കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ വാ​ട​ക​നി​ര​ക്ക് കു​റ​യ്ക്കും: ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ബ​​​​സ് വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ക്കാ​​​​നും ത​​​​യാ​​​​റാ​​​​ക്കു​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ

ചാ​​​​ത്ത​​​​ന്നൂ​​​​ർ: കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി സ്വ​​​​കാ​​​​ര്യാ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്ക് വി​​​​ട്ടു​​​​കൊ​​​​ടു​​​​ക്കു​​​​ന്ന ബ​​​​സു​​​​ക​​​​ളു​​​​ടെ വാ​​​​ട​​​​ക നി​​​​ര​​​​ക്ക് നേ​​​​ർ​​​​പ​​​​കു​​​​തി​​​​യാ​​​​യി കു​​​​റ​​​​യ്ക്കാ​​​​ൻ ശി​​​​പാ​​​​ർ​​​​ശ. ബ​​​​ജ​​​​റ്റ് ടൂ​​​​റി​​​​സം സെ​​​​ൽ കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ യോ​​​​ഗ​​​​മാ​​​​ണ് ശി​​​​പാ​​​​ർ​​​​ശ നല്കിയത്. ധ​​​​ന​​​​കാ​​​​ര്യ വി​​​​ഭാ​​​​ഗം ശി​​​​പാ​​​​ർ​​​​ശ അം​​​​ഗീ​​​​ക​​​​രി​​​​ച്ചാ​​​​ൽ കോ​​​​ർ​​​​പറേ​​​​ഷ​​​​നും പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും വ​​​​ള​​​​രെ​​​​യേ​​​​റെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടും. സ്വ​​​​കാ​​​​ര്യ​​​​ബ​​​​സ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​മാ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തെ നേ​​​​രി​​​​ടാ​​​​നും ഡി​​​​പ്പോ​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​തെ മാ​​​​റ്റി​​​​യി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന ബ​​​​സു​​​​ക​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താ​​​​നും നി​​​​ര​​​​ക്ക് കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് ക​​​​ഴി​​​​യും. വി​​​​വാ​​​​ഹം, വി​​​​വാ​​​​ഹ​​​​നി​​​​ശ്ച​​​​യം, കു​​​​ടും​​​​ബ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ, സം​​​​ഘ​​​​ട​​​​ന​​​​ാ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യ്ക്കാ​​​​ണ് ബ​​​​സ് വാ​​​​ട​​​​ക​​​​യ്ക്ക് ന​​​​ല്കു​​​​ന്ന​​​​ത്. വാ​​​​ട​​​​കനി​​​​ര​​​​ക്ക് കു​​​​റ​​​​ച്ചാ​​​​ൽ ഇ​​​​ത് ജ​​​​ന​​​​കീ​​​​യ​​​​മാ​​​​ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ൾ ബ​​​​സ് വാ​​​​ട​​​​ക​​​​യ്ക്ക് എ​​​​ടു​​​​ക്കാ​​​​നും ത​​​​യാ​​​​റാ​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. നി​​​​ല​​​​വി​​​​ൽ ഓ​​​​ർ​​​​ഡി​​​​ന​​​​റി ബ​​​​സു​​​​ക​​​​ൾ നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​ർ വാ​​​​ട​​​​ക​​​​യ്ക്ക് ന​​​​ല്കു​​​​ന്ന​​​​തി​​​​ന് 8500 രൂ​​​​പ​​​​യാ​​​​ണ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്. 75 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​മാ​​​​യി നി​​​​ജ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. നാ​​​​ല് മ​​​​ണി​​​​ക്കൂ​​​​റി​​​​ല​​​​ധി​​​​കം സ​​​​മ​​​​യ​​​​മെ​​​​ടു​​​​ത്താ​​​​ൽ മ​​​​ണി​​​​ക്കൂ​​​​റി​​​​ന് 500 രൂ​​​​പ വീ​​​​തം അ​​​​ധി​​​​കം ന​​​​ല്ക​​​​ണം. 75 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ധി​​​​ക​​​​രി​​​​ച്ചാ​​​​ൽ 65 രൂ​​​​പ കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ന് അ​​​​ധി​​​​കം ന​​​​ല്ക​​​​ണം. വാ​​​​ട​​​​ക 4500…

Read More

തൊട്ടാൽ പൊള്ളൂലോ ഇനി: വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് ആ​റുരൂ​പ കൂ​ട്ടി

കൊ​ച്ചി: വാ​ണി​ജ്യാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക വാ​ത​ക വി​ല വ​ര്‍​ധി​പ്പി​ച്ചു. 19 കി​ലോ ഗ്രാം ​വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് കൊ​ച്ചി​യി​ല്‍ ആ​റ് രൂ​പ​യാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് 1,812 രൂ​പ​യാ​യി. ഫെ​ബ്രു​വ​രി ഒ​ന്നി​ന് കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ സി​ലി​ണ്ട​ര്‍ വി​ല 1,806 രൂ​പ​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ചി​ട്ടി​ല്ല.

Read More

നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടാ​ന്‍ ‘പ​രീ​ക്ഷാ സ​ഹാ​യി’‌: പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പം; വി​ജ​യി​ക​ളാ​കു​ന്ന​വ​ര്‍​ക്ക് ഉ​ന്ന​ത പ​ഠ​ന​ത്തി​ല്‍ പ​രാ​ജ​യം

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് പ​ത്താം ക്ലാ​സ്, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് മൂ​ന്നി​ന് ആ​രം​ഭി​ക്കാ​നി​രി​ക്കെ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യി പ​ഠ​ന​ത്തി​ല്‍ പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്‌​കൂ​ളു​ക​ള്‍ ‘പ​രീ​ക്ഷാ​സ​ഹാ​യി'(​സ്‌​ക്രൈ​ബ്) യെ ​നി​യ​മി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ല്‍ പ​ഠ​ന​ത്തി​ല്‍ സ​മ​ര്‍​ഥ​ര​ല്ലാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി​ട്ടാ​ണ് സ്‌​കൂ​ളു​ക​ള്‍ പ​രീ​ക്ഷാ​സ​ഹാ​യി​ക​ളെ വ​ച്ചി​രി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ത്താം ക്ലാ​സ്, പ്ല​സ്ടു പ​രീ​ക്ഷ​ക​ള്‍ എ​ഴു​താ​നാ​യി​ട്ടാ​ണ് പ​രീ​ക്ഷാ​സ​ഹാ​യി​ക​ളെ വ​യ്ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യു​ള്ള​ത്. പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്തു​ന്ന റെ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ച്ചിംഗ് ക്യാ​മ്പു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷാ​സ​ഹാ​യി​യെ വ​യ്ക്ക​രു​തെ​ന്ന് പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം ഉ​ണ്ട്. എ​ന്നാ​ല്‍ ആ ​നി​ര്‍​ദേ​ശ​ത്തി​ന് വി​ല ക​ല്‍​പ്പി​ക്കാ​തെ​യാ​ണ് സ്‌​കൂ​ളു​ക​ളു​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്കം. പ​രീ​ക്ഷാ​സ​ഹാ​യി​യെ വ​ച്ച് പൊ​തു പ​രീ​ക്ഷ​ക​ളെ​ഴു​തി പാ​സാ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ര്‍ പ​ഠ​ന​ത്തി​ല്‍ പ​ല​പ്പോ​ഴും പി​ന്നോ​ക്കം പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്ന് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു. അ​ടി​സ്ഥാ​ന പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ പോ​ലും അ​റി​യാ​തെ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി…

Read More

ഇ​വ​നെ​യൊ​ന്നു മ​ണ​ത്താ​ൽ പി​ന്നെ ചു​റ്റു​മു​ള്ള​ത് ഒ​ന്നും കാ​ണാ​ൻ പ​റ്റൂ​ല്ല മ​ക്ക​ളെ​യെ​ന്ന് ചേ​ട്ട​ൻ; സെ​ന്‍റ് ഓ​ഫ് പാ​ർ​ട്ടി​ക്ക് ക​ഞ്ചാ​വെ​ത്തി​ച്ച യുവാവ് നി​ര​വ​ധി ല​ഹ​രി​ക്കേ​സി​ലെ പ്ര​തിയെന്ന് പോലീസ്

കാ​സ​ര്‍​ഗോ​ഡ്: പ​ത്താം ക്ലാ​സി​ലെ സെ​ന്‍റ് ഓ​ഫ് പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കാ​ന്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഞ്ചാ​വ് ന​ൽ​കി​യ യു​വാ​വ് നി​ര​വ​ധി ല​ഹ​രി​ക്കേ​സു​ക​ളി​ലെ പ്ര​തി​യെ​ന്ന് പോ​ലീ​സ്. വി​ദ്യാ​ർ​ഥി​ക​ളും പ്ര​തി​യും ത​മ്മി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി. കാ​സ​ര്‍​ഗോ​ഡ് ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍​പ്പെ​ട്ട വി​ദ്യാ​ല​യ​ത്തി​ല്‍ സെ​ന്‍റ് ഓ​ഫ് പ​രി​പാ​ടി​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ല​ഹ​രി​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്, എ​സ്‌​ഐ എം.​പി. പ്ര​ദീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നി​താ പോ​ലീ​സ് അ​ട​ക്ക​മു​ള്ള സം​ഘം സ്‌​കൂ​ളി​ലെ​ത്തു​ക​യും പ​രി​ശോ​ധ​ന​യി​ല്‍ നാ​ലു വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍​നി​ന്ന് 12.06 ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് ത​യാ​റാ​ക്കി. ക​ഞ്ചാ​വ് എ​ത്തി​ച്ചു​ന​ല്‍​കി​യ​ത് ചെ​മ്മ​നാ​ട് ക​ള​നാ​ട് സ്വ​ദേ​ശി കെ.​കെ. സ​മീ​ര്‍ (34) ആ​ണെ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പി​ടി​കൂ​ടാ​ന്‍ പോ​യ പോ​ലീ​സ് സം​ഘ​ത്തെ സ​മീ​ര്‍ ആ​ക്ര​മി​ക്കു​ക​യും സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ നീ​ര്‍​ച്ചാ​ല്‍ കു​ണ്ടി​ക്കാ​ന​യി​ലെ സി.​എ​ച്ച്. ഭ​ക്ത​ശൈ​വ​ന്‍റെ കൈ ​തി​രി​ച്ചൊ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഔ​ദ്യോ​ഗി​ക…

Read More

രക്ഷപ്പെടുത്തിയത് 47 പേരെ ഹി​മ​പാ​തം: ര​ക്ഷാ​ദൗ​ത്യം തു​ട​രു​ന്നു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഹി​മാ​പാ​ത​ത്തി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ദൗ​ത്യം ര​ണ്ടാം ദി​ന​ത്തി​ലേ​ക്കു ക​ട​ന്നു. ച​മോ​ലി ജി​ല്ല​യി​ലെ ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള മ​നാ ഗ്രാ​മ​ത്തി​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. 47 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നു സൈന്യം അറിയിച്ചു. എട്ടുപേരെ ക​ണ്ടെ​ത്താ​നു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ര​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. ര​ക്ഷ​പ്പെ​ടു​ത്തി​യ​വ​രി​ൽ 23 പേ​ർ​ക്ക് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Read More

ബ​സി​നു​ള്ളി​ൽ യു​വ​തി​ക്ക് പീഡനം: പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ആ​ളൊ​ഴി​ഞ്ഞ ബ​സി​നു​ള്ളി​ൽ വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി ദ​ത്താ​ത്ര​യ രാം​ദാ​സ് ഗ​ഡെ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. മാ​ർ​ച്ച് 12വ​രെ​യാ​ണ് ഇ​യാ​ളെ കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. പു​നെ​യി​ലെ ഷി​രൂ​ർ ത​ഹ​സി​ലെ വ​യ​ലി​ൽ നി​ന്നു​മാ​ണ് പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യി​ൽ ഇ​യാ​ളെ പു​നെ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പോ​ലീ​സ് കോ​ട​തി​യി​ൽ റി​മാ​ൻ​ഡ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യും ഗ​ഡെ​യെ 14 ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. ന​ഗ​ര​ത്തി​ലെ സ്വാ​ര്‍​ഗേ​റ്റ് ബ​സ് സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ട ബ​സി​ല്‍ വ​ച്ചാ​ണ് 26കാ​രി​യാ​യ യു​വ​തി പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ 5.45-ന് ​എം​എ​സ്ആ​ര്‍​ടി​സി​യു​ടെ ശി​വ്ഷാ​ഹി എ​സി ബ​സി​ലാ​ണ് സം​ഭ​വം. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ദ​ത്താ​ത്ര​യ ഗ​ഡെ (36)യെ ​പി​ടി​കൂ​ടാ​ൻ പോ​ലീ​സ് എ​ട്ട് അ​ന്വേ​ഷ​ണ സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചി​രു​ന്നു. വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ യു​വ​തി സ​ത്താ​റ​യി​ലേ​ക്ക് പോ​കാ​ന്‍ ബ​സ് കാ​ത്ത് നി​ല്‍​ക്കു​മ്പോ​ള്‍ പ്ര​തി…

Read More

ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും കാ​ട്ടാ​ന​യാ​ക്ര​മ​ണം: ദ​ന്പ​തി​മാർ ര​ക്ഷ​പ്പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ദ​ന്പ​തി​മാർക്കുനേരേ കാ​ട്ടാ​ന​യാ​ക്ര​മ​ണം. ആ​റ​ളം ഫാം ​പ​തി​മൂ​ന്നാം ബ്ലോ​ക്കി​ലെ താ​മ​സ​ക്കാ​രാ​യ പു​തു​ശേ​രി അ​മ്പിളി (31), ഭ​ർ​ത്താ​വ് ഷി​ജു (36)എ​ന്നി​വ​രെ​യാ​ണ് ആ​ന ആ​ക്ര​മി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ജോ​ലി സ്ഥ​ല​ത്തേ​ക്കു പോ​കു​ന്ന​തി​നി​ടെ ബ്ലോ​ക്ക് 12നും ​പ​ത്തി​നു​മി​ട​യി​ൽ കോ​ട്ട​പ്പാ​റ​യ്ക്ക് സ​മീ​പം വ​ച്ചാ​യി​രു​ന്നു സം​ഭ​വം. ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഇ​വ​ർ കാ​ട്ടാ​ന​യു​ടെ പി​ടി​യി​ൽനിന്നു ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ ദ​ന്പ​തിമാരെ പേ​രാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദ​ന്പ​തി​മാർ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​നെ കാ​ട്ടാ​ന പി​ന്തു​ട​ർ​ന്നെ ത്തുകയായിരുന്നു. ഇ​തോ​ടെ സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണംവി​ട്ടു മ​റി​ഞ്ഞ് ര​ണ്ടു പേ​രും വീ​ണു. പി​ന്തു​ട​ർ​ന്നെ​ത്തി​യ കാ​ട്ടാ​ന ഇ​വ​രെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തി​നി​ടെ ആ​ന​യു​ടെ ശ്ര​ദ്ധ വീ​ണു കി​ട​ക്കു​ന്ന സ്കൂ​ട്ട​റി​ലേ​ക്ക് മാ​റിയ സ​മ​യ​ത്ത് ദ​ന്പ​തി​മാർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്കൂ​ട്ട​ർ കാ​ട്ടാ​ന ത​ക​ർ​ത്തു. വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി കാ​ട്ടാ​ന​യെ തു​ര​ത്തു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ മു​ന്പാ​ണ് ആ​റ​ളം ഫാം ​പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ദ​ന്പ​തി​മാരെ…

Read More

സെ​ക്ര​ട്ടേ​റി​യ​റ്റ് പു​തു​ക്കി​പ്പ​ണി​യും: മാ​സ്റ്റ​ർ​പ്ലാ​ൻ വേ​ഗ​ത്തി​ൽ ത​യാ​റാ​ക്കാ​ൻ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ത​ല സ​മി​തി ശി​പാ​ർ​ശ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണ​​​ സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മ​​​ന്ദി​​​രം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യു​​​ന്ന​​​തി​​​നു​​​ള്ള മാ​​​സ്റ്റ​​​ർപ്ലാ​​​ൻ വേ​​​ഗ​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്നു പൊ​​​തു​​​ഭ​​​ര​​​ണ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ത​​​ല യോ​​​ഗ​​​ത്തി​​​ന്‍റെ ശി​​​പാ​​​ർ​​​ശ. ഉ​​​ദ്യോ​​​ഗ​​​സ്ഥത​​​ല സ​​​മി​​​തി​​​യു​​​ടെ ശി​​​പാ​​​ർ​​​ശ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് കെ​​​ട്ടി​​​ടം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യാ​​​നു​​​ള്ള മാ​​​സ്റ്റ​​​ർപ്ലാ​​​ൻ ത​​​യാ​​​റാ​​​ക്കാ​​​ൻ ഊ​​​രാ​​​ളു​​​ങ്ക​​​ൽ ലേ​​​ബ​​​ർ കോ​​​ണ്‍​ട്രാ​​​ക്ട് സൊ​​​സൈ​​​റ്റി​​​യെ ഏ​​​ൽ​​​പ്പിക്കാ​​​നു​​​ള്ള നീ​​​ക്കം സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ങ്ങി.​​ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​ന​​​ക്സ്-ര​​​ണ്ടി​​​ലെ വി​​​പുലീ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ൾ വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നും ശി​​​പാ​​​ർ​​​ശ​​​യു​​​ണ്ട്. സ്റ്റാ​​​ച്യു​​​വി​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മ​​​ന്ദി​​​രം പൈ​​​തൃ​​​കസ്മാ​​​ര​​​ക​​​മാ​​​യി നി​​​ല​​​നി​​​ർ​​​ത്തി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് ന​​​ഗ​​​ര​​​ത്തി​​​നു പു​​​റ​​​ത്തേ​​​ക്കു മാ​​​റ്റി സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു ഭ​​​ര​​​ണ​​​പ​​​രി​​​ഷ്കാ​​​ര ക​​​മ്മീ​​​ഷ​​​ൻ സ​​​ർ​​​ക്കാ​​​രി​​​നോ​​​ടു ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ എ​​​തി​​​ർ​​​പ്പി​​​നെത്തുട​​​ർ​​​ന്ന് പ​​​ദ്ധ​​​തി ത​​​ത്കാ​​​ല​​​ത്തേ​​​ക്കു വേ​​​ണ്ടെ​​​ന്നു വ​​​ച്ചു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് കെ​​​ട്ടി​​​ടം പു​​​തു​​​ക്കി​​​പ്പ​​​ണി​​​യ​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശം മു​​​ന്നോ​​​ട്ടു വ​​​ച്ച​​​ത്. നി​​​ല​​​വി​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മ​​​ന്ദി​​​രം 1860ൽ ആ​​​യി​​​ല്യം തി​​​രു​​​നാ​​​ളി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്താ​​​ണ് നി​​​ർ​​​മാ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്. 1869 ൽ ​​​മ​​​ന്ദി​​​രം പ്ര​​​വ​​​ർ​​​ത്ത​​​നസ​​​ജ്ജ​​​മാ​​​ക്കി. പി​​​ന്നീ​​​ട് പ​​​ല​​​പ്പോ​​​ഴാ​​​യി ന​​​ട​​​ന്ന വി​​​ക​​​സ​​​ന​​​ത്തി​​​ലാ​​​ണ്…

Read More

സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന കേ​സു​ക​ളി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സ് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം മാ​ത്രം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യാ​ല്‍ മ​തി: ഡി​ജി​പി ഷേ​ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ്

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന സു​പ്ര​ധാ​ന കേ​സു​ക​ളി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സ് പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച ശേ​ഷം മാ​ത്രം ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യാ​ല്‍ മ​തി​യെ​ന്ന് ഡി​ജി​പി ഷേ​ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ്. ലോ​ക്ക​ല്‍ പോ​ലീ​സ് അ​ടു​ത്തി​ടെ ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി​യ പാ​തി​വി​ല ത​ട്ടി​പ്പ് കേ​സു​ക​ള്‍, ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച കേ​സ് എ​ന്നി​വ​യി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സി​ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കേ​സു​ക​ള്‍ ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​മെ​ന്ന​തി​നാ​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം പോ​ലും ശ​രി​യാ​യി ന​ട​ത്തി​യി​രു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളും സൃ​ഷ്ടി​ക്കു​ക​യു​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡി​ജി​പി പ്ര​ത്യേ​ക മാ​ര്‍​ഗ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഞ്ചു​പേ​രെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ലോ​ക്ക​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലെ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചു​ള്ള ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. സു​പ്ര​ധാ​ന കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട രേ​ഖ​ക​ള്‍,…

Read More

ഓ​ടു​ന്ന ബ​സി​ല്‍​നി​ന്ന് ‘ല​ഹ​രി’ പു​റ​ത്തേ​ക്ക്; ര​ണ്ട് ഡ്രൈ​വ​ര്‍​മാ​ര്‍ പി​ടി​യി​ല്‍

കോ​ഴി​ക്കോ​ട്: ബം​ഗ​ളൂ​രു​വി​ൽ നി​ന്നു ന​ഗ​ര​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്നു ക​ട​ത്തു​ന്ന ര​ണ്ട് ബ​സ് ഡ്രൈ​വ​ർ​മാ​രെ ന​ർ​കോ​ട്ടി​ക് സെ​ല്ലും ചേ​വാ​യൂ​ർ പോ​ലീ​സും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു. കോ​വൂ​ർ സ്വ​ദേ​ശി പി​ലാ​ക്കി​ൽ ഹൗ​സി​ൽ പി. ​അ​നീ​ഷ് (44), തി​രു​വ​ന​ന്ത​പു​രം വെ​ള്ള​ക​ട​വ് സ്വ​ദേ​ശി നെ​ടു​വി​ളം പു​ര​യി​ട​ത്തി​ൽ പി.​സ​ന​ൽ കു​മാ​ർ(45) എ​ന്നി​വ​രാ​ണു പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്നു 31.70 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​ർ കോ​ഴി​ക്കോ​ട്-​ബം​ഗ​ളൂ​രു ടൂ​റി​സ്റ്റ് ബ​സി​ലെ ഡ്രൈ​വ​ർ​മാ​രാ​ണ്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ല​ഹ​രി മ​രു​ന്ന് എ​ത്തി​ച്ചു കൊ​ടു​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ​ക​ണ്ണി​ക​ളാ​ണു പ്ര​തി​ക​ളെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ അ​നീ​ഷി​നെ​തി​രേ ക​ണ്ണൂ​രി​ലെ ഇ​രി​ട്ടി പോ​ലീ​സി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ച​തി​നു കേ​സു​ണ്ട്. ഓ​ടു​ന്ന ബ​സി​ൽ നി​ന്നു ല​ഹ​രി​മ​രു​ന്നു പൊ​തി പു​റ​ത്തേ​ക്ക് എ​റി​ഞ്ഞു​കൊ​ടു​ത്താ​ണു വി​ൽ​പ്പ​ന. പ്ര​തി അ​നീ​ഷി​നെ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ചെ​റു​വ​റ്റ​ക്ക​ട​വു ഭാ​ഗ​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ന​ല്‍​കു​മാ​റും പി​ടി​യി​ലാ​യ​ത്.

Read More