സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം;  കു​ട്ടി​ക​ളെ ഇ​റ​ക്കി പ്ര​തി​ഷേ​ധി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. കു​ട്ടി​ക​ളെ ഇ​റ​ക്കി​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ക​ര്‍​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. വി​ധി​യി​ൽ ആ​ക്ഷേ​പ​മു​ള്ള​വ​ര്‍​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നാ​ണ് നി​ല​പാ​ട്. കു​ട്ടി​ക​ളെ വേ​ദി​യി​ലോ റോ​ഡി​ലോ ഇ​റ​ക്കി പ്ര​തി​ഷേ​ധി​ച്ചാ​ൽ അ​ധ്യാ​പ​ക​ര്‍​ക്കും നൃ​ത്താ​ധ്യാ​പ​ക​ര്‍​ക്കും എ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. നേ​ര​ത്തെ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് അ​ല​ങ്കോ​ല​മാ​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ജ​നു​വ​രി നാ​ല് മു​ത​ൽ എ​ട്ടു​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം.

Read More

പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ തീ ​കൊ​ളു​ത്തി​യ യു​വാ​വ് മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പു​തി​യ പാ​ർ​ല​മെ​ന്‍റ്മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച യു​വാ​വ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് ബാ​ഗ്പ​ത് സ്വ​ദേ​ശി ജി​തേ​ന്ദ്ര​യാ​ണ് (26) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ജി​തേ​ന്ദ്ര പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​ത്. ഡ​ൽ​ഹി​യി​ലെ ആ‍​ർ​എം​എ​ൽ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. നാ​ട്ടി​ൽ​നി​ന്നു ബു​ധ​നാ​ഴ്ച രാ​വി​ലെ പെ​ട്രോ​ളു​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ ജി​തേ​ന്ദ്ര പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്ക് വ​ന്നു​വെ​ന്നാ​ണ് വി​വ​രം. വൈ​കി​ട്ട് മൂ​ന്ന​ര​യ്ക്കാ​ണ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു മു​ന്നി​ലെ റോ​ഡി​ൽ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി പാ​ർ​ല​മെ​ന്‍റി​ന് മു​ന്നി​ലേ​ക്ക് ഓ​ടി​വ​രി​ക​യാ​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ച്ച​ശേ​ഷം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് ത​നി​ക്കെ​തി​രേ ര​ജി​സ്റ്റ‍​ർ കേ​സു​ക​ളി​ൽ കൃ​ത്യ​മാ​യി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് ഇ​യാ​ൾ ന​ൽ​കി​യ മ​ര​ണ​മൊ​ഴി. 2021ൽ ​ബാ​ഗ്പ​ത്തി​ൽ റ​ജി​സ്റ്റ‌​ർ ചെ​യ്ത മൂ​ന്നു കേ​സു​ക​ളി​ൽ ജി​തേ​ന്ദ്ര പ്ര​തി​യാ​ണെ​ന്നു ഡ​ൽ​ഹി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

Read More

ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ പോ​ലെ ഇ​ന്ത്യ​യി​ലെ മി​ക​ച്ച മ​തേ​ത​ര​ മാ​തൃ​ക​യാ​ണ് എ.​കെ.​ആ​ന്‍റ​ണി: ചെ​റി​യാ​ൻ ഫി​ലി​പ്

തി​രു​വ​ന​ന്ത​പു​രം: ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ പോ​ലെ ഇ​ന്ത്യ​യി​ലെ മി​ക​ച്ച മ​തേ​ത​ര​മാ​തൃ​ക​യാ​ണു എ.​കെ.​ആ​ന്‍റ​ണി​യെ​ന്ന് കോ​ൺ​ഗ്ര​സ് മാ​ധ്യ​മ​സ​മി​തി അ​ധ്യ​ക്ഷ​ൻ ചെ​റി​യാ​ൻ ഫി​ലി​പ്പ്. നൂ​റു ശ​ത​മാ​നം മ​തേ​ത​ര​വാ​ദി​യാ​യ ആ​ന്‍റ​ണി ജാ​തി-​മ​ത ശ​ക്തി​ക​ളു​ടെ സ​മ്മ​ർ​ദ​ത​ന്ത്ര​ങ്ങ​ൾ​ക്കു മു​മ്പി​ൽ ഒ​രി​ക്ക​ലും കീ​ഴ​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും ശ​താ​ഭി​ഷി​ക്‌​ത​നാ​വു​ന്ന എ.​കെ.​ആ​ന്‍റ​ണി​ക്ക് മം​ഗ​ളം നേ​ർ​ന്നു​കൊ​ണ്ട് ചെ​റി​യാ​ൻ ഫി​ലി​പ്പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ജ​നി​ച്ച മ​ത​ത്തി​ന്‍റെ​യോ മ​റ്റു സ​മു​ദാ​യ​ങ്ങ​ളു​ടെ​യോ പി​ന്തു​ണ​യോ സ​ഹാ​യ​മോ കൂ​ടാ​തെ​യാ​ണ് ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും ആ​ന്‍റ​ണി രാ​ഷ്ട്രീ​യ ഔ​ന്ന​ത്യം നേ​ടി​യ​ത്. രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും നേ​താ​ക്ക​ളും വ​ർ​ഗീ​യ​പ്രീ​ണ​നം മു​ഖ്യ ന​യ​മാ​യി സ്വീ​ക​രി​ക്കു​മ്പോ​ൾ എ​ന്നും വ​ർ​ഗീ​യ വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടു​ള്ള ആ​ന്‍റ​ണി​ക്ക് പ്ര​സ​ക്തി​യേ​റു​ന്നു. പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും സ​മു​ദാ​യ​ശ​ക്തി​ക​ൾ ആ​ന്‍റ​ണി​യെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം അ​തി​നോ​ടൊ​ന്നും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ലെ​ന്നും ചെ​റി​യാ​ൻ ഫി​ലി​പ്പ് പ​റ​ഞ്ഞു.

Read More

ആ​യി​രം പൂ​ർ​ണ ച​ന്ദ്ര​ൻ​മാ​രെ ക​ണ്ട ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ൻ : ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​തെ എ. ​കെ ആ​ന്‍റ​ണി​ക്ക് ഇ​ന്ന് ശ​താ​ഭി​ഷേ​കം

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എ.​കെ.​ ആ​ന്‍റ​ണി​ക്ക് ഇ​ന്ന് ശ​താ​ഭി​ഷേ​കം. ആ​യി​രം പൂ​ർ​ണ ച​ന്ദ്ര​ൻ​മാ​രെ ക​ണ്ട ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​ൻ ജ​ഗ​തി​യി​ലെ വീ​ട്ടി​ൽ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ക​യാ​ണ്. 84ാം ജ​ന്മ​ദി​ന​മാ​യ ഇ​ന്ന് ആ​ഘോ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. പ​ണ്ടും ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഒ​ന്നും അ​ദ്ദേ​ഹം താ​ൽ​പ്പ​ര്യം കാ​ണി​ച്ചി​രു​ന്നി​ല്ല. കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന മ​ൻ​മോ​ഹ​ൻ സിം​ഗ് അ​നു​സ്മ​ര​ണ പ​രി​പാ​ടി അ​ദ്ദേ​ഹം ഇ​ന്ന് രാ​വി​ലെ പ​തി​നൊ​ന്ന​ര​യ്ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ കെ​പി​സി​സി ആ​സ്ഥാ​ന​ത്തെ​ത്തു​ന്ന എ.​കെ. ആ​ന്‍റ​ണി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കും. ല​ളി​ത​ജീ​വി​ത​വും ആ​ദ​ർ​ശ രാ​ഷ്ട്രീ​യ​വും മു​ഖ​മു​ദ്ര​യാ​ക്കി​യ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​ണ് എ.​കെ. ആ​ന്‍റ​ണി. അ​റ​യ്ക്ക​പ​റ​ന്പി​ൽ കു​ര്യ​ൻ ആ​ന്‍റ​ണി എ​ന്ന എ.​കെ. ആ​ന്‍റ​ണി 1940 ഡി​സം​ബ​ർ 28 നാ​ണ് ജ​നി​ച്ച​ത്. കെ​എ​സ്‌​യു​വി​ലൂ​ടെ വി​ദ്യാ​ർ​ത്ഥി രാ​ഷ്ട്രീയ​ത്തി​ൽ പ്ര​വേ​ശി​ച്ച അ​ദ്ദേ​ഹം കേ​ര​ള​ത്തി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ്, മു​ഖ്യ​മ​ന്ത്രി, ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ വ​കു​പ്പ് മ​ന്ത്രി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ മ​ന്ത്രി​സ​ഭ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം…

Read More

അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല ബ​ലാ​ത്സം​ഗ​ക്കേ​സ്: എ​ഫ്ഐ​ആ​ർ ചോ​ർ​ന്ന​തി​ൽ പോ​ലീ​സി​നെ പ​ഴി​ച്ച് കോ​ട​തി

ചെ​ന്നൈ: അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ ഇ​ന്നും വാ​ദം തു​ട​രും. ചെ​ന്നൈ പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ളാ​ണു ക​ഴി​ഞ്ഞ ദി​വ​സം വേ​ദം കേ​ൾ​ക്ക​വെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി ഉ​ന്ന​യി​ച്ച​ത്. കേ​സി​ന്‍റെ എ​ഫ്ഐ​ആ​ർ ചോ​ർ​ന്ന​ത് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​നി​ന്നാ​ണെ​ന്നു കോ​ട​തി വി​മ​ർ​ശി​ച്ചു. പെ​ൺ​കു​ട്ടി അ​നു​ഭ​വി​ക്കു​ന്ന മ​നോ​വി​ഷ​മ​ത്തി​നു സ​ർ​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ത്ത​ര​വാ​ദി. പോ​ലീ​സി​ന് കാ​ന്പ​സി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യെ​ന്നും അ​തേ​സ​മ​യം പ്ര​തി​ക്കു പൂ​ർ​ണ​സ്വാ​ത​ന്ത്യം ന​ൽ​കി​യെ​ന്നും രൂ​ക്ഷ​ഭാ​ഷ​യി​ൽ കോ​ട​തി പ്ര​തി​ക​രി​ച്ചു. കാ​മ്പ​സി​ൽ ദു​ര​നു​ഭ​വം നേ​രി​ട്ട പെ​ൺ​കു​ട്ടി​ക​ളു​ണ്ടെ​ങ്കി​ൽ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. പ​ത്തു​വ​ർ​ഷ​മാ​യി പ്ര​തി കാ​മ്പ​സി​ൽ ക​യ​റി​യി​റ​ങ്ങു​ന്നു​വെ​ന്നും എ​ന്തൊ​ക്കെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ർ​ക്ക​റി​യാ​മെ​ന്നും കോ​ട​തി ചോ​ദി​ച്ചു. പെ​ൺ​കു​ട്ടി​യെ​ക്കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല. പു​രു​ഷ​സു​ഹൃ​ത്തി​നൊ​പ്പം സ​മ​യം ചെ​ല​വി​ടു​ന്ന​ത് അ​വ​ളു​ടെ അ​വ​കാ​ശ​മാ​ണ്. ആ​ൺ​കു​ട്ടി​ക​ൾ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം പോ​ക​രു​തെ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു പ​റ​യാ​നാ​കി​ല്ല. വാ​ദം കേ​ൾ​ക്ക​ലി​നി​ടെ സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ച് അ​സം​ബ​ന്ധ പ​രാ​മ​ർ​ശ​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ചെ​ന്നൈ അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലാ​ണ് വി​ദ്യാ​ർ​ഥി​നി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​ത്. നാ​ലാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക്കൊ​പ്പം പ​ള്ളി​യി​ല്‍…

Read More

ചോ​ദ്യപേ​പ്പ​ര്‍ ചോ​ര്‍​ച്ച: അ​ധ്യാ​പ​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച്

കോ​ഴി​ക്കോ​ട്: പ​ത്താം​ക്ലാ​സ് ക്രി​സ്മ​സ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ കൊ​ടു​വ​ള്ളി എം​എ​സ് സൊ​ല്യൂ​ഷ​നി​ലെ ര​ണ്ട് അ​ധ്യാ​പ​ക​ര്‍​ക്കു വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. ഈ ​മാ​സം 30നും 31​നും ഹാ​ജ​രാ​കാ​നാ​ണ് അ​ധ്യാ​പ​ക​രോ​ട് ക്രൈം​ബ്രാ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും ര​ണ്ടു​പേ​രും ഹാ​ജ​രാ​യി​രു​ന്നി​ല്ല. ഇ​ത്ത​വ​ണ ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ ഇ​വ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​മെ​ന്ന് അ​ന്വേ​ഷ​ണസം​ഘം സൂ​ചി​പ്പി​ച്ചു. അ​ധ്യാ​പ​ക​രാ​യ ജി​ഷ്ണു​വി​നോ​ട് 30നും ​ഫ​ഹ​ദി​നോ​ട് 31നും ​ഹാ​ജ​രാ​കാ​നാ​ണു നോ​ട്ടീ​സ്. അ​വ​ര്‍​ക്ക് ചോ​ദ്യ​പേ​പ്പ​ര്‍ ചോ​ര്‍​ച്ച​യി​ല്‍ പ​ങ്കു​ണ്ടെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന്‍റെ നി​ഗ​മ​നം. ഇ​വ​ര്‍ ഹാ​ജ​രാ​കു​ന്ന​തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ന്ന​ത് സം​ശ​യ​മു​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. അ​റ​സ്റ്റി​ലേ​ക്കു നീ​ങ്ങാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഇ​വ​ര്‍​ക്ക് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ച​തി​നാ​ല്‍ മു​ങ്ങി​യെന്നാണു സൂ​ച​ന. ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ ഷു​ഹൈ​ബും ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍ കേ​ര​ളം വി​ട്ടി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ബ​ന്ധു​വീ​ടു​ക​ളി​ലോ സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളി​ലോ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​താ​യി പോ​ലീ​സി​നു സം​ശ​യ​മു​ണ്ട്. ഷു​ബൈി​ന്‍റെ വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഇ​യാ​ളുെ​ട ബ​ന്ധു​വീ​ടു​ക​ളി​ല്‍ അ​ടു​ത്ത…

Read More

“താ​ങ്ക​ൾ  ച​രി​ത്ര​ത്തോ​ടാ​ണ് ദ​യ കാ​ണി​ച്ച​ത് ‘; മ​ൻ​മോ​ഹ​ൻ സിം​ഗി​നെ അ​നു​സ്മ​രി​ച്ച് ശ​ശി ത​രൂ​ർ

ന്യൂ​ഡ​ൽ​ഹി: ലോ​കം മു​ഴു​വ​ൻ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ​പ്പെ​ട്ട് ഉ​ഴ​ലു​മ്പോ​ൾ, മ​ൻ​മോ​ഹ​ൻ സിം​ഗ് ഇ​ന്ത്യ​യെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ഒ​ന്നൊ​ന്നാ​യി കൈ​പി​ടി​ച്ചു ക​യ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്ന് ശ​ശി ത​രൂ​ർ എം​പി അ​നു​സ്മ​രി​ച്ചു.ശ​ശി ത​രൂ​രി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ​നി​ന്ന്: ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗ്, ച​രി​ത്രം താ​ങ്ക​ളോ​ട​ല്ല ദ​യ​കാ​ണി​ച്ചി​രി​ക്കു​ന്ന​ത്, താ​ങ്ക​ൾ ച​രി​ത്ര​ത്തോ​ടാ​ണ്. വ്യാ​ജ​ച​രി​ത്ര നി​ർ​മി​തി​ക​ൾ പ​ര​ത്തു​ന്ന ഇ​രു​ട്ടി​ൽ സ​ത്യ​ത്തി​ന്‍റെ കെ​ടാ​വി​ള​ക്കു​ക​ൾ തെ​ളി​യി​ച്ച്, അം​ബ​ര​ചും​ബി​യാ​യൊ​രു ദീ​പ​സ്തം​ഭ​മാ​യി, അ​ങ്ങ് ച​രി​ത്ര​ത്തി​നു വ​ഴി കാ​ട്ടു​ന്നു. താ​ങ്ക​ൾ ച​രി​ത്ര​ത്തി​നു മു​മ്പേ ന​ട​ന്ന​യാ​ളാ​ണ്…ഡോ. ​സിം​ഗ്, താ​ങ്ക​ൾ ഞ​ങ്ങ​ളെ സാ​മ്പ​ത്തി​ക വി​പ്ല​വ​ത്തി​ന്‍റെ വ​ഴി​യി​ലൂ​ടെ ന​യി​ച്ചു. അ​ങ്ങ​യു​ടെ ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ സാ​മ്പ​ത്തി​ക രം​ഗ​ത്ത് ലോ​ക​ശ​ക്തി​യാ​യി കൊ​ണ്ടി​രി​ക്കു​മ്പോ​ഴും പാ​വ​പ്പെ​ട്ട​വ​രി​ലേ​ക്കും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ സ​ദ്ഫ​ല​ങ്ങ​ൾ എ​ത്തി​ക്കു​വാ​ൻ താ​ങ്ക​ൾ​ക്ക് ക​ഴി​ഞ്ഞു. മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യും, ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മ​വും, വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​വും, വി​വ​രാ​വ​കാ​ശ നി​യ​മ​ങ്ങ​ളും മ​റ്റൊ​രു കാ​ല​ഘ​ട്ട​ത്തി​ലു​മി​ല്ലാ​ത്ത​വ​ണ്ണം ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലൂ​ടെ ഞ​ങ്ങ​ളെ ശാ​ക്തീ​ക​രി​ച്ചു. ലോ​കം മു​ഴു​വ​ൻ സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ​പ്പെ​ട്ട്…

Read More

ത​നി​ക്ക് ന​ഷ്ട​മാ​യ​ത് ഉ​പ​ദേ​ഷ്ടാ​വി​നെ​യും വ​ഴി​കാ​ട്ടി​യെ​യെ​ന്നും രാ​ഹു​ൽ ഗാ​ന്ധി; അ​നു​സ്മ​രി​ച്ച് ഖാ​ർ​ഗെ​യും ചി​ദം​ബ​ര​വും

ന്യൂ​ഡ​ൽ​ഹി: അ​പാ​ര​മാ​യ വി​വേ​ക​ത്തോ​ടെ രാ​ജ്യ​ത്തെ ന​യി​ച്ച നേ​താ​വാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗെ​ന്നും ത​നി​ക്ക് ഉ​പ​ദേ​ഷ്ടാ​വി​നെ​യും വ​ഴി​കാ​ട്ടി​യെ​യും ന​ഷ്ട​പ്പെ​ട്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ന​യ​വും സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള ധാ​ര​ണ​യും രാ​ജ്യ​ത്തെ പ്ര​ചോ​ദി​പ്പി​ച്ചു. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ അ​ത്യ​ധി​കം അ​ഭി​മാ​ന​ത്തോ​ടെ എ​ന്നും അ​ദ്ദേ​ഹ​ത്തെ ഓ​ർ​ക്കും. ശ്രീ​മ​തി കൗ​റി​നെ​യും കു​ടും​ബ​ത്തെ​യും അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. എ​തി​രാ​ളി​ക​ളു​ടെ വ്യ​ക്തി​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടും രാ​ഷ്ട്ര​ത്തെ സേ​വി​ക്കാ​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ ഉ​റ​ച്ചു​നി​ന്ന നേ​താ​വാ​ണ് മ​ൻ​മോ​ഹ​ൻ സിം​ഗെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി എം​പി പ​റ​ഞ്ഞു. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പ​രു​ക്ക​ൻ ലോ​ക​ത്ത് സൗ​മ്യ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും പ്രി​യ​ങ്ക കു​റി​ച്ചു. കോ​ടി​ക്ക​ണ​ക്കി​നു മ​നു​ഷ്യ​രെ ദാ​രി​ദ്ര്യ​മു​ക്ത​രാ​ക്കി: ഖാ​ർ​ഗെ ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്ക്ക​ര​ണ​ത്തി​ലൂ​ടെ​യും ക്ഷേ​മ പ​ദ്ധ​തി​ക​ളി​ലൂ​ടെ​യൂം കോ​ടി ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മാ​റ്റി​മ​റി​ച്ച നേ​താ​വാ​യി​രു​ന്നു മ​ൻ​മോ​ഹ​ൻ സിം​ഗെ​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. കോ​ടി​ക്ക​ണ​ക്കി​ന് പേ​രെ ദാ​രി​ദ്ര്യ​ത്തി​ൽ​നി​ന്ന് മു​ക്ത​നാ​ക്കി​യ സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത നേ​താ​വാ​യി​രു​ന്നു…

Read More

രാ​ജ്യ​ത്തെ കൈ​പി​ടി​ച്ചു​യ​ർ​ത്തി​യ ബൗദ്ധികതയുടെ ആൾരൂപം

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ ര​ണ്ടാ​യി പി​ള​രു​ന്പോ​ൾ മ​ൻ​മോ​ഹ​ൻ സിം​ഗി​ന് 14 വ​യ​സ്. അ​തു​വ​രെ ജ​നി​ച്ചു​വ​ള​ർ​ന്ന ഗാ​ഹ് എ​ന്ന ഗ്രാ​മം പാ​ക്കി​സ്ഥാ​ന്‍റെ ഭാ​ഗ​മാ​യ​പ്പോ​ൾ അ​മൃ​ത‌്സ​റി​ലേ​ക്കു കു​ടി​യേ​റു​ക​യാ​യി​രു​ന്നു മ​ൻ​മോ​ഹ​ന്‍റെ കു​ടും​ബം. വ​ള​രെ ചെ​റു​പ്പ​ത്തി​ലേ അ​മ്മ​യെ ന​ഷ്ട​പ്പെ​ട്ട ബാ​ല​നെ മു​ത്ത​ശി​യാ​ണു വ​ള​ർ​ത്തി​യ​ത്. ജ​നി​ച്ച ഗ്രാ​മ​ത്തി​ൽ​നി​ന്നു വി​ട്ടു​പോ​രും​വ​രെ അ​വി​ടെ വൈ​ദ്യു​തി​യോ പൈ​പ്പ് വെ​ള്ള​മോ എ​ത്തി​യി​ട്ടി​ല്ലാ​യി​രു​ന്നു. വി​ള​ക്കി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​യി​രു​ന്നു പ​ഠി​ത്തം. ​ക​ഠി​നാ​ധ്വാ​നം പി​ന്നീ​ട് കേം​ബ്രി​ഡ്ജി​ലെ മെ​ർ​ക്കു​റി വെ​ളി​ച്ച​ത്തി​ലി​രു​ന്നു നൂ​ത​ന സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ന്‍റെ ക​ടു​ക​ട്ടി സ​മ​വാ​ക്യ​ങ്ങ​ൾ ആ​വാ​ഹി​ച്ചെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ജീ​വി​തം വ​രെ​യെ​ത്തി. വ​ള​ർ​ച്ച​യു​ടെ തു​ട​ർ​പ​ട​വു​ക​ൾ പി​ന്നെ​യും ഉ​യ​ര​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നു. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​ൻ എ​ന്ന പേ​രെ​ടു​ത്തു. റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ പ​ദ​വി വ​രെ ഉ​യ​ർ​ന്നു. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ധ​ന​മ​ന്ത്രി​യെ​ന്ന കീ​ർ​ത്തി​യും നേ​ടി. ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന ആ​ദ്യ സി​ക്ക് ത​ല​പ്പാ​വു​കാ​ര​നാ​യി. അ​തും തു​ട​ർ​ച്ച​യാ​യി ര​ണ്ടു ത​വ​ണ. സാ​ന്പ​ത്തി​ക-ഭ​ര​ണ​രം​ഗ​ങ്ങ​ളി​ലെ വൈ​ഭ​വം​കൊ​ണ്ട് ശി​ര​സു​യ​ർ​ത്തി​നി​ൽ​ക്കു​ന്ന ഡോ. ​മ​ൻ​മോ​ഹ​ൻ​സിം​ഗ് വി​ട​വാ​ങ്ങു​ന്പോ​ൾ സൗ​മ്യ​ത,…

Read More

ക​ള​ങ്ക​മി​ല്ലാ​ത്ത രാ​ഷ്ട്രീ​യ​ജീ​വി​ത​ത്തി​ന് ഉ​ട​മ​യെ​ന്നു രാ​ഷ്ട്ര​പ​തി; ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്തി​യ നേ​താ​വെ​ന്നു മോ​ദി

ന്യൂ​ഡ​ൽ​ഹി: രാ​ഷ്ട്ര​ത്തി​നാ​യു​ള്ള ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ സേ​വ​ന​വും ക​ള​ങ്ക​മി​ല്ലാ​ത്ത രാ​ഷ്ട്രീ​യ​ജീ​വി​ത​വും എ​ന്നും ഓ​ർ​മി​ക്ക​പ്പെ​ടു​മെ​ന്നു രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി എ​ന്ന നി​ല​യി​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച നേ​താ​വാ​ണു ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ സ​മു​ന്ന​ത​രാ​യ നേ​താ​ക്ക​ളി​ലൊ​രാ​ളാ​യ ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ ദുഃ​ഖി​ക്കു​ന്നു. വ​ർ​ഷ​ങ്ങ​ളോ​ളം ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​യ​ത്തി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. പാ​ർ​ല​മെ​ന്‍റി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നെ​ന്നു മോ​ദി പ​റ​ഞ്ഞു. 1991ലെ ​ബ‍​ജ​റ്റ് നാ​ഴി​ക​ക്ക​ല്ലാ​യി: നി​ര്‍​മ​ല സീ​താ​രാ​മ​ൻന്യൂ​ഡ​ൽ​ഹി: മ​ൻ​മോ​ഹ​ൻ സിം​ഗ് 1991ൽ ​അ​വ​ത​രി​പ്പി​ച്ച രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ സ്വ​ത​ന്ത്ര​മാ​ക്കി​യ ബ‍​ജ​റ്റ് ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ൻ. എ​ല്ലാ​വ​രാ​ലും ബ​ഹു​മാ​നി​ക്ക​പ്പെ​ട്ട വ്യ​ക്തി​ത്വം ആ​ണ് മ​ൻ​മോ​ഹ​നെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ അ​നു​ശോ​ച​ന കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.

Read More