തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദിച്ചെന്ന് ഉൾപ്പെടെ പി.വി. അൻവർ ഉന്നയിച്ച വിവിധ ആരോപണങ്ങളിൽ എഡിജിപി എം.ആർ. അജിത്ത് കുമാർ മിസ്റ്റർ ക്ലീനെന്ന് വിജിലൻസ് അന്വേഷണ സംഘം. അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിച്ചു. റിപ്പോർട്ടിൻമേലുള്ള തുടർനടപടികളെക്കുറിച്ചുള്ള വിജിലൻസ് ഡയറക്ടറുടെ നിർദേശം ഉൾപ്പെടെയുള്ള റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. മലപ്പുറം എസ്പിയുടെ ക്യാന്പ് ഓഫീസിലെ മരം മുറിച്ച് കടത്തിയ സംഭവം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ളാറ്റ് വിൽപന, സ്വർണക്കടത്ത് സംഘങ്ങളുമായുള്ള ബന്ധം ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് വിജിലൻസ് അന്വേഷിച്ചത്. ആരോപണങ്ങളിൽ വസ്തുതയില്ലെന്നും അൻവർ തെളിവുകളോ രേഖകളോ നൽകിയിട്ടില്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കവടിയാറിൽ നിർമിക്കുന്ന വീടിന് വേണ്ടി എസ്ബിഐയിൽനിന്നു 1.5 കോടി രൂപ ലോണെടുത്തിരുന്നുവെന്നും സർക്കാരിനെ വീട് നിർമാണം അറിയിച്ചിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കുറവൻകോണത്തെ ഫ്ളാറ്റ് വിൽപനയിലും അസ്വാഭാവികത കണ്ടെത്താനായിട്ടില്ല. മലപ്പുറം മുൻ എസ്പി സുജിത്ത്…
Read MoreCategory: Loud Speaker
തണുപ്പ് മാറ്റാനുള്ള ഹീറ്റിംഗ് ഉപകരണം വിനയായി; കാഷ്മീരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ശ്വാസം മുട്ടി മരിച്ചു; മരിച്ചവരിൽ മൂന്നുപേർ കുട്ടികൾ
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ ശ്വാസം മുട്ടി മരിച്ചു. ദമ്പതികളും അവരുടെ മൂന്നു കുട്ടികളുമാണു മരിച്ചത്. ഒരു മാസവും 18 മാസവും പ്രായമുള്ളവരാണു മരിച്ച രണ്ടുകുട്ടികൾ. ഒരു കുട്ടിക്കു മൂന്നു വയസാണു പ്രായം. ബാരാമുള്ള ജില്ലയിൽനിന്നുള്ള കുടുംബം പാന്ദ്രതൻ പ്രദേശത്ത് വാടകയ്ക്കു താമസിച്ചുവരികയായിരുന്നു. തണുപ്പിനെ അതിജീവിക്കാനായി വീടിനുള്ളിൽ ഉപയോഗിച്ച ഹീറ്റിംഗ് ഉപകരണങ്ങളിൽനിന്നു വിഷവാതകം പരന്നതാണു ദുരന്തത്തിന് കാരണമായതെന്ന നിഗമനത്തിലാണ് പോലീസ്.ശ്വാസംമുട്ടൽ മൂലം ബോധരഹിതരായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദാരുണമായ സംഭവത്തിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. ശൈത്യകാലത്ത് ഹീറ്റിംഗ് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും സമാനമായ ദുരന്തങ്ങൾ തടയുന്നതിന് ഇത്തരം ഉപകരണങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർഥിച്ചു. സംഭവത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അനുശോചനം രേഖപ്പെടുത്തി.
Read Moreബലാത്സംഗം ചെയ്ത പ്രതിയെ വിവാഹം കഴിക്കാൻ യുവതിയോട് പോലീസ്; യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്ത്; പോലീസ് ചെയ്തതിങ്ങനെ
ന്യൂഡൽഹി: ഉത്തർപ്രദേശിൽ 19 കാരിയായ യുവതിയെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്ത സംഭവത്തിൽ പരാതിയുമായി ചെന്നപ്പോൾ പ്രതിയെ വിവാഹം ചെയ്യാൻ യുവതിയെ പോലീസ് നിർബന്ധിപ്പിച്ചെന്ന് ആരോപണം. യുവതിയുടെ കുടുംബം ആരോപണവുമായി രംഗത്തെത്തിയതോടെ പ്രതിയായ കോട്വാലി സ്വദേശി സാജിദ് അലിയെ (35) പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുമായി സൗഹൃദത്തിലായശേഷം തുടർച്ചയായി പീഡിപ്പിച്ചെന്നും പിന്നീട് പരാതി നൽകുമെന്നു ഭീഷണിപ്പെടുത്തിയപ്പോൾ പ്രതികൾ വീഡിയോ ഉപയോഗിച്ച് യുവതിയെ ബ്ലാക്ക് മെയിൽ ചെയ്തെന്നും പറയുന്നു. പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രതിയെ വിവാഹം ചെയ്ത് കേസ് ഒത്തുതീർക്കുന്നതിനുള്ള പോലീസിന്റെ നിർദേശം. കൂടുതൽ നിയമനടപടികൾ തുടരുകയാണെന്നു പോലീസ് അറിയിച്ചു.
Read Moreപ്രിയങ്കയ്ക്കെതിരായ പരാമർശം: വിവാദ പരാമര്‍ശം പിന്‍വലിച്ച് ബിജെപി നേതാവ് രമേശ് ബിധുരി
ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ബിജെപി നേതാവ് രമേശ് ബിധുരി. പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും മുന്‍ എംപിയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി പറഞ്ഞു. ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേയും ബിധുരി വിവാദ പരാമർശം നടത്തിയിരുന്നു. അതിഷി അച്ഛനെ മാറ്റി എന്നായിരുന്നു ബിധുരിയുടെ പരിഹാസം. ആദ്യം അതിഷി മർലേന എന്നായിരുന്നു പേര്. ഇപ്പോൾ സിംഗ് ആയി മാറി. ആം ആദ്മി പാർട്ടിയുടെ സ്വഭാവം ഇതാണെന്നും ബിധുരി വിമർശിച്ചു. പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനായി ദയാ ഹർജി നൽകിയവരാണ് അതിഷിയുടെ മാതാപിതാക്കളെന്നും ബിധുരി കുറ്റപ്പെടുത്തി. ബിജെപി നേതാക്കൾ എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് ആം…
Read Moreഅന്‍വറിനു കോണ്‍ഗ്രസ് പിന്തുണ: ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രക്ഷോഭം; അന്‍വറിന്റെ അറസ്റ്റിന് അതിവേഗം
കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. അന്‍വറിനെ യുഡിഎഫിലേക്ക് കൊണ്ടുവരാനുള്ള ശ്രമം കോണ്‍ഗ്രസില്‍ ഒരു വിഭാഗം നടത്തുന്നതിനിടെയുണ്ടായ അറസ്റ്റില്‍ അന്‍വറിനു പൂര്‍ണ പിന്തുണ നല്‍കുകയാണ് നേതാക്കൾ. അറസ്റ്റിനുപിന്നിൽ ഗൂഢാലോചനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചു. അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന വനനിയമ ഭേദഗതിക്കെതിരായ ജനകീയ യാത്രയിൽനിന്ന് കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ വിട്ടുനിന്നിരുന്നെങ്കിലും പോലീസിന്റെ തിടുക്കപ്പെട്ടുള്ള അറസ്റ്റ് ശരിയായില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ പൊതുവേയുള്ളത്. അന്‍വറിന്റെ അറസ്റ്റിനെതിരേ മുന്‍ അഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസും രംഗത്തു വന്നിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തിനു തയാറെടുക്കുന്ന അന്‍വര്‍ അനുകൂലികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തി. ഇന്നു ജാമ്യം ലഭിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്താനും ജാമ്യം ലഭിച്ചാല്‍ എംഎല്‍എയ്ക്ക്…
Read Moreസംസ്ഥാന സ്കൂൾ കലോത്സവം; മൂന്നാം ദിനത്തിലേക്ക്; കണ്ണൂർ മുന്നിൽ; വിട്ടുകൊടുക്കാതെ തൃശൂർ
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ ആവേശക്കാഴ്ചകളൊരുക്കി തലസ്ഥാനം. 449 പോയിന്റുകളുമായി കണ്ണൂർ മുന്നിലാണെങ്കിലും 448 പോയിന്റുമായി വിട്ടുകൊടുക്കാതെ തൃശൂർ തൊട്ടു പിന്നിലുണ്ട്. 446 പോയിന്റുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്. വേദികളും സദസും കളര്‍ഫുളായി മാറിയ കാഴ്ച. നൃത്തച്ചുവടുകളുമായി നര്‍ത്തകിമാര്‍ അരങ്ങു തകര്‍ത്ത ദിനം. ഹൈസ്കൂള്‍ വിഭാഗം ഒപ്പന, ഹയര്‍സെക്കൻഡറി വിഭാഗം തിരുവാതിര, ഹൈസ്കൂള്‍ വിഭാഗം പൂരക്കളി, ഹയര്‍സെക്കൻഡറി ആണ്‍കുട്ടികളുടെ കുച്ചിപ്പുടി ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ തുള്ളല്‍, ഹയര്‍സെക്കൻഡറി പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ നാടോടിനൃത്തം അടക്കം ഒന്നിന് പിറകെ ഒന്നായി ജനപ്രിയ മത്സരങ്ങളാണ് രണ്ടാം ദിനം വേദിയിലെത്തിയത്. വൈവിധ്യമാര്‍ന്ന കലാരൂപങ്ങളില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു കലാകാരന്മാര്. നിറഞ്ഞ സദസിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്ഥികളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.കലോത്സവ വേദിയില്‍ ചരിത്രമെഴുതിക്കൊണ്ട് ഗോത്രകലയായ പണിയനൃത്തമത്സരം സദസിലെ നിശ്ചലമാക്കി. സാധാരണ ഒപ്പനയ്ക്കാണ് കാണികളുണ്ടാകാറുള്ളത്. എന്നാല്‍ വേദി മൂന്നില്‍…
Read Moreഒഡീഷയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് ബിജെപി നേതാക്കൾ മരിച്ചു
സംഭാൽപുർ: ഒഡീഷയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം. രണ്ട് ബിജെപി നേതാക്കൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. നാല് പേരെയും സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായർ പുലർച്ചെയാണ് അപകടം ഉണ്ടായത്. ബിജെപി നേതാക്കളായ ദേബേന്ദ്ര നായക്, മുരളീധർ ചൂരിയ എന്നിവരാണ് മരിച്ചത്. മുതിർന്ന നേതാവ് നൗരി നായക്കിന്റെ അനുയായികളാണ് ഇരുവരും. ദേശീയപാതയിൽ ബർള പ്രദേശത്താണ് അപകടമുണ്ടായത്. ഭുവനേഷ്വറിൽ നിന്ന് കർഡോലയിലേക്ക് പോകുന്നതിനിടെയാണ് കാർ ട്രക്കുമായി കൂട്ടിയിടിച്ചത്. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Read Moreപെരിയ ഇരട്ടക്കൊലക്കേസ്: ഒൻപത് പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ കുറ്റവാളികളായ ഒൻപതുപേരെ കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റി. വിയ്യൂർ അതീവ സുരക്ഷാജയിലിൽ നിന്നുമാണ് ഇവരെ മാറ്റിയത്. കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. ഇന്ന് രാവിലെ 8.15 ന് വിയ്യൂരിൽ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി. കോടതി നിർദേശപ്രകാരമാണ് നടപടിയെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു.
Read Moreഗുജറാത്തിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് മരണം: അപകടം പരിശീലന പറക്കലിനിടെ
പോർബന്തർ: ഗുജറാത്തിലെ പോർബന്തറിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്ന് മൂന്നു പേർ മരിച്ചു. ഇന്ത്യൻ കോസ്റ്റുകാർഡിന്റെ എ എല്‍ എച്ച് ധ്രുവ് എന്ന ഹെലികോപ്റ്റർ ആണ് തകർന്നത്. പതിവ് പരിശീലന പറക്കലിനിടെയാണ് അപകടം. മൂന്നുപേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. രണ്ട് പൈലറ്റുമാര്‍ അടക്കമുള്ളവരാണ് മരിച്ചത്. ഇവരിൽ ഒരാൾ പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. ഹെലികോപ്റ്ററിൽ അഞ്ച് പേരുണ്ടായിരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം കോസ്റ്റ് ഗാർഡ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Read Moreബ്രഹ്മപുത്രയിലെ അണക്കെട്ട് ദോഷകരമല്ലെന്ന വാദവുമായി ചൈന
ന്യൂഡൽഹി: ബ്രഹ്മപുത്ര നദിയിൽ തങ്ങൾ നിർമിക്കുന്ന അണക്കെട്ട് ആരെയും ദോഷകരമായി ബാധിക്കില്ലെന്ന വാദവുമായി ചൈന. നദിക്കരയിലുള്ള പ്രദേശങ്ങൾക്കുമേൽ പദ്ധതിയുണ്ടാക്കാനിടയുള്ള ആഘാതം പരിഗണിക്കണമെന്നു കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു ചൈനയുടെ വിശദീകരണം. ആഗോള കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഊർജം ഉത്പാദിപ്പിക്കണം. പ്രളയത്തെ ചെറുക്കാനാണ് ഇത്തരം പദ്ധതികളെന്നും ചൈനീസ് എംബസി വക്താവ് യു ജിൻഗ് എക്സിലൂടെ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടും ജലവൈദ്യുത പദ്ധതിയും ബ്രഹ്മപുത്രയ്ക്ക് കുറുകെ നിർമിക്കുമെന്നു കഴിഞ്ഞ മാസമാണ് ചൈന പ്രഖ്യാപിച്ചത്. നദീജലത്തിൽ ഇന്ത്യക്കും അവകാശമുണ്ടെന്നും രാജ്യത്തിന്റെ അഭിപ്രായങ്ങളും ആശങ്കകളും ചൈനയെ ധരിപ്പിച്ചിട്ടുണ്ടെന്നും നേരത്തേ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. നദിക്കരയിലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങളെ മാനിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
Read More