ന്യൂഡൽഹി: ഡൽഹിയിൽ ഭാര്യയെ കൊന്നു മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിച്ച ടാക്സി ഡ്രൈവറായ യുവാവ് അറസ്റ്റിൽ. ഭാര്യക്കു മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊല. ഭാര്യയുടെ ആൺ സുഹൃത്തിനെയും കൊല്ലാനും യുവാവ് പദ്ധതിയിട്ടിരുന്നു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജനക്പുരിയിലാണു സംഭവം. ദീപിക ചൗഹാൻ (26) ആണ് കൊല്ലപ്പെട്ടത്. തുടർന്ന് ഭർത്താവ് ധൻരാജ് മൃതദേഹം പെട്ടിക്കുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. ധൻരാജ് കടുത്ത മദ്യപാനിയായിരുന്നു. ദീപിക ജോലി ചെയ്തുണ്ടാക്കുന്ന വരുമാനം കൊണ്ടാണ് വീട്ടിലെ കാര്യങ്ങൾ നടന്നിരുന്നത്. ഡിസംബർ 29നാണ് ദീപിക കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ അമൃത്സറിലേക്കു പോയ പ്രതി മടങ്ങി വരുന്നതിനിടെയാണ് പോലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം കഷ്ണങ്ങളാക്കി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കാനായിരുന്നു പദ്ധതിയെന്നും യൂട്യൂബിൽ മൃതശരീരം വെട്ടിമുറിക്കുന്നതിനുള്ള മാർഗങ്ങൾ അന്വേഷിച്ചിരുന്നതായും പോലീസിനോടു പ്രതി പറഞ്ഞു.
Read MoreCategory: Loud Speaker
അണ്ണാനഗർ പോക്സോ കേസ്; ഇരയുടെ മാതാപിതാക്കളെ മർദിച്ച വനിതാ എസ്ഐ അറസ്റ്റിൽ
ചെന്നൈ: അണ്ണാനഗർ പോക്സോ കേസിൽ വനിതാ പോലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ. അണ്ണാ നഗർ വനിതാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ രാജിയാണ് അറസ്റ്റിലായത്. സുപ്രീംകോടതി നിയോഗിച്ച വനിത ഐപിഎസ് ഉദ്യോഗസ്ഥർ അടങ്ങുന്ന പ്രത്യേക സംഘമാണ് രാജിയെയും എഐഎഡിഎംകെ പ്രവർത്തകനായ സുധാകറിനെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ പത്തുവയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിലാണ് അറസ്റ്റ്. കേസിൽ ഒത്തുതീർപ്പിനു വഴങ്ങാത്തതിന്റെ പേരിൽ കുട്ടിയുടെ അമ്മയെയും അച്ഛനെയും രാജി മർദിച്ചിരുന്നു. പോലീസ് സ്റ്റേഷനിൽ പ്രതിയുടെ സാന്നിധ്യത്തിലായിരുന്നു മർദനം. പെൺകുട്ടി അയൽക്കാരനായ പ്രതിയുടെ പേരു പറഞ്ഞിട്ടും അയാളെ അറസ്റ്റ് ചെയ്യാതെ കുട്ടിയുടെ ബന്ധുവായ പതിനാലുകാരനെ അറസ്റ്റ് ചെയ്തതും വിവാദമായിരുന്നു. ഒടുവിൽ പത്തുദിവസത്തിനു ശേഷമാണ് പ്രതി സതീഷ് അറസ്റ്റിലായത്. സതീഷിനെ സഹായിച്ചതിന്റെ പേരിലാണ് എഐഎഡിഎംകെ പ്രവർത്തകനായ സുധാകറിനെ അറസ്റ്റ് ചെയ്തതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
Read Moreവയനാട് ഡിസിസി ട്രഷററുടെ മരണം; ആത്മഹത്യാക്കുറിപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക്; കോൺഗ്രസിന്റെ അന്വേഷണ കമ്മീഷന് ഇന്നു കുടുംബാംഗങ്ങളെ കാണും
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും വിഷം കഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പും കത്തുകളും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അന്വേഷണസംഘം. ഔദ്യോഗിക രേഖകളിലോ, മിനിട്സ്കളിലോ വിജയൻ എഴുതിയിട്ടുള്ള സ്വന്തം കൈയക്ഷരങ്ങൾ ശേഖരിച്ച് ആത്മഹത്യാക്കുറിപ്പിലെ കൈയക്ഷരവുമായി ഒത്തു നോക്കി, പരിശോധന നടത്തിയതിനു ശേഷം കത്തുകൾ കോടതിയിൽ ഹാജരാക്കുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബന്ധുക്കളും സഹപ്രവർത്തകരമടക്കം ഇതുവരെ ഇരുപതിലധികം ആളുകളെ പോലീസ് ചോദ്യം ചെയ്തു. അതേസമയം സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട വിജയന്റെ മൂത്ത മകൻ വിജേഷിന്റെ മൊഴി ഇന്നലെ വിജിലൻസ് സംഘം രേഖപ്പെടുത്തി. നിയമന വിവാദവുമായി ബന്ധപ്പെട്ട് പോലീസിനു പരാതി നൽകിയ ഐസക് താമരച്ചാലിൽ, പത്രോസ്, ഷാജി എന്നിവരെയും വിജിലൻസ് ചോദ്യം ചെയ്തു. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുള്ള നേതാക്കളുടെയും ബാങ്ക് ജീവനക്കാരുടെയും മൊഴിയെടുക്കൽ ഇന്നും നാളെയുമായി നടക്കും. അതേസമയം ഐ.സി. ബാലകൃഷ്ണന് എംഎല്‍എയും ഡിസിസി…
Read Moreആൾത്താമസമില്ലാത്ത വീട്ടിൽ തലയോട്ടിയും എല്ലുകളും കണ്ടെത്തിയ സംഭവം: ഫോറൻസിക് പരിശോധനയ്ക്കു കൈമാറും
ചോറ്റാനിക്കര: ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾതാമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്നും കണ്ടെത്തിയ മനുഷ്യന്റെ തലയോട്ടിയും എല്ലിൻ കഷണങ്ങളും വിദഗ്ദ്ധ പരിശോധനയ്ക്കായി ഇന്ന് ഫോറൻസിക്കിന് കൈമാറും. പോലീസ് കസ്റ്റഡിയിലുള്ള അസ്ഥികൂടഭാഗങ്ങളുടെ ഇൻക്വിസ്റ്റ് പരിശോധനകൾ ഇന്നലെ പൂർത്തിയായിരുന്നു. വൈറ്റിലയിൽ താമസിക്കുന്ന ഡോ. ഫിലിപ്പ് ജോണിന്റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആൾ താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജി നിന്നും ഇന്നലെയാണ് കവറുകളിലാക്കിയ നിലയിൽ തലയോട്ടിയും കൈയുടെയും കാൽപാദത്തിന്റെയും അസ്ഥികളും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്. വളരെ പഴക്കം ചെന്ന നിലയിലായിരുന്നു അസ്ഥിക്കഷണങ്ങളും മറ്റും. അസ്ഥിക്കഷണങ്ങളിൽ ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിൽ മാർക്കിംഗുകൾ കണ്ടെത്തിയിരുന്നു. 15 ഏക്കറോളം വരുന്ന കാടുമൂടിയ നിലയിലുള്ള വീട്ടുവളപ്പ് സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്നു. തിങ്കളാഴ്ച്ച രാവിലെ സംഘം ചേർന്നുള്ള മദ്യപാനം നടന്നത് വാർഡ് അംഗം പോലീസിൽ പരാതി പറയുകയും തുടർന്നു നടത്തിയ പരിശോധനയിലാണ് മനുഷ്യ അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ പോലീസ് കണ്ടെത്തിയത്.
Read Moreവീണ്ടുമൊരു ദുരഭിമാന കൊല: കമിതാക്കളെ വിഷം കുടിപ്പിച്ചശേഷം കഴുത്തുഞെരിച്ചു കൊന്നു
ലക്നോ: ഉത്തർപ്രദേശിൽ പ്രണയിതാക്കളെ വിഷം കുടിപ്പിച്ചശേഷം വീട്ടുകാർ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ലളിത്പുരില്‍ ബിഗ എന്ന ഗ്രാമത്തിലെ ജഗൗരയിലാണു സംഭവം. മിഥുന് കുശവാഹ(22), സാഹു(19) എന്നിവരെയാണു പെൺകുട്ടിയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധം വീട്ടുകാർ വിലക്കിയിട്ടും തുടർന്നതാണ് പ്രണയക്കൊലയ്ക്ക് വഴിവച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛന്, അമ്മ, അമ്മാവന് എന്നിവരെ ലളിത്പുര്‍ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം ആത്മഹത്യയായി ചിത്രീകരിക്കാനായിരുന്നു വീട്ടുകാരുടെ ആദ്യശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Read Moreകർണാടകയുടെ ശ്രമം ഫലം കാണുന്നു: ആറ് മാവോയിസ്റ്റുകൾ കീഴടങ്ങിയേക്കും
ഇരിട്ടി: കർണാടക വനത്തിൽ കഴിയുന്ന മാവോയിസ്റ്റുകളെ തോക്ക് താഴെവപ്പിച്ച് മുഖ്യധാരയിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ കർണാട സർക്കാർ നടത്തുന്ന ശ്രമം ഫലപ്രാപ്തിയിലേക്കെന്ന് റിപ്പോർട്ടുകൾ. കർണാടക സർക്കാരിന്റെ പുതിയ കീഴടങ്ങൽ നയപ്രകാരം ജയണ്ണ ഒഴികെയുള്ള ആറു പേർ ചിക്കമംഗളൂരു ജില്ലാ ഭരണകൂടത്തിനു മുന്നിലോ ബംഗളൂരുവിലോ കീഴടങ്ങിയേക്കുമെന്നാണു വിവരം. ഇപ്പോഴത്തെ കമാൻഡർ ലത, സുന്ദരി , വനജാക്ഷി വസന്ത, ജീഷ എന്നിവരടക്കം ആറു പേരാണ് കീഴടങ്ങുകയെന്നും സൂചനയുണ്ട്. സിവിക് ഫോറം ഫോർ പീസ് മാവോയിസ്റ്റുകളുടെ കീഴടങ്ങൽ സാധ്യതകളെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സർക്കാരിൽനിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന ഉറപ്പിനെത്തുടർന്ന് മാവോയിസ്റ്റുകളോടു കീഴടങ്ങാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടു വരാനും ഇവർ പ്രേരിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാവോയിസ്റ്റുകൾക്ക് കീഴടങ്ങൽ പാക്കേജ് ഉൾപ്പെടെയുള്ളവ ഉറപ്പാക്കുന്നതിനുള്ള ചർച്ചകളും നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാവോയിസ്റ്റ് വിക്രം ഗൗഡ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതും ആന്റി നക്സൽ സേനയുടെ ശക്തമായ പ്രവർത്തനങ്ങളും കാരണം മാവോയിസ്റ്റുകൾക്ക് മറ്റ്…
Read Moreമാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: കരാറുകാരൻ പിടിയിൽ; റോഡ് നിര്‍മാണത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്നത് പ്രകോപനമായി
റായ്പുർ: ചത്തീസ്ഗഡില്‍ 120 കോടിയുടെ റോഡ് നിര്‍മാണപദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവന്നതിലുണ്ടായ വൈരാഗ്യത്തിൽ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. കൊലപാതകം ആസൂത്രണം ചെയ്ത കരാറുകാരനായ സുരേഷ് ചന്ദ്രാകര്‍ ആണ് അറസ്റ്റിലായത്. ഹൈദരാബാദിലെ ഡ്രൈവറുടെ വസതിയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് ഇയാളെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. അതിക്രൂരമായാണ് മാധ്യമപ്രവര്ത്തകന് കൊല്ലപ്പെട്ടതെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. തലയില്‍ 15 മുറിവുകള്‍ അടക്കം മറ്റെല്ലാ ശരീരഭാഗങ്ങളിലും ക്രൂരമായ വിധത്തില്‍ പരിക്കേല്പ്പിക്കപ്പെട്ടിരുന്നു.
Read Moreമുൻകൂർ നോട്ടീസ് നൽകാതെ സ്വകാര്യവ്യക്തികളുടെ കെട്ടിടങ്ങൾ പൊളിക്കരുതെന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശം; 15 ദിവസം സാവകാശം നൽകണം
തിരുവനന്തപുരം: ഉടമയ്ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങൾ പൊളിക്കാന്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും മാര്‍ഗനിര്‍ദേശം നല്കി ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്. പൊളിക്കുന്നതിനുള്ള നോട്ടീസ് രജിസ്റ്റര്‍ ചെയ്ത തപാല്‍ വഴി അയയ്ക്കണമെന്നും കെട്ടിട ഉടമയ്ക്ക് കോടതിയെ സമീപിക്കാന്‍ 15 ദിവസത്തെ സമയം നല്‍കണമെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു. സ്വന്തം നിലയ്ക്ക് കെട്ടിടം പൊളിക്കാന്‍ ഉടമ തയ്യാറാണെങ്കില്‍ 15 ദിവസം കൂടി അനുവദിക്കണം. പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് എല്ലാ പങ്കാളികളെയും അറിയിക്കാന്‍ അധികാരികള്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ ആരംഭിക്കും. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് കെട്ടിടം പൊളിക്കുകയാണെങ്കില്‍ നഷ്ടപരിഹാരം നല്‍കാനും പുനര്‍നിര്‍മ്മാണത്തിനുള്ള ചെലവുകള്‍ വഹിക്കാനും ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട്. കൂടാതെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ പൊളിക്കുന്നതിന് നോട്ടീസ് നല്കുമ്പോള് ജില്ലാ കളക്ടറെ അറിയിക്കണം.മൂന്ന് മാസത്തിനകം പൊളിക്കല്‍ നടപടികളുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യാന്‍…
Read Moreവയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യാക്കുറിപ്പ്: വിവാദം ശമിപ്പിക്കാൻ കോൺഗ്രസ് നീക്കം; കുടുംബവുമായി സംസാരിക്കാന്‍ നേതാക്കള്‍
കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പുകള്‍ പുറത്തുവന്നേതാടെ വയനാട് ഡിസിസിയില്‍ ഉണ്ടായേക്കാവുന്ന പൊട്ടിത്തെറി ഒഴിവാക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമം തുടങ്ങി. ആരോപണസ്ഥാനത്തുള്ള ഐ.സി. ബാലകൃഷ്ണന്റെ രാജിയിലേക്ക് എത്താനുള്ള സാഹചര്യത്തിലാണ് ആത്മഹത്യാക്കുറിപ്പ് ഉയര്‍ത്തിവിട്ട വിവാദം ശമിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ഐ.സി. ബാലകൃഷ്ണനു പുറമേ വയനാട് ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെയുംപേരുകളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. ആരോപണങ്ങളുടെ പേരില്‍ എംഎല്‍എ രാജിവച്ചാല്‍ ഡിസിസി പ്രസിഡന്റിനും ഒഴിയേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണു നേതൃത്വം. കുടുംബവുമായി സംസാരിച്ചുള്ള പ്രശ്നപരിഹാര സാധ്യതയാണു നേതൃത്വം ആലോചിക്കുന്നതെന്നാണ് സൂചന. വയനാട്ടിലെ കോൺഗ്രസ് നേതാക്കളില്‍ ഒരു വിഭാഗവും അണികളും രാജിയാവശ്യവുമായി രംഗത്തുണ്ട്. മൂത്തമകനും കെപിസിസി പ്രസിഡന്റിനുമായി രണ്ടു കത്തുകളാണ് എൻ.എം. വിജയൻ തയാറാക്കിയത്. രണ്ടു കത്തുകളും കുടുംബം ഇന്നലെ പുറത്തുവിട്ടു. കടുത്ത സാമ്പത്തിക ബാധ്യതയിലായിരുന്നു എൻ.എം. വിജയൻ എന്നു തെളിയിക്കുന്ന ആത്മഹത്യാക്കുറിപ്പാണ് പുറത്തുവന്നത്. അരനൂറ്റാണ്ടു…
Read Moreമിസ്റ്റർ ക്ലീൻ… പി.വി.അൻവറിന്റെ ആരോപണങ്ങളിൽ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ സംഘം
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദിച്ചെന്ന് ഉൾപ്പെടെ പി.വി. അൻവർ ഉന്നയിച്ച വിവിധ ആരോപണങ്ങളിൽ എഡിജിപി എം.ആർ. അജിത്ത് കുമാർ മിസ്റ്റർ ക്ലീനെന്ന് വിജിലൻസ് അന്വേഷണ സംഘം. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു. റിപ്പോർട്ടിൻമേലുള്ള തുടർനടപടികളെക്കുറിച്ചുള്ള വിജിലൻസ് ഡയറക്ടറുടെ നിർദേശം ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. മലപ്പുറം എസ്പിയുടെ ക്യാന്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയ സംഭവം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ളാറ്റ് വിൽപന, സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്. ആരോപണങ്ങളിൽ വസ്തുതയില്ലെന്നും അൻവർ തെളിവുകളോ രേഖകളോ നൽകിയിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കവടിയാറിൽ നിർമിക്കുന്ന വീടിന് വേണ്ടി എസ്ബിഐയിൽനിന്നു 1.5 കോടി രൂപ ലോണെടുത്തിരുന്നുവെന്നും സർക്കാരിനെ വീട് നിർമാണം അറിയിച്ചിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുറവൻകോണത്തെ ഫ്ളാറ്റ് വിൽപനയിലും അസ്വാഭാവികത കണ്ടെത്താനായിട്ടില്ല. മലപ്പുറം മുൻ എസ്പി സുജിത്ത്…
Read More