതികളും കെഎസ്യുവിന്റെ നേതാക്കളും സജീവ പ്രവര്‍ത്തകരുമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്. ഇന്നലെ അറസ്റ്റിലായ ഷാലിക് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കെഎസ്യുവുമായുള്ള ബന്ധം തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട സഞ്ജീവ് പ്രതികളുടെ കെഎസ്യു ബന്ധം മാധ്യമങ്ങള്‍ മറച്ചുവച്ചെന്നും ആരോപിച്ചു. ഇന്നലെ അറസ്റ്റിലായവരെ പൂര്‍വവിദ്യാര്‍ഥികള്‍ എന്നപേരില്‍ മാത്രമാണ് അവതരിപ്പിച്ചത്. കേസ് എസ്എഫ്ഐയെ ആക്രമിക്കാനുള്ള ആയുധമാക്കുകയാണ് മാധ്യമങ്ങളും കോണ്‍ഗ്രസും. പ്രതികള്‍ കെഎസ്യുക്കാരാണെന്നു മാധ്യമങ്ങള്‍ പറയുന്നില്ല. കാമ്പസുകളില്‍ ലഹരിമാഫിയാ സംഘത്തിനു സ്ഥാനമില്ല. അവര്‍ക്കെതിരേയുള്ള ശക്തമായ പോരാട്ടം എസ്എഫ്ഐ തുടരും. ലഹരിമാഫിയയ്ക്കു രാഷ്ട്രീയ കര്‍തൃത്വം നല്‍കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ്. എസ്എഫ്ഐക്കതിരേ പ്രതിപക്ഷനേതാവ് നടത്തിയ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നു. സതീശന് നിലവാരമില്ലെന്നതിനു തെളിവാണ് അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍- പി.എസ്. സഞ്ജീവ് പറഞ്ഞു.
Read Moreഉത്സവം കൂടാനെത്തിയ വയോധികയുമായി ചങ്ങാത്തം സ്ഥാപിച്ചു: കഴുത്തിൽ കിടന്ന രണ്ടര പവന്റെ മാല സൂത്രത്തിൽ യുവാവ് തട്ടിയെടുത്തു
തലയോലപ്പറമ്പ്: ഉത്സവത്തിനെത്തിയ വയോധികയുടെ സ്വർണാഭരണങ്ങൾ സൗഹൃദം സ്ഥാപിച്ച് യുവാവ് തട്ടിയെടുത്തു. വടയാർ ഇളങ്കാവ് ദേവീക്ഷേത്ര വളപ്പിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. മുളക്കുളം കീഴൂരിലുള്ള 63 കാരിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാലയും കൈയിലെ അരപ്പവന്റെ സ്വർണ മോതിരവുമാണ് യുവാവ് തട്ടിയെടുത്തത്. 19,000 രൂപ ആലുവയിലുള്ള കമ്പനിയിൽ കൊടുത്താൽ ഒൻപത് ലക്ഷം രൂപ സർക്കാരിൽനിന്നു കിട്ടുമെന്ന് പറഞ്ഞാണ് യുവാവ് വയോധികയെ കബളിപ്പിച്ചത്. പണമില്ലെന്ന് ആദ്യം പറഞ്ഞ ഇവരുടെ ഫോൺ വാങ്ങി മക്കളെ വിളിക്കുന്നതായി ഭാവിക്കുകയും തുടർന്ന് കഴുത്തിൽ കിടക്കുന്ന സ്വർണമാല വാങ്ങിക്കാൻ മക്കൾ പറഞ്ഞതായി വയോധികയെ വിശ്വസിപ്പിച്ച ശേഷം ആഭരണങ്ങൾ കൈക്കലാക്കുകയുമായിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ മക്കളോട് വീട്ടമ്മ വിവരം പറഞ്ഞതോടെയാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ…
Read Moreപൂത്ത് നിൽക്കുന്ന മാങ്ങാ കണ്ടപ്പോൾ ഒരെണ്ണം തിന്നാൻ തോന്നി, പിന്നൊന്നും നോക്കിയില്ല വടിയെടുത്ത് രണ്ടെണ്ണം പറിച്ചു: മാങ്ങ പറിച്ച യുവാവിന്റെ കാല് തല്ലിയൊടിച്ചു; സഹോദരങ്ങൾ അറസ്റ്റിൽ
ചെറായി: മാങ്ങ പറിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിന്റെ കാൽ തല്ലിയൊടിച്ച സഹോദരങ്ങൾ അറസ്റ്റിൽ. അയ്യമ്പിള്ളി കെ-സിനിമാസ് തിയേറ്ററിന് സമീപം റോഡരികിൽ നിൽക്കുന്ന മാവിൽനിന്നും പരിസരവാസിയായ മെൽജുവാണ് മാങ്ങ പറിച്ചത്. യുവാവിന്റെ അയൽവാസികളായ അയ്യമ്പിള്ളി മാടവന വീട്ടിൽ വിജു -57, സഹോദരൻ രാമു – 55, എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് നടത്തുന്ന തടി വർക്ക്ഷോപ്പിനോട് ചേർന്ന് റോഡരികിൽനിൽക്കുന്നതാണ് മാവ്. തർക്കത്തിനിടെ വടി കൊണ്ടാണ് മെൽജുവിന് അടിയേറ്റത്. കാലിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് മുനമ്പം പോലീസ് കേസെടുത്ത് സബ് ഇൻസ്പെക്ടർ ടി. ബിബിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreസുവര്‍ണക്ഷേത്രത്തിലെ സമൂഹ അടുക്കളയിൽ അക്രമം, 5 പേർക്കു പരിക്ക്; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം, അക്രമി അറസ്റ്റിൽ
അമൃതസര്‍: പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ അഞ്ചുപേരെ ഇരുമ്പുപൈപ്പ് കൊണ്ട് അടിച്ചുപരിക്കേല്പിച്ച അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാന സ്വദേശിയായ സുൾഫാൻ ആണ് അക്രമിയെന്ന് പോലീസ് അറിയിച്ചു. ക്ഷേത്രത്തിലെ സമൂഹ അടുക്കളയായ ഗുരു റാംദാസ് ലാങ്കറിലാണ് സംഭവം. ഭക്തരുടെയും പ്രദേശവാസികളുടെയും കണ്മുന്നില് വച്ചായിരുന്നു ഇയാള്‍ ഭീതി സൃഷ്ടിച്ചുകൊണ്ട് ആക്രമണം അഴിച്ചുവിട്ടത്. പരിക്കറ്റവരില്‍ മൂന്നു പേർ ദർശനത്തിനെത്തിയവരും രണ്ടുപേര്‍ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ വോളണ്ടിയര്‍മാരുമാണ്. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ അമൃതസറിലെ ശ്രീ ഗുരു റാം ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.അക്രമിയെയും കൂട്ടാളികളെയും ക്ഷേത്രസമുച്ചയത്തിൽ ഉണ്ടായിരുന്നവര്‍ കീഴ്പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഭക്തരെ ആക്രമിക്കുന്നതിനു മുമ്പ് പ്രതിയും കൂട്ടാളികളും ക്ഷേത്രപരിസരം മുഴുവന്‍ നിരീക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. വിശദമായ അന്വേഷണം ആരംഭിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Read Moreരണ്ടാമത് ജനിച്ചതും പെൺകുഞ്ഞ്: വളർത്താൻ നിവർത്തിയില്ല; അമ്മ കുഞ്ഞിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു
കർണാടകയിൽ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നവജാതശിശുവിനെ ഇടയന്മാർ രക്ഷപ്പെടുത്തി. സിറ താലൂക്കിലെ കല്ലമ്പെല്ലയ്ക്കടുത്തുള്ള മതനഹള്ളി ഗ്രാമത്തിലാണു സംഭവം. തനിക്കു രണ്ടാമതും പെൺകുഞ്ഞു ജനിച്ചതിനെത്തുടർന്ന് മാതനഹള്ളി സ്വദേശിയായ കമലമ്മ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ ഇടയന്മാരാണു കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. ഗ്രാമത്തിലെ സ്ത്രീകൾ കുഞ്ഞിനെ വൃത്തിയാക്കുകയും മുലയൂട്ടുകയും ചെയ്തു. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. കുഞ്ഞിനെ പിന്നീട് വനിതാ ശിശുവികസന വകുപ്പിനു കൈമാറി. വീട്ടിൽവച്ചാണ് കമലമ്മ കുഞ്ഞിനെ പ്രസവിച്ചത്. രണ്ടാമതും പെൺകുഞ്ഞു പിറന്നതോടെ പുതപ്പിൽ പൊതിഞ്ഞശേഷം കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുടുംബം ദരിദ്രമായതിനാലും കലഹം ഒഴിവാക്കാനുമാണു കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് കമലമ്മ പോലീസിനോടു പറഞ്ഞു. അമ്മയും കുഞ്ഞും സിറയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More