ഐ​ടി ക​ന്പ​നി​യു​ടെ കാ​ന്പ​സി​ല്‍ പു​ലി;  ജീ​വ​ന​ക്കാ​ര്‍​ക്കു വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി

മൈ​സൂ​രു: പ്ര​മു​ഖ ഐ​ടി ക​ന്പ​നി​യാ​യ ഇ​ന്‍​ഫോ​സി​സി​ന്‍റെ മൈ​സൂ​രു കാ​ന്പ​സി​ല്‍ പു​ലി​യെ ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കു വ​ര്‍​ക്ക് ഫ്രം ​ഹോം ഏ​ര്‍​പ്പെ​ടു​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു ഹെ​ബ്ബാ​ൾ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ 350 ഏ​ക്ക​റോ​ളം വ​രു​ന്ന ഇ​ൻ​ഫോ​സി​സ് കാ​ന്പ​സി​ൽ പു​ലി​യെ ക​ണ്ട​ത്. കാ​ന്പ​സി​ലെ വി​വി​ധ സി​സി​ടി​വി കാ​മ​റ​ക​ളി​ൽ​നി​ന്ന് പു​ലി​യു​ടെ ദൃ​ശ്യം ല​ഭി​ച്ചു. ഇ​തോ​ടെ കാ​ന്പ​സി​നു​ള്ളി​ലും പു​റ​ത്തു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് കാ​ന്പ​സി​ലെ ഐ​ടി വി​ഭാ​ഗം ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി. ത​ത്കാ​ല​ത്തേ​ക്ക് ഇ​ന്നു​കൂ​ടി വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാ​നാ​ണു നി​ർ​ദേ​ശം. കാ​ന്പ​സി​നു​ള്ളി​ലെ ഹോ​സ്റ്റ​ൽ മു​റി​ക​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ 50 അം​ഗ സം​ഘം സ്ഥ​ല​ത്തെ​ത്തി പു​ലി​യെ പി​ടി​ക്കാ​നാ​യി കൂ​ടു​ക​ൾ സ്ഥാ​പി​ച്ചു. പു​ലി​യു​ടെ നീ​ക്ക​ങ്ങ​ള്‍ അ​റി​യാ​ൻ ഡ്രോ​ണ്‍ കാ​മ​റ​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നു. സം​ര​ക്ഷി​ത വ​ന​ത്തി​നോ​ടു ചേ​ര്‍​ന്നാ​ണ് ഇ​ൻ ഫോ​സി​സ് കാ​ന്പ​സ്. ഇ​വി​ടെ‍ 15,000ല്‍​പ്പ​രം ജീ​വ​ന​ക്കാ​രു​ണ്ട്. 2011ലും ​ഇ​വി​ടെ പു​ലി​യി​റ​ങ്ങി പ​രി​ഭ്രാ​ന്തി സൃ​ഷ്‌​ടി​ച്ചി​രു​ന്നു.

Read More

ക​രാ​റു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം: പ്രി​യ​ങ്ക് ഖാ​ർ​ഗെ രാ​ജി​വ​യ്ക്കേ​ണ്ട: കോ​ൺ​ഗ്ര​സ്

ബം​ഗ​ളൂ​രു: ക​രാ​റു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക​ർ​ണാ​ട​ക ഗ്രാ​മ​വി​ക​സ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ മ​ക​നു​മാ​യ പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ച് കോ​ൺ​ഗ്ര​സ്. പ്രി​യ​ങ്ക് ഖാ​ർ​ഗെ​യു​ടെ സ​ത്യ​സ​ന്ധ​ത ത​ങ്ങ​ൾ​ക്ക​റി​യാ​മെ​ന്ന് ഉ​പ​മു​ഖ്യ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ക​രാ​റു​കാ​ര​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. സി​ബി​ഐ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് ന​മു​ക്ക​റി​യാം. ഞ​ങ്ങ​ളു​ടെ പോ​ലീ​സും ഉ​ദ്യോ​ഗ​സ്ഥ​രും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ പ്രാ​പ്ത​രാ​ണെ​ന്നും ഉ​പ​മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​രാ​റു​കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ​യെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​തെ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞി​രു​ന്നു. ബി​ജെ​പി​യു​ടെ ആ​രോ​പ​ണം പ്രി​യ​ങ്ക് ഗാ​ർ​ഖെ ത​ള്ളി​യി​രു​ന്നു. ക​രാ​റു​കാ​ര​ൻ സ​ച്ചി​ൻ പ​ഞ്ചാ​ലി​ന്‍റ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും ഇ​തി​ന്‍റെ റി​പ്പോ​ർ​ട്ടി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പ്രി​യ​ങ്ക് പ​റ​ഞ്ഞു.

Read More

മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ രാ​ജ്യം ദുഃ​ഖി​ക്കു​മ്പോ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി പു​തു​വ​ര്‍​ഷം ആ​ഘോ​ഷി​ക്കാ​ന്‍ വി​യ​റ്റ്‌​നാ​മി​ലേ​ക്കു പ​റ​ന്നു: അ​മി​ത് മാ​ള​വ്യ

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വി​യ​റ്റ്‌​നാം യാ​ത്ര​യെ വി​മ​ര്‍​ശി​ച്ച് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത് മാ​ള​വ്യ. മ​ന്‍​മോ​ഹ​ന്‍ സിം​ഗി​ന്‍റെ വി​യോ​ഗ​ത്തി​ല്‍ രാ​ജ്യം ദുഃ​ഖി​ക്കു​മ്പോ​ള്‍ രാ​ഹു​ല്‍ ഗാ​ന്ധി പു​തു​വ​ര്‍​ഷം ആ​ഘോ​ഷി​ക്കാ​ന്‍ വി​യ​റ്റ്‌​നാ​മി​ലേ​ക്കു പ​റ​ന്നു​വെ​ന്ന് മാ​ള​വ്യ എ​ക്സി​ൽ കു​റി​ച്ചു. സി​ഖു​ക​ളെ ഗാ​ന്ധി​മാ​രും കോ​ണ്‍​ഗ്ര​സു​കാ​രും വെ​റു​ക്കു​ന്നു​വെ​ന്നും ദ​ര്‍​ബാ​ര്‍ സാ​ഹി​ബി​നെ ഇ​ന്ദി​ര ഗാ​ന്ധി അ​വ​ഹേ​ളി​ച്ച കാ​ര്യം മ​റ​ക്ക​രു​തെ​ന്നും മാ​ള​വ്യ പ​റ​ഞ്ഞു. എ​ന്നാ​ൽ ബി​ജെ​പി വി​ഷ​യം വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണെ​ന്നും മ​ന്‍​മോ​ഹ​ന്‍​സിം​ഗി​ന്‍റെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ള്‍ മോ​ശ​മാ​യി കൈ​കാ​ര്യം ചെ​യ്ത ബി​ജെ​പി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് പു​തി​യ വി​വാ​ദ​മെ​ന്നും കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.

Read More

‘കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​ൻ, അ​തു​കൊ​ണ്ടാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ഹു​ൽ​ഗാ​ന്ധി​യും അ​വി​ടെ ജ​യി​ച്ച​ത്’: വി​വാ​ദ​പ്ര​സ്താ​വ​ന വി​ഴു​ങ്ങി ബി​ജെ​പി നേ​താ​വ്

ന്യൂ​ഡ​ൽ​ഹി: കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​നാ​ണെ​ന്ന വി​വാ​ദ​പ്ര​സ്താ​വ​ന വി​ഴു​ങ്ങി മ​ഹാ​രാ​ഷ്ട്ര മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ നി​തേ​ഷ് റാ​ണെ. കേ​ര​ളം ഇ​ന്ത്യ​യു​ടെ ഭാ​ഗം ത​ന്നെ​യാ​ണെ​ന്നും സം​സ്ഥാ​ന​ത്തെ ഹി​ന്ദു​ക്ക​ളു​ടെ അ​സ്ഥ​യെ താ​ര​ത​മ്യം ചെ​യ്യാ​നാ​ണ് ശ്ര​മി​ച്ച​തെ​ന്നും റാ​ണെ ന്യാ​യീ​ക​രി​ച്ചു. പ്ര​സ്താ​വ​ന​ക്കെ​തി​രേ പ്ര​തി​പ​ക്ഷം രൂ​ക്ഷ വി​മ​ർ​ശ​നം തു​ട​രു​ന്ന​തി​നി​ടെ​യാ​ണു ബി​ജെ​പി നേ​താ​വി​ന്‍റെ മ​ല​ക്കം​മ​റി​യ​ൽ. കേ​ര​ളം മി​നി പാ​ക്കി​സ്ഥാ​ൻ ആ​ണ്. അ​തു​കൊ​ണ്ടാ​ണ് പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ഹു​ൽ​ഗാ​ന്ധി​യും അ​വി​ടെ ജ​യി​ച്ച​ത് എ​ന്നാ​യി​രു​ന്നു നി​തേ​ഷ് റാ​ണെ​യു​ടെ പ​രാ​മ​ർ​ശം. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഫ​ഡ്നാ​വി​സ് സ​ർ​ക്കാ​രി​ലെ തു​റ​മു​ഖ വി​ക​സ​ന മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ നി​തേ​ഷ് റാ​ണെ പൂ​നെ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ​ത്.

Read More

പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ ഇ​പ്പോ​ൾ ക്ഷ​ണി​ക്കാ​റി​ല്ല: ഖു​ഷ്ബു സു​ന്ദ​റി​ന്‍റെ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്; നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങി താ​രം

ചെ​ന്നൈ: പാ​ർ​ട്ടി പ​രി​പാ​ടി​ക​ളി​ൽ ത​ന്നെ ഇ​പ്പോ​ൾ ക്ഷ​ണി​ക്കാ​റി​ല്ലെ​ന്നു​ള്ള ന​ടി​യും ബി​ജെ​പി നേ​താ​വു​മാ​യ ഖു​ഷ്ബു സു​ന്ദ​റി​ന്‍റെ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്ത്. ത​മി​ഴ് വാ​ർ​ത്താ ചാ​ന​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യു​ള്ള ഖു​ഷ്ബു​വി​ന്‍റെ സം​ഭാ​ഷ​ണ​മാ​ണു പു​റ​ത്താ​യ​ത്. ബി​ജെ​പി​യു​ടെ പ​രി​പാ​ടി​ക​ളി​ൽ കാ​ണു​ന്നി​ല്ല​ല്ലോ​യെ​ന്നും എ​ന്തു​കൊ​ണ്ടാ​ണു വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ചോ​ദി​ച്ച​പ്പോ​ൾ, ത​ന്നെ ക്ഷ​ണി​ക്കാ​റി​ല്ലെ​ന്നും ചി​ല​പ്പോ​ൾ അ​വ​സാ​ന നി​മി​ഷ​മാ​ണു പ​റ​യു​ക​യെ​ന്നു​മാ​യി​രു​ന്നു ഖു​ഷ്ബു​വി​ന്‍റെ മ​റു​പ​ടി. അ​തേ​സ​മ​യം, സം​ഭാ​ഷ​ണം പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ മാ​ധ്യ​മ സ്ഥാ​പ​ന​ത്തി​നെ​തി​രേ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണു ന​ടി. സം​ഭാ​ഷ​ണ​ത്തി​ലെ ശ​ബ്ദം ത​ന്‍റേ​തു​ത​ന്നെ​യാ​ണെ​ന്നും എ​ന്നാ​ൽ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണു റെ​ക്കോ​ർ​ഡ് ചെ​യ്ത​തെ​ന്നും ഖു​ഷ്ബു പ​റ​ഞ്ഞു. ബി​ജെ​പി​ക്കു വേ​ണ്ടി തു​ട​ർ​ന്നും പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ് വി​ട്ടാ​ണു ഖു​ഷ്ബു ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്.

Read More

പു​തു​വ​ത്സ​രാ​ഘോ​ഷം: ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ​ക്കൊ​പ്പം ഡ്രോ​ൺ നി​രീ​ക്ഷ​ണ​വു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ അ​തി​രു​വി​ടാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി പോ​ലീ​സ്. പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ളു​ക​ള്‍ കൂ​ടു​ത​ലാ​യി കൂ​ടു​ന്ന ഇ​ട​ങ്ങ​ളി​ലും ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും. ഷോ​പ്പിം​ഗ് കേ​ന്ദ്ര​ങ്ങ​ള്‍, മാ​ളു​ക​ള്‍, പ്ര​ധാ​ന തെ​രു​വു​ക​ള്‍, റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍, ബ​സ് സ്റ്റാ​ൻ​ഡ്, വി​മാ​ന​ത്താ​വ​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​ട്രോ​ളിംഗും നി​രീ​ക്ഷ​ണ​വും ക​ര്‍​ശ​ന​മാ​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ല്‍ പു​തു​വ​ത്സ​രാ​ഘോ​ഷം ന​ട​ക്കു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു പ​രി​ശോ​ധ​ന​ക​ള്‍ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നു സ്പെ​ഷ​ല്‍ ടീ​മു​ക​ള്‍ രൂ​പീ​ക​രി​ക്കും. പു​തു​വ​ത്സ​രാ​ഘോ​ഷ​വേ​ള​യി​ൽ ക്ര​മ​സ​മാ​ധാ​ന​വും സ്വൈ​ര്യ​വി​ത​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നു ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന​ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ക്കു​ക, അ​മി​ത​വേ​ഗം, അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​ന​മോ​ടി​ക്കു​ക, പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​ടെ ഡ്രൈ​വിം​ഗ്, അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ള്‍ എ​ന്നി​വ ബോ​ര്‍​ഡ​ര്‍ സീ​ലിം​ഗി​ലൂ​ടെ​യും ക​ര്‍​ശ​ന വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലൂ​ടെ​യും ത​ട​യു​ന്ന​താ​ണ്. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും എ​ത്തു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും സു​ര​ക്ഷാ ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.മ​തി​യാ​യ സു​ര​ക്ഷ…

Read More

കേ​സെ​ടു​ത്ത​തി​നേ​ക്കാ​ൾ വേ​ഗ​ത്തി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ്ഥ​ലം​മാ​റ്റം; യു.​പ്ര​തി​ഭ​യു​ടെ മ​ക​നെ​തി​രാ​യ കേ​സി​ന് പി​ന്നാ​ലെ എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍​ക്ക് സ്ഥ​ലം​മാ​റ്റം

ആ​ല​പ്പു​ഴ: യു.​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ മ​ക​നെ​തി​രാ​യ കേ​സി​ന് പി​ന്നാ​ലെ ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പി.​കെ.​ജ​യ​രാ​ജി​നെ സ്ഥ​ലം മാ​റ്റി. സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കാ​ൻ അ​ഞ്ചു​മാ​സം മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹ​ത്തെ മ​ല​പ്പു​റ​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. മൂ​ന്ന് മാ​സം മു​ന്പാ​ണ് ഇ​ദ്ദേ​ഹം ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​ഭ​യു​ടെ മ​ക​ൻ ക​നി​വ് അ​ട​ക്ക​മു​ള്ള സം​ഘ​ത്തെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് ഗ്രാം ​ക​ഞ്ചാ​വാ​ണ് സം​ഘ​ത്തി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ന് പി​ന്നാ​ലെ എ​ക്സൈ​സ് കേ​സെ​ടു​ത്തി​രു​ന്നു. കേ​സി​ൽ ഒ​ന്പ​താം പ്ര​തി​യാ​ണ് എം​എ​ൽ​എ​യു​ടെ മ​ക​ൻ. എ​ന്നാ​ൽ മ​ക​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ യു. ​പ്ര​തി​ഭ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Read More

ദൈ​വ​ത്തി​ങ്ക​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് എ​ഴു​തി​വ​ച്ച​ശേ​ഷം ജീ​വ​നൊ​ടു​ക്കി… ത​മി​ഴ്നാ​ട്ടി​ലെ ഹോ​ട്ട​ലി​ൽ കൂ​ട്ട​ആ​ത്മ​ഹ​ത്യ; ആ​ഭി​ചാ​ര​മാ​ണെ​ന്നു പോ​ലീ​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് തി​രു​വ​ണ്ണാ​മ​ലൈ​യി​ലെ ഹോ​ട്ട​ൽ മു​റി​യി​ൽ ന​ട​ന്ന കൂ​ട്ട​ആ​ത്മ​ഹ​ത്യ ആ​ഭി​ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നു പോ​ലീ​സ്. ശ്രീ​മ​ഹാ​കാ​ല വ്യാ​സ​ർ, സു​ഹൃ​ത്ത് രു​ക്മി​നി പ്രി​യ, മ​ക്ക​ളാ​യ മു​കു​ന്ദ് ആ​കാ​ശ്, ജ​ല​ന്ദ​രി എ​ന്നി​വ​രാ​ണു ദൈ​വ​ത്തി​ങ്ക​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് എ​ഴു​തി​വ​ച്ച​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ആ​ഭി​ചാ​ര ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന വി​വ​രം ല​ഭി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വി​വാ​ഹാ​മോ​ചി​ത​യ​യ രു​ക്മി​നി​യു​മാ​യി ഒ​രു തീ​ർ​ഥ​യാ​ത്ര​യ്ക്കി​ടെ പ​രി​ച​യ​പ്പെ​ട്ട വ്യാ​സ​ർ, അ​മ്മ​ൻ ദേ​വി​യു​ടെ ദൂ​ത​നാ​ണ്‌ താ​നെ​ന്ന് അ​വ​രെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചു. ധ്യാ​ന​ത്തി​നി​ടെ ദേ​വി​യു​മാ​യി നേ​രി​ട്ട് സം​സാ​രി​ക്കും എ​ന്ന വ്യാ​സ​രു​ടെ അ​വ​കാ​ശ​വാ​ദം വി​ശ്വ​സി​ച്ച രു​ക്മി​നി ഇ​യാ​ൾ​ക്കൊ​പ്പം യാ​ത്ര​ക​ളും പ​തി​വാ​ക്കി. പി​ന്നാ​ലെ മോ​ക്ഷം പ്രാ​പി​ക്കാ​നു​ള്ള മാ​ർ​ഗം എ​ന്ന നി​ല​യി​ലാ​ണ് തി​രു​വ​ണ്ണാ​മ​ല​യി​ൽ വ​ച്ചു​ള്ള മ​ര​ണം നി​ർ​ദേ​ശി​ച്ച​ത്. 17കാ​രി​യാ​യ ജ​ല​ന്ദ​രി​യും 12കാ​ര​നാ​യ മു​കു​ന്ദും ആ​ത്മ​ഹ​ത്യ​ക്ക് ഒ​രു​ക്കാ​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ താ​ൻ മ​രി​ച്ചാ​ൽ കു​ട്ടി​ക​ളു​ടെ യ​ഥാ​ർ​ഥ അ​ച്ഛ​ന്‍റെ ശ​ല്യം ഉ​ണ്ടാ​കു​മെ​ന്ന് രു​ക്മി​നി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​പ്പോ​ൾ ഇ​രു​വ​രും വ​ഴ​ങ്ങി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.…

Read More

‘യോ​ഗി​യു​ടെ വ​സ​തി​ക്കു താ​ഴെ ശി​വ​ലിം​ഗ​മു​ണ്ട്, അ​വി​ടെ​യും ഖ​ന​നം ന​ട​ത്ത​ണം, മാ​ധ്യ​മ​ങ്ങ​ൾ ആ​ദ്യം പോ​ക​ണം അ​തി​നു​ശേ​ഷം ഞ​ങ്ങ​ളും വ​രും’; അ​ഖി​ലേ​ഷ് യാ​ദ​വ്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സം​ഭാ​ലി​ൽ ന​ട​ക്കു​ന്ന ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ചും പ​രി​ഹ​സി​ച്ചും സ​മാ​ജ് വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് താ​ഴെ​യും ഒ​രു ശി​വ​ലിം​ഗം ഉ​ണ്ടെ​ന്നു വി​ശ്വ​സി​ക്കു​ന്ന​താ​യും അ​വി​ടെ​യും ഖ​ന​നം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ‘ശി​വ​ലിം​ഗം അ​വി​ടെ ഉ​ണ്ടെ​ന്നു ഞ​ങ്ങ​ൾ​ക്ക് വി​ശ്വാ​സ​മു​ണ്ട്. എ​ല്ലാ​വ​രും ഖ​ന​ന​ത്തി​ന് ത​യാ​റാ​ക​ണം. മാ​ധ്യ​മ​ങ്ങ​ൾ ആ​ദ്യം പോ​ക​ണം. അ​തി​നു​ശേ​ഷം ഞ​ങ്ങ​ളും വ​രും’ അ​ഖി​ലേ​ഷ് യാ​ദ​വ് പ​റ​ഞ്ഞു. സം​ഭാ​ൽ ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന ഉ​ത്ഖ​ന​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​മ്പ​തു ദി​വ​സം പി​ന്നി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ഖി​ലേ​ഷി​ന്‍റെ പ​രാ​മ​ർ​ശം. സം​ഭാ​ലി​ൽ ന​ട​ത്തി​യ സ​ർ​വേ​യി​ൽ ക്ഷേ​ത്ര​വും കി​ണ​റും ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു ഖ​ന​നം തു​ട​ങ്ങി​യ​ത്. അ​തേ പ്ര​ദേ​ശ​ത്ത് പു​രാ​ത​ന​മാ​യ ഒ​രു ബ​ങ്കെ ബി​ഹാ​രി ക്ഷേ​ത്ര​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം;  കു​ട്ടി​ക​ളെ ഇ​റ​ക്കി പ്ര​തി​ഷേ​ധി​ച്ചാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​കു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി. കു​ട്ടി​ക​ളെ ഇ​റ​ക്കി​യു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ക​ര്‍​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി. വി​ധി​യി​ൽ ആ​ക്ഷേ​പ​മു​ള്ള​വ​ര്‍​ക്ക് കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നാ​ണ് നി​ല​പാ​ട്. കു​ട്ടി​ക​ളെ വേ​ദി​യി​ലോ റോ​ഡി​ലോ ഇ​റ​ക്കി പ്ര​തി​ഷേ​ധി​ച്ചാ​ൽ അ​ധ്യാ​പ​ക​ര്‍​ക്കും നൃ​ത്താ​ധ്യാ​പ​ക​ര്‍​ക്കും എ​തി​രെ കേ​സ് എ​ടു​ക്കു​മെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. നേ​ര​ത്തെ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് അ​ല​ങ്കോ​ല​മാ​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. ജ​നു​വ​രി നാ​ല് മു​ത​ൽ എ​ട്ടു​വ​രെ തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം.

Read More