ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിന് അമേരിക്ക തിരിച്ചയച്ചവരിൽ 11 ഇന്ത്യക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. ജലന്ധർ ഓഫീസിൽ ചോദ്യംചെയ്യലിനു ഹാജരാകാനാണു നിർദേശം. അമേരിക്കയിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെയാണ് കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയത്. ഇതിന്റെ ഭാഗമായി അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അടക്കം ട്രംപ് നാടുകടത്തിയിരുന്നു. യുഎസ് എയർഫോഴ്സിന്റെ വിമാനത്തിൽ ഇന്ത്യക്കാരെ ചങ്ങലക്കിട്ട് നാടുകടത്തിയതു വലിയ പ്രതിഷേധങ്ങൾക്ക് ഇടവച്ചിരുന്നു.
Read MoreCategory: Loud Speaker
മണ്ഡല പുനർനിർണയം ഏഴു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സ്റ്റാലിൻ
ചെന്നൈ: മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഈ മാസം 22ന് ചെന്നൈയിലാണ് യോഗം നടക്കുക. കേരളമടക്കം ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചത്. കേരളത്തിനു പുറമെ ആന്ധ്രപ്രദേശ്, തെലുങ്കാന, പശ്ചിമ ബംഗാൾ, ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും പ്രധാന പാർട്ടികൾക്കുമാണ് യോഗത്തിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ കത്തയച്ചത്. സംയുക്ത സമിതി രൂപീകരിച്ച് മണ്ഡല പുനർനിർണയത്തിനെതിരേ സമ്മർദം ചെലുത്താനാണ് സ്റ്റാലിന്റെ നീക്കം. കേരളത്തിൽനിന്ന് സിപിഎം, കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, മുസ്ലീം ലീഗ് തുടങ്ങിയ പാർട്ടികൾക്കൊപ്പം ബിജെപിയെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.2026നുശേഷം ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയ നീക്കം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ട്. ഇതിനെതിരേ തമിഴ്നാട്ടിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്
Read Moreബന്ധം അവസാനിപ്പിക്കാൻ വിസമ്മതിച്ചു: രണ്ടു കാമുകിമാരുടെ സഹായത്തോടെ യുവതിയെ കൊന്ന് 22കാരൻ
സേലം: തമിഴ്നാട് യേർക്കാട് കൊക്കയിൽ യുവതിയെ ആത്മഹത്യചെയ്തനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ യുവതിയുടെ കാമുകനെയും അയാളുടെ രണ്ടു കാമുകിമാരെയും പോലീസ് അറസ്റ്റ് ചെയ്തു. ലോഗനായഗി (35) യെ കാമുകനും അയാളുടെ മറ്റു രണ്ടു കാമുകിമാരും ചേർന്ന് വിഷം കുത്തിവച്ച ശേഷം 30 അടി താഴ്ചയുള്ള കൊക്കയിലേക്കു വലിച്ചെറിഞ്ഞെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ കോച്ചിംഗ് സെന്ററിൽ ജോലി ചെയ്തിരുന്ന ലോഗനായഗിയെ ഈമാസം ഒന്നു മുതലാണു കാണാതായത്. കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് 22കാരനായ കാമുകൻ അബ്ദുൾ അബീസിനു യുവതിയുടെ മരണത്തിൽ പങ്കുണ്ടെന്നു കണ്ടെത്തുകയായിരുന്നു. അബ്ദുളുമായി ലോഗനായഗി പ്രണയത്തിലാണെന്നും യേർക്കാഡിൽ കാണാൻ പോയെന്നും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. യേർക്കാഡിൽവച്ച് തന്റെ കാമുകിമാരായ ഐടി ജീവനക്കാരി തവിയ സുൽത്താന (22), നഴ്സിംഗ് വിദ്യാർഥിനി മോണിഷ (21) എന്നിവരുടെ സഹായത്തോടെ ലോഗനായഗിയെ കൊലപ്പെടുത്തുകയായിരുന്നു. ലോഗനായഗി അബ്ദുളുമായി ബന്ധം…
Read Moreസിപിഎം സംസ്ഥാന സമ്മേളനം; പിണറായി വിജയന്റെ “പുതുവഴികളിൽ’ ചർച്ച തുടങ്ങി; നയരേഖ നയം മാറ്റുമോ
കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ പിണറായി വിജയൻ അവതരിപ്പിച്ച ” നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന വികസന രേഖയിൽ ചർച്ച തുടങ്ങി. നാളെ ഉച്ചവരെയാണ് ചർച്ച. വികസന രേഖ അംഗീകരിച്ചാൽ പതിറ്റാണ്ടുകളായി സിപിഎം രാജ്യത്താകമാനം പിന്തുടർന്ന പ്രത്യയശാസ്ത്രത്തിന് അവസാനമാകും. വികസനം നടപ്പിലാക്കാൻ ഇനി സിപിഎമ്മിന് പ്രത്യയശാസ്ത്രം ബാധ്യതയാകില്ല. പിണറായി വിജയന്റെ പുതുവഴികളെ ചൈനാ മോഡൽ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. നിക്ഷേപങ്ങൾക്ക് തുറന്ന വാതിൽ നയമാണ് വികസനരേഖയിൽ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ, നയരേഖയിൽ ജനവിരുദ്ധമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറയുന്നത്. എഡിബി ഉൾപ്പെടെയുള്ള വായ്പകളെയും വിദേശനിക്ഷേപങ്ങളെയും എതിർത്ത എം.വി. ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് സ്വകാര്യവത്കരണത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള നയരേഖ പിണറായി വിജയൻ അവതരിപ്പിച്ചതെന്നും ശ്രദ്ധേയമാണ്. വിദേശ നിക്ഷേപത്തെയും പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെയും ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ച ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ ഒന്നാണ് സിപിഎം. എന്നാൽ, എറണാകുളം…
Read Moreകോളജ് വിദ്യാര്‍ഥികൾക്കിടയിൽ ആത്മഹത്യാപ്രവണത കൂടി: പഠന റിപ്പോർട്ട് പുറത്ത്
ബംഗളൂരു: കോളജ് വിദ്യാര്‍ഥികളില്‍ ആത്മഹത്യാ പ്രവണത ആശങ്കാജനകമാം വിധം ഉയര്‍ന്നതായി പഠനം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിലെ (നിംഹാന്‍സ്) വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. വിദ്യാര്‍ഥികള്‍ക്കിടയിലെ ആത്മഹത്യാചിന്തയുടെയും ശ്രമങ്ങളുടെയും പരസ്പരബന്ധം എന്ന വിഷയത്തിലുള്ള പഠനം ഫെബ്രുവരി 25ന് ജേണല്‍ ഓഫ് അഫക്റ്റീവ് ഡിസോര്‍ഡേഴ്സ് റിപ്പോര്ട്ട്സിൽ പ്രസിദ്ധീകരിച്ചു. ഓസ്ട്രേലിയ, യുകെ, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരുമായി സഹകരിച്ചാണു നിംഹാന്‍സ് ഗവേഷകര്‍ പഠനം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 12.3 ശതമാനം പേര് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും 5.2 ശതമാനം പേര് ആത്മഹത്യാശ്രമം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. പഠനഫലം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആത്മഹത്യാ പ്രതിരോധ പരിപാടികളുടെ ആവശ്യകത എടുത്തുകാണിക്കുന്നുവെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Read Moreമുഖ്യമന്ത്രിക്ക് റിപ്പോർട്ടിൽ പ്രശംസ, ചർച്ചയിൽ വിമർശനം; ആഭ്യന്തരവകുപ്പ് അത്ര പോരാ
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലെ ചർച്ചയിൽ രണ്ടാം പിണറായി സർക്കാരിന്റെ ഭരണത്തിന് വിമർശനം. ഇന്ന് രാവിലെ ആരംഭിച്ച പ്രവർത്തന റിപ്പോർട്ടിലെ ചർച്ചകളിലാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനെതിരേ വ്യാപക വിമർശനം പ്രതിനിധികൾ ഉന്നയിച്ചത്. പോലീസിനെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ലെന്നും പാർട്ടി സഖാക്കൾ പോലും പോലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയാകുന്നുവെന്നും ചർച്ചയിൽ ഉയർന്നുവന്നു. പോലീസിനുമേൽ സർക്കാരിന് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്നു. ഇതിന് ഉടൻ പരിഹാരം കാണണം. പോലീസിന്റെ അഴിഞ്ഞാട്ടം പാർട്ടി പ്രവർത്തകർ ഉൾപ്പെടെയുള്ള സാധാരണകാർക്കിടയിൽ സർക്കാരിന് മോശം പ്രതിച്ഛായ സൃഷ്ടിച്ചെന്നും പ്രതിനിധികൾ പറഞ്ഞു. സിപിഎമ്മിന്റെ മധ്യകേരളത്തിൽനിന്നും തെക്കൻ കേരളത്തിൽനിന്നുമുള്ള പ്രതിനിധികളാണ് ആഭ്യന്തരവകുപ്പിനെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചത്.കുറ്റകൃത്യങ്ങളും ലഹരി വ്യാപനവും തടയുന്നതിൽ പോലീസ് പരാജയമാണ്. കേരളത്തിൽ അനുദിനം കുറ്റകൃത്യങ്ങൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കുന്നത് പോലീസിന്റെ ഈ വീഴ്ചകളാണ്.…
Read Moreസിപിഎം സംസ്ഥാന സമ്മേളനം; ശ്രദ്ധ മുഴുവൻ പിണറായിയുടെ മൂന്നാമൂഴത്തിൽ?
കൊല്ലം: വിപ്ലവ രാഷ്ട്രീയത്തിൽനിന്നു മാറി അധികാരരാഷ്ട്രീയം അജണ്ടയാക്കുന്ന സിപിഎമ്മിന്റെ അടിമുടിയുള്ള നയവ്യതിയാനമാണു കൊല്ലം സംസ്ഥാന സമ്മേളനത്തിൽ കാണുന്നത്. മൂന്നാമതും പിണറായി സർക്കാരിനെ അധികാരത്തിൽ കൊണ്ടുവരുന്നതിലേക്കു ശ്രദ്ധയൂന്നുകയാണു സമ്മേളനം. പാർട്ടിയുടെയും സമ്മേളനത്തിന്റെയും കടിഞ്ഞാൺ പിണറായിക്കുതന്നെ. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർക്സിസ്റ്റിന്റെ പരമ്പരാഗത രീതികളിൽനിന്ന് വ്യതിചലിച്ചാണ് കൊല്ലം സംസ്ഥാന സമ്മേളനം പുരോഗമിക്കുന്നത്. സാധാരണരീതിയിൽ പ്രതിനിധി സമ്മേളനത്തിന്റെ തുടക്ക ദിവസം ദേശീയ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗത്തിനുശേഷം സംസ്ഥാന സെക്രട്ടറിയുടെ റിപ്പോർട്ട് അവതരണവും കരട് രാഷ്ട്രീയ പ്രമേയ അവതരണവുമാണ് നടക്കുക. ഇതിന് ശേഷമാണ് മറ്റ് അജണ്ടകൾ അവതരിപ്പിക്കുക. എന്നാൽ കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിലും ആദ്യ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കേരള വികസനവുമായി ബന്ധപ്പെട്ട നയരേഖ അവതരിപ്പിക്കുന്നു.മാത്രമല്ല അതിൽ കേന്ദ്രീകരിച്ചാണ് പിന്നീട് കൂടുതൽ സമയവും ചർച്ചകൾ നടക്കുന്നത്. ഇത് പ്രതിനിധികൾക്ക് ഇടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ബ്രാഞ്ച് മുതൽ ജില്ലാ സമ്മേളനം…
Read Moreമലയാളി ലോക്കോ പൈലറ്റ് ട്രെയിനിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു
നാഗർകോവിൽ: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ കുഴഞ്ഞുവീണ് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് മരിച്ചു. കൊല്ലം കുണ്ടറ മാമൂട് മുണ്ടൻചിറ മാടൻകാവ് ക്ഷേത്രത്തിനു സമീപം സുകൃതം വീട്ടിൽ പ്രദീപാണ്(45) മരിച്ചത്. സീനിയർ അസിസ്റ്റന്റ് ലോക്കോ പൈലറ്റായിരുന്നു. ഇന്നലെ രാത്രി 12.15ഓടെ കന്യാകുമാരി റെയിൽവേ സ്റ്റേഷനിൽ എത്തിയ വിവേക് എക്സ്പ്രസ് ശുചീകരണത്തിനായി നാഗർകോവിൽ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. പ്രദീപ് പുതുതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശവും രണ്ടാമത്തെ കുഞ്ഞിന്റെ ജനനവും ദിവസങ്ങൾക്കു മുമ്പായിരുന്നു. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചു. അച്ഛൻ: മാധവൻ. അമ്മ: തങ്കമ്മ. ഭാര്യ: പ്രിയങ്ക. മക്കൾ: ആര്യ, അനയ.
Read Moreഅവസാന നിമിഷംവരെ സന്പാദിച്ചതെല്ലാം മക്കൾക്ക് വേണ്ടി; സ്വത്തിനുവേണ്ടി മക്കളും മരുമക്കളും അമ്മയെ വിഷംകൊടുത്തു കൊന്നു
ലക്നൗ: ഉത്തർപ്രദേശിൽ സ്വത്ത് കൈക്കലാക്കുന്നതിനു മൂന്നു സഹോദരങ്ങളും അവരുടെ ഭാര്യമാരും അനന്തരവന്മാരും ചേർന്ന് അമ്മയെ കൊലപ്പെടുത്തിയെന്ന പരാതിയുമായി മകൻ. രണ്ടു വർഷംമുന്പ് മരിച്ച പവിത്രാദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകൻ യോഗേന്ദ്ര സിംഗ് യാദവ് ആണു പോലീസിനെ സമീപിച്ചത്. വിഷം ശരീരത്തിൽ ചെന്നാണ് പവിത്രാദേവി മരിച്ചതെന്ന് അടുത്തിടെ വന്ന ഒരു മെഡിക്കൽ റിപ്പോർട്ടിലുണ്ടായിരുന്നു. തന്റെ ജീവനു ഭീഷണിയുള്ളതായി പവിത്രാദേവി പറഞ്ഞതായും യോഗേന്ദ്ര വ്യക്തമാക്കുന്നു. സംഭവത്തിൽ യോഗിയുടെ സഹോദരന്മാർ, അവരുടെ ഭാര്യമാർ, അനന്തരവൻമാർ എന്നിവരുൾപ്പെടെ ഒമ്പതുപേർക്കെതിരേ കോട്വാലി പോലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Read Moreമലപ്പുറത്തുനിന്നു കാണാതായ വിദ്യാര്‍ഥിനികൾ മുംബൈയില്‍ സുരക്ഷിതർ; കുട്ടികളെ ഇന്നു കേരള പോലീസിനു കൈമാറും; വീട്ടിൽ പ്രശ്നങ്ങൾ, നാട്ടിൽ വന്നാലും വീട്ടിലേക്കില്ലെന്ന് പെൺകുട്ടികൾ
കോഴിക്കോട്: മലപ്പുറം താനൂരില്‍നിന്നു കാണാതായ പ്ലസ് ടു വിദ്യാര്‍ഥിനികളെ മുംബൈയില്‍ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് വീട്ടുകാരും നാടും. കുട്ടികള്‍ മുംബൈ പോലീസിന്റെ പക്കല്‍ സുരക്ഷിതരാണ്. ഇവരെ മലപ്പുറത്ത് എത്തിച്ചശേഷം കൗണ്‍സലിംഗ് നല്കി കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് വീട്ടുകാര്‍ക്കു കൈമാറും. മുംബൈ-ചെന്നൈ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലിന് ലോനാവാലയില്‍ വച്ചാണ് റെയില്‍വേ പോലീസ് കണ്ടെത്തിയത്. കുട്ടികളെ കാണാതായെന്നു പരാതി ലഭിച്ച ഉടന്‍ കേരള പോലീസ് നടത്തിയ ചടുലമായ നീക്കങ്ങളാണ് വിജയത്തിലെത്തിയത്. സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിന്റെ പ്രേരണയിലാണ് കുട്ടികള്‍ മുംബൈയിലേക്കു പോയതെന്നാണ് സൂചന. റെയില്‍വേ പോലീസ് പിടികൂടിയ കുട്ടികളെ ഏറ്റെടുക്കാന്‍ മലപ്പുറം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം രാവിലെ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഒന്നര ദിവസത്തിലേറെ നീണ്ട തെരച്ചിലിനൊടുവില്‍ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുട്ടികളെ കണ്ടെത്താന്‍ നിര്‍ണായകമായത്. കഴിഞ്ഞദിവസം ഉച്ചയ്ക്കു പരീക്ഷയ്ക്കെന്നു പറഞ്ഞ് വീട്ടില്‍നിന്നിറങ്ങിയ ദേവദാര്‍ ഹയര്‍…
Read More