തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ഇടതുമുന്നണി ഭരണം ഉറപ്പാണെന്നും എന്നാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും ഇടതുമുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിണറായി വിജയൻ മത്സരിക്കണമോ എന്ന് പോലും ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അക്കാര്യം സമയമാകുമ്പോൾ ചർച്ച ചെയ്യുമെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞു. താൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി തുടരണോയെന്ന കാര്യം സംസ്ഥാന സമ്മേളനമാണ് തീരുമാനിക്കുക. 75 വയസ് പൂർത്തിയായവരെ മാറ്റും. പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കും. എ.കെ. ബാലനും പി.കെ. ശ്രീമതിക്കും ഇളവുണ്ടാവില്ല. കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പാർട്ടി ഇളവ് അനുവദിച്ചിരുന്നു. അദ്ദേഹത്തിന്റെ കാര്യം പിബിയാണ് തീരുമാനിക്കുക- എം.വി. ഗോവിന്ദൻ പറഞ്ഞു. മുസ് ലിം ലീഗിനെ സ്വാഗതം ചെയ്തിട്ടില്ല. അവരെ ഇപ്പോൾ മുന്നണിയിലെടുക്കില്ല. ഇപ്പോഴവർ മറ്റൊരു മുന്നണിയിലാണ്. ആ…
Read MoreCategory: Loud Speaker
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി; സിപിഎം വോട്ട് ബിജെപിയിലേക്കെന്നു പ്രവർത്തന റിപ്പോർട്ട്
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കമായി. രാവിലെ ഒൻപതിന് സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് മുതിർന്ന സിപിഎം നേതാവ് എ. കെ. ബാലൻ പതാക ഉയർത്തി. സിപിഎം ദേശീയ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് എം. വി. ഗോവിന്ദൻ അവതരിപ്പിച്ച സിപിഎം സംഘടനാ റിപ്പോർട്ടിൽ പറയുന്നു. ചോർച്ച ഗൗരവപരമായി കാണണം. സിപിഎമ്മിൽനിന്നുള്ള കൊഴിഞ്ഞു പോക്ക് കൂടുതലും ബിജെപിയിലേക്കാണെന്നാണ് സംഘടന റിപ്പോർട്ടിൽ പറയുന്നത്. സംഘാടക സമിതി ചെയർമാൻ കെ.എൻ. ബാലഗോപാൽ സ്വാഗതവും ജനറൽ കൺവീനർ എസ്. സുദേവൻ നന്ദിയും പറഞ്ഞു. ഭരണത്തിൽ നടപ്പാക്കേണ്ട നിലപാടുകൾ അടങ്ങുന്ന നവകേരള നയരേഖ പിണറായി വിജയൻ സമ്മേളനത്തിൽ അവതരിപ്പിക്കും. പുതിയ കാലത്തിനനുസരിച്ച്…
Read Moreട്രെയിനിലെ ശുചിമുറിയിൽ ഫോൺനമ്പർ അശ്ലീല ഫോൺകോളുകളിൽ പൊറുതിമുട്ടി യുവതി
കോഴിക്കോട്: ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺനമ്പർ എഴുതിയിട്ടതിനെത്തുടർന്ന് അശ്ലീല ഫോൺ കോളുകളുടെ പ്രവാഹമെന്നു പരാതി. വ്യക്തിവിരോധം കാരണം ചെയ്തതെന്ന സംശയത്തിൽ യുവതി പോലീസിനും റെയിൽവേ പോലീസിനും പരാതി നൽകി. വളാഞ്ചേരി സ്വദേശിയുടെ നമ്പറാണ് കണ്ണൂർ–ഷൊർണൂർ മെമുവിലെ ശുചിമുറിയിൽ എഴുതിവച്ചത്. യുവതിയുടെ പേരും അശ്ലീലച്ചുവയുള്ള വാചകങ്ങളും നമ്പറിനൊപ്പം ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം വടകര സ്വദേശിയായ ഒരാൾക്കെതിരേ കോഴിക്കോട് കസബ സ്റ്റേഷനിൽ യുവതി പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഇയാളെ വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലായിരിക്കാം നമ്പർ എഴുതിവച്ചത് എന്നാണു പരാതിക്കാരിയുടെ ആരോപണം. ഫോണിലേക്ക് തുടർച്ചയായി മോശം ഭാഷയിലുള്ള വിളികൾ വന്നുതുടങ്ങിയെങ്കിലും ഇതെങ്ങനെ സംഭവിച്ചുവെന്നു തിരിച്ചറിഞ്ഞില്ല. ഇതിനിടെ ട്രെയിൻ യാത്രക്കാരിൽ ഒരാളാണു നമ്പർ ശുചിമുറിയിൽ കണ്ടതായി യുവതിയെ വിളിച്ചറിയിച്ചത്.
Read Moreപീഡനശ്രമം തടഞ്ഞ യുവതിയെ 19കാരൻ കുത്തിക്കൊന്നു; 36കാരിക്കു കുത്തേറ്റത് 15 തവണ
മുംബൈ: മഹാരാഷ്ട്രയിൽ പീഡനശ്രമം തടഞ്ഞ യുവതിയെ 19കാരൻ കുത്തിക്കൊന്നു. ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഘാർഡൻ മേഖലയിലാണു സംഭവം. കേസിൽ പ്രതിയായ അഭിഷേക് നവ്പുതെയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കേറ്റ 36കാരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. കഴിഞ്ഞ കുറേക്കാലമായി നവ്പുതെ യുവതിയെ ശല്യം ചെയ്തിരുന്നതായി പോലീസ് പറയുന്നു. ഞായറാഴ്ച വയലിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ യുവതി പ്രതിരോധിച്ചപ്പോൾ ഇയാൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ ആക്രമിച്ചു. യുവതി മരിച്ചെന്നു കരുതി പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു. അബോധാവസ്ഥയിൽ കിടന്ന യുവതിയെ ഭർതൃമാതാവാണ് ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ ശരീരത്ത് വെട്ടേറ്റ15 ഓളം പാടുകളുണ്ട്.
Read Moreഔട്ട്സ്റ്റാന്‍ഡിംഗ് നേതാക്കള്‍ക്കു പ്രായപരിധിയില്‍ ഇളവു വേണം; പുതിയ ജനറേഷനെക്കറിച്ച് എ.കെ. ബാലൻ പറഞ്ഞതിങ്ങനെ
തിരുവനന്തപുരം: ഔട്ട്സ്റ്റാന്‍ഡിംഗ് നേതാക്കള്‍ക്ക് പ്രായപരിധിയില്‍ ഇളവ് വേണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്. 75 വയസ് പ്രായപരിധിയെന്ന പാര്‍ട്ടി തീരുമാനത്തോട് നൂറ് ശതമാനം യോജിക്കുന്നുവെങ്കിലും രാഷ്ട്രീയ, പ്രത്യയ ശാസ്ത്ര രംഗത്ത് പ്രാവീണ്യമുള്ള നേതാക്കള്‍ക്ക് ഇളവ് നല്‍കണമെന്നാണ് എ.കെ.ബാലന്റെ അഭിപ്രായം. പുതിയ ജനറേഷന് എന്ന് പറയുന്നത് വലിയ കഴിവുള്ളവരാണ്. ആ കഴിവിനെ ആ ഒരു സമയത്ത് ഉപയോഗപ്പെടുത്തണം. കിട്ടേണ്ട സമയത്ത് തന്നെ അത് കൊടുക്കണം. അല്ലാതെ എല്ലാ അസുഖങ്ങളും വന്ന് നേരെ ചൊവ്വേ വര്‍ത്തമാനം പറയാന്‍ സാധിക്കാത്ത സമയത്ത് പ്രമോഷന് കിട്ടിയിട്ട് എന്താണ് കാര്യം. ഏറ്റവും ഉചിതമായ തീരുമാനമാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വയസിന്റെ നിയന്ത്രണം. അതേസമയം കഴിഞ്ഞ പ്രാവശ്യം പിണറായി വിജയന് കൊടുത്തത് പോലെ പ്രത്യയശാസ്ത്രപരമായി, സംഘടനാപരമായി, രാഷ്ട്രീയപരമായി ഔട്ട്സ്റ്റാന്‍ഡിംഗ് ആയ ആളുകള്‍ക്ക് ഇളവു നൽകണം- എ.കെ.ബാലൻ പറഞ്ഞു.
Read Moreകോൺഗ്രസ് ബിജെപിക്ക് മണ്ണൊരുക്കുന്നുവെന്ന് പിണറായി വിജയൻ; ബിജെപിക്ക് ബദൽ കോൺഗ്രസ് തന്നെയെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ബിജെപിക്ക് മണ്ണൊരുക്കുന്നത് കോൺഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി മുഖപത്രത്തിൽ നൽകിയ ലേഖനത്തിലാണു യഥാർഥ മതനിരപേക്ഷ പാർട്ടികൾക്ക് കോൺഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും മുസ്ലിം ലീഗിനെ പോലുള്ള പാർട്ടികൾ അത് ആലോചിക്കണമെന്നും മുഖ്യമന്ത്രി കുറിച്ചത്. കോൺഗ്രസിന്റെ വാക്ക് ഒരുവഴിക്കും പ്രവർത്തി മറ്റൊരു വഴിക്കുമാണ്. പല സംസ്ഥാനങ്ങളിലും ബിജെപിയെ അധികാരത്തിൽ എത്തിച്ചത് കോൺഗ്രസ് ആണ്. ഡൽഹിയിലെ ബിജെപി വിജയത്തിന് കാരണവും കോൺഗ്രസാണ്. ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാട്ടി കോൺഗ്രസ് മതനിരപേക്ഷ വോട്ടുകൾ ഭിന്നിപ്പിച്ചുവെന്ന് ലേഖനത്തിൽ കുറിച്ചു. ബിജെപിയെ എതിര്‍ക്കുന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളോട് കോണ്‍ഗ്രസ് സ്വീകരിക്കുന്നത് ധാര്‍ഷ്ഠ്യം നിറഞ്ഞ സമീപനമാണ്. ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ബിജെപിക്കെതിരേ നിൽക്കുന്ന മുഖ്യശക്തിയായ ആംആദ്മി പാർട്ടിയെ തോൽപ്പിക്കുന്നത് പ്രധാന ലക്ഷ്യമായി കോൺഗ്രസ് കണ്ടു. മതനിരപേക്ഷ പാര്‍ട്ടികള്‍ക്ക് കോണ്‍ഗ്രസിനെ വിശ്വസിക്കാനാകുമോ? ലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ ആലോചിക്കട്ടെ. സംഘപരിവാറിനെ പ്രതിരോധിക്കാന്‍ അവര്‍ക്കു…
Read Moreസിപിഎം സംസ്ഥാന സമ്മേളനം: ചുവപ്പിൽ മുങ്ങി കൊല്ലം; വിവിധ ജാഥകൾ ഇന്നു സംഗമിക്കും, മുഖ്യ ചർച്ച “നവകേരളത്തിന്റെ പുതുവഴികൾ’
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് കൊടി ഉയരും. സമ്മേളനം വിജയമാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം അന്തിമഘട്ടത്തിലാണ്. സമ്മേളനം നടക്കുന്ന കൊല്ലം നഗരത്തില്‍ മാത്രമല്ല, ജില്ലയിലൊട്ടാകെ സമ്മേളനത്തിന്റെ അലയൊലികളാണ്. കൊല്ലത്തെ പ്രധാന വീഥികൾ എല്ലാം ചുവപ്പ് തോരണങ്ങളാലും പതാകകളാലും അലംകൃതമായി കഴിഞ്ഞു. സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും സജീവമാണ്. സമ്മേളന സന്ദേശമേകി 166 ലോക്കല്‍ കേന്ദ്രങ്ങളില്‍ വിളംബര ജാഥകളും ജില്ലയില്‍ സംഘടിപ്പിച്ചിരുന്നു.കാസര്‍ഗോഡ് കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് നയിക്കുന്ന പതാകജാഥയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 12ന് ജില്ലാ അതിർത്തിയായ ഏനാത്തു സ്വീകരണം നല്‍കും. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ. ബിജു നയിക്കുന്ന ദീപശിഖ ജാഥയ്ക്ക് ഇന്നലെ ഓച്ചിറയില്‍ സ്വീകരണം നല്കി. കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാത നയിക്കുന്ന ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍നിന്നുള്ള കൊടിമര ജാഥ ഇന്നു രാവിലെ 9.30ന്…
Read Moreഷഹബാസ് വധം: ഡിജിറ്റൽ തെളിവ് ശേഖരിക്കാൻ പോലീസ്; അന്വേഷണം ഗൂഢാലോചന നടത്തിയവരിലേക്ക്
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതകക്കേസില്‍ കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി പോലീസ്. കുറ്റമറ്റരീതിയില്‍ അന്വേഷണം നടത്തി പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം.പ്രതികളായ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചതുമൂലം വലിയ രീതിയിലുള്ള പ്രതിഷേധം സമൂഹത്തിലുയര്ന്നുവന്നിട്ടുണ്ട്. ഇതുകൂടി പരിഗണിച്ച് കുടുംബത്തിന്റെ ഉള്‍പ്പെടെയുള്ള പരാതി പരിഹരിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്നാണ് പോലീസ് പറയുന്നത്.സംശയമുള്ളവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്ക് മെയിൽ അയച്ചു. ഇൻസ്റ്റഗ്രാം, അക്കൗണ്ടുകൾക്കായി ഉപയോഗിച്ച ഡിവൈസുകളുടെ വിവരം അറിയിക്കാനും നിർദേശം നൽകിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയോ അല്ലാതെയോ ഗൂഢാലോചനയില്‍ പങ്കാളികളായവരെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിചേര്‍ക്കാനാണ് നീക്കം. ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചതിനുശേഷം ഒരു സംഘം വിദ്യാര്‍ഥികള്‍ താമരേശരിയിലെ മാളിനു സമീപം സംഘടിച്ചുനില്ക്കുന്ന ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ പ്രതിചേര്ക്കപ്പെട്ടവരല്ല ഇവര്‍. ഇതിനെകുറിച്ചും അന്വേഷിച്ചുവരികയാണ്.…
Read Moreഏത് കൊടികുത്തിയ അപ്പൻമാരുടെ മക്കളായാലും ശരി, നീയൊക്കെ ഇതിന് അനുഭവിക്കാതെ പോകില്ല: എന്റെ മകനോടാണ് ഇത് ചെയ്തതെങ്കിൽ ഞാൻ ഇപ്പോൾ ജയിലിൽ ആയിരുന്നേനേ; മഞ്ജു പത്രോസ്
താമരശേരി ഷഹബാസിന്റെ കൊലപാതകത്തിൽ നെഞ്ച് പിടയ്ക്കുന്ന കുറിപ്പുമായി നടി മഞ്ജു പത്രോസ്. 18 വയസുള്ള ഒരു മകന്റെ അമ്മയാണ് താൻ അതുകൊണ്ട്തന്നെ ഷഹബാസിന്റെ മാതാപിതാക്കളുടെ വേദന എത്രത്തോളമുണ്ടെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് മഞ്ജു പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. പോസ്റ്റിന്റെ പൂർണരൂപം… 18 വയസുള്ള മകന്റെ അമ്മയാണ് ഞാൻ. കൈ വളരുന്നോ കാൽ വളരുന്നോ എന്ന് നോക്കി നോക്കി വളർത്തിയ മകൻ. അവനെ ചുറ്റി പറ്റിയാണ് എന്റെ ജീവിതം. എൽകെജി ക്ലാസിന്റെ മുന്നിൽ നിന്ന് വാവിട്ട് കരഞ്ഞ എന്നോട് എനിക്ക് ഇപ്പോഴും അത്ഭുതം ഇല്ല. കാരണം അവൻ എന്റെ പ്രാണനാണ്. അവന്റെ ഒരു കുഞ്ഞു വിരൽ മുറിഞ്ഞാൽ എന്റെ ഉറക്കം നഷ്ടപ്പെടും. സ്വരം ഇടറിയാൽ എന്താണെന്ന് അറിയുന്ന വരെ വിളിച്ചു കൊണ്ടിരിക്കും. എന്റെ തലയിൽ തൊട്ട് സത്യം ചെയ്യുന്ന വരെ എനിക്ക് ഉറപ്പുണ്ടാകില്ല. എന്റെ…
Read Moreകൂടല്‍ ഇരട്ടക്കൊല: അന്വേഷിക്കാന്‍ പ്രത്യേകസംഘം
പത്തനംതിട്ട: ഭാര്യയെയും അയല്‍വാസിയെയും യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം അന്വേഷിക്കാന്‍ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കോന്നി ഡിവൈഎസ്പി ടി. രാജപ്പന്റെ മേല്‍നോട്ടത്തില്‍, കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ സി. എല്‍. സുധീറിനാണ് അന്വേഷണച്ചുമതല. എസ്ഐ അനില്‍കുമാര്‍, എസ് സിപിഒമാരായ സജികുമാര്‍, സുനില്‍ കുമാര്‍,സുബിന്, സിപിഒമാരായ രാജേഷ്, ബാബുക്കുട്ടന് എന്നിവരാണ് സംഘത്തിലുള്ളത്. കൂടല്‍ പാടം പടയണിപ്പാറ ബൈജു ഭവനത്തില്‍ വൈഷ്ണ (30), പാടം കുറിഞ്ഞി സതിഭവനം വിഷ്ണു (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വൈഷ്ണയുടെ ഭര്‍ത്താവ് ബൈജുവാണ് (34) അറസ്റ്റിലായത്. ഭാര്യയും അയല്‍വാസിയായ വിഷ്ണുവും തമ്മിലുള്ള രഹസ്യബന്ധത്തിന്റെ പേരിലാണ് കൊലപാതകമെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇതനുസരിച്ചുള്ള മൊഴിയാണ് ബൈജുവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും പോലീസിനു ലഭിച്ചത്. ഞായറാഴ്ച രാത്രി വൈഷ്ണ ഉപയോഗിച്ചുവന്നിരുന്ന രഹസ്യ ഫോണ്‍ ബൈജുവിന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് പ്രകോപന കാരണം. ഇതേത്തുടര്‍ന്നു വഴക്കുണ്ടായി. ആക്രമണം ഭയന്ന് ഓടിയ വൈഷ്ണയെ…
Read More