കൊച്ചി: സംസ്ഥാനവ്യാപകമായി ഹോസ്റ്റലുകളിലും കോളജുകളിലും ലഹരി വിപണനത്തിന്റെ കണ്ണികളായി എസ്എഫ്ഐ മാറിയെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ലഹരി മാഫിയ കേരളത്തില്‍ അവരുടെ ശൃംഖല വികസിപ്പിക്കുന്നുവെന്നും ഇതിന് കോളജുകളിലും ഹോസ്റ്റലുകളിലും എസ്എഫ്ഐ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും സതീശൻ ആരോപിച്ചു. ലഹരിമാഫിയയ്ക്കു രാഷ്ട്രീയ രക്ഷാകര്‍തൃത്വം ഉണ്ടെന്ന് 2022ല്‍ ഈ വിഷയം നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. സിപിഎം നേതൃത്വവും സര്‍ക്കാരും കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് അപകടത്തിലേക്കു പോകും. കളമശേരി പോളിടെക്നിക്കില്‍ എസ്എഫ്ഐ നേതാക്കളും യൂണിയന് ഭാരവാഹികളും ഉള്‍പ്പെടെയുള്ളവരെയാണ് കഞ്ചാവുമായി പിടികൂടിയത്. പൂക്കോട് കോളജിൽ സിദ്ധാർഥന്റെ കൊലപാതകത്തിനു പിന്നിലും മയക്കുമരുന്ന് സംഘം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ എസ്എഫ്ഐ നേതാക്കളുമുണ്ട്. പഠനം കഴിഞ്ഞു പോയവരും ഹോസ്റ്റലില്‍ തമ്പടിക്കുകയാണ്. മയക്കുമരുന്നിനു പണം നല്‍കിയില്ലെങ്കില്‍ കുട്ടികളെ റാഗ് ചെയ്യുകയാണ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ നേരത്തേ ഉന്നയിച്ച ആരോപണവും ഉത്കണ്ഠയും ശരിവയ്ക്കുന്ന സംഭവമാണു കളമശേരിയില്‍ നടന്നത്.ലഹരിമാഫിയയുടെ ഉറവിടങ്ങളിലേക്ക് ഒരു…
Read MoreCategory: Loud Speaker
കാർഗിലിൽ ഭൂചലനം: 5.2 തീവ്രത; ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ
ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ ഇന്നു പുലർച്ചയോടെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ജമ്മു കാഷ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി രേഖപ്പെടുത്തി. പുലർച്ചെ 2.50ന് 15 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നു നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദേശം നൽകി.
Read Moreഈ പോക്ക് പോയാലിത് എവിച്ചെന്ന് നിൽക്കും പൊന്നേ… സ്വര്‍ണക്കുതിപ്പ് തുടരുന്നു; പവന് 65,840 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,230 രൂപയും പവന് 65,840 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2990 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.98 ആണ്. 18 കാരറ്റ് സ്വര്‍ണവില 90 രൂപ വര്‍ധിച്ച് ഗ്രാമിന് 6,770 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില രണ്ടു രൂപ വര്‍ധിച്ച് 110 രൂപയായി. ഒരു പവന് സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും. സ്വര്‍ണവില എല്ലാ പ്രവചനങ്ങളും മറികടന്ന് മുന്നോട്ടു കുതിക്കുകയാണ്. അടുത്തയാഴ്ച 50 ഡോളര്‍ ഒരു പക്ഷേ കുറഞ്ഞാലും, കുതിപ്പ് തുടര്‍ന്നേക്കും എന്നുള്ള സൂചനകള്‍ തന്നെയാണ് വരുന്നത്. 3100, 3200…
Read Moreയാത്രയില്‍ തനിച്ചാണോ; ഭയപ്പെടേണ്ട പോല്‍ ആപ്പില്‍ ബന്ധപ്പെടാം
കൊച്ചി: യാത്രയിലും മറ്റും തനിച്ചാകുകയോ മറ്റെന്തെങ്കിലും അപകടകരമായ സാഹചര്യത്തിലോ ആയാല്‍ ഇനി ഭയപ്പെടേണ്ട. നിങ്ങളെ സഹായിക്കാന്‍ കേരള പോലീസിന്റെ പോല്‍ ആപ്പ് ഉണ്ട്. പോല്‍ ആപ്പിലെ എസ്ഒഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ നില്ക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ പോലീസ് കണ്ട്രോള് റൂമില്‍ ലഭിക്കുകയും ഉടന്‍ പോലീസ് സഹായം എത്തുകയും ചെയ്യും. പോല്‍ ആപ്പില്‍ മൂന്ന് എമര്‍ജന്‍സി നമ്പര്‍ ചേര്‍ക്കാനുള്ള ഓപ്ഷന് ലഭ്യമാണ്. അങ്ങനെ നമ്പര്‍ സേവ് ചെയ്തിട്ടുണ്ടെങ്കില്‍ എസ്ഒഎസ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്ന അതേസമയം ആ മൂന്ന് നമ്പറിലേയ്ക്കും നിങ്ങള്‍ അപകടത്തിലാണെന്ന സന്ദേശം എത്തും. ഉപയോഗിക്കാന്‍ എളുപ്പം വളരെയെളുപ്പം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്. ഉപയോഗിക്കുന്ന വ്യക്തി നില്ക്കുന്ന സ്ഥലം മനസിലാക്കി ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന് സൂചിപ്പിക്കാന്‍ ആപ്പിന് കഴിയും. കേരള പോലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പരും ഇ -മെയില്‍ വിലാസവും…
Read Moreനാട്ടുകാർ പിരിച്ച പണം കൊണ്ട് പ്രതിമ വാങ്ങി സ്ഥാപിച്ചു: അംബേദ്കർ പ്രതിമ കാണാതായി
ഛത്തർപുർ: മധ്യപ്രദേശിലെ ഛത്തർപുർ ജില്ലയിൽ സ്ഥാപിച്ച അംബേദ്കർ പ്രതിമ കാണാതായി. രണ്ടു ദിവസം മുൻപാണ് ഇവിടെ പ്രതിമ സ്ഥാപിച്ചത്. ബരി ഗ്രാമത്തിലെ തുറസായ സ്ഥലത്തായിരുന്നു ഒന്നരയടി ഉയരമുള്ള പ്രതിമ നിന്നിരുന്നത്. നാട്ടുകാർ പണം പിരിച്ച് ഉത്തർപ്രദേശിൽനിന്നാണു പ്രതിമ വാങ്ങിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreകളമശേരിയിലെ പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട; വിദ്യാർഥികൾ പിടിയിൽ
കൊച്ചി: കളമശേരി പൊളിടെക്നിക് കോളജ് മെൻസ് ഹോസ്റ്റലിൽ കഞ്ചാവ് വേട്ട. ഹോസ്റ്റലിൽ നിന്നും ഒൻപത് കിലോയിലധികം കഞ്ചാവ് പിടികൂടി. പോലീസിനെ കണ്ട് ചില വിദ്യാർഥികൾ ഓടി രക്ഷപെട്ടു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരെ അറസ്റ്റ് ചെയ്തു. ആകാശ് എന്ന വിദ്യാർഥിയുടെ മുറിയിൽ നിന്നും 1.9 കഞ്ചാവ് പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് സൂക്ഷിച്ചത് വിൽപ്പനയ്ക്കായാണെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒൻപതിന് ആരംഭിച്ച തെരച്ചിൽ പുലർച്ചെ നാല് വരെ നീണ്ടു.
Read Moreകോൺഗ്രസിന് വീണ്ടും തിരിച്ചടി; ഹരിയാന പത്ത് കോർപറേഷനുകളിൽ ഒന്‍പതിലും ബിജെപിക്കു ജയം
ചണ്ഡീഗഡ്: ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പു തോൽവിക്കു പിന്നാലെയാണു കോൺഗ്രസിനു വീണ്ടും തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന 10 കോർപറേഷനുകളിൽ ഒൻപതിലും ബിജെപി ജയിച്ചു. ഗുരുഗ്രാം, ഫരീദാബാദ്, ഹിസാർ, റോത്തക്ക്, കർനാൽ, യമുനനഗർ, അംബാല, സോനിപത്ത്, പാനിപത്ത് എന്നീ മുനിസിപ്പൽ കോർപറേഷനുകളിലാണു ബിജെപിയുടെ മേയർ സ്ഥാനാർഥികൾ വിജയിച്ചത്. ബിജെപിക്കു നഷ്ടമായ മനേസറില്‍ സ്വതന്ത്ര സ്ഥാനാർഥിയും ബിജെപി വിമതനുമായ ഡോ. ഇന്ദർജിത് യാദവിനാണു ജയിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് ഭൂപീന്ദർ ഹൂഡയുടെ ശക്തികേന്ദ്രമായ റോത്തക്കിലും ഗുരുഗ്രാമിലും ഉൾപ്പെടെ ബിജെപി ജയിച്ചത് കോൺഗ്രസിനു കനത്ത തിരിച്ചടിയായി. ബിജെപിയോടു കോൺഗ്രസ് നേരിട്ട് ഏറ്റുമുട്ടുകയായിരുന്നു. ജനങ്ങള്‍ ‘ട്രിപ്പിൾ എൻജിൻ’ സർക്കാരിനു നൽകിയ അംഗീകാരമായി വിജയത്തെ കാണുന്നെന്നു മുഖ്യമന്ത്രി നായബ് സിംഗ് സൈനി പറഞ്ഞു.
Read More“നവദമ്പതികൾ കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ വൈകരുത്’; ജനസംഖ്യ നിയന്ത്രണം നടപ്പാക്കിയതിന്റെ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് ഉദയനിധി
ചെന്നൈ: നവദമ്പതികൾ വിവാഹശേഷം വൈകാതെ കുഞ്ഞുങ്ങൾക്കു ജന്മം നൽകണമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. കുട്ടികൾക്കു തമിഴ് പേരുകളിടണമെന്നും ഉദയനിധി ആവശ്യപ്പെട്ടു. ചെന്നൈയിൽ സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ആദ്യം ജനനനിയന്ത്രണം നടപ്പാക്കിയ സംസ്ഥാനം തമിഴ്നാടാണെന്നും അതിന്റെ പ്രശ്നങ്ങളാണ് ഇപ്പോൾ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റുകൾ കുറയുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഉദയനിധി സ്റ്റാലിന്റെ പരാമർശം. മണ്ഡല പുനർനിർണയം നടപ്പിലാക്കിയാൽ തമിഴ്നാട്ടിൽ എട്ടു സീറ്റ് വരെ നഷ്ടമാകും. ജനന നിയന്ത്രണം നടപ്പിലാക്കാത്ത ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു നൂറോളം സീറ്റുകൾ ലഭിക്കുമെന്നും ഉദയനിധി പറഞ്ഞു.
Read Moreആശ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രം; “സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുന്നു’
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ സമരത്തെ വിമർശിച്ച് സിപിഎം മുഖപത്രത്തിൽ മുഖപ്രസംഗം. കേന്ദ്രത്തിനാണ് ഉത്തരവാദിത്വം എന്നറിയാമായിരുന്നിട്ടും അതെല്ലാം മറച്ചുവച്ച് സംസ്ഥാന സർക്കാരിനെതിരേ നടത്തുന്ന സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വെളിച്ചത്തു വരുന്നുവെന്നും സമര നേതൃത്വം അടിക്കടി ആവശ്യങ്ങൾ മാറ്റുകയാണെന്നുമാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്വം സമരം ചെയ്യുന്നവർ മറച്ചു പിടിക്കുകയാണെന്നും മുഖപത്രം വിമർശിച്ചു. ആശമാരെ കരകയറ്റാൻ കേന്ദ്രം കള്ളക്കളി നിർത്തണമെന്ന തലക്കെട്ടിലാണ് വിമർശനം.ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായ ആശമാരെ തൊഴിലാളികളായി കേന്ദ്രസർക്കാർ അംഗീകരിച്ചിട്ടില്ല. ഒന്നും രണ്ടും യുപിഎ സർക്കാരുകളും 2014 മുതലുള്ള ബിജെപി ഭരണവും ഇവരെ അവഗണിച്ചു. ആശമാരുടെ കാര്യത്തിൽ ബിജെപി സ്വീകരിക്കുന്നത് പിന്തിരിപ്പൻ നിലപാടാണ്. ആശമാരെ സ്ഥിരം തൊഴിലാളികളായി കേന്ദ്രം അംഗീകരിക്കണമെന്ന കാര്യം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അനങ്ങുന്നില്ല. ഇവരുടെ പ്രതിനിധികളെയാണ് ആശമാരുടെ പേരിൽ നടക്കുന്ന സമരത്തിലേക്ക് ആനയിക്കുന്നത്. കേന്ദ്ര നയം തിരുത്താൻ യോജിച്ച സമരത്തിന്…
Read Moreസെക്രട്ടേറിയറ്റ് പടിക്കൽ പൊങ്കാലയിട്ട് ആശാ പ്രവർത്തകർ; പൊങ്കാല ആരോഗ്യമന്ത്രിക്ക് മനസലിവുണ്ടാകാനുള്ള പ്രാർഥനയ്ക്ക്
തിരുവനന്തപുരം: ആശാവർക്കർമാർ സെക്രട്ടേറിയറ്റ് നടയിൽ സങ്കട പൊങ്കാല അർപ്പിച്ചു. കഴിഞ്ഞ 32 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന തങ്ങളുടെ വിഷമങ്ങൾ കാണാനും പരിഹാരം കാണാനും ആരോഗ്യമന്ത്രി വീണ ജോർജിന്റെ കണ്ണ് തുറക്കാനുമാണ് ആറ്റുകാൽ ദേവിക്ക് പൊങ്കാലയിടുന്നതെന്ന് ആശാപ്രവർത്തകർ രാഷ്ട്രദീപികയോട് പറഞ്ഞു. ഇത് പ്രതിഷേധ പൊങ്കാലയല്ലെന്നും വിശ്വാസ പൊങ്കാലയാണെന്നും പറഞ്ഞ ആശാ പ്രവർത്തകർ തങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ നേരിൽ കാണാനും ചർച്ചയിലൂടെ സമരം അവസാനിപ്പിക്കാനും മന്ത്രിക്ക് മനസലിവ് ഉണ്ടാകാൻ ദേവി അനുഗ്രഹിക്കാനുമാണ് പൊങ്കാല അർപ്പിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. എല്ലാ വർഷവും ക്ഷേത്ര സന്നിധിയിൽ പൊങ്കാലയിട്ടിരുന്നവരാണ് തങ്ങളെന്നും ഇത്തരത്തിൽ സെക്രട്ടേറിയറ്റ് നടയിൽ പൊങ്കാല അർപ്പിക്കേണ്ട അവസ്ഥ ഉണ്ടാക്കിയത് മന്ത്രി ഉൾപ്പെടെയുള്ളവർ തങ്ങളോട് കാട്ടിയ അവഗണന കാരണമാണെന്നാണ് ആശപ്രവർത്തകർ വ്യക്തമാക്കുന്നത്. പത്ത് ദിവസത്തിനകം സമരം പരിഹരിക്കുമെന്നായിരുന്നു തങ്ങളെല്ലാവരും കരുതിയത്. മഴയും വെയിലും ഏറ്റ് സമരം ചെയ്യുന്ന തങ്ങളുടെ അവസ്ഥ കാണാൻ…
Read More