ആ​റു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​ങ്ങ​ള്‍​ക്ക്ക​ട്ടി​യാ​ഹാ​രം ന​ല്‍​കേ​ണ്ട​ത് എ​പ്പോ​ൾ? എ​ങ്ങ​നെ?

കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ആ​ദ്യ​ത്തെ ആ​റ് മാ​സം അ​മ്മ​യു​ടെ മു​ല​പ്പാ​ല്‍ മാ​ത്രം ന​ല്‍​കു​ക (ആ​വ​ശ്യ​മെ​ങ്കി​ല്‍ ഡോ​ക്ട​റു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം Formula milk ന​ല്‍​കാം). ഈ ​ആ​റ് മാ​സ​ക്കാ​ലം കു​ഞ്ഞു​ങ്ങ​ള്‍​ക്ക് വേ​ണ്ടു​ന്ന പ്രോ​ട്ടീ​ന്‍, കൊ​ഴു​പ്പ്, രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​ക്കാ​യു​ള്ള ആ​ന്‍റി​ബോ​ഡീ​സ് തു​ട​ങ്ങി​യ​വ മു​ല​പ്പാ​ലി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.
ആ​റ് മാ​സം ആ​കു​മ്പോ​ള്‍ കു​ഞ്ഞി​ന് കൂ​ടു​ത​ല്‍ പോ​ഷ​ക​ങ്ങ​ള്‍ ല​ഭി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. അ​യ​ണ്‍, സി​ങ്ക്, കാ​ല്‍​സ്യം എ​ന്നി​വ വേ​ണ്ടി​വ​രും. അ​വ മു​ല​പ്പാ​ലി​ല്‍ നി​ന്നു മ​തി​യാ​യ അ​ള​വി​ല്‍ ല​ഭി​ക്കു​ക​യി​ല്ല. അ​തി​നാ​യി അ​ധി​ക​ഭ​ക്ഷ​ണം ന​ല്‍​കേ​ണ്ട​താ​യി​ട്ടു​ണ്ട്. ആ​റ് മാ​സം ക​ഴി​ഞ്ഞാ​ല്‍ കു​ഞ്ഞ് പു​തി​യ രു​ചി​ക​ളും ഭ​ക്ഷ​ണ​രൂ​പ​ങ്ങ​ളും സ്വീ​ക​രി​ക്കാ​ന്‍ ത​യ്യാ​റാ​കും. ഇ​ത് പി​ന്നീ​ട് ന​ല്ല ഭ​ക്ഷ​ണ​ശീ​ലം രൂ​പ​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കും.

ക​ട്ടി​യു​ള്ള ആ​ഹാ​രം ആ​ദ്യ നാ​ളു​ക​ളി​ല്‍ ന​ല്‍​കേ​ണ്ട​തെ​ങ്ങ​നെ?

ക​ട്ടി ആ​ഹാ​രം ന​ല്‍​കി​ത്തു​ട​ങ്ങു​മ്പോ​ള്‍ ആ​ദ്യ നാ​ളു​ക​ളി​ല്‍, ദി​വ​സ​ത്തി​ല്‍ ഒ​രു പ്രാ​വ​ശ്യം മാ​ത്രം ന​ല്‍​കു​ക. കു​ഞ്ഞ് ആ​ക്ടീ​വാ​യി ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് ന​ല്‍​കു​ന്ന​താ​കും ഉ​ചി​തം. മ​ധു​രം ചേ​ര്‍​ക്കാ​ത്ത ഭ​ക്ഷ​ണ​മാ​ണ് ന​ല്‍​കേ​ണ്ട​ത്. ദ​ഹി​ക്കാ​ന്‍ എ​ളു​പ്പ​മു​ള്ള ഭ​ക്ഷ​ണ​പ​ദാ​ര്‍​ത്ഥം ആ​യി​രി​ക്ക​ണം ആ​ദ്യം തു​ട​ങ്ങേ​ണ്ട​തും (ഉ​ദാ​ഹ​ര​ണം – കൂ​ര​വ്, ആ​പ്പി​ള്‍ വേ​വി​ച്ച് ഉ​ട​ച്ച​ത് പോ​ലെ​യു​ള്ള​വ).

ക​ട്ടി​യു​ള്ള ആ​ഹാ​രം ന​ല്‍​കേ​ണ്ട​തെ​ങ്ങ​നെ?

കു​ഞ്ഞി​ന്‍റെ ത​ല ഉ​റ​യ്ക്കു​ന്ന​ത് നാ​ല് മാ​സ​ത്തി​ലാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കു​ഞ്ഞി​നെ നേ​ര​ത്തെ ത​ന്നെ താ​ങ്ങി ഇ​രു​ത്തി (Supported sitting position) ശീ​ലി​പ്പി​ക്കു​ക. ചെ​റി​യ സ്പൂ​ണ്‍ ഉ​പ​യോ​ഗി​ച്ച് വേ​ണം ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍. ആ​ദ്യ നാ​ളു​ക​ളി​ല്‍ 2-3 സ്പൂ​ണ്‍ ക​ഴി​ക്കാ​ന്‍ താ​ത്പ​ര്യം കാ​ണി​ക്കും. പി​ന്നീ​ട് ക്ര​മേ​ണ ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തി​ന്‍റെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കു​ക. കു​ഞ്ഞി​നെ നി​ര്‍​ബ​ന്ധി​ച്ച് ഭ​ക്ഷ​ണം ന​ല്‍​ക​രു​ത്. അ​ത് ‘Food aversion’ എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ സാ​ദ്ധ്യ​ത​യു​ണ്ട്.
ഒ​രു കാ​ര​ണ​വ​ശാ​ലും ഭ​ക്ഷ​ണം മി​ക്‌​സി​യി​ല്‍ അ​ര​ച്ച് ന​ല്‍​ക​രു​ത്. കൈ​വ​ച്ച് ന​ന്നാ​യി ഉ​ട​ച്ച് ത​രി​യോ​ട് കൂ​ടി ന​ല്‍​കു​ക. പു​തി​യ​താ​യി ഒ​രു ഭ​ക്ഷ​ണം ന​ല്‍​കു​മ്പോ​ള്‍ അ​ത് മാ​ത്രം തു​ട​ര്‍​ച്ച​യാ​യി 3 ദി​വ​സം ന​ല്‍​കി (ദി​വ​സ​വും ഒ​രു നേ​രം) അ​ല​ര്‍​ജി, വ​യ​റി​ള​ക്കം, മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ല എ​ന്ന് ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം മ​റ്റൊ​രു പു​തി​യ ഭ​ക്ഷ​ണം ന​ല്‍​കു​ക.

ഒ​രു വ​യ​സ് ആ​യ​തി​നു​ശേ​ഷം…

ന​വ​ധാ​ന്യ​ങ്ങ​ള്‍, കോ​ഴി​യി​റ​ച്ചി, മീ​ന്‍, മാം​സം, പ​ശു​വി​ന്‍ പാ​ല്‍ തു​ട​ങ്ങി​യ​വ കു​ഞ്ഞി​ന് ഒ​രു വ​യ​സ് ആ​യ​തി​നു​ശേ​ഷം ന​ല്‍​കു​ന്ന​താ​ണ് ന​ല്ല​ത്. അ​ല്ലാ​ത്ത​പ​ക്ഷം ദ​ഹ​ന പ്ര​ശ്‌​ന​ങ്ങ​ള്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

ആ​റ് മാ​സ​ത്തി​നു മു​മ്പ് ക​ട്ടി​യാ​ഹാ​രം ന​ല്‍​കാ​ന്‍ പാ​ടി​ല്ല

ആ​റു​മാ​സം പ്രാ​യ​മാ​കാ​ത്ത കു​ഞ്ഞി​ന്‍റെ ദ​ഹ​ന വ്യ​വ​സ്ഥ (Digestive system) പൂ​ര്‍​ണ്ണ​മാ​യും വി​ക​സി​ച്ചി​ട്ടി​ല്ല. അ​തു​കൂ​ടാ​തെ അ​ല​ര്‍​ജി, ആ​ണു​ബാ​ധ എ​ന്നി​വ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. അ​തോ​ടൊ​പ്പം അ​മ്മ​യു​ടെ പാ​ല്‍ കു​ടി​ക്കു​ന്ന​തും കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. നേ​ര​ത്തെ ക​ട്ടി ആ​ഹാ​രം ന​ല്‍​കു​ന്ന​ത് കു​ഞ്ഞു​ങ്ങ​ളി​ല്‍ അ​മി​ത​വ​ണ്ണ​ത്തി​ന് (Obesity) കാ​ര​ണ​മാ​കു​ന്നു. ഇ​തി​നേ​ക്കാ​ള്‍ ഉ​പ​രി മ​റ്റൊ​രു വ​സ്തു​ത എ​ന്തെ​ന്നാ​ല്‍ ആ​റു​മാ​സം വ​രെ കു​ഞ്ഞി​ന് ല​ഭി​ക്കേ​ണ്ട എ​ല്ലാ പോ​ഷ​ക​ങ്ങ​ളും മു​ല​പ്പാ​ലി​ല്‍ നി​ന്നു ല​ഭി​ക്കു​ന്നു. ആ​യ​തി​നാ​ല്‍ ആ​റു​മാ​സ​ത്തി​നു ശേ​ഷം മാ​ത്ര​മാ​ണ് ക​ട്ടി ആ​ഹാ​രം കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​വും സു​ര​ക്ഷി​ത​വും.

ശ്ര​ദ്ധി​ക്കേ​ണ്ട മ​റ്റു കാ​ര്യ​ങ്ങ​ള്‍

· ക​ട്ടി ആ​ഹാ​രം ന​ല്‍​കി​ത്തു​ട​ങ്ങി​യാ​ലും മു​ല​പ്പാ​ല്‍ ന​ല്‍​കു​ന്ന​ത് തു​ട​രു​ക.
· ക​ട്ടി​യു​ള്ള ആ​ഹാ​രം ഒ​രി​ക്ക​ലും മു​ല​പ്പാ​ലി​ന് പ​ക​ര​മ​ല്ല.
· കു​ഞ്ഞി​ന് ന​ല്‍​കു​ന്ന ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​പ്പും പ​ഞ്ച​സാ​ര​യും ചേ​ര്‍​ക്ക​രു​ത്.
· കു​ഞ്ഞു​ങ്ങ​ള്‍​ക്ക് നി​ര്‍​ബ​ന്ധി​ച്ച് ഭ​ക്ഷ​ണം ന​ല്‍​ക​രു​ത്.
· ആ​വ​ശ്യ​മാ​യ വെ​ള്ളം കൂ​ടി ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ന​ല്‍​കു​ക.
· ദ​ഹി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള ഭ​ക്ഷ​ണം കൊ​ടു​ക്കാ​തി​രി​ക്കു​ക.
· ഫോ​ണ്‍, ടി​വി മു​ത​ലാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി കു​ഞ്ഞി​ന്‍റെ ശ്ര​ദ്ധ മാ​റ്റി ഭ​ക്ഷ​ണം ന​ല്‍​ക​രു​ത്.
· കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കു​മ്പോ​ഴും ന​ല്‍​കു​മ്പോ​ഴും ശു​ചി​ത്വം പാ​ലി​ക്കു​ക.

വി​വ​ര​ങ്ങ​ൾ: ര​ശ്മി മോ​ഹ​ൻ എ.
​ചൈ​ൽ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് തെ​റാ​പ്പി​സ്റ്റ്
എ​സ് യു​റ്റി ഹോ​സ്പി​റ്റ​ൽ,
പ​ട്ടം, തി​രു​വ​ന​ന്ത​പു​രം.

Related posts

Leave a Comment