ഓ​ർ​ഗാ​നി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാ​റു​ണ്ടോ?

“100% ഓ​ർ​ഗാ​നി​ക്’ എ​ന്ന് പാ​യ്ക്ക​റ്റി​നു മു​ക​ളി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​തു ക​ണ്ട് ന​മ്മ​ൾ പ​ല​പ്പോ​ഴും ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​റു​ണ്ട്. എ​ന്നാ​ൽ വെ​റു​തെ ഒ​രു ലേ​ബ​ൽ ഉ​ള്ള​തു​കൊ​ണ്ടു മാ​ത്രം ഒ​രു ഉ​ത്പ​ന്നം പൂ​ർ​ണ​മാ​യും ഓ​ർ​ഗാ​നി​ക് ആ​ക​ണ​മെ​ന്നി​ല്ല.

യ​ഥാ​ർ​ത്ഥ വ​സ്തു​ത എ​ന്താ​ണ്?

യ​ഥാ​ർ​ഥ ഓ​ർ​ഗാ​നി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ് മു​ദ്ര​ക​ൾ (Logos) ഉ​ണ്ടാ​യി​രി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള ഔ​ദ്യോ​ഗി​ക മു​ദ്ര​ക​ൾ നോ​ക്കി മാ​ത്രം ഇ​നി മു​ത​ൽ സാ​ധ​ന​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക.

ഉ​ത്പ​ന്ന​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന മു​ദ്ര​ക​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്

  1. ജൈ​വി​ക് ഭാ​ര​ത് (The Jaivik Bharat): ഇ​ന്ത്യ​യി​ലെ ജൈ​വ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ധാ​ന ഔ​ദ്യോ​ഗി​ക മു​ദ്ര.
  2. ഇ​ന്ത്യ ഓ​ർ​ഗാ​നി​ക് – എ​ൻ.​പി.​ഒ.​പി. (India Organic – NPOP): നാ​ഷ​ണ​ൽ പ്രോ​ഗ്രാം ഫോ​ർ ഓ​ർ​ഗാ​നി​ക് പ്രൊ​ഡ​ക്ഷ​ൻ ന​ൽ​കു​ന്ന സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ.
  3. പി.​ജി.​എ​സ്. – ഇ​ന്ത്യ ഓ​ർ​ഗാ​നി​ക് (PGS – India Organic): പാ​ർ​ട്ടി​സി​പ്പേ​റ്റ​റി ഗ്യാ​ര​ന്‍റി സി​സ്റ്റം വ​ഴി സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ഓ​ർ​ഗാ​നി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​ള്ള മു​ദ്ര.

ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ശീ​ലം ഉ​റ​പ്പാ​ക്കാ​ൻ ശ​രി​യാ​യ ഉ​ത്പ​ന്ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് വാ​ങ്ങാം.

വി​വ​ര​ങ്ങ​ൾ – ക​മ്മീ​ഷ​ണ​റേ​റ്റ് ഓ​ഫ് ഫു​ഡ് സേ​ഫ്റ്റി, കേ​ര​ളം

Related posts

Leave a Comment